31/05/2019

17/05/2019- തീപ്പെട്ടി ശേഖരണം- പശു


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
39
   
പശു

                         പശു പൊതുവേ ഒരു വളർത്തു മൃഗമാണ്. ഭൂമിയിൽ ഉഷ്ണ മിതോഷ്ന മേഖലകളിലെല്ലാം തന്നെ ഈ വർഗത്തില്പെട്ട വിവിധയിനങ്ങൾ അധിവസിച്ചിരുന്നു. അവിടെ ഇവ മനുഷ്യരാൽ ഇണക്കിയെടുക്കുകയും ചെയ്യപ്പെട്ടു. ആഫ്രിക്ക പോലുള്ള ചിലയിടങ്ങളിലെ വനങ്ങളിലും ഹിമാലയപ്രാന്തങ്ങളിലും മറ്റും ഇവയുടെ വർഗത്തിൽ പെട്ടവ  കാട്ടുമൃഗങ്ങളായി ജീവിക്കുന്നു.

                         കൊമ്പുകൾ ഉള്ള ഇവ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളാണ്‌. തികഞ്ഞ സസ്യാഹാരികളുമാണ്‌. അയവിറക്കുന്ന ഒരു മൃഗമാണ്‌ ഇത്‌. ഇതിന്റെ ആമാശയത്തിന്‌ നാല്‌ അറകളുണ്ട്‌. ദഹന ക്രിയ പല ഘട്ടങ്ങളിലായി ആമാശയത്തിന്റെ വിവിധ അറകളിൽ നടക്കുന്നു. ഇവയുടെ പാൽ ഒരു നല്ല സമീകൃത ആഹാരമാണ് . ഇവയുടെ ഒരു  പ്രസവത്തിൽ സാധാരണയായി ഒരു കുട്ടി മാത്രമേ ഉണ്ടാകൂ. ഏതാണ്ട് ഒൻപതു മാസമാണ്‌ ഗർഭകാലം.

                            മനുഷ്യർ പാലിനും മാംസത്തിനുമായി പശുവിനെ വളർത്തുന്നു. മനുഷ്യരുമായി വളരെ ഇണങ്ങുന്ന, പൊതുവെ ശാന്തമായ പ്രകൃതം ഉള്ള മൃഗങ്ങളാണ്‌ ഇവ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പശു ഒരു പുണ്യ മൃഗമായി കണക്കാക്കപ്പെടുന്നു. കേരളത്തിൽ ഈ ഇനത്തിൽപ്പെട്ട ആൺജാതിയെ  കാള എന്നും ചിലയിടങ്ങളിൽ  മൂരി  എന്നും വിളിക്കുന്നു.

                ആയുർ‌വേദവിധിയിൽ പശു ധാരാളം ഔഷധഗുണമുള്ള ഒരു മൃഗമാണ്. പശുവിന്റെ പഞ്ചഗവ്യം  എന്നറിയപ്പെടുന്ന പാൽ,  മൂത്രം,  ചാണകം, തൈര് , നെയ്യ്എന്നിവ ഉപയോഗിച്ച് ആയുർവേദ വിധിപ്രകാരം ഔഷധഘൃതങ്ങൾ ഉണ്ടാക്കുന്നു . ഈ നെയ്യ് ശരീരത്തിന്റെ കോശ ശക്തി വീണ്ടെടുക്കാനും, മാനസിക  ശാരീരിക ക്ലേശങ്ങൾ, വാതരോഗം, സന്താന ലബ്ധി എന്നിവക്കും ഉപയോഗിക്കുന്നു. പശുവിന്റെ വയറ്റിൽ നിന്നെടുക്കുന്ന ഗോരോചനം ആയുർവേദ മരുന്നുകളിലെ മറ്റൊരു വിശേഷപ്പെട്ട ചേരുവയാണ്‌. 

     ഇന്ത്യയിലെ നാഷണൽ ബ്യൂറോ ആൻഡ് അനിമൽ ജനറ്റിക് റിസർച്ച് 34 ഇനം പശുക്കളെയാണ് നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കാസർഗോഡ് കുള്ളൻ, പശുവെച്ചൂർ, പശുവടകര ,കുള്ളൻഹൈറേഞ്ച്, കുള്ളൻചെറുവള്ളി പശു.

                     കേരളത്തിന്റെ തനതായ ഒരു പശു വർഗ്ഗമാണ് വെച്ചൂർ പശു. എന്റെ ശേഖരണത്തിൽ നിന്നും പശുവിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു....



No comments:

Post a Comment