26/07/2017

25-07-2017- പണത്തിലെ വ്യക്തികൾ- വിൻസെന്റ് വാൻ‌ഗോഗ്



ഇന്നത്തെ പഠനം

അവതരണം

Jayakiran

വിഷയം

പണത്തിലെ വ്യക്തികൾ

ലക്കം

11

വിൻസെന്റ് വാൻ‌ഗോഗ്
വാൻ ഗോഗിന്റെ ചിത്രം,  അദേഹത്തിന്റെ  തന്നെ സ്വന്തം ചിത്രരചനയിൽ. ഈ ചിത്രമാണ് താഴെയുള്ള നാണയത്തിൽ ഉള്ളത്.
വിൻസെന്റ് വാൻ‌ഗോഗ്🖌 (1853 - 1890) ഒരു ഡച്ച്ചിത്രകാരനായിരുന്നു. വാൻ‌ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ്ണവൈവിദ്ധ്യവും ഇരുപതാംനൂറ്റാണ്ടിലെ പാശ്ചാത്യകലയിൽ നിർണായകസ്വാധീനം ചെലുത്തി. തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻ‌ഗോഗിനെ വേട്ടയാടി. തന്റെ 37-മത്തെ വയസ്സിൽ അപ്രശസ്തനായി ആത്മഹത്യാ ചെയ്ത  വാൻ ഗോഗിന്റെ പ്രശസ്തി , മരണശേഷം നാൾക്കുനാൾ വർദ്ധിച്ചു വന്നുകൊണ്ടിരുന്നു.  ഇന്ന് കഥ മാറിപ്പോയി, അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം മാസ്റ്റർപീസായി. "സൂര്യകാന്തിപ്പൂക്കൾ" എന്ന അദ്ദേഹത്തിന്റെ ഒരു  ചിത്രമാണ് ലോകത്തിലെ ഏറ്റവും ഉയർന്ന വിലക്ക് വിറ്റുപോയത്. അതായത് , വർഷം 1987 ൽ  24.75 മില്യൺ പൗണ്ട്. (ഇന്ന് ഏതാണ്ട് 628 കോടി ഇന്ത്യൻ രൂപ വരും). ചിത്രകാരന്മാർക്കിടയിൽ ഒരു പ്രഗത്ഭനായി, അദ്ദേഹം ഇന്നും എന്നും അറിയപ്പെടുന്നു.
വിൻസെന്റ് വാൻ ഗോഗിനെ ആദരിച്ചു കൊണ്ട് ഡച്ച് സർക്കാർ ഇറക്കിയ അഞ്ചു യൂറോ വെള്ളി നാണയം. സൂക്ഷിച്ചു നോക്കിയാൽ, ഈ നാണയത്തിൽ അദേഹത്തിന്റെ മുഖം, അദ്ദേഹത്തിന്റെ പേരിന്റെ അക്ഷരങ്ങൾ കൊണ്ട് തീർത്തത് കാണാം.


23-07-2017- പുരാതന നാണയങ്ങൾ- ശതവാഹന സാമ്രാജ്യം



ഇന്നത്തെ പഠനം

അവതരണം

Leeju Palakad

വിഷയം

പുരാതന നാണയങ്ങൾ

ലക്കം




ശതവാഹന സാമ്രാജ്യം


മൗര്യസാമ്രാജ്യത്തിനുശേഷം പടിഞ്ഞാറൻ ഇന്ത്യയിലും ഡക്കാനിലും മദ്ധ്യേന്ത്യയിലും ഉയർന്നുവന്ന രാജവംശമാണ് ശതവാഹന സാമ്രാജ്യം. പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ആന്ധ്രർ തന്നെയാണ്‌ ശതവാഹനർ എന്ന് അനുമാനിക്കപ്പെടുന്നു. ബി.സി. 270 ന് ആണ് ശതവാഹനൻമാരുടെ ഭരണം തുടങ്ങിയത്. ഏകദേശം 450 വർഷത്തോളം നീണ്ടുനിന്ന ഈ ഭരണം എ.ഡി. 250 വരെ നീണ്ടു നിന്നു എന്നു കരിതപ്പെടുന്നു. എന്നാണ് ഈ സാമ്രാജ്യം അവസാനിച്ചത് എന്നതിനെ കുറിച്ച് തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. അന്നു കാലത്ത് വൈദേശിക ആക്രമണത്തിൽ നിന്ന് രാജ്യത്തെ രക്ഷിച്ച് സമാധാനം സ്ഥാപിക്കുന്നതിനു ശതവാഹനർ വഹിച്ചപങ്ക് വലുതാണ്. ചിത്രകലയിലും വാസ്തു ശാസ്ത്രത്തിലും ശതമാഹനൻ മാരുടെ പ്രാവീണ്യം എടുത്തു പറയേണ്ടതാണ്.

ശതവാഹന സാമ്രാജ്യകാലത്തു നിലനിന്നിരുന്ന നാണയത്തിന്റെ വിശദാംശങ്ങളും ശതവാഹന സാമ്രാജ്യത്തിന്റെ ഭൂപടവുംമറ്റും അടങ്ങിയ വിവരണങ്ങളും ഇവിടെ ചേർത്തിരിക്കുന്നു.

22/07/2017

22-07-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-8)



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
47


Tibetan Currency Continuation... (Part -8)

Kelzang Tangka (Monk Tangka)



പടിഞ്ഞാറൻ കലണ്ടർ പ്രകാരം ഫെബ്രവരി മാസത്തിലായിരിക്കും ടിബറ്റിൽ പുതുവർഷം ആരംഭിക്കുന്നത്. ഇപ്രകാരം 1910- ലെ ടിബറ്റൻ പുതുവർഷത്തിന്  ശേഷം ആഘോഷിക്കപ്പെട്ട മോൻലാം ഉത്സവത്തിനോടനുബന്ധിച്ച് (Monlam Festival or Great prayer festival)  ബുദ്ധ സന്യാസികൾക്കിടയിൽ വിതരണം ചെയ്യപ്പെട്ട പ്രത്യേക നാണയങ്ങളാണ് Kelzang tangkas.  ദലൈലാമയുടെ വേനൽക്കാല വസതി സ്ഥിതി ചെയ്തിരുന്ന നോർബു ലിങ്കയിലെ  (Norbu Lingka)  കെൽസൻങ് (Kelzang) പാലസിൽ വച്ചാണ് മിക്കവാറും ഈ നാണയങ്ങളുടെ വിതരണം നടന്നിട്ടുള്ളത്. ടിബറ്റൻ ഭാഷയിൽ ഈ പാലസ് bskal bzang bde skyid pho brang എന്നറിയപ്പെടുന്നു. 7-ആമത്തെ ദലൈലാമയായ Kalzang Gyatso (1708 - 1757) നിർമ്മിച്ച ഈ മഹാമന്ദിരത്തിന്റ പേരിൽ നിന്നാണ് ഈ നാണയത്തിന് Kelzang Tangka എന്ന പേര് ലഭിച്ചത്.

ഏകദേശം ആറു ലക്ഷത്തോളം Kelzang Tangka -കൾ അടിച്ചിറക്കിയിട്ടുണ്ട്. ഈ നാണയങ്ങളുടെ ശരാശരി ഭാരം Gaden tangka നാണയങ്ങളുടേതിനേക്കാൾ കുറവായിരുന്നെങ്കിലും Kelzang Tangka -യുടെ വിനിമയനിരക്ക് Gaden tangka - കൾക്ക് തുല്യമായിരുന്നു. കാരണം, Gaden tangka - കളിൽ  2/3 അളവിലാണ് വെള്ളി അടങ്ങിയിട്ടുള്ളതെങ്കിൽ  Kelzang Tangka നാണയങ്ങൾ പൂർണ്ണമായും വെള്ളിയിൽ ആണ് നിർമിച്ചിട്ടുള്ളത്.

ഇന്ന്  Kelzang Tangka നാണയങ്ങൾ വിരളമാണ്. ശുദ്ധമായ വെള്ളിയിൽ നിർമിച്ചവയായതു കൊണ്ട് ഇവയിൽ ഭൂരിഭാഗവും ഉരുക്കി മറ്റുപല ആവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടു.

Kelzang Tangka നാണയങ്ങളുടെ മുൻവശത്തെ ഡിസൈൻ 1909-ൽ ചൈനീസ് ചക്രവർത്തിയായിരുന്ന Xuan Tong രാജാവിന്റെ പേരിൽ അടിച്ചിറക്കിയ 1 Srang നാണയങ്ങളുടേതിന് സമാനമായിരുന്നു. എന്നാൽ, ചൈനീസ് ചക്രവർത്തിയെ പരാമർശിക്കുന്ന വാചകങ്ങൾ ഒഴിവാക്കി ടിബറ്റൻ ഭരണകൂടത്തെ പരാമർശിക്കുന്ന വാചകങ്ങൾ  പകരം ചേർത്തു. Kelzang Tangka -യുടെ അനേകം വ്യത്യസ്ത ഇനങ്ങൾ കാണപ്പെട്ടിട്ടുണ്ട്. മുൻവശത്തെ നാല് അതുല്യലംബകത്തിനകത്തെ (trapezium) മുദ്രയും ലിപികളും വ്യക്തമായി ശ്രദ്ധിച്ചാൽ ഈ വ്യത്യാസങ്ങൾ നമുക്ക് തിരിച്ചറിയാൻ സാധിക്കും.

(to be continued...)


21-07-2017- വിദേശ കറൻസി പരിചയം- Liberia



ഇന്നത്തെ പഠനം
അവതരണം
Jenson Paweth Thomas
വിഷയം
വിദേശ കറൻസി - നാണയ പരിചയം
ലക്കം
56


ലൈബീരിയ (Liberia)

ആഫ്രിക്ക വൻകരയുടെ പടിഞ്ഞാറുഭാഗത്ത് അറ്റ്ലാന്റിക് സമുദ്രതീരത്തുള്ള ഒരു രാഷ്ട്രം. സിയറ ലിയോൺ, ഗിനിയ, ഐവറി കോസ്റ്റ് - ഇവയാണ് അയൽരാജ്യങ്ങൾ. പോർച്ചുഗൽ, ഹോളണ്ട്, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരാണ് ലൈബീരിയയിലെ  ആദ്യകാല കുടിയേറ്റക്കാർ. വിപ്ലവമില്ലാതെ സ്വാതന്ത്ര്യം നേടിയ ഒരേയൊരു ആഫ്രിക്കൻ രാജ്യമാണ് ലൈബീരിയ. 26, ജൂലൈ 1847ൽ ആണ് സ്വാതന്ത്ര്യം നേടിയത്.  ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാണ്. ഇത് കൂടാതെ ഇരുപതിൽ അധികം തദ്ദേശീയ ഭാഷകളുമുണ്ട്. തലസ്ഥാനമായ മൺറോവിയ(Monrovia) ആണ് ഏറ്റവും വലിയ നഗരം.

ലൈബീരിയൻ ഡോളർ ആണ് കറൻസി.
Code     : LRD
Symbol : $
Subunit : Cent
1LRD     : 100 Cent
1 LRD    = .69 INR

Central Bank Of Liberia ആണ് കേന്ദ്രബാങ്ക്.

ചിത്രം:
കറൻസി : 5 ഡോളർ (2003)



 നാണയം : 1 ഡോളർ (1997)