ഇന്നത്തെ പഠനം
|
|
അവതരണം
|
Jenson Paweth Thomas
|
വിഷയം
|
വിദേശ കറൻസി - നാണയ പരിചയം
|
ലക്കം
|
55 |
യുഗോസ്ലാവിയ (1918 - 1945)
Yugoslavia (1918 - 1945)
Yugoslavia (1918 - 1945)
തെക്ക് കിഴക്ക് യൂറോപ്പിൽ സ്ഥിതിചെയ്‌തിരുന്ന ഒരു രാജ്യം. ഒന്നാം ലോകമഹായുദ്ധാനന്തരം 1918 ഡിസംബർ 1നാണ് യുഗോസ്ലാവിയ സ്ഥാപിതമായത്. ആസ്ട്രോ - ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന സ്ലൊവേനിയയും സെർബിയയും ക്രൊയേഷ്യയും ലയിച്ച് പുതിയൊരു രാജ്യമായി. Kingdom of Serbs, Croats and Slovenes എന്നായിരുന്നു പുതിയരാജ്യത്തിന്റെ പേര്. നേരത്തേ സെർബിയയിൽ ലയിച്ച മോണ്ടെനെഗ്രോ, കൊസോവോ, വോജ്‌വോദിന, വർദർ മാസിഡോണിയ എന്നീ പ്രദേശങ്ങളും പുതിയരാജ്യത്തിന്റെ ഭാഗമായി.
ബെൽഗ്രേഡ് ആയിരുന്നു തലസ്ഥാനം. സെർബിയൻ രാജകുടുംബമായിരുന്നു ഭരണാധികാരികൾ. പീറ്റർ I ആയിരുന്നു ആദ്യരാജാവ്. 1921ൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് മകൻ അലക്സാണ്ടർ I രാജാവായി. Alexander the Unifier എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം, 1929 ഒക്ടോബർ 3ന് കിങ്ഡം ഓഫ് യുഗോസ്ലാവിയ (Kingdom of Yugoslavia) എന്ന് രാജ്യത്തിന്റെ പേര് പുനർനാമകരണം ചെയ്തു.
1934ൽ ഫ്രാൻസ് സന്ദർശനവേളയിൽ മാർസെല്ലിയിൽ വെച്ച് Internal Macedonian Revolutionary Organization (IMRO) സംഘടനയിൽ അംഗമായ വ്ലാഡോ ചെർണോംസ്കി, അലക്സാണ്ടർ Iനെ വധിച്ചു. രാജ്യാധികാരം അദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത മകൻ പീറ്റർ IIന്റെ കൈകളിലെത്തി. പക്ഷെ 1941 വരെ ഭരണം നടത്തിയത് (Prince Regent) അദ്ദേഹത്തിന്റെ കസിൻ ആയ പോൾ ആയിരുന്നു. ഇത് രണ്ടാം ലോകമഹായുദ്ധകാലഘട്ടമായിരുന്നു. അച്ചുതണ്ട് ശക്തികൾ അതേവർഷം യുഗോസ്ലാവിയ ആക്രമിച്ചു. രാജകുടുംബം ലണ്ടനിൽ രാഷ്ട്രീയ അഭയം തേടി.
1941 ഏപ്രിലിൽ അച്ചുതണ്ട് ശക്തികൾ യുഗോസ്ലാവിയ കീഴടക്കുകയും വിഭജിക്കുകയും ചെയ്തു. എന്നാൽ ലണ്ടനിൽ അഭയം തേടിയ രാജകുടുംബത്തെ യുണൈറ്റഡ് കിംഗ്‌ഡം അംഗീകരിച്ചു; പിന്നീട് സഖ്യകക്ഷികകളും. ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ ശ്രമഫലമായി രാജാവ് യുഗോസ്ളാവിയയെ അംഗീകരിക്കുകയും 1944 നവംബർ 2ന് Democratic Federal Yugoslavia,സ്ഥാപിതമാകുകയും ചെയ്തു.
ദിനാർ (Dinar) ആയിരുന്നു ഈ കാലഘട്ടത്തിലെ യുഗോസ്ലാവിയൻ കറൻസി.
ചിത്രം
കറൻസി : 1 ദിനാർ (1944)
കോയിൻ : 2 ദിനാർ (1938)
No comments:
Post a Comment