18/07/2017

15-07-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-7)



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
46


Tibetan Currency Continuation... (Part -7)

 Sino - Tibetan coins in 20th Century



1840 -നു ശേഷം ടിബറ്റിലെ ചൈനയുടെ സ്വാധീനം ക്ഷയിക്കുകയും ടിബറ്റ് സ്വന്തമായി നാണയങ്ങൾ നിർമ്മിക്കുവാൻ തുടങ്ങുകയും ചെയ്തു. എന്നാൽ 1909  മുതൽ 1910 വരെയുള്ള ചെറിയ കാലയളവിൽ ടിബറ്റൻ ഗവണ്മെന്റ്  ചൈനയിലെ ക്വിങ് രാജവംശത്തിലെ 12-ആമത്തെയും അവസാനത്തെയും ചക്രവർത്തിയായ Xuantong (Puyi) ചക്രവർത്തിയുടെ(1908 - 1912) ഭരണത്തിന്റെ ആദ്യവർഷം രേഖപ്പെടുത്തിയ  ചെമ്പിന്റെയും വെള്ളിയുടെയും നാണയങ്ങൾ അടിച്ചിറക്കി. ഈ നാണയത്തിന്റെ ഒരു വശത്ത് ചൈനീസ്  ഭാഷയിൽ 'Xuan Tong bao zang' (meaning: Tibetan money of the Xuan Tong era) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ഇതിനു പുറമെ 1910-ൽ ചൈനീസ് ഗവർമെന്റിന്റെ ടിബറ്റിലെ പ്രധിനിധി ചില നാണയങ്ങൾ ടിബറ്റിൽ അടിച്ചിറക്കി. ചെമ്പിലും വെള്ളിയിലുമായി അടിച്ചിറക്കിയ ഈ നാണയങ്ങളിൽ  ചൈനീസ് - ടിബറ്റൻ ഇതിഹാസങ്ങൾ രേഖപ്പെടുത്തിയിരുന്നു.

1840-ന് ശേഷം ടിബറ്റിൽ അടിച്ചിറക്കിയ നാണയങ്ങളിൽ ചൈനീസ് കറൻസി സംവിധാനത്തിന്റെ ഭാഗമായി കണക്കാക്കാവുന്ന നാണയങ്ങൾ മേൽപറഞ്ഞ ഈ രണ്ടു തരം  നാണയങ്ങൾ മാത്രമാണ്.

(to be continued...)



No comments:

Post a Comment