01/07/2017

01-07-2017- കറൻസി പരിചയം- ടിബറ്റന്‍ കറൻസി (Part-5)



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
44

Tibetan Currency


Continuation... (Part - 5)

Ga-den tangka (1850 - 1948)



Kong-par tangkas  വെള്ളിനാണയങ്ങൾ നിലനിൽക്കെത്തന്നെ ടിബറ്റിലെ ലാസയിൽ  1850 മുതൽ 1948 വരെ  അടിച്ചിറക്കിയ ടിബറ്റൻ വെള്ളിനാണയങ്ങളാണ് Ga-den tangka.  രൂപകല്പനയിൽ ഏകദേശം 50 -ൽ പരം വ്യത്യസ്ത ഇനങ്ങളിൽപെട്ട  Ga-den tangka -കൾ  ഉണ്ടായിരുന്നെങ്കിലും ഇവയിൽ 13 പ്രധാന ഇനങ്ങളായിരുന്നു അറിയപ്പെട്ടിരുന്നത്.

Ga-den tangka നാണയങ്ങളുടെ ഒരു വശത്തു മധ്യഭാഗത്ത് താമരയും, അതിനു ചുറ്റും  ടിബറ്റൻ ബുദ്ധമതവിശ്വാസമനുസരിച്ച് ശുഭസൂചകമായ എട്ട് ബിംബങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. അവ താഴെ ചേർക്കുന്നു:

1) പരമാധികാരത്തിന്റെ കുട,
2) ശംഖ്,
3) സമ്പത്ത്/ നിധി/ ഭാഗ്യം എന്നിവയെ ആകർഷിക്കുന്ന കുടം,
4) വിജയത്തിന്റെ കൊടി,
5) ധർമചക്രം (ധർമ്മചക്ര),
6) ഭാഗ്യത്തെ സൂചിപ്പിക്കുന്ന രണ്ടു സുവർണ്ണ മൽസ്യങ്ങൾ,
7) അനന്തമായ പുനർജന്മത്തിന്റെ ചിഹ്നം,
8) താമര.

Ga-den tangka നാണയങ്ങളുടെ ഇരുവശത്തെ അലങ്കാര ക്രമീകരണങ്ങൾ ഒരുപോലെയായിരുന്നുവെങ്കിലും
മേൽപറഞ്ഞ എട്ടു ചിഹ്നങ്ങളുടെ ക്രമവും പ്രത്യേക അലങ്കാരങ്ങളും കാലക്രമേണ വ്യത്യാസപ്പെട്ടിരുന്നു.

നാണയത്തിന്റെ മറുവശത്ത് എട്ടു വൃത്തങ്ങൾക്കുള്ളിൽ ഒതുങ്ങുന്ന തരത്തിൽ  മുകളിൽ നിന്നും ടിബറ്റൻ ഭാഷയിൽ 'dga'-ldan pho-brang-phyod-las-rnam-rgyal'  (The Palace of Ga-den is victorious in all directions) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

to be continued....


No comments:

Post a Comment