10/07/2017

04-07-2017- പണത്തിലെ വ്യക്തികൾ- ലൂയി പാസ്ചർ


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
8

ലൂയി പാസ്ചർ💉🏥🌡

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഫ്രഞ്ച് ശാസ്ത്രജ്ഞനാണ്‌ ലൂയി പാസ്ചർ (1822 ഡിസംബർ 27 - 1895 സെപ്റ്റംബർ 28). രസതന്ത്രവും മൈക്രോബയോളജിയുമായിരുന്നു പ്രധാന മേഖലകൾ. ഇദ്ദേഹം 1822ൽ ഫ്രാൻസിലെ ഡോളിൽ ജനിച്ചു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികളാണ്‌ പകർച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്‌.  പേവിഷബാധ, ആന്തറാക്സ് എന്നിവയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നുകൾ കണ്ടു പിടിച്ചതും,സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷൻ വിദ്യ കണ്ടുപിടിച്ചതും ലൂയി പാസ്ചറിന്റെ പ്രധാന നേട്ടങ്ങളാണ്‌. പേ ബാധിച്ച നായുടെ തലച്ചോറിൽ നിന്നും വേർതിരിച്ചെടുത്ത ദ്രാവകമാണ്‌ പ്രതിരോധമരുന്നായി അദ്ദേഹം ഉപയോഗിച്ചത്. പ്രസവാനന്തരമുള്ള പനി മൂലമുള്ള മരണനിർക്ക് കുറയ്ക്കാൻ ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ സഹായകമായി.  ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ അസുഖങ്ങൾ സൂക്ഷ്മാണുക്കൾ മൂലമാണുണ്ടാകുന്നത് എന്ന സിദ്ധാന്തത്തെ ശരിവയ്ക്കുന്നവയായിരുന്നു. മൈക്രോബയോളജിയുടെ മൂന്ന് പിതാക്കന്മാരിൽ ഒരാളായും ലൂയി പാസ്ചർ അറിയപ്പെടുന്നു.
രസതന്ത്രത്തിലും ഇദ്ദെഹം ധാരാളം കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ട്. ചില ക്രിസ്റ്റലുകളുടെ ഘടനയിലെ സമമിതിരാഹിത്യത്തിന്റെ കാരണം തന്മാത്രാഘടനയിലെ പ്രത്യേകതകൊണ്ടാണെന്ന കണ്ടുപിടുത്തം ഇദ്ദേഹത്തിന്റേതാണ്. ഇദ്ദേഹത്തിന്റെ ശവശരീരം പാരീസിലെ പാസ്ച്ചർ ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിലുള്ള അറയിലാണ് അടക്കം ചെയ്തിരിക്കുന്നത്. 



👆👆👆ഫ്രഞ്ച് സർക്കാർ ലൂയി പാസ്ചറിനെ ആദരിച്ചിറക്കിയ പഴയ കാല ബാങ്ക് നോട്ടും, നാണയവും. നോട്ടിന്റെ മറുവശത്തു ഒരു പേപ്പട്ടിയെ കീഴ്പ്പെടുത്തുന്നതും കാണാം.






No comments:

Post a Comment