22/07/2017

20-07-2017- Gandhi stamps- ബാല്യം



ഇന്നത്തെ പഠനം
അവതരണം
Ummer Farook – Calicut
വിഷയം
മഹാത്മാ ഗാന്ധിസ്റ്റാമ്പുകൾ
ലക്കം
46


Mahatma Gandhi: Childhood
(മഹാത്മാ ഗാന്ധി : ബാല്യം)

മോഹൻദാസ് കരംചന്ദ് ഗാന്ധി 1869 ഒക്ടോബർ 2ന്  ഗുജറാത്തിലെ പോർബന്ദറിൽ കരംചന്ദ്‌ ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി ജനിച്ചു.  ഒരു ഹിന്ദു വൈശ്യകുലത്തിലെ ബനിയ ജാതിക്കാരായ ആ കുടുംബം വൈഷ്ണവവിശ്വാസികളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കരംചന്ദ് വാങ്കനഗറിലും രാജ്‌കോട്ടിലേയും പ്രധാനമന്ത്രിയായിരുന്നു. കത്തിയവാരി ഉപദ്വീപിലെ തീരദേശ പട്ടണവും, പിന്നീട് ഇന്ത്യൻ സാമ്രാജ്യത്തിലെ ചെറിയ പ്രദേശമായ പോർബന്ദറിന്റെ കിതിയാർ ഏജൻസിയുടെ ഭാഗത്തുമായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. പിതാവിന്റെ സ്ഥലംമാറ്റത്തേ തുടർന്ന് ചെറിയ കാലത്തേക്ക് കുടുംബം രാജ്‌കോട്ടിലേക് താമസം മാറുകയും ചെയ്തു.

Antigua & Barbuda   1998 ൽ പുറത്തിറക്കിയ  മഹാത്മാ ഗാന്ധിജിയുടെ  ചെറുപ്പകാലത്തുള്ള  ചിത്രമടങ്ങിയ STAMP ചിത്രത്തിൽ കാണാം.



No comments:

Post a Comment