ഇന്നത്തെ പഠനം
|
|
അവതരണം
|
Leeju Palakad
|
വിഷയം
|
പുരാതന നാണയങ്ങൾ
|
ലക്കം
|
3 |
ഗാന്ധാര സാമ്രാജ്യം
ഏകദേശം ബി. സി. 13 - നാം നൂറ്റാണ്ടു മുതൽ ബി. സി. 4 - ലാം നൂറ്റാണ്ടു വരെ ഇന്നത്തെ വടക്കേ പാകിസ്ഥാനിലും കിഴക്കേ അഫ്ഗാനിസ്ഥാനിലും ആയി പരന്നു കിടന്നിരുന്ന പുരാതന മഹാജനപദങ്ങളിൽ ഒന്നായിരുന്നു ഗാന്ധാര സാമ്രാജ്യം അഥവ ഗാന്ധാരം. പോട്ടഹാർ പീഠഭൂമിയിൽ കാബൂൾ നദിക്കരയിലാണ് ഗാന്ധാരം സ്ഥിതിചെയ്തിരുന്നത്. ഗാന്ധാരത്തിലെ പ്രധാന നഗരങ്ങൾ പുരുഷപുരം, തക്ഷശില എന്നിവയായിരുന്നു. ബുദ്ധമത ഗ്രന്ഥങ്ങളിൽ ഗാന്ധാര സാമ്രാജ്യത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അന്നു കാലങ്ങളിൽ നിലനിന്നിരുന്ന ഗാന്ധാര ശൈലിയിലുള്ള കലാരൂപങ്ങൾ വളരെ പ്രസിദ്ധിയാർജിച്ചവയാണ്.
ഗാന്ധാര സാമ്രാജ്യകാലത്തു നിലനിന്നിരുന്ന വെള്ളി കൊണ്ടു നിർമ്മിച്ച 'bent bar' നാണയത്തിന്റെ വിശദാംശങ്ങളും ഗാന്ധാര സാമ്രാജ്യത്തിന്റെ ഭൂപടവുംമറ്റും അടങ്ങിയ വിവരണങ്ങളും ഇവിടെ ചേർത്തിരിക്കുന്നു.
No comments:
Post a Comment