ഇന്നത്തെ പഠനം
| |
അവതരണം
|
Jayakiran
|
വിഷയം
|
പണത്തിലെ
വ്യക്തികൾ
|
ലക്കം
|
|
വിൻസെന്റ് വാൻഗോഗ്
വാൻ ഗോഗിന്റെ ചിത്രം, അദേഹത്തിന്റെ തന്നെ സ്വന്തം ചിത്രരചനയിൽ. ഈ ചിത്രമാണ് താഴെയുള്ള നാണയത്തിൽ ഉള്ളത്. |
വിൻസെന്റ് വാൻഗോഗ്🖌 (1853 - 1890) ഒരു ഡച്ച്ചിത്രകാരനായിരുന്നു. വാൻഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ്ണവൈവിദ്ധ്യവും ഇരുപതാംനൂറ്റാണ്ടിലെ പാശ്ചാത്യകലയിൽ നിർണായകസ്വാധീനം ചെലുത്തി. തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻഗോഗിനെ വേട്ടയാടി. തന്റെ 37-മത്തെ വയസ്സിൽ അപ്രശസ്തനായി ആത്മഹത്യാ ചെയ്ത വാൻ ഗോഗിന്റെ പ്രശസ്തി , മരണശേഷം നാൾക്കുനാൾ വർദ്ധിച്ചു വന്നുകൊണ്ടിരുന്നു. ഇന്ന് കഥ മാറിപ്പോയി, അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം മാസ്റ്റർപീസായി. "സൂര്യകാന്തിപ്പൂക്കൾ" എന്ന അദ്ദേഹത്തിന്റെ ഒരു ചിത്രമാണ് ലോകത്തിലെ ഏറ്റവും ഉയർന്ന വിലക്ക് വിറ്റുപോയത്. അതായത് , വർഷം 1987 ൽ 24.75 മില്യൺ പൗണ്ട്. (ഇന്ന് ഏതാണ്ട് 628 കോടി ഇന്ത്യൻ രൂപ വരും). ചിത്രകാരന്മാർക്കിടയിൽ ഒരു പ്രഗത്ഭനായി, അദ്ദേഹം ഇന്നും എന്നും അറിയപ്പെടുന്നു.
വിൻസെന്റ് വാൻ ഗോഗിനെ ആദരിച്ചു കൊണ്ട് ഡച്ച് സർക്കാർ ഇറക്കിയ അഞ്ചു യൂറോ വെള്ളി നാണയം. സൂക്ഷിച്ചു നോക്കിയാൽ, ഈ നാണയത്തിൽ അദേഹത്തിന്റെ മുഖം, അദ്ദേഹത്തിന്റെ പേരിന്റെ അക്ഷരങ്ങൾ കൊണ്ട് തീർത്തത് കാണാം. |
No comments:
Post a Comment