ഇന്നത്തെ പഠനം
|
|
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി
പരിചയം
|
ലക്കം
|
47 |
Tibetan Currency Continuation... (Part -8)
Kelzang Tangka (Monk Tangka)
പടിഞ്ഞാറൻ കലണ്ടർ പ്രകാരം ഫെബ്രവരി മാസത്തിലായിരിക്കും ടിബറ്റിൽ പുതുവർഷം ആരംഭിക്കുന്നത്. ഇപ്രകാരം 1910- ലെ ടിബറ്റൻ പുതുവർഷത്തിന് ശേഷം ആഘോഷിക്കപ്പെട്ട മോൻലാം ഉത്സവത്തിനോടനുബന്ധിച്ച് (Monlam Festival or Great prayer festival) ബുദ്ധ സന്യാസികൾക്കിടയിൽ വിതരണം ചെയ്യപ്പെട്ട പ്രത്യേക നാണയങ്ങളാണ് Kelzang tangkas. ദലൈലാമയുടെ വേനൽക്കാല വസതി സ്ഥിതി ചെയ്തിരുന്ന നോർബു ലിങ്കയിലെ (Norbu Lingka) കെൽസൻങ് (Kelzang) പാലസിൽ വച്ചാണ് മിക്കവാറും ഈ നാണയങ്ങളുടെ വിതരണം നടന്നിട്ടുള്ളത്. ടിബറ്റൻ ഭാഷയിൽ ഈ പാലസ് bskal bzang bde skyid pho brang എന്നറിയപ്പെടുന്നു. 7-ആമത്തെ ദലൈലാമയായ Kalzang Gyatso (1708 - 1757) നിർമ്മിച്ച ഈ മഹാമന്ദിരത്തിന്റ പേരിൽ നിന്നാണ് ഈ നാണയത്തിന് Kelzang Tangka എന്ന പേര് ലഭിച്ചത്.
ഏകദേശം ആറു ലക്ഷത്തോളം Kelzang Tangka -കൾ അടിച്ചിറക്കിയിട്ടുണ്ട്. ഈ നാണയങ്ങളുടെ ശരാശരി ഭാരം Gaden tangka നാണയങ്ങളുടേതിനേക്കാൾ കുറവായിരുന്നെങ്കിലും Kelzang Tangka -യുടെ വിനിമയനിരക്ക് Gaden tangka - കൾക്ക് തുല്യമായിരുന്നു. കാരണം, Gaden tangka - കളിൽ 2/3 അളവിലാണ് വെള്ളി അടങ്ങിയിട്ടുള്ളതെങ്കിൽ Kelzang Tangka നാണയങ്ങൾ പൂർണ്ണമായും വെള്ളിയിൽ ആണ് നിർമിച്ചിട്ടുള്ളത്.
ഇന്ന് Kelzang Tangka നാണയങ്ങൾ വിരളമാണ്. ശുദ്ധമായ വെള്ളിയിൽ നിർമിച്ചവയായതു കൊണ്ട് ഇവയിൽ ഭൂരിഭാഗവും ഉരുക്കി മറ്റുപല ആവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടു.
Kelzang Tangka നാണയങ്ങളുടെ മുൻവശത്തെ ഡിസൈൻ 1909-ൽ ചൈനീസ് ചക്രവർത്തിയായിരുന്ന Xuan Tong രാജാവിന്റെ പേരിൽ അടിച്ചിറക്കിയ 1 Srang നാണയങ്ങളുടേതിന് സമാനമായിരുന്നു. എന്നാൽ, ചൈനീസ് ചക്രവർത്തിയെ പരാമർശിക്കുന്ന വാചകങ്ങൾ ഒഴിവാക്കി ടിബറ്റൻ ഭരണകൂടത്തെ പരാമർശിക്കുന്ന വാചകങ്ങൾ പകരം ചേർത്തു. Kelzang Tangka -യുടെ അനേകം വ്യത്യസ്ത ഇനങ്ങൾ കാണപ്പെട്ടിട്ടുണ്ട്. മുൻവശത്തെ നാല് അതുല്യലംബകത്തിനകത്തെ (trapezium) മുദ്രയും ലിപികളും വ്യക്തമായി ശ്രദ്ധിച്ചാൽ ഈ വ്യത്യാസങ്ങൾ നമുക്ക് തിരിച്ചറിയാൻ സാധിക്കും.

(to be continued...)
No comments:
Post a Comment