29/08/2018

20-08-2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- Anna series Coins


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
2

Anna series Coins

1950 ആഗസ്റ്റ് മാസം 15 മുതലാണ്‌ ഇന്ത്യ സ്വന്തമായി നാണയങ്ങള്‍ ഇറക്കി തുടങ്ങിയത്. അന്ന് മുതല്‍ ഇന്ന് വരെ ഇന്ത്യ ഇറക്കിയിട്ടുള്ള നാണയങ്ങളെയാണ് ഇന്ത്യന്‍ റിപ്പബ്ലിക് നാണയങ്ങള്‍ എന്ന്‍ പറയപ്പെടുന്നത്. 

1950-ല്‍ ഇന്ത്യ സ്വന്തമായി നാണയങ്ങള്‍ ഇറക്കിയെങ്കിലും അവ ബ്രിട്ടീഷ് ഇന്ത്യയിലെ നാണയങ്ങളോട് ഏറെ സാമ്യമുള്ളവയായിരുന്നു. 1947 മുതല്‍ പ്രചാരത്തിലുണ്ടായിരുന്ന (Frozen Series) നാണയങ്ങളുടെ അതേ മൂല്യങ്ങളിലും (ഒരു പൈസ, അര അണ, ഒരണ, രണ്ടണ, കാല്‍ രൂപ, അര രൂപ, ഒരു രൂപ) വലിപ്പങ്ങളിലും ആകൃതികളിലുംതൂക്കങ്ങളിലും ലോഹക്കൂട്ടുകളിലുംആണ് ഇന്ത്യ സ്വന്തമായി നാണയങ്ങള്‍ ഇറക്കിയത്.

ബ്രിട്ടീഷ് രാജാവിന്‍റെ ചിത്രത്തിന് പകരം അശോക സ്തംഭവും രാജാവിന്‍റെ പേരിന് പകരം “Government of India" എന്നെഴുതിയതും ആയിരുന്നു പ്രധാന വ്യത്യാസം. ഒന്ന്, അര, കാല്‍ രൂപാ നാണയങ്ങളില്‍ കടുവയുടെ സ്ഥാനത്ത് ഗോതമ്പ് കതിരുകളും വന്നു. ഇന്ത്യയുടെ പുരോഗതിയിലേക്കും സമ്പന്നതയിലേക്കും ഉള്ള ഊന്നലിന്‍റെ പ്രതീകങ്ങളായിരുന്നു അവ. മറ്റു നാണയങ്ങളിലും സമാനമായ മാറ്റങ്ങള്‍ വന്നിരുന്നു. മറ്റൊരു വ്യത്യാസം ഒരു പൈസ നാണയത്തിലായിരുന്നു. സ്വതന്ത്ര ഇന്ത്യ പുറത്തിറക്കിയ ഒരു പൈസ നാണയം ബ്രിട്ടീഷ് ഇന്ത്യയിലെ നാണയത്തെപ്പോലെ ഓട്ട നാണയം (Holed coin) ആയിരുന്നില്ല.

ഈ നാണയങ്ങളെ മൊത്തത്തില്‍ "Anna series" എന്ന പേരില്‍ അറിയപ്പെടുന്നു. 1956 വരെ ഈ നാണയങ്ങള്‍ നിലവിലിരുന്നു.







17/08/2018

15-08-2018- നോട്ടിലെ വ്യക്തികള്‍- സെപ്റ്റിമ സെനോബിയ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
24

സെപ്റ്റിമ സെനോബിയ

ജനനം : 240 സെപ്റ്റിമിയ ബിറ്റ്ബി (ബാറ്റ്-സാബ്ബായി) പാമറി, സിറിയ.
മരണം: 274 നുശേഷം മരിച്ചു.

സിറിയയിലെ പാൽമിരിൻ സാമ്രാജ്യത്തിന്‍റെ മൂന്നാം നൂറ്റാണ്ടിലെ ഒരു രാജ്ഞിയായിരുന്നു സെപ്റ്റിമ സെനോബിയ. പണ്ഡിതന്മാരും തത്ത്വചിന്തകരുമായി തുറന്നുകൊടുത്ത, തന്‍റെ കോടതിയിൽ ബൗദ്ധിക പരിസ്ഥിതിയെ വളർത്തി. അവളുടെ വിഷയങ്ങളോട് സഹിഷ്ണുത പുലർത്തുകയും, മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് രാജ്ഞി ഒരു സുസ്ഥിര ഭരണനിർവഹണം നടത്തി, ഒരു ബഹു സാംസ്കാരിക മതേതര സാമ്രാജ്യം ഭരിച്ചിരുന്നതായി ചരിത്രങ്ങളില്‍കാണാം. സെനോബിയയുടെ ആദ്യകാല വാഴ്ചയുടെ ഭാഗമായി പാലിമയും എമെയയും തമ്മിലുള്ള ഒരു നാഴികക്കല്ലിലായി ഒരു മുദ്രാവാക്യത്തിന്‍റെ ഒരു ലിഖിതത്തിൽ അവളെ "രാജാക്കന്മാരുടെ രാജാവായ മഹാനായ രാജകുമാരി" എന്നു മുദ്രകുത്തി. ഇത് അവളെ ഔദ്യോഗിക പദവി നൽകിയ ആദ്യ ലിഖിതമായിരുന്നു. അവളുടെ ഉദയവും തകർച്ചയും ചരിത്രകാരന്മാർ, കലാകാരന്മാർ, നോവലിസ്റ്റുകൾ എന്നിവരെ പ്രചോദിപ്പിച്ചു. പല കഥകളും അവൾക്കു സംഭവിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

സെപ്റ്റിമ സെനോബിയയെ ആദരിച്ചുകൊണ്ട് സിറിയ പുറത്തിറക്കിയ അഞ്ഞൂര്‍ പൗണ്ട്.


14-08-2018- Republic India coins- Coins of Frozen series


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
1

Coins of Frozen series

1947-ല്‍ ഇന്ത്യയുടെ സ്വതന്ത്രലബ്ദിക് ശേഷവും, 1950 ജനുവരി 26-ന് ഇന്ത്യ ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമാവുകയും ഇന്ത്യ സ്വന്തമായി നാണയങ്ങള്‍ ഇറക്കുകയും ചെയ്യുന്നത് വരെ, ഒരു താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍, ബ്രിട്ടീഷ് ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണ് ഉപയോഗിച്ചിരുന്നത്. 

സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത്, നിലവിലുണ്ടായിരുന്ന നാണയങ്ങളിലെ വളരെ മൂല്യം കുറഞ്ഞ 1/2 pice, 1 pie നാണയങ്ങള്‍ പിന്‍വലിക്കുകയും, ബാക്കി നിലവിലുണ്ടായിരുന്ന 1 rupee, 1/2 rupee, 1/4 rupee, 2 Anna, 1 Anna, 1/2 Anna, 1pice എന്നീ നാണയങ്ങള്‍ പ്രചാരത്തില്‍ തുടരുകയും ചെയ്തു. ഈ നാനയങ്ങലെയാണ് "Frozen series" എന്ന് പറയപ്പെടുന്നത്. 

നാണയങ്ങളുടെ മൂല്യങ്ങള്‍ ഇപ്രകാരമായിരുന്നു:
1 rupee = 16 Anna
1 Anna. = 4 pice 

Frozen series -ലെ നാണയങ്ങള്‍ 



16/08/2018

12-08-2018- FUSILATELISM- 7


ഇന്നത്തെ പഠനം
അവതരണം
MV മുഹമ്മദ് കൊണ്ടോട്ടി
വിഷയം
FUSILATELISM (ടെലഫോൺകാർഡ് ശേഖരണം)
ലക്കം
7


ഇന്നു പരിചയപ്പെടുത്തുന്നത് ഏതാനും സിം കാര്‍ഡ് ഹോള്‍ഡര്‍ കാര്‍ഡുകളാണ്. ഇവയെല്ലാം ഇന്ത്യയിലെ പല കമ്പനികളുടെയും കാര്‍ഡുകളാണ്. ഇവയെല്ല സിംകാര്‍ഡ് എടുത്ത് ഒഴിവാക്കിയ കാര്‍ഡുകളാണ്. 


09-08-2018- വിജ്ഞാന കൗതുകം- 'തന്ന തുവ്വ'


ഇന്നത്തെ പഠനം
അവതരണം
ആൻ്റണി പോൾ വള്ളുവശ്ശേരി
വിഷയം
വിജ്ഞാന കൗതുകം 
ലക്കം
1

'തന്ന തുവ്വ' (TANNA TUVA) 1921- 44


ഒരു ലക്ഷത്തി എഴുപതിനായിരം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും മൂന്ന് ലക്ഷം ജനസംഖ്യയും വരുന്ന 'തുവ' എന്ന പ്രദേശം മോങ്കോലിയയുടെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നു . 

ഏഴു നൂറ്റാണ്ടുകളോളം മോങ്കോലിയൻ ഭരണത്തിലായിരുന്ന ഈ പ്രദേശം റഷ്യയുടെ പിന്തുണയോടെ സ്വാതന്ത്ര്യം നേടുകയും 1921 ആം ആണ്ടോടെ 'തന്ന തുവ' എന്ന രാജ്യം ആയി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു .

1944 'ൽ 'തന്ന തുവ്വ' സോവിയറ്റ് യൂണിയന്റെ ഭാഗമായി തീരുകയും ചെയ്തു . കേവലം ഇരുപത്തി മൂന്ന് വർഷം മാത്രം നിലനിന്ന ഈ രാജ്യത്തിന്റെ നാണയങ്ങൾ വളരെ വിരളമാണ് . 


തന്ന തുവ്വയുടെ ഒരു നാണയം എന്റെ ശേഖരണത്തിൽ നിന്നും






08-08-2018- നോട്ടിലെ വ്യക്തികള്‍- ഹോ ചി മിൻ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
23

ഹോ ചി മിൻ

ജനനം: 19 മേയ് 1890. ഹോആങ് ട്രൂ, എങ്ഖെ ആൻ, വിയറ്റ്നാം.
മരണം: 2 സെപ്റ്റംബർ 1969. ഹനോയ്,വിയറ്റ്നാം.

വിയറ്റ്നാം എന്ന രാജ്യത്തെ  പ്രധാനമന്ത്രിയും പ്രസിഡന്‍റും ആയിരുന്നു 'ൻഗുയെൻ സിൻ കുങ്' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഹോ ചി മിന്‍. ഡിയൻബിയൻഫു യുദ്ധത്തിൽ ഫ്രഞ്ച് യൂണിയനെ തോൽപിച്ച വെക്തിയാണ് ഹോ ചിമിൻ. മാത്രമല്ല 1941 മുതൽ വിയറ്റ്മിൻ ഇൻഡിപെൻഡൻസ് മൂവ്മെന്‍റെ് നയിച്ചിരുന്നതും, 1945 ൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് റിപ്ലബിക്ക് ഓഫ് വിയറ്റ്നാം സ്ഥാപിച്ചതും ഹോ ചിമിൻ ആണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രം രൂപീകരിക്കുവാനുള്ള യുദ്ധത്തെ മുന്നിൽ നിന്നു നയിച്ച വെക്തിക്കൂടിയാണ് ഹോ ചി മിന്‍.

യുദ്ധാനന്തരം ഹോ ചി മിനോടുള്ള ആദരപൂർവ്വം റിപ്ലബിക്ക് ഓഫ് വിയറ്റ്നാമിന്‍റെ തലസ്ഥാനമായ സൈഗോൺ, "ഹോ ചി മിൻ നഗരം" എന്നു നാമകരണം ചെയ്യപ്പെടുകയുണ്ടായി. ഇദ്ദേഹത്തെ ജനങ്ങൾ ഹോ അമ്മാവൻ എന്നാണ് വിളിച്ചിരുന്നത്. 1955 ൽ ആരോഗ്യപരമായ കാരണങ്ങളാൽ അധികാരത്തിൽ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും, ഹൃദയാഘാതം കാരണം സെപ്തംബർ രണ്ട് 1969 രാവിലെ 9:47നാണ് ഹോ ചിമിൻ മരണമടയുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ശവശരീരം ഇന്നും കേടുകൂടാതെ ഹോ ചിമിൻ നഗരത്തിലെ മ്യൂസിയത്തില് സൂക്ഷിച്ചിട്ടുണ്ട്. മൃതശരീരം ദഹിപ്പിച്ചുകളയണം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. ഹോ ചിമിന്‍റെ മരണവിവരം ഏതാണ്ട് മണിക്കൂറോളം പൊതുജനങ്ങളിൽ നിന്നും മറച്ചുവെച്ചിരുന്നു. 

“ഒന്നിനും സ്വാതന്ത്ര്യത്തിന്‍റെ അത്ര പ്രാധാന്യം ഇല്ല”
“ഞാൻ ഒരു പാർട്ടിയെ അനുഗമിക്കുന്നു. വിയറ്റനാം പാർട്ടി”
“ദേശസ്നേഹമാണ് കമ്യൂണിസമല്ല എന്നെ ത്രസിപ്പിക്കുന്നത്”
“ത്റോങ് സൊൺ മല ഉരുക്കിയാണെങ്കിലും നമുക്ക് സ്വാതന്ത്ര്യം കിട്ടിയേ തീരൂ”

ഇതേല്ലാം ഹോ ചിമിന്‍റെ പ്രശസ്തമായ വരികളാണ്. 


ഹോ ചി മിൻ നെ ആദരിച്ചുകൊണ്ട് വിയറ്റ്നാം പുറത്തിറക്കിയ ഇരുനൂര്‍ ഡോങ്ങ്.



07-08-2018- പുരാവസ്തുപരിചയം- ഓക്സിജന്‍ മാസ്ക്


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തുപരിചയം
ലക്കം
20

ഓക്സിജന്‍ മാസ്ക്
ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ പരിചയപ്പെടുത്തുന്നത് 1990-കളില്‍ അരങ്ങേറിയ ഗള്‍ഫ് യുദ്ധത്തില്‍ ഇറാക്ക് സേന രാസായുധം പ്രയോഗിക്കാന്‍ സാധ്യതയുണ്ട് എന്ന ഭയത്താല്‍ ഐക്യരാഷ്ട്രസഭയും സഖ്യസേനയും കുവൈത്തിലും സൗദിയുടെ ചില അതിര്‍ത്തി പ്രദേശങ്ങളിലും സൈനികര്‍ക്ക് വിതരണം ചെയ്ത ഒരു ഓക്സിജന്‍ മിനി മാസ്ക് ആണിത്. 5 മണിക്കൂര്‍ ശുദ്ധവായു ശ്വസിക്കുവാന്‍ ഉള്ള ക്രമീകരണം ഈ മാസ്കില്‍ ഉണ്ട്.



04-08-2018- പത്രവര്‍ത്തമാനങ്ങള്‍- Les Depeches de Brazzaville


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
57

Les Depeches de Brazzaville
(ലെ ഡിസ്‌പെചസ് ഡി ബ്രസാവിൽ)

പശ്ചിമ ആഫ്രിക്കയിലെ കോംഗോ നദിക്കപ്പുറം ഉള്ള രാജ്യങ്ങളിൽ ഒന്നായ കോംഗോ ബ്രസാവിൽ അഥവാ റിപ്പബ്ലിക്ക് ഓഫ് കോങ്കോയിൽ നിന്നും ഇറങ്ങുന്ന പത്രമാണ് ലെ ഡിസ്‌പെചസ് ഡി ബ്രസാവിൽ. ഫ്രഞ്ച് ഭാഷയിൽ ഉള്ള ഈ പത്രം ടാബ്ലോയിഡ് രൂപത്തിലാണ് തയ്യാറാകുന്നത്.