29/08/2018

20-08-2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- Anna series Coins


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
2

Anna series Coins

1950 ആഗസ്റ്റ് മാസം 15 മുതലാണ്‌ ഇന്ത്യ സ്വന്തമായി നാണയങ്ങള്‍ ഇറക്കി തുടങ്ങിയത്. അന്ന് മുതല്‍ ഇന്ന് വരെ ഇന്ത്യ ഇറക്കിയിട്ടുള്ള നാണയങ്ങളെയാണ് ഇന്ത്യന്‍ റിപ്പബ്ലിക് നാണയങ്ങള്‍ എന്ന്‍ പറയപ്പെടുന്നത്. 

1950-ല്‍ ഇന്ത്യ സ്വന്തമായി നാണയങ്ങള്‍ ഇറക്കിയെങ്കിലും അവ ബ്രിട്ടീഷ് ഇന്ത്യയിലെ നാണയങ്ങളോട് ഏറെ സാമ്യമുള്ളവയായിരുന്നു. 1947 മുതല്‍ പ്രചാരത്തിലുണ്ടായിരുന്ന (Frozen Series) നാണയങ്ങളുടെ അതേ മൂല്യങ്ങളിലും (ഒരു പൈസ, അര അണ, ഒരണ, രണ്ടണ, കാല്‍ രൂപ, അര രൂപ, ഒരു രൂപ) വലിപ്പങ്ങളിലും ആകൃതികളിലുംതൂക്കങ്ങളിലും ലോഹക്കൂട്ടുകളിലുംആണ് ഇന്ത്യ സ്വന്തമായി നാണയങ്ങള്‍ ഇറക്കിയത്.

ബ്രിട്ടീഷ് രാജാവിന്‍റെ ചിത്രത്തിന് പകരം അശോക സ്തംഭവും രാജാവിന്‍റെ പേരിന് പകരം “Government of India" എന്നെഴുതിയതും ആയിരുന്നു പ്രധാന വ്യത്യാസം. ഒന്ന്, അര, കാല്‍ രൂപാ നാണയങ്ങളില്‍ കടുവയുടെ സ്ഥാനത്ത് ഗോതമ്പ് കതിരുകളും വന്നു. ഇന്ത്യയുടെ പുരോഗതിയിലേക്കും സമ്പന്നതയിലേക്കും ഉള്ള ഊന്നലിന്‍റെ പ്രതീകങ്ങളായിരുന്നു അവ. മറ്റു നാണയങ്ങളിലും സമാനമായ മാറ്റങ്ങള്‍ വന്നിരുന്നു. മറ്റൊരു വ്യത്യാസം ഒരു പൈസ നാണയത്തിലായിരുന്നു. സ്വതന്ത്ര ഇന്ത്യ പുറത്തിറക്കിയ ഒരു പൈസ നാണയം ബ്രിട്ടീഷ് ഇന്ത്യയിലെ നാണയത്തെപ്പോലെ ഓട്ട നാണയം (Holed coin) ആയിരുന്നില്ല.

ഈ നാണയങ്ങളെ മൊത്തത്തില്‍ "Anna series" എന്ന പേരില്‍ അറിയപ്പെടുന്നു. 1956 വരെ ഈ നാണയങ്ങള്‍ നിലവിലിരുന്നു.







No comments:

Post a Comment