16/08/2018

08-08-2018- നോട്ടിലെ വ്യക്തികള്‍- ഹോ ചി മിൻ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
23

ഹോ ചി മിൻ

ജനനം: 19 മേയ് 1890. ഹോആങ് ട്രൂ, എങ്ഖെ ആൻ, വിയറ്റ്നാം.
മരണം: 2 സെപ്റ്റംബർ 1969. ഹനോയ്,വിയറ്റ്നാം.

വിയറ്റ്നാം എന്ന രാജ്യത്തെ  പ്രധാനമന്ത്രിയും പ്രസിഡന്‍റും ആയിരുന്നു 'ൻഗുയെൻ സിൻ കുങ്' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഹോ ചി മിന്‍. ഡിയൻബിയൻഫു യുദ്ധത്തിൽ ഫ്രഞ്ച് യൂണിയനെ തോൽപിച്ച വെക്തിയാണ് ഹോ ചിമിൻ. മാത്രമല്ല 1941 മുതൽ വിയറ്റ്മിൻ ഇൻഡിപെൻഡൻസ് മൂവ്മെന്‍റെ് നയിച്ചിരുന്നതും, 1945 ൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് റിപ്ലബിക്ക് ഓഫ് വിയറ്റ്നാം സ്ഥാപിച്ചതും ഹോ ചിമിൻ ആണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രം രൂപീകരിക്കുവാനുള്ള യുദ്ധത്തെ മുന്നിൽ നിന്നു നയിച്ച വെക്തിക്കൂടിയാണ് ഹോ ചി മിന്‍.

യുദ്ധാനന്തരം ഹോ ചി മിനോടുള്ള ആദരപൂർവ്വം റിപ്ലബിക്ക് ഓഫ് വിയറ്റ്നാമിന്‍റെ തലസ്ഥാനമായ സൈഗോൺ, "ഹോ ചി മിൻ നഗരം" എന്നു നാമകരണം ചെയ്യപ്പെടുകയുണ്ടായി. ഇദ്ദേഹത്തെ ജനങ്ങൾ ഹോ അമ്മാവൻ എന്നാണ് വിളിച്ചിരുന്നത്. 1955 ൽ ആരോഗ്യപരമായ കാരണങ്ങളാൽ അധികാരത്തിൽ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും, ഹൃദയാഘാതം കാരണം സെപ്തംബർ രണ്ട് 1969 രാവിലെ 9:47നാണ് ഹോ ചിമിൻ മരണമടയുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ശവശരീരം ഇന്നും കേടുകൂടാതെ ഹോ ചിമിൻ നഗരത്തിലെ മ്യൂസിയത്തില് സൂക്ഷിച്ചിട്ടുണ്ട്. മൃതശരീരം ദഹിപ്പിച്ചുകളയണം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. ഹോ ചിമിന്‍റെ മരണവിവരം ഏതാണ്ട് മണിക്കൂറോളം പൊതുജനങ്ങളിൽ നിന്നും മറച്ചുവെച്ചിരുന്നു. 

“ഒന്നിനും സ്വാതന്ത്ര്യത്തിന്‍റെ അത്ര പ്രാധാന്യം ഇല്ല”
“ഞാൻ ഒരു പാർട്ടിയെ അനുഗമിക്കുന്നു. വിയറ്റനാം പാർട്ടി”
“ദേശസ്നേഹമാണ് കമ്യൂണിസമല്ല എന്നെ ത്രസിപ്പിക്കുന്നത്”
“ത്റോങ് സൊൺ മല ഉരുക്കിയാണെങ്കിലും നമുക്ക് സ്വാതന്ത്ര്യം കിട്ടിയേ തീരൂ”

ഇതേല്ലാം ഹോ ചിമിന്‍റെ പ്രശസ്തമായ വരികളാണ്. 


ഹോ ചി മിൻ നെ ആദരിച്ചുകൊണ്ട് വിയറ്റ്നാം പുറത്തിറക്കിയ ഇരുനൂര്‍ ഡോങ്ങ്.



No comments:

Post a Comment