31/01/2020

31/01/2020- തീപ്പെട്ടി ശേഖരണം- ചെമ്പരത്തി


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
74
   
ചെമ്പരത്തി

സമശീതോഷ്ണ മേഖലകളിൽ കാണുന്ന ഒരു  കുറ്റിച്ചെടി  ആണ്‌  ചെമ്പരത്തി എന്ന ചെമ്പരുത്തി (Hibiscus). ഒരു നിത്യ പുഷ്പ്പിണി ആയ  ചെമ്പരത്തിയെ  അലങ്കാര സസ്യമായി ധാരാളം ആയി നട്ട് വളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണ കാണുന്നതെങ്കിലും ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേത രക്ത വർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയവയും ഉണ്ട്.  ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.

പരാഗണത്തെ പറ്റി പരാമർശിക്കുന്ന പാഠങ്ങളിൽ ലളിതമായ ഒരു ഉദാഹരണമായി ചെമ്പരുത്തി പൂവ് പരാമർശിച്ചു കാണുന്നുണ്ട്. മലേഷ്യയുടെദേശീയ പുഷ്പമായ ഇവയെ ബുൻഗറയ എന്ന് മലായ് ഭാഷയിൽ  വിളിക്കുന്നു.  മലേഷ്യ, ഫിലിപ്പൈൻസ്, കാ‍മറൂൺ, റുവാണ്ട,  കൂക്ക് ഐലന്റുകൾ  സോളമൻ ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ  തപാൽ  മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.

ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്.  ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശസംരക്ഷണത്തിനു തലയിൽതേച്ചുകഴുകാറുണ്ട്. ഹൈന്ദവ പൂജകൾക്കും ഇതിന്റെ പുഷ്പം ഉപയോഗിക്കാറുണ്ട്. ചെറുകൊമ്പുകൾ മുറിച്ചുനട്ടാണ് സാധാരണ ചെമ്പരത്തിയുടെ  വംശവർദ്ധനനടത്തുന്നത്. ബീജ സങ്കലനത്തിലൂടെ ചെമ്പരത്തിയുടെ  കായുകൾ ഉണ്ടാക്കാനും കഴിയും. രണ്ടുനിറത്തിലുള്ള ചെമ്പരത്തികളുടെ പൂമ്പൊടികൾ സംയോജിപ്പിച്ചുണ്ടാക്കുന്ന കായിലെ വിത്തുകൾ കിളിപ്പിച്ചുണ്ടാക്കുന്ന ചെമ്പരത്തിയുടെ പൂവ് വ്യത്യസ്തമായിരിക്കും. കഫം, പിത്തഹരം. മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.

ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു.

എന്റെ ശേഖരണത്തിലെ ചെമ്പരത്തി പൂവിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.









30/01/2020- ചിത്രത്തിനുപിന്നിലെ ചരിത്രം(18)- ബാബസാഹിബ് അംബേദ്കർ


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
18

 Kobe Bryant 
American basketball player

കോബി ബ്രയാന്റ് എന്ന അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ജോയ് ബ്രയാന്റിന്റെയും  പമേലയുടെയും മകനായി 1978ഓഗസ്റ്റ് 23-നാണ് കോബിയുടെ ജനനം. മകന്‍ ജനിക്കുന്നതിന് മുമ്പേ അവനുള്ള പേര് അച്ഛന്‍ ജോയും അമ്മ പമേലയും തീരുമാനിച്ചിരുന്നു. ഒരിക്കല്‍ ജോയും പമേലയും ഒരു റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയി. അവിടെയുള്ള ഭക്ഷണ മെനുവില്‍ ഒരു പ്രത്യേകതരം ബീഫ് ഉണ്ടായിരുന്നു, കോബി ബീഫ്. ജപ്പാനിലെ കോബി പ്രവിശ്യയില്‍ നിന്നുള്ള വാഗ്യു എന്ന ഇനത്തില്‍പെട്ട കന്നുകാലിയുടെ മാംസമാണ് കോബി ബീഫ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ബീഫിന്റെ രുചി ഇഷ്ടപ്പെട്ട ജോയും പമേലയും ജനിക്കാനിരിക്കുന്ന മകന് ആ പേര് തന്നെ തിരഞ്ഞെടുത്തു. കോബി ബ്രയാന്റ് ലോകമറിയുന്ന ഒരു താരമായി വളരുമെന്ന കാര്യം അന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.

മുൻ എൻബിഎ താരം കൂടിയായ ജോയ് ബ്രയാന്റിന്റെ തന്നെയായിരുന്നു കോബിയുടെ വഴികാട്ടി.പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാനായിരുന്ന ജോ ഇറ്റലിയിലേക്ക് പോയപ്പോള്‍ കൂടെ കുടുംബത്തേയും കൂട്ടി. ആറാം വയസ്സ് മുതല്‍ പതിമൂന്നാം വയസ്സുവരെ ഇറ്റലിയിലായിരുന്നു കോബിയുടെ കുട്ടിക്കാലം. ഫുട്‌ബോളിനോടുള്ള കോബിയുടെ പ്രണയം തുടങ്ങുന്നതും ഇറ്റലിയില്‍ നിന്നാണ്. പക്ഷേ അമേരിക്കയിലേക്ക് തിരിച്ചുപോകും മുമ്പ് താന്‍ ഇറ്റലിയില്‍ നേരിട്ട വര്‍ണവിവേചനത്തെ കുറിച്ച് കോബി പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്.
പതിമൂന്നാം വയസ്സില്‍ ഇറ്റലിയില്‍ നിന്ന് അമേരിക്കയില്‍ തിരിച്ചെത്തിയ ശേഷം പെന്‍സില്‍വേനിയയിലെ ലോവര്‍ മെരിയന്‍ ഹൈസ്‌കൂളിന് വേണ്ടി ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചാണ് കോബി കോര്‍ട്ടില്‍ അരങ്ങേറ്റം കുറിച്ചത്. പതിനേഴാം വയസ്സില്‍ എന്‍.ബി.എ എന്ന വലിയ ലോകത്തേക്ക് എത്തുകയായിരുന്നു.

1996-ല്‍ നടന്ന ഡ്രാഫ്റ്റില്‍ ഷാര്‍ലെറ്റ് ഹോര്‍ണെസ്റ്റാണ് കോബിയെ ടീമിലെടുത്തത്. എന്‍.ബി.എയില്‍ കോബിയുടെ അരങ്ങേറ്റം തന്നെ ചരിത്രമായിരുന്നു. എന്‍.ബി.എയില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രം. പിന്നീട് ലോസ് ഏഞ്ചല്‍സ് ലേക്കേഴ്‌സ് കോബിയെ റാഞ്ചി. വെറ്ററന്‍ സെന്റര്‍ താരമായിരുന്ന വ്‌ളാഡെ ദിവാകിന് പകരമായിട്ടായിരുന്നു ഈ കൈമാറ്റം. പിന്നീട് കോബിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബാസ്‌ക്കറ്റ് ബോളിലെ സിംഹാസനത്തില്‍ ഇരിപ്പുറപ്പിക്കാനുള്ള കോബിയുടെ യാത്രയാണ് പിന്നീട് ലോകം കണ്ടത്. 37-ാം വയസ്സുവരെ ഈ ജൈത്രയാത തുടര്‍ന്നു.

അമേരിക്കയുടെ ഇതിഹാസ താരവും ലേക്കേഴ്‌സിന്റെ മുന്‍ പ്രസിഡന്റുമായ മാജിക്ക് ജോണ്‍സണ്‍ ഒരിക്കല്‍ കോബി ബ്രയാന്റിനെ വിളിച്ചത് 'ബ്ലാക്ക് മാമ്പ' എന്നാണ്. പിന്നീട് കോര്‍ട്ടിനുള്ളിലും പുറത്തും കോബി ആ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഇത്രയും വിഷമുള്ള ഒരു പാമ്പിന്റെ പേരില്‍ അറിയപ്പെടുന്നതിന് പിന്നിലെ രഹസ്യം ഒരു ഡോക്യുമെന്ററിയില്‍ കോബി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കോര്‍ട്ടിലിറങ്ങിയാല്‍ മുന്നിലുള്ളവരെയെല്ലാം നശിപ്പിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും ബാസ്‌ക്കറ്റിലേക്ക് പന്ത് എത്തിക്കുന്നതിനടിയിലുള്ള തടസ്സങ്ങളെയെല്ലാം നീക്കുന്ന ഒരു പ്രവാഹം പോലെയാണ് താനെന്നും കോബി ഡോക്യുമെന്ററിയില്‍ പറയുന്നു. വിഷമുള്ള പാമ്പിനെ ആളുകള്‍ പേടിക്കുന്നതുപോലെ എന്റെ കുതിപ്പിനിടയില്‍ എതിര്‍താരങ്ങള്‍ ഒഴിഞ്ഞുമാറുന്നു. ഇത്രയും വലിയ താരമാണെങ്കിലും ഏതൊരു മത്സരം തുടങ്ങുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പു തന്നെ കോബിയെ കോര്‍ട്ടില്‍ കാണാം. പക്ഷേ കൈയില്‍ പന്തുണ്ടാകില്ല. ഫൂട്ട് വര്‍ക്കില്‍ പരിശീലനം നേടുന്ന തിരക്കിലാകും കോബി. ആറ് അടി ആറ് ഇഞ്ചും ഉയരമുള്ള കോബിയെ ഇതിഹാസ താരം എന്നാണ് ലോസ് ഏഞ്ചല്‍സ് ലേക്കേഴ്‌സിലെ നിലവിലെ സൂപ്പര്‍ താരമായ ലെബ്‌റോണ്‍ ജെയിംസ് വിശേഷിപ്പിക്കുന്നത്. ഓള്‍ ടൈം സ്‌കോറിങ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കോബിയെ കഴിഞ്ഞ ദിവസം ലെബ്‌റോണ്‍ ജെയിംസ് പിന്നിലാക്കിയിരുന്നു. കരിയറില്‍ ആകെ 33643 പോയിന്റാണ് കോബിയുടെ പേരിലുള്ളത്.

ഓള്‍ ടൈം സ്‌കോറിങ്ങില്‍ നാലാം സ്ഥാനം എന്നതിനേക്കാള്‍ കോബിയെ പ്രശസ്തനാക്കിയത് 2006 ജനുവരി 22-ന് നടന്ന ഒരു മത്സരമാണ്. ടൊറൊന്റോയ്‌ക്കെതിരായ മത്സരത്തില്‍ ലേക്കേഴ്‌സിനായി കോബി നേടിയത് 81 പോയിന്റാണ്. മത്സരത്തില്‍ 122-104ന് ലേക്കേഴ്‌സ് വിജയിക്കുകയും ചെയ്തു. ഒരൊറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് എന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തെത്താനും കോബിക്ക് കഴിഞ്ഞു. 1962-ലെ മത്സരത്തില്‍ 100 പോയിന്റ് നേടിയ വില്‍ട്ട് ഷാമ്പെര്‍ലെയ്ന്‍ മാത്രമാണ് ഈ റെക്കോഡില്‍ കോബിക്ക് മുന്നിലുള്ളത്.

2016-ലായിരുന്നു ലേക്കേഴ്‌സിനായി ബ്ലാക്ക് മാമ്പ അവസാനമായി കോര്‍ട്ടിലിറങ്ങിയത്. 50 ഷോട്ടില്‍ നിന്ന് അന്ന് 60 പോയിന്റ് നേടി. ലോസ് ഏയ്ഞ്ചല്‍സിലസെ സ്റ്റാപ്പ്ള്‍സ് സെന്ററില്‍ ഉതാ ജാസിനെതിരേ ആയിരുന്നു ഈ മത്സരം.

ര​ണ്ടു ദശാബ്ദത്തോളം ബാസ്കറ്റ്ബാൾ കോർട്ടിൽ മുടിചൂടാ മന്നനായി വിരാചിച്ച, കോബി  2016 ലാണ് വിരമിച്ചത്. അ​ഞ്ചു ത​വ​ണ ചാ​മ്പ്യ​ന്‍​ഷി​പ്പും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2006ൽ ​ടോ​റ​ന്‍റോ റാ​പ്ടോ​ർ​സി​നെ​തി​രെ നേ​ടി​യ 81 പോ​യി​ന്‍റ് എ​ൻ​ബി​എ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​ഗ​ത സ്കോ​റാ​ണ്. 11 തവണ എൻബിഎയുടെ ഫസ്റ്റ് ടീം സിലക്‌ഷൻ സ്വന്തമാക്കി. 2008 ൽ എൻബിഎയിലെ ഏറ്റവും മൂല്യമുള്ള പു​ര​സ്കാ​രം ബ്ര​യ​ന്‍റ് നേ​ടി. ര​ണ്ടു ത​വ​ണ എ​ൻ​ബി​എ സ്കോ​റിംങ് ചാ​മ്പ്യ​നു​മാ​യി. 2008ലും 2012​ലും യു​എ​സ് ബാ​സ്ക​റ്റ് ബോ​ൾ ടീ​മി​നൊ​പ്പം ര​ണ്ടു ത​വ​ണ ഒ​ളി​മ്പി​ക് സ്വ​ർ​ണ​വും സ്വ​ന്ത​മാ​ക്കി.

കായിക രംഗത്ത് നൂറു കണക്കിനു കുട്ടികൾക്ക് സൗജന്യ പ്രവേശനം സമ്മാനിക്കുന്നതിനായി 2017ലാണ് നൈക്കി കോബി ബ്രയാന്റുമായും ലൊസാഞ്ചലസ് ബോയ്‌സ് ആൻഡ് ഗേൾസ് ക്ലബ്ബുമായും കൈകോർക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് കൂടുതൽ വിശാലമായ പരിശീലനവും സൗകര്യങ്ങളും ഒരുക്കുന്നതിന് കോബി മാംബ സ്പോർട്സ് അക്കാദമി സ്ഥാപിച്ചത്. ഇതേ മാംബ സ്പോർട്സ് അക്കാദമിയിൽ ഒരു മത്സരത്തിനായുള്ള യാത്രാമധ്യേയാണ് കോബിയുടെ മരണമെന്നത് ആകസ്മികമായി. അക്കാദമിയിലെ മത്സരത്തിൽ പങ്കെടുക്കേണ്ടിയിരുന്ന രണ്ടാമത്തെ മകൾ ജിയാന്നയും അന്ത്യയാത്രയിൽ കോബിക്കു കൂട്ടായി.
കായികമേഖലയുമായി ബന്ധപ്പെട്ട തനതു രചനകൾക്കായി 2016 ലാണ് കോബി ഗ്രാനിറ്റി സ്റ്റുഡിയോസ് ആരംഭിക്കുന്നത്. 2018ൽ '​ഡി​യ​ർ ബാ​സ്ക​റ്റ് ബോ​ൾ' എ​ന്ന അ​ഞ്ച് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ഹ്ര​സ്വ അ​നി​മേ​ഷ​ൻ ചി​ത്ര​ത്തി​നു​ള്ള ഓ​സ്ക​ർ അ​വാ​ർ​ഡും ബ്ര​യ​ന്‍റ് സ്വ​ന്ത​മാ​ക്കി​.ഈ ഷോർട്ട് ഫിലിം അദ്ദേഹം അവതരിപ്പിച്ചത് ഗ്രാനിറ്റി സ്റ്റുഡിയോസിലൂടെയാണ്. കോബിയുടെ ആത്മകഥയായ ‘ദ് മാംബ മെന്റാലിറ്റി: ഹൗ ഐ പ്ലേ’ ഉൾപ്പെടെ ഏതാനും പുസ്തകങ്ങളും ഗ്രാനിറ്റി സ്റ്റുഡിയോസ് പ്രസിദ്ധീകരിച്ചു.

യുഎസിന്റെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് സാമ്രാജ്യം വർധിപ്പിക്കാനുള്ള എൻബിഎയുടെ ശ്രമങ്ങളുടെ പതാകവാഹകൻ കൂടിയായിരുന്നു കോബി. ചൈനയിലേക്കായിരുന്നു എൻബിഎയുടെ ആദ്യ നോട്ടം. പ്രശസ്തമായ ആലിബാബ ഗ്രൂപ്പുമായി സഹകരിച്ച് 2015ൽ ‘കോബി ബ്രയാന്റ്സ് മ്യൂസ്’ എന്ന പേരിൽ ഡോക്യുമെന്ററി തയാറാക്കിയത് അതിന്റെ ഭാഗമായിരുന്നു. ചൈനയിലെ ‘ടിമാൾ മാജിക് ബോക്സ് ടിവി’യിലൂടെയാണ് ഇത് പുറത്തിറക്കിയത്.

കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ 26ജനുവരി 2020 ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാനയും ഇരുവരുമുള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായി രുന്ന ഒമ്പത് പേരും മരിച്ചു.







29/01/2020- ANCIENT INDIAN COINS- MAHAJANAPADAS- 5.Kuru Mahajanapada


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
55

16 MAHAJANAPADAS
5. Kuru Mahajanapada


Kuru Mahajanapada was located around the modern city of Delhi, with its capital at Indraprastha. It was set to include a considerable area around.  Mahapadmananda incorporated the Kuru domain into the Magadhan Empire around 350 BC. 

These coins are classified by Rajagore as "Babyal coins" after the town of Babyal in the state of Haryana, where coins of this type were said to have been found however, according to Mitchner, this information is incorrect, and all known coins of these types have been found in Sugh in Ambala district. He and others have assigned them to the Kurus, and indeed the known parts of Kuru Mahajanapada are in any case very close to Babyal. 

The coins bear a Triskele symbol with crescent and dots (obv) with the Rev being blank (left) or a 6 -arm symbol (right) similar to the Magadha Mahajanapada, which might depict post - Magadha conquest issues. 
The coins are dated approximately 400 BC and weighs 1.4 - 1.8 g (1/2 Karshapana Standard).


28/01/2020

28/01/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- സെയ്ന്റ് ലൂസിയ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
24
   
സെയ്ന്റ് ലൂസിയ

കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ് സെയ്ന്റ് ലൂസിയ. ലെസ്സർ ആന്റിലെസിന്റെ ഭാഗമായ ഇത് സെയ്ന്റ് വിൻസന്റ് ഗ്രനഡീൻ‍സിന്റെ വടക്കും, ബർബാഡോസ്, തെക്കൻ മാർട്ടിനിക് എന്നിവയുടെ തെക്ക്-പടിഞ്ഞാറുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. "വെസ്റ്റ് ഇൻഡീസിന്റെ ഹെലൻ" എന്ന് ഈ രാജ്യം വിശേഷിപ്പിക്കപ്പെടാറുണ്ട്. ഐതിഹ്യ കഥാപാത്രമായ ട്രോയിലെ ഹെലനെ ഓർമിപ്പിക്കും വിധം ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അധികാര പരിധിയിൽ മാറിമാറി വന്നതിനാലാണിത്

വിന്റ്വാർഡ് ദ്വീപുകളിൽ ഒന്നാണിത്. സിറാക്കൂസിലെ വിശുദ്ധ ലൂസിയുടെസമരണാർത്ഥമാണ് ഈ രാജ്യം സെയ്ന്റ് ലൂസിയ എന്ന് നാമകരണം ചെയ്യപ്പെട്ടത്. 1500-ലാണ് യൂറോപ്യന്മാർ ആദ്യമായി ഇവിടെ കാലുകുത്തിയത്. 1660-ൽ ഇവിടുത്തെ നിവാസികളായ കരീബുകളുമായി ഫ്രാൻസ് ഒരു കരാറിലേർപ്പെടുകയും രാജ്യത്തെ വിജയകരമായി കോളനിവൽക്കരിക്കുകയും ചെയ്തു. 1663 മുതൽ 1667 വരെ അധികാരം ബ്രിട്ടൻ പിടിച്ചെടുത്തു. പിന്നീട് ഈ രാജ്യത്തിന്റെ പേരിൽ ബ്രിട്ടണും ഫ്രാൻസും തമ്മിൽ 14 തവണ യുദ്ധം നടക്കുകയും 1814-ൽ ബ്രിട്ടൻ പൂർണമായും അധികാരം കയ്യടക്കുകയും ചെയ്തു. 1924-ൽ പ്രതിനിധി സർക്കാർ രൂപംകൊണ്ടു. 1958 മുതൽ 1962 വരെ ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇൻഡീസിന്റെഭാഗമായിരുന്നു. ഒടുവിൽ, 1979 ഫെബ്രുവരി 22-ന് സെയ്ന്റ് ലൂസിയ സ്വാതന്ത്ര്യം നേടി.



26/01/2020- ചിത്രത്തിനുപിന്നിലെ ചരിത്രം(17)- ബാബസാഹിബ് അംബേദ്കർ


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
17

 ബാബസാഹിബ് അംബേദ്കർ 

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേഡ്കർ  (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേഡ്കർ . മഹാരാഷ്ട്രയിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേഡ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേഡ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേഡ്കറിന് സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.

സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. അങ്ങനെ അംബേഡ്കർ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. 1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 103 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.

പല സാമൂഹിക സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേഡ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബേഡ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേഡ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.

ആമുഖം
..................
നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.

1949 നവംബർ 26 -നാണ് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു.





24/01/2020- തീപ്പെട്ടി ശേഖരണം- ഡോൾഫിൻ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
73
   
ഡോൾഫിൻ

സമുദ്രത്തിൽ ജീവിക്കുന്ന ഒരു  സസ്തനിയാണ്‌ ഡോൾഫിൻ. തിമിംഗിലത്തിന്റെ ബന്ധുവായ ഇവർ ബുദ്ധിശാലികളും സമൂഹജീവി യുമാണ്‌ സമുദ്രജല ഡോൾഫി നുകളെ സീറ്റേസി ഗോത്രത്തിലെ ഡെൽഫിനോയിഡിയ  അതി കുടുംബത്തിലെ ഡെൽഫിനിഡെ കുടുംബത്തിൽപ്പെടുത്തിയിരിക്കുന്നു ഇവയുടെ 40 ഓളം ജനുസ്സുകളെ കണ്ടെത്തിയിട്ടുണ്ട്. മാംസഭുക്കായ ഇവ ചെറു മൽസ്യങ്ങളേയും കണവയേയും പ്രധാനമായി ഭക്ഷിക്കുന്നു. മനുഷ്യരോട് നന്നായി ഇണങ്ങുന്ന ഇവയെ പരിശീലിപ്പിച്ച് വിനോദത്തിനും, സമുദ്ര പര്യവേഷണ ത്തിനും, നാവിക സേനയിലും ഉപയോഗിച്ചു പോരുന്നു. ഇവയുടെ പ്രത്യേകതകളിൽ ഒന്നാണ് ഇക്കോ ലൊക്കേഷനിനുള്ള കഴിവ്.

സാധാരണ ഡോൾഫിനുകൾക്ക് 1.2-2.4 മീ.നീളവും 23-225 കി.ഗ്രാം വരെ തൂക്കവുമുണ്ടായിരിക്കും. ഏറ്റവും വലിപ്പം കൂടിയ ഡോൾഫിൻ ഇനമായ ടർസിയോപ്സ് ട്രങ്കേറ്റസിന്  3 മീ. നീളവും 200 മുതൽ 225 കി.ഗ്രാം വരെ തൂക്കവുമുണ്ട്. സാധാരണ ഡോൾഫിനുകളുടെ ശരീരത്തിന്റെ ഉപരിഭാഗത്തിന് കറുപ്പോ തവിട്ടോ നിറമായിരിക്കും; കീഴ്ഭാഗത്തിന് വെളുത്തനിറവും. ഇവയുടെ ശരീരത്തിന്റെ പാർശ്വ ഭാഗങ്ങളിലായി ഇളം ചാര നിറത്തിലുള്ള വരകളും കാണുന്നു. കപ്പലുകളുടെ സമീപത്ത് സദാ സഞ്ചരിക്കുന്ന ഇത്തരം ഡോൾഫിനുകളെ ചൂരമത്സ്യങ്ങളുടെ കൂട്ടങ്ങളിലും കാണാറുണ്ട്. സമുദ്ര ജല ജീവി പ്രദർശനശാലകളിലും അക്വേറിയങ്ങളിലും ചലച്ചിത്രങ്ങളിലും ടെലിവിഷനിലും മറ്റും പ്രദർശിക്കപ്പെടുന്നത് നീണ്ട മുഖം (bottle-nosed) ഉള്ള ഡോൾഫിനുകളെയാണ്.  വായയുടെ വളഞ്ഞ ഭാഗം നീണ്ട മോന്തയുമായി ചേർന്നിരിക്കുന്നതിനാൽ എല്ലായ്പ്പോഴും ചിരിക്കുന്ന പ്രതീതി ഉളവാക്കും. വിവിധ രീതിയിലുള്ള അഭ്യാസങ്ങളും വിനോദങ്ങളും പരിശീലിപ്പിച്ച് പല പ്രദർശനത്തിനും  ഇവയെ ഉപയോഗപ്പെടുത്തിവരുന്നു. പകൽ സമയങ്ങളിൽ   വളരെ ചുറു ചുറുക്കോടെ കാണപ്പെടുന്ന ഇവ  വിശ്രമിക്കുന്നത് രാത്രി കാലത്താണ്.  ശ്വാസോച്ഛ്വാസത്തിനായി ഇടയ്ക്കിടയ്ക്ക് ജലോപരിതലത്തിൽ എത്തേണ്ടതിനാൽ ഇവയ്ക്ക് വിശ്രമസമയം വളരെ കുറവാണ്. പെൺ ഡോൾഫിനുകൾ സാധാരണ ഉറങ്ങുമെങ്കിലും ആൺ ഡോൾഫിനുകൾ അപൂർവമായി മാത്രമേ ഉറങ്ങാറുള്ളൂ. ഒരു കണ്ണ് മാത്രം അടച്ചാണ് ഇവ ഉറങ്ങുന്നത്.

15 മീ. വരെ ദൂരത്തിലുള്ളതെന്തും ഡോൾഫിനു കാണാൻ കഴിയും. പൊതുവേ സമൂഹങ്ങളായിട്ടാണ് ഡോൾഫിനുകൾ ജീവിക്കുന്നത്.  ഇവയ്ക്ക് 25 മുതൽ 32 കി.മീ. വരെ വേഗത്തിൽ ജലത്തിൽ നീന്താൻ കഴിയും. വിസ്തൃതമായ വാലിന്റെ അതിവേഗത്തിലുള്ള ചലന സഹായത്താലാണ് ഇത്രയും വേഗത്തിൽ നീന്താൻ ഇവയ്ക്കു കഴിയുന്നത്. മനുഷ്യ കർണങ്ങൾക്കു കേൾക്കാൻ കഴിയാത്ത ശബ്ദ തരംഗങ്ങളാണ് ഡോൾഫിനുകൾ പുറപ്പെടുവിക്കുന്നത്. ഒരു വസ്തുവിനെ സൂക്ഷ്മമായി വേർതിരിച്ചറിയുന്നതിനും അതിന്റെ ആകൃതിയും പ്രകൃതിയും മനസ്സിലാക്കുന്നതിനും ഈ ശ്രവണശക്തി സഹായകമാണ്.

മാർച്ചു മുതൽ മേയ് വരെയുള്ള മാസങ്ങളാണ് ഡോൾഫിനുകളുടെ പ്രജനനകാലം. ഗർഭകാലം 10-12 മാസക്കാലമാണ്. പ്രസവസമയം അടുക്കുമ്പോൾ പെൺഡോൾഫിൻ പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദം അക്കൂട്ടത്തിൽപ്പെടുന്ന പെൺഡോൾ ഫിനുകളെയെല്ലാം അങ്ങോട്ട് ആകർ ഷിക്കുന്നു. പ്രസവിച്ചയുടനെ തന്നെ കുഞ്ഞിനെ ജല ഉപരിതലത്തിലേക്ക് ഉയർന്ന് ശ്വസിക്കാൻ മാതാവ് സഹായിക്കുന്നു. ഉദരത്തിനടിയിലെ ചെറുചാലുകൾക്കകത്തായുള്ള ഭാഗത്താണ് സ്തനാഗ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. മാതൃ ഡോൾഫിനുകൾ വേഗത കുറച്ചു നീന്തിയും ഒരു വശ ത്തേക്കു ചരിഞ്ഞുകിടന്നു സഞ്ചരിച്ചും സ്തന മാംസ പേശി കളുടെ മർദം വർദ്ധിപ്പിച്ചുകൊണ്ട് കുഞ്ഞിന്റെ വായിലേക്കു പാൽ ചീറ്റിക്കൊടുക്കുകയാണു പതിവ്. ഓരോ അരനിമിഷത്തിനുള്ളിലും ശ്വസനത്തിനായി ജല ഉപരിതലത്തി ലെത്തേണ്ടതിനാൽ മുലയൂട്ടൽ വളരെ ഹ്രസ്വമായ പ്രക്രിയയായി മാറുന്നു. ജനിച്ചയുടനേതന്നെ ഡോൾഫിൻ കുഞ്ഞുങ്ങൾക്കു നീന്താൻ കഴിയുന്നതിനാൽ രണ്ടാഴ്ചയോളം ഇവ മാതാവിനോ ടൊപ്പം സഞ്ചരിക്കുന്നു. 16 മാസം പ്രായമാകുന്നതുവരെ മാതാവ് കുഞ്ഞുങ്ങളെ പരിപാലിക്കാറുണ്ട്. ജനിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പല്ലുകൾ പുറത്തുവരുന്നു. പ്രായപൂർത്തിയായ ഡോൾഫിനുകളുടെ ഇരു താടികളിലുമായി നിരവധി കോണാകൃതിയിലുള്ള പല്ലുകളുണ്ടായിരിക്കും. ഡോൾഫിനുകൾക്ക് 20 മുതൽ 25 വരെ വയസ്സ് ആയുസ്സുള്ള തായി കണക്കാക്കപ്പെട്ടിരിക്കുന്നു.

ചില ഡോൾഫിനുകൾ വംശനാശ ഭീഷണിയിലാണ്. ഡോൾഫിനുകളെ കൊല്ലുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഓരോ വർഷവും നിരവധി ഡോൾഫിനുകൾ മത്സ്യം പിടിക്കുന്ന വലകളിൽ കുടുങ്ങി കൊല്ലപ്പെടാറുണ്ട്. ബോട്ടുകളുമായുള്ള കൂട്ടിയിടി മൂലമുണ്ടാകുന്ന പരിക്കുകൾ അല്ലെങ്കിൽ മരണങ്ങൾ, പ്രത്യേകിച്ച് അവയുടെ പ്രൊപ്പല്ലറുകൾ തട്ടിയുണ്ടാകുന്ന അപകടങ്ങൾ എന്നിവയും സാധാരണമാണ്.

എന്റെ ശേഖരണത്തിലെ ഡോൾഫിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.....







22/01/2020- ANCIENT INDIAN COINS- MAHAJANAPADAS- 4.Kosala Mahajanapada


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
53

16 MAHAJANAPADAS
4. Kosala Mahajanapada


Kosala Mahajanapada corresponds roughly in area with the region of Awadh today.  Its capital was Ayodhya. It was a powerful state in 600 BC, being bigger than its adjourning Kashi Mahajanapada, but was weakened by a series of war with the neighbouring kingdom of Kashi and Magadha and was finally absorbed by Magadha in 400 BC. Kosala was the setting of much Sanskrit literature including Ramayana. Buddha and Mahavira, founder of Buddhism and Jainism respectively, taught in the kingdom. Manusmriti (Laws of Manu) was written here. 

The coin bears a distinct curved 'S' like symbol with other punches similar to those on the coins of its neighbouring Magadha Mahajanapada. The coin weighs approximately 3 g as per Karshapana Standard and date to approximately 500 BC.


21/01/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- കിരിബാസ്


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
23
   
കിരിബാസ്

ആഗോളതാപനം കടലില്‍ മുക്കിക്കളഞ്ഞ ഒരു രാജ്യം.പസഫിക് സമുദ്രത്തിലെ 33 ദ്വീപസമൂഹങ്ങൾ ഉൾപ്പെടുന്ന രാജ്യമാണ് കിരിബാസ്. റിപബ്ലിക് ഓഫ് കിരിബാസ് എന്ന് ഔദ്യോഗികനാമം. ഭൂമധ്യരേഖയ്ക്കും അന്താരാഷ്ട്ര സമയരേഖയ്ക്കും ചുറ്റിലായാണ് കിരിബാസിന്റെ സ്ഥാനംമൊത്തം ഭൂവിസ്തൃതി 811 ചതുരശ്ര കിലോമീറ്റർ മാത്രം. ഇംഗ്ലീഷിൽ കിരിബാറ്റി എന്നെഴുതുമെങ്കിലും ഈ രാജ്യത്തിന്റെ പേർ ഉച്ചരിക്കുന്നത് കിരീബാസ് എന്നാണ്. ഭൂമിയിൽ സൂര്യരശ്മികൾ ആദ്യം പതിക്കുന്നത് ഇവിടുത്തെ മണ്ണിലാണ്. കടലിൽ നിന്ന് ആറടിയോളം മാത്രമാണ് കിരിബാസിന്റെ ഉയരം. അതു തന്നെയാണ് ഈ ചെറുദ്വീപരാജ്യത്തിന്റെ ശാപവും.സ്വന്തം നാടും വീടും ഉപേക്ഷിച്ച് അഭയാർത്ഥികളായി മറ്റൊരിടത്തേക്ക് പോവാൻ കിരിബാസുകാർ തയ്യാറെടുത്തുകഴിഞ്ഞു. അതോടെ ഇവർ ലോകത്തെ ആദ്യത്തെ കാലാവസ്ഥാ അഭയാർത്ഥികളാവും. കിരിബാസ് കടലിനടിയിലേക്ക് മറയുന്നതോടെ ഒരു ജനതയുടെ തനത് സംസ്കാരം കൂടിയാണ് അപ്രത്യക്ഷമാകുക. ജന്മനാട് വിട്ട് മറ്റൊരിടത്തേക്ക് കുടിയേറുന്നതിന്റെ ആശങ്കയിലാണ് കിരിബാസിലെ ജനത. പുതിയ രാജ്യം തങ്ങളെ അവിടത്തുകാരായി സ്വീകരിക്കുമോ എന്ന സംശയവും ഇവർക്കുണ്ട്. കിരിബാസ് ക്ലൈമറ്റ് ആക്ഷൻ നെറ്റ് വർക്ക് (കിരി-കാൻ) ആണ് ജനങ്ങളെ മറ്റ് രാജ്യങ്ങളിലേക്ക് നയിക്കുക. കിരിബാസ് കടലിനടിയിലേക്ക് മറയുന്നതോടെ ഒരു ജനതയുടെ തനത് സംസ്കാരം കൂടിയാണ് അപ്രത്യക്ഷമാകുക. വാമൊഴിവഴക്കങ്ങളിലും ജീവിതശൈലികളിലും തലമുറകൾ കൈമാറിവന്ന പലതും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതോടെ ഉപേക്ഷിക്കാൻ ഇവർ നിർബന്ധിതരാവും.ഇവിടെത്തെ നാണയം ഓസ്ട്രേലിയൻ  ഡോളറാണ്.







18/01/2020- എൻ്റെ ചരിത്രാന്വേഷണ യാത്രകൾ-07 സാംബിയൻ നാണയങ്ങൾ


ഇന്നത്തെ പഠനം
അവതരണം
അബ്ദുൽ റഹീം കരിഞ്ചാപ്പാടി
വിഷയം
എൻ്റെ ചരിത്രാന്വേഷണ യാത്രകൾ
ലക്കം
03
   
സാംബിയൻ നാണയങ്ങൾ

തെക്കൻ-മധ്യ ആഫ്രിക്കൻ രാജ്യമായ സാംബിയ, 1964 ൽ ആണ് ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായാണ്. നിലവിൽ 4 തരത്തിലുള്ള നാണയങ്ങളാണ് സാംബിയയിൽ ഉപയോഗിച്ചു വരുന്നത്. 5 , 10 , 50 എങ്ങിവീ 1 ക്വച്ചാ എന്നിവയാണത്. 2013 ൽ ആണ് ഈ നാണയങ്ങൾ ആദ്യമായി പുറത്തിറക്കിയത്. നിക്കൽ - പ്ലേറ്റഡ് സ്റ്റീൽ ആണ് ഈ നാണയങ്ങളുടെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.




17/01/2020- തീപ്പെട്ടി ശേഖരണം- ചായ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
72
   
ചായ 

ചൈനയിലാണ് ചായയുടെ ഉത്ഭവമെന്ന് ചരിത്രം പറയുന്നു. വാമൊഴി ഐതിഹ്യപ്രകാരം ചൈനിസ് ചക്രവർത്തിയായിരുന്ന ഷെൻ നൂങ് (shen nung) ആണ് ചായയുടെ തനിനിറം യാദൃശ്ചികമായി തിരിച്ചറിഞ്ഞത്. ഇദ്ദേഹം കാട്ടിൽ വേട്ടക്കുപോയ സമയത്ത് അൽപം വെള്ളം ചൂടാക്കാൻവെക്കുകയും ഏതോ ചെടിയുടെ ഉണങ്ങിയ ഇലകൾ വെള്ളത്തിലേക്ക് പാറിവീഴുകയും ചെയ്തു.തവിട്ടുനിറത്തിലായ വെള്ളം രുചിച്ചുനോക്കിയ ചക്രവർത്തി പാനീയം നൽകിയ ഉൻമേഷം അനുഭവിച്ചറിഞ്ഞു.തേയിലയുടേയും ചായ എന്ന അത്ഭുത പാനീയത്തിന്റെയും കഥ ഇവിടെ തുടങ്ങുന്നു.

"ചാ"എന്ന ചൈനീസ് പദത്തിൽനിന്നാണ് ചായയുടെ തുടക്കം. ഏതാണ്ടെല്ലാ ഏഷ്യൻ ഭാഷകളിലും "ചായ്" എന്നാണ് ചായ അറിയപ്പെടുന്നത്.ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന പദവി ചൈനക്ക് സ്വന്തമാണ് സെൻ ബുദ്ധസന്യാസിമാരിലൂടെയാണ് ചായ ജപ്പാനിലെത്തിച്ചേരുന്നത്.പിന്നീടത് കാലക്രമേണ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു.ഡച്ച് സമൂഹത്തിലെ ഒരു ആഢംബര വസ്തുവായി മാറാനും സ്വർണ്ണത്തേക്കാൾ മൂല്യമുള്ള സാധനമായി മാറാനും ചായക്ക് ഏറെക്കാലം വേണ്ടിവന്നില്ല.ചായ ഉത്പാദനത്തിൽ ചൈനയാണ് കാലങ്ങളായി ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിൽ ഇന്ത്യ. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അന്നത്തെ വിലകൂടിയ ഉത്പന്നമായിരുന്ന ചായയോടു തോന്നിയ ആർത്തിയാണ് ഇന്ത്യയിൽ ചായ വ്യവസായത്തിനു വളമായത്.  

എന്റെ ശേഖരണത്തിലെ ചായയുടെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു .....





15/01/2020- ANCIENT INDIAN COINS- MAHAJANAPADAS- 3.Kashi Mahajanapada


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
53

16 MAHAJANAPADAS
3. Kashi Mahajanapada


Kashi Mahajanapada comprised of modern Banaras district including parts of Jaunpur, Ghazipur and Mirzapur. 
     The coins of Kashi Mahajanapada bears a distinct motif of a complex solar warf with multiple branches radiating outwards from the centre. They were struck to the Vimsatika Standard and weighs approximately 5 - 5.5 g.
     Kashi was constantly in conflict with Kosala and was occupied by it before both were absorbed by the powerful Magadha Empire in 475 BC. 

The coin shown below is pre - Kosala conquest dated approximately 500 BC.