ഇന്നത്തെ പഠനം
| |
അവതരണം
|
രാജീവൻ കാഞ്ഞങ്ങാട്
|
വിഷയം
|
ചിത്രത്തിനുപിന്നിലെ ചരിത്രം
|
ലക്കം
| 18 |
Kobe Bryant
American basketball player
കോബി ബ്രയാന്റ് എന്ന അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ജോയ് ബ്രയാന്റിന്റെയും പമേലയുടെയും മകനായി 1978ഓഗസ്റ്റ് 23-നാണ് കോബിയുടെ ജനനം. മകന്‍ ജനിക്കുന്നതിന് മുമ്പേ അവനുള്ള പേര് അച്ഛന്‍ ജോയും അമ്മ പമേലയും തീരുമാനിച്ചിരുന്നു. ഒരിക്കല്‍ ജോയും പമേലയും ഒരു റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയി. അവിടെയുള്ള ഭക്ഷണ മെനുവില്‍ ഒരു പ്രത്യേകതരം ബീഫ് ഉണ്ടായിരുന്നു, കോബി ബീഫ്. ജപ്പാനിലെ കോബി പ്രവിശ്യയില്‍ നിന്നുള്ള വാഗ്യു എന്ന ഇനത്തില്‍പെട്ട കന്നുകാലിയുടെ മാംസമാണ് കോബി ബീഫ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ബീഫിന്റെ രുചി ഇഷ്ടപ്പെട്ട ജോയും പമേലയും ജനിക്കാനിരിക്കുന്ന മകന് ആ പേര് തന്നെ തിരഞ്ഞെടുത്തു. കോബി ബ്രയാന്റ് ലോകമറിയുന്ന ഒരു താരമായി വളരുമെന്ന കാര്യം അന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.
മുൻ എൻബിഎ താരം കൂടിയായ ജോയ് ബ്രയാന്റിന്റെ തന്നെയായിരുന്നു കോബിയുടെ വഴികാട്ടി.പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാനായിരുന്ന ജോ ഇറ്റലിയിലേക്ക് പോയപ്പോള്‍ കൂടെ കുടുംബത്തേയും കൂട്ടി. ആറാം വയസ്സ് മുതല്‍ പതിമൂന്നാം വയസ്സുവരെ ഇറ്റലിയിലായിരുന്നു കോബിയുടെ കുട്ടിക്കാലം. ഫുട്‌ബോളിനോടുള്ള കോബിയുടെ പ്രണയം തുടങ്ങുന്നതും ഇറ്റലിയില്‍ നിന്നാണ്. പക്ഷേ അമേരിക്കയിലേക്ക് തിരിച്ചുപോകും മുമ്പ് താന്‍ ഇറ്റലിയില്‍ നേരിട്ട വര്‍ണവിവേചനത്തെ കുറിച്ച് കോബി പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്.
പതിമൂന്നാം വയസ്സില്‍ ഇറ്റലിയില്‍ നിന്ന് അമേരിക്കയില്‍ തിരിച്ചെത്തിയ ശേഷം പെന്‍സില്‍വേനിയയിലെ ലോവര്‍ മെരിയന്‍ ഹൈസ്‌കൂളിന് വേണ്ടി ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചാണ് കോബി കോര്‍ട്ടില്‍ അരങ്ങേറ്റം കുറിച്ചത്. പതിനേഴാം വയസ്സില്‍ എന്‍.ബി.എ എന്ന വലിയ ലോകത്തേക്ക് എത്തുകയായിരുന്നു.
1996-ല്‍ നടന്ന ഡ്രാഫ്റ്റില്‍ ഷാര്‍ലെറ്റ് ഹോര്‍ണെസ്റ്റാണ് കോബിയെ ടീമിലെടുത്തത്. എന്‍.ബി.എയില്‍ കോബിയുടെ അരങ്ങേറ്റം തന്നെ ചരിത്രമായിരുന്നു. എന്‍.ബി.എയില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രം. പിന്നീട് ലോസ് ഏഞ്ചല്‍സ് ലേക്കേഴ്‌സ് കോബിയെ റാഞ്ചി. വെറ്ററന്‍ സെന്റര്‍ താരമായിരുന്ന വ്‌ളാഡെ ദിവാകിന് പകരമായിട്ടായിരുന്നു ഈ കൈമാറ്റം. പിന്നീട് കോബിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബാസ്‌ക്കറ്റ് ബോളിലെ സിംഹാസനത്തില്‍ ഇരിപ്പുറപ്പിക്കാനുള്ള കോബിയുടെ യാത്രയാണ് പിന്നീട് ലോകം കണ്ടത്. 37-ാം വയസ്സുവരെ ഈ ജൈത്രയാത തുടര്‍ന്നു.
അമേരിക്കയുടെ ഇതിഹാസ താരവും ലേക്കേഴ്‌സിന്റെ മുന്‍ പ്രസിഡന്റുമായ മാജിക്ക് ജോണ്‍സണ്‍ ഒരിക്കല്‍ കോബി ബ്രയാന്റിനെ വിളിച്ചത് 'ബ്ലാക്ക് മാമ്പ' എന്നാണ്. പിന്നീട് കോര്‍ട്ടിനുള്ളിലും പുറത്തും കോബി ആ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഇത്രയും വിഷമുള്ള ഒരു പാമ്പിന്റെ പേരില്‍ അറിയപ്പെടുന്നതിന് പിന്നിലെ രഹസ്യം ഒരു ഡോക്യുമെന്ററിയില്‍ കോബി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കോര്‍ട്ടിലിറങ്ങിയാല്‍ മുന്നിലുള്ളവരെയെല്ലാം നശിപ്പിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും ബാസ്‌ക്കറ്റിലേക്ക് പന്ത് എത്തിക്കുന്നതിനടിയിലുള്ള തടസ്സങ്ങളെയെല്ലാം നീക്കുന്ന ഒരു പ്രവാഹം പോലെയാണ് താനെന്നും കോബി ഡോക്യുമെന്ററിയില്‍ പറയുന്നു. വിഷമുള്ള പാമ്പിനെ ആളുകള്‍ പേടിക്കുന്നതുപോലെ എന്റെ കുതിപ്പിനിടയില്‍ എതിര്‍താരങ്ങള്‍ ഒഴിഞ്ഞുമാറുന്നു. ഇത്രയും വലിയ താരമാണെങ്കിലും ഏതൊരു മത്സരം തുടങ്ങുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പു തന്നെ കോബിയെ കോര്‍ട്ടില്‍ കാണാം. പക്ഷേ കൈയില്‍ പന്തുണ്ടാകില്ല. ഫൂട്ട് വര്‍ക്കില്‍ പരിശീലനം നേടുന്ന തിരക്കിലാകും കോബി. ആറ് അടി ആറ് ഇഞ്ചും ഉയരമുള്ള കോബിയെ ഇതിഹാസ താരം എന്നാണ് ലോസ് ഏഞ്ചല്‍സ് ലേക്കേഴ്‌സിലെ നിലവിലെ സൂപ്പര്‍ താരമായ ലെബ്‌റോണ്‍ ജെയിംസ് വിശേഷിപ്പിക്കുന്നത്. ഓള്‍ ടൈം സ്‌കോറിങ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കോബിയെ കഴിഞ്ഞ ദിവസം ലെബ്‌റോണ്‍ ജെയിംസ് പിന്നിലാക്കിയിരുന്നു. കരിയറില്‍ ആകെ 33643 പോയിന്റാണ് കോബിയുടെ പേരിലുള്ളത്.
ഓള്‍ ടൈം സ്‌കോറിങ്ങില്‍ നാലാം സ്ഥാനം എന്നതിനേക്കാള്‍ കോബിയെ പ്രശസ്തനാക്കിയത് 2006 ജനുവരി 22-ന് നടന്ന ഒരു മത്സരമാണ്. ടൊറൊന്റോയ്‌ക്കെതിരായ മത്സരത്തില്‍ ലേക്കേഴ്‌സിനായി കോബി നേടിയത് 81 പോയിന്റാണ്. മത്സരത്തില്‍ 122-104ന് ലേക്കേഴ്‌സ് വിജയിക്കുകയും ചെയ്തു. ഒരൊറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് എന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തെത്താനും കോബിക്ക് കഴിഞ്ഞു. 1962-ലെ മത്സരത്തില്‍ 100 പോയിന്റ് നേടിയ വില്‍ട്ട് ഷാമ്പെര്‍ലെയ്ന്‍ മാത്രമാണ് ഈ റെക്കോഡില്‍ കോബിക്ക് മുന്നിലുള്ളത്.
2016-ലായിരുന്നു ലേക്കേഴ്‌സിനായി ബ്ലാക്ക് മാമ്പ അവസാനമായി കോര്‍ട്ടിലിറങ്ങിയത്. 50 ഷോട്ടില്‍ നിന്ന് അന്ന് 60 പോയിന്റ് നേടി. ലോസ് ഏയ്ഞ്ചല്‍സിലസെ സ്റ്റാപ്പ്ള്‍സ് സെന്ററില്‍ ഉതാ ജാസിനെതിരേ ആയിരുന്നു ഈ മത്സരം.
രണ്ടു ദശാബ്ദത്തോളം ബാസ്കറ്റ്ബാൾ കോർട്ടിൽ മുടിചൂടാ മന്നനായി വിരാചിച്ച, കോബി 2016 ലാണ് വിരമിച്ചത്. അഞ്ചു തവണ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2006ൽ ടോറന്റോ റാപ്ടോർസിനെതിരെ നേടിയ 81 പോയിന്റ് എൻബിഎ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ്. 11 തവണ എൻബിഎയുടെ ഫസ്റ്റ് ടീം സിലക്‌ഷൻ സ്വന്തമാക്കി. 2008 ൽ എൻബിഎയിലെ ഏറ്റവും മൂല്യമുള്ള പുരസ്കാരം ബ്രയന്റ് നേടി. രണ്ടു തവണ എൻബിഎ സ്കോറിംങ് ചാമ്പ്യനുമായി. 2008ലും 2012ലും യുഎസ് ബാസ്‌കറ്റ് ബോൾ ടീമിനൊപ്പം രണ്ടു തവണ ഒളിമ്പിക് സ്വർണവും സ്വന്തമാക്കി.
കായിക രംഗത്ത് നൂറു കണക്കിനു കുട്ടികൾക്ക് സൗജന്യ പ്രവേശനം സമ്മാനിക്കുന്നതിനായി 2017ലാണ് നൈക്കി കോബി ബ്രയാന്റുമായും ലൊസാഞ്ചലസ് ബോയ്‌സ് ആൻഡ് ഗേൾസ് ക്ലബ്ബുമായും കൈകോർക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് കൂടുതൽ വിശാലമായ പരിശീലനവും സൗകര്യങ്ങളും ഒരുക്കുന്നതിന് കോബി മാംബ സ്പോർട്സ് അക്കാദമി സ്ഥാപിച്ചത്. ഇതേ മാംബ സ്പോർട്സ് അക്കാദമിയിൽ ഒരു മത്സരത്തിനായുള്ള യാത്രാമധ്യേയാണ് കോബിയുടെ മരണമെന്നത് ആകസ്മികമായി. അക്കാദമിയിലെ മത്സരത്തിൽ പങ്കെടുക്കേണ്ടിയിരുന്ന രണ്ടാമത്തെ മകൾ ജിയാന്നയും അന്ത്യയാത്രയിൽ കോബിക്കു കൂട്ടായി.
കായികമേഖലയുമായി ബന്ധപ്പെട്ട തനതു രചനകൾക്കായി 2016 ലാണ് കോബി ഗ്രാനിറ്റി സ്റ്റുഡിയോസ് ആരംഭിക്കുന്നത്. 2018ൽ 'ഡിയർ ബാസ്‌കറ്റ് ബോൾ' എന്ന അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലൂടെ മികച്ച ഹ്രസ്വ അനിമേഷൻ ചിത്രത്തിനുള്ള ഓസ്കർ അവാർഡും ബ്രയന്റ് സ്വന്തമാക്കി.ഈ ഷോർട്ട് ഫിലിം അദ്ദേഹം അവതരിപ്പിച്ചത് ഗ്രാനിറ്റി സ്റ്റുഡിയോസിലൂടെയാണ്. കോബിയുടെ ആത്മകഥയായ ‘ദ് മാംബ മെന്റാലിറ്റി: ഹൗ ഐ പ്ലേ’ ഉൾപ്പെടെ ഏതാനും പുസ്തകങ്ങളും ഗ്രാനിറ്റി സ്റ്റുഡിയോസ് പ്രസിദ്ധീകരിച്ചു.
യുഎസിന്റെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് സാമ്രാജ്യം വർധിപ്പിക്കാനുള്ള എൻബിഎയുടെ ശ്രമങ്ങളുടെ പതാകവാഹകൻ കൂടിയായിരുന്നു കോബി. ചൈനയിലേക്കായിരുന്നു എൻബിഎയുടെ ആദ്യ നോട്ടം. പ്രശസ്തമായ ആലിബാബ ഗ്രൂപ്പുമായി സഹകരിച്ച് 2015ൽ ‘കോബി ബ്രയാന്റ്സ് മ്യൂസ്’ എന്ന പേരിൽ ഡോക്യുമെന്ററി തയാറാക്കിയത് അതിന്റെ ഭാഗമായിരുന്നു. ചൈനയിലെ ‘ടിമാൾ മാജിക് ബോക്സ് ടിവി’യിലൂടെയാണ് ഇത് പുറത്തിറക്കിയത്.
കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ 26ജനുവരി 2020 ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാനയും ഇരുവരുമുള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായി രുന്ന ഒമ്പത് പേരും മരിച്ചു.
No comments:
Post a Comment