ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 73 |
ഡോൾഫിൻ
സമുദ്രത്തിൽ ജീവിക്കുന്ന ഒരു സസ്തനിയാണ് ഡോൾഫിൻ. തിമിംഗിലത്തിന്റെ ബന്ധുവായ ഇവർ ബുദ്ധിശാലികളും സമൂഹജീവി യുമാണ് സമുദ്രജല ഡോൾഫി നുകളെ സീറ്റേസി ഗോത്രത്തിലെ ഡെൽഫിനോയിഡിയ അതി കുടുംബത്തിലെ ഡെൽഫിനിഡെ കുടുംബത്തിൽപ്പെടുത്തിയിരിക്കുന്നു ഇവയുടെ 40 ഓളം ജനുസ്സുകളെ കണ്ടെത്തിയിട്ടുണ്ട്. മാംസഭുക്കായ ഇവ ചെറു മൽസ്യങ്ങളേയും കണവയേയും പ്രധാനമായി ഭക്ഷിക്കുന്നു. മനുഷ്യരോട് നന്നായി ഇണങ്ങുന്ന ഇവയെ പരിശീലിപ്പിച്ച് വിനോദത്തിനും, സമുദ്ര പര്യവേഷണ ത്തിനും, നാവിക സേനയിലും ഉപയോഗിച്ചു പോരുന്നു. ഇവയുടെ പ്രത്യേകതകളിൽ ഒന്നാണ് ഇക്കോ ലൊക്കേഷനിനുള്ള കഴിവ്.
സാധാരണ ഡോൾഫിനുകൾക്ക് 1.2-2.4 മീ.നീളവും 23-225 കി.ഗ്രാം വരെ തൂക്കവുമുണ്ടായിരിക്കും. ഏറ്റവും വലിപ്പം കൂടിയ ഡോൾഫിൻ ഇനമായ ടർസിയോപ്സ് ട്രങ്കേറ്റസിന് 3 മീ. നീളവും 200 മുതൽ 225 കി.ഗ്രാം വരെ തൂക്കവുമുണ്ട്. സാധാരണ ഡോൾഫിനുകളുടെ ശരീരത്തിന്റെ ഉപരിഭാഗത്തിന് കറുപ്പോ തവിട്ടോ നിറമായിരിക്കും; കീഴ്ഭാഗത്തിന് വെളുത്തനിറവും. ഇവയുടെ ശരീരത്തിന്റെ പാർശ്വ ഭാഗങ്ങളിലായി ഇളം ചാര നിറത്തിലുള്ള വരകളും കാണുന്നു. കപ്പലുകളുടെ സമീപത്ത് സദാ സഞ്ചരിക്കുന്ന ഇത്തരം ഡോൾഫിനുകളെ ചൂരമത്സ്യങ്ങളുടെ കൂട്ടങ്ങളിലും കാണാറുണ്ട്. സമുദ്ര ജല ജീവി പ്രദർശനശാലകളിലും അക്വേറിയങ്ങളിലും ചലച്ചിത്രങ്ങളിലും ടെലിവിഷനിലും മറ്റും പ്രദർശിക്കപ്പെടുന്നത് നീണ്ട മുഖം (bottle-nosed) ഉള്ള ഡോൾഫിനുകളെയാണ്. വായയുടെ വളഞ്ഞ ഭാഗം നീണ്ട മോന്തയുമായി ചേർന്നിരിക്കുന്നതിനാൽ എല്ലായ്പ്പോഴും ചിരിക്കുന്ന പ്രതീതി ഉളവാക്കും. വിവിധ രീതിയിലുള്ള അഭ്യാസങ്ങളും വിനോദങ്ങളും പരിശീലിപ്പിച്ച് പല പ്രദർശനത്തിനും ഇവയെ ഉപയോഗപ്പെടുത്തിവരുന്നു. പകൽ സമയങ്ങളിൽ വളരെ ചുറു ചുറുക്കോടെ കാണപ്പെടുന്ന ഇവ വിശ്രമിക്കുന്നത് രാത്രി കാലത്താണ്. ശ്വാസോച്ഛ്വാസത്തിനായി ഇടയ്ക്കിടയ്ക്ക് ജലോപരിതലത്തിൽ എത്തേണ്ടതിനാൽ ഇവയ്ക്ക് വിശ്രമസമയം വളരെ കുറവാണ്. പെൺ ഡോൾഫിനുകൾ സാധാരണ ഉറങ്ങുമെങ്കിലും ആൺ ഡോൾഫിനുകൾ അപൂർവമായി മാത്രമേ ഉറങ്ങാറുള്ളൂ. ഒരു കണ്ണ് മാത്രം അടച്ചാണ് ഇവ ഉറങ്ങുന്നത്.
15 മീ. വരെ ദൂരത്തിലുള്ളതെന്തും ഡോൾഫിനു കാണാൻ കഴിയും. പൊതുവേ സമൂഹങ്ങളായിട്ടാണ് ഡോൾഫിനുകൾ ജീവിക്കുന്നത്. ഇവയ്ക്ക് 25 മുതൽ 32 കി.മീ. വരെ വേഗത്തിൽ ജലത്തിൽ നീന്താൻ കഴിയും. വിസ്തൃതമായ വാലിന്റെ അതിവേഗത്തിലുള്ള ചലന സഹായത്താലാണ് ഇത്രയും വേഗത്തിൽ നീന്താൻ ഇവയ്ക്കു കഴിയുന്നത്. മനുഷ്യ കർണങ്ങൾക്കു കേൾക്കാൻ കഴിയാത്ത ശബ്ദ തരംഗങ്ങളാണ് ഡോൾഫിനുകൾ പുറപ്പെടുവിക്കുന്നത്. ഒരു വസ്തുവിനെ സൂക്ഷ്മമായി വേർതിരിച്ചറിയുന്നതിനും അതിന്റെ ആകൃതിയും പ്രകൃതിയും മനസ്സിലാക്കുന്നതിനും ഈ ശ്രവണശക്തി സഹായകമാണ്.
മാർച്ചു മുതൽ മേയ് വരെയുള്ള മാസങ്ങളാണ് ഡോൾഫിനുകളുടെ പ്രജനനകാലം. ഗർഭകാലം 10-12 മാസക്കാലമാണ്. പ്രസവസമയം അടുക്കുമ്പോൾ പെൺഡോൾഫിൻ പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദം അക്കൂട്ടത്തിൽപ്പെടുന്ന പെൺഡോൾ ഫിനുകളെയെല്ലാം അങ്ങോട്ട് ആകർ ഷിക്കുന്നു. പ്രസവിച്ചയുടനെ തന്നെ കുഞ്ഞിനെ ജല ഉപരിതലത്തിലേക്ക് ഉയർന്ന് ശ്വസിക്കാൻ മാതാവ് സഹായിക്കുന്നു. ഉദരത്തിനടിയിലെ ചെറുചാലുകൾക്കകത്തായുള്ള ഭാഗത്താണ് സ്തനാഗ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. മാതൃ ഡോൾഫിനുകൾ വേഗത കുറച്ചു നീന്തിയും ഒരു വശ ത്തേക്കു ചരിഞ്ഞുകിടന്നു സഞ്ചരിച്ചും സ്തന മാംസ പേശി കളുടെ മർദം വർദ്ധിപ്പിച്ചുകൊണ്ട് കുഞ്ഞിന്റെ വായിലേക്കു പാൽ ചീറ്റിക്കൊടുക്കുകയാണു പതിവ്. ഓരോ അരനിമിഷത്തിനുള്ളിലും ശ്വസനത്തിനായി ജല ഉപരിതലത്തി ലെത്തേണ്ടതിനാൽ മുലയൂട്ടൽ വളരെ ഹ്രസ്വമായ പ്രക്രിയയായി മാറുന്നു. ജനിച്ചയുടനേതന്നെ ഡോൾഫിൻ കുഞ്ഞുങ്ങൾക്കു നീന്താൻ കഴിയുന്നതിനാൽ രണ്ടാഴ്ചയോളം ഇവ മാതാവിനോ ടൊപ്പം സഞ്ചരിക്കുന്നു. 16 മാസം പ്രായമാകുന്നതുവരെ മാതാവ് കുഞ്ഞുങ്ങളെ പരിപാലിക്കാറുണ്ട്. ജനിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പല്ലുകൾ പുറത്തുവരുന്നു. പ്രായപൂർത്തിയായ ഡോൾഫിനുകളുടെ ഇരു താടികളിലുമായി നിരവധി കോണാകൃതിയിലുള്ള പല്ലുകളുണ്ടായിരിക്കും. ഡോൾഫിനുകൾക്ക് 20 മുതൽ 25 വരെ വയസ്സ് ആയുസ്സുള്ള തായി കണക്കാക്കപ്പെട്ടിരിക്കുന്നു.
ചില ഡോൾഫിനുകൾ വംശനാശ ഭീഷണിയിലാണ്. ഡോൾഫിനുകളെ കൊല്ലുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഓരോ വർഷവും നിരവധി ഡോൾഫിനുകൾ മത്സ്യം പിടിക്കുന്ന വലകളിൽ കുടുങ്ങി കൊല്ലപ്പെടാറുണ്ട്. ബോട്ടുകളുമായുള്ള കൂട്ടിയിടി മൂലമുണ്ടാകുന്ന പരിക്കുകൾ അല്ലെങ്കിൽ മരണങ്ങൾ, പ്രത്യേകിച്ച് അവയുടെ പ്രൊപ്പല്ലറുകൾ തട്ടിയുണ്ടാകുന്ന അപകടങ്ങൾ എന്നിവയും സാധാരണമാണ്.
എന്റെ ശേഖരണത്തിലെ ഡോൾഫിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.....

No comments:
Post a Comment