ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 22 |
ക്യൂബ
ക്യൂബ, വടക്കേ അമേരിക്കൻ വൻകരയുടെ തെക്കെഅറ്റത്തു നിന്ന് നൂറുമൈൽ തെക്കു കിഴക്കായി കിടക്കുന്ന ദ്വീപു രാജ്യമാണ്. ക്യൂബ, യൂത്ത് ഐലൻഡ് എന്ന താരതമ്യേന വലിയ രണ്ടു ദ്വീപുകളും വേറേയും ഒട്ടേറെ ദ്വീപസമൂഹങ്ങളും ഉൾക്കൊള്ളുന്ന രാജ്യമാണ് ക്യൂബ. കരീബിയൻ കടലിൽ ഗൾഫ് ഓഫ് മെക്സിക്കോയുംഅറ്റ്ലാന്റിക് മഹാസമുദ്രവും ചേരുന്നിടത്താണ് ക്യൂബയുടെ സ്ഥാനം. അമേരിക്കൻ ഐക്യനാടുകളുടെ തെക്കേ അറ്റത്തെ സംസ്ഥാനമായ ഫ്ലോറിഡയ്ക്കു തൊട്ടു താഴെയാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്.ബഹാമാസ്, ഹെയ്റ്റി, മെക്സിക്കോ, ജമൈക്കഎന്നിവയാണ് ഇതര അയൽ രാജ്യങ്ങൾ. കരീബിയൻ രാജ്യങ്ങളിൽ ഏറ്റവും ജനവാസമുള്ളത് ക്യൂബയിലാണ്. സ്പാനിഷ് കോളനിവൽക്കരണത്തിന്റെ ബാക്കിപത്രങ്ങളാണ് ക്യൂബയിലെ സംസ്ക്കാരത്തെയും ജീവിത ശൈലിയെയും രൂപപ്പെടുത്തിയിരിക്കുന്നത്. ലോകഭൂപടത്തിൽ അവശേഷിക്കുന്ന ചുരുക്കം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ ഒന്നാണിത്. കരീബിയൻ ദ്വീപസമൂഹങ്ങളിൽ വലിപ്പത്തിലും ജനസംഖ്യയിലും തന്ത്രപ്രാധാന്യത്തിന്റെ കാര്യത്തിലും ക്യൂബ നിർണായക സ്ഥാനം വഹിക്കുന്നു. പശ്ചിമാർദ്ധഗോളത്തിൽ സ്പെയിനിന്റെ അവസാനത്തെ കോളനിയായിരുന്നു ക്യുബ 28 ഒക്റ്റോബർ 1492-ലാണ് ക്രിസ്റ്റഫർ കൊളംബസ് ക്യൂബൻ ദ്വീപുസമൂഹത്തിൽ കാലു കുത്തിയതും സ്പെയിനിന്റെ ആധിപത്യം ഉറപ്പിച്ചതും. സ്പാനിഷുകാർ അധികം താമസിയാതെ കുടിയേറ്റവും തുടങ്ങി. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽത്തന്നെ ഭരണസൗകര്യാർഥം ക്യൂബ ഏഴു പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. എൻകൊമീയെൻഡ എന്ന കുടിയായ്മ വ്യവസ്ഥ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് സ്പാനിഷുകാർ ജന്മികളും , അമേരിന്ത്യൻ വംശജർ അവരുടെ കുടികിടപ്പുകാരുമായി. ആഫ്രിക്കയിൽ നിന്ന് തോട്ടവേലക്കായി നീഗ്രോ അടിമകളും എത്തി. ഇവർക്കിടയിലെ വിവാഹങ്ങൾ സ്പാനിഷ്-അമേരിന്ത്യൻ- നീഗ്രോ വംശജർ ഇടകലർന്നുള്ള സങ്കരവർഗത്തിന് രൂപം കൊടുത്തു. കരിമ്പും പുകയിലയും ക്യൂബയുടെ പ്രധാന കയറ്റുമതി ചരക്കുകളായി.ക്യൂബയിൽ ഏകദേശം 37%-ത്തോളം തനി വെള്ളക്കാരാണ്. സ്പെയിനിൽനിന്നും കുടിയേറ്റക്കരായി വന്നവരാണ് ഇവർ. ജനസംഖ്യയു ടെ 12%-ത്തോളം കറുത്തവർഗ്ഗക്കാരാണ്. 1%-ത്തോളം ചൈനീസ് വംശജരാണ്. തോട്ടങ്ങളിൽ പണിയെടുക്കുവാനായി വന്ന അടിമകളുടെ പിന്മുറക്കാരാണ് ഇവർ. ക്യുബ 100% സ്പാനിഷ് സംസാരിക്കുന്ന രാജ്യമാണ്.
No comments:
Post a Comment