ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 23 |
കിരിബാസ്
ആഗോളതാപനം കടലില്‍ മുക്കിക്കളഞ്ഞ ഒരു രാജ്യം.പസഫിക് സമുദ്രത്തിലെ 33 ദ്വീപസമൂഹങ്ങൾ ഉൾപ്പെടുന്ന രാജ്യമാണ് കിരിബാസ്. റിപബ്ലിക് ഓഫ് കിരിബാസ് എന്ന് ഔദ്യോഗികനാമം. ഭൂമധ്യരേഖയ്ക്കും അന്താരാഷ്ട്ര സമയരേഖയ്ക്കും ചുറ്റിലായാണ് കിരിബാസിന്റെ സ്ഥാനംമൊത്തം ഭൂവിസ്തൃതി 811 ചതുരശ്ര കിലോമീറ്റർ മാത്രം. ഇംഗ്ലീഷിൽ കിരിബാറ്റി എന്നെഴുതുമെങ്കിലും ഈ രാജ്യത്തിന്റെ പേർ ഉച്ചരിക്കുന്നത് കിരീബാസ് എന്നാണ്. ഭൂമിയിൽ സൂര്യരശ്മികൾ ആദ്യം പതിക്കുന്നത് ഇവിടുത്തെ മണ്ണിലാണ്. കടലിൽ നിന്ന് ആറടിയോളം മാത്രമാണ് കിരിബാസിന്റെ ഉയരം. അതു തന്നെയാണ് ഈ ചെറുദ്വീപരാജ്യത്തിന്റെ ശാപവും.സ്വന്തം നാടും വീടും ഉപേക്ഷിച്ച് അഭയാർത്ഥികളായി മറ്റൊരിടത്തേക്ക് പോവാൻ കിരിബാസുകാർ തയ്യാറെടുത്തുകഴിഞ്ഞു. അതോടെ ഇവർ ലോകത്തെ ആദ്യത്തെ കാലാവസ്ഥാ അഭയാർത്ഥികളാവും. കിരിബാസ് കടലിനടിയിലേക്ക് മറയുന്നതോടെ ഒരു ജനതയുടെ തനത് സംസ്കാരം കൂടിയാണ് അപ്രത്യക്ഷമാകുക. ജന്മനാട് വിട്ട് മറ്റൊരിടത്തേക്ക് കുടിയേറുന്നതിന്റെ ആശങ്കയിലാണ് കിരിബാസിലെ ജനത. പുതിയ രാജ്യം തങ്ങളെ അവിടത്തുകാരായി സ്വീകരിക്കുമോ എന്ന സംശയവും ഇവർക്കുണ്ട്. കിരിബാസ് ക്ലൈമറ്റ് ആക്ഷൻ നെറ്റ് വർക്ക് (കിരി-കാൻ) ആണ് ജനങ്ങളെ മറ്റ് രാജ്യങ്ങളിലേക്ക് നയിക്കുക. കിരിബാസ് കടലിനടിയിലേക്ക് മറയുന്നതോടെ ഒരു ജനതയുടെ തനത് സംസ്കാരം കൂടിയാണ് അപ്രത്യക്ഷമാകുക. വാമൊഴിവഴക്കങ്ങളിലും ജീവിതശൈലികളിലും തലമുറകൾ കൈമാറിവന്ന പലതും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതോടെ ഉപേക്ഷിക്കാൻ ഇവർ നിർബന്ധിതരാവും.ഇവിടെത്തെ നാണയം ഓസ്ട്രേലിയൻ ഡോളറാണ്.
No comments:
Post a Comment