28/01/2020

28/01/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- സെയ്ന്റ് ലൂസിയ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
24
   
സെയ്ന്റ് ലൂസിയ

കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ് സെയ്ന്റ് ലൂസിയ. ലെസ്സർ ആന്റിലെസിന്റെ ഭാഗമായ ഇത് സെയ്ന്റ് വിൻസന്റ് ഗ്രനഡീൻ‍സിന്റെ വടക്കും, ബർബാഡോസ്, തെക്കൻ മാർട്ടിനിക് എന്നിവയുടെ തെക്ക്-പടിഞ്ഞാറുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. "വെസ്റ്റ് ഇൻഡീസിന്റെ ഹെലൻ" എന്ന് ഈ രാജ്യം വിശേഷിപ്പിക്കപ്പെടാറുണ്ട്. ഐതിഹ്യ കഥാപാത്രമായ ട്രോയിലെ ഹെലനെ ഓർമിപ്പിക്കും വിധം ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അധികാര പരിധിയിൽ മാറിമാറി വന്നതിനാലാണിത്

വിന്റ്വാർഡ് ദ്വീപുകളിൽ ഒന്നാണിത്. സിറാക്കൂസിലെ വിശുദ്ധ ലൂസിയുടെസമരണാർത്ഥമാണ് ഈ രാജ്യം സെയ്ന്റ് ലൂസിയ എന്ന് നാമകരണം ചെയ്യപ്പെട്ടത്. 1500-ലാണ് യൂറോപ്യന്മാർ ആദ്യമായി ഇവിടെ കാലുകുത്തിയത്. 1660-ൽ ഇവിടുത്തെ നിവാസികളായ കരീബുകളുമായി ഫ്രാൻസ് ഒരു കരാറിലേർപ്പെടുകയും രാജ്യത്തെ വിജയകരമായി കോളനിവൽക്കരിക്കുകയും ചെയ്തു. 1663 മുതൽ 1667 വരെ അധികാരം ബ്രിട്ടൻ പിടിച്ചെടുത്തു. പിന്നീട് ഈ രാജ്യത്തിന്റെ പേരിൽ ബ്രിട്ടണും ഫ്രാൻസും തമ്മിൽ 14 തവണ യുദ്ധം നടക്കുകയും 1814-ൽ ബ്രിട്ടൻ പൂർണമായും അധികാരം കയ്യടക്കുകയും ചെയ്തു. 1924-ൽ പ്രതിനിധി സർക്കാർ രൂപംകൊണ്ടു. 1958 മുതൽ 1962 വരെ ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇൻഡീസിന്റെഭാഗമായിരുന്നു. ഒടുവിൽ, 1979 ഫെബ്രുവരി 22-ന് സെയ്ന്റ് ലൂസിയ സ്വാതന്ത്ര്യം നേടി.



No comments:

Post a Comment