28/04/2018

28-04-2018- പത്രവര്‍ത്തമാനങ്ങള്‍- Gazzetta Privilegiata di Venezia


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
42

Gazzetta Privilegiata di Venezia
(ഗസ്സെറ്റ പ്രിവിലേജിറ്റ ഡി വെനിസിയ)

ഗസ്സെറ്റ പ്രിവിലേജിറ്റ ഡി വെനിസിയ ഇറ്റലിയിലെ വെനിസ് നഗരത്തിന്റെ ഔദ്യോഗിക ഗസറ്റ് ആയിരുന്നു. 1799 ൽ ഗസറ്റേ വെനറ്റേ പ്രിവിലേഗിത്ത എന്ന പേരിൽ തുടങ്ങി ഈ പത്രം 1848 ൽ നിർത്തലായി. ഈ പത്രത്തിന്റെ 1828 ലെ ഒരു കോപി ചിത്രതിൽ കാണാം.









27-04-2018- ബര്‍മീസ് കറന്‍സി Part-9


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
78

History of Burmese Currency
Continuation... (Part-9)

Kyat (Third Kyat, 1952-1971)

🔷 1952-1964.

1952-ല്‍ ബര്‍മ്മയില്‍ rupees നോട്ടുകള്‍ക്ക് പകരം Union Bank of Burma 1, 5, 10, 100 denomination-കളില്‍ പുതിയ kyat നോട്ടുകള്‍ (Third Kyat) ഇഷ്യൂ ചെയ്തു (1 kyat=100 pyas). പക്ഷെ മുന്‍പുണ്ടായിരുന്ന rupees നോട്ടുകളുടെ അതേ ഡിസൈനില്‍ തന്നെയായിരുന്നു പുതിയ kyat നോട്ടുകളും ഇറക്കിയത്. പിന്നീട് 1958-ല്‍ ബര്‍മ്മയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനും ബര്‍മ്മയുടെ രാഷ്ട്രപിതാവുമായ Aung San-ന്‍റെ ചിത്രം പതിച്ച നോട്ടുകള്‍ ഇഷ്യൂ ചെയ്തു തുടങ്ങി (ചിത്രം കാണുക). മാത്രമല്ല അതേ വര്‍ഷം തന്നെ 20, 50 denomination-കളിലുള്ള നോട്ടുകളും പുറത്തിറക്കി. 1964-ല്‍ കള്ളപ്പണം തടയുന്നതിന്‍റെ ഭാഗമായി 50, 100 kyat നോട്ടുകള്‍ പിന്‍വലിച്ചു. 



🔷 1965- 1971.

1965-ല്‍ നോട്ടുകള്‍ ഇഷ്യൂ ചെയ്യുവാനുള്ള അധികാരം Peoples Bank of Burma ഏറ്റെടുത്തു. ഈ ബാങ്ക് 1, 5, 10, 20 denomination-കളിലുള്ള kyat നോട്ടുകള്‍ Aung San -ന്‍റെ ചിത്രത്തോട് കൂടിയാണ്  ഇഷ്യൂ ചെയ്തത്.  (ചിത്രം കാണുക).





🍀 1952 മുതല്‍ ഇറങ്ങിയ kyat (Third Kyat) നോട്ടുകളുടെ പൊതുവായ സവിശേഷതകള്‍:

1) ഇവയിലൊന്നും ഇഷ്യൂ ചെയ്ത authority-യുടെ ഒപ്പ് രേഖപ്പെടുത്തിയിട്ടില്ല.
2) നോട്ടുകള്‍ പ്രിന്‍റ് ചെയ്ത വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല.

to be continued…







26/04/2018

25-04-2018- നോട്ടിലെ വ്യക്തികള്‍- ഉല്ലീസസ് എസ് ഗ്രാന്‍റെ്


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
8

ഉല്ലീസസ് എസ് ഗ്രാന്‍റെ് 


ജനനം: 27 ഏപ്രിൽ 1822
പോയിന്‍റ് പ്‌ളെസന്‍റ് (ഒഹൈയോ)

മരണം: 23 ജൂലൈ 1885
വിൽട്ടൺ (ന്യൂയോർക്ക്)


അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ പ്രസിഡന്‍റായിരുന്ന ഉല്ലിസസ് എസ് ഗ്രാന്‍റ്, അമേരിക്കൻ ആഭ്യന്തരയുദ്ധ സമയത്ത് കമാണ്ടിംഗ് ജനറൽ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യൂണിയൻ സൈന്യത്തിന്‍റെ വിജയത്തിനുവേണ്ടി പ്രധാന പങ്ക് വഹിച്ചവെക്തികൂടിയാണ് ഗ്രാന്‍റ്. ലോകത്തിലെ ആദ്യ ദേശീയ ഉദ്യാനമായ യെല്ലോസ്റ്റോൺ ദേശീയോദ്യാനം ദേശീയഉദ്യാനം ആക്കി പ്രഖ്യാപിച്ചത് ഉല്ലിസസ് ആയിരുന്നു. ഉല്ലിസസിന്‍റെ സൈനികശക്തിയെ ചരിത്രകാരന്മാർ ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്ത്രങ്ങൾ സൈനിക ചരിത്ര പാഠപുസ്തകങ്ങളിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. 1854 ൽ പട്ടാളത്തിൽ നിന്നും വിരമിച്ച ഗ്രാന്‍റ് 1861 ൽ ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോൾ വീണ്ടും അദ്ദേഹം സൈന്യത്തിൽ ചേരുകയും വേഗത്തിൽ റാങ്കുകൾ ഉയർത്തുകയും ചെയ്തു. 1864 മാർച്ചിൽ ജോർജ്ജ് വാഷിങ്ടണിനു വേണ്ടി റിസർവ് ചെയ്ത റാങ്കിലുള്ള ലെഫ്റ്റനന്‍റ് ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടവെക്തിയാണ് ഗ്രാന്‍റ്. 1868 ലാണ് ഉല്ലിസസ് ഗ്രാന്‍റിനെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടുന്നത്. ആ ദിവസം വരെ അധികാരത്തിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഗ്രാന്‍റ്. റിപ്പബ്ലിക്കൻ പാർട്ടി സൗത്ത് ശക്തിപ്പെടുത്തുകയും, മൂന്ന് പൗരാവകാശ നിയമങ്ങള്‍ കൊണ്ടുവരുകയും, ആഫ്രിക്കൻ അമേരിക്കക്കാരെയും ജൂത-അമേരിക്കക്കാരെയും പ്രധാന ഫെഡറൽ ഓഫീസുകളാക്കി നിയമിക്കുകയും, 1871 ൽ സിവിൽ സർവീസ് കമ്മീഷൻ രൂപീകരിച്ചതും ഗ്രാന്‍റിന്‍റെ പ്രസിഡന്‍റ് കാലഘട്ടത്തിലായിരുന്നു. സാധാരണമായി വ്യക്തിപരമായി സത്യസന്ധമായി കണക്കാക്കപ്പെടുന്നുവെങ്കിലും, അദ്ദേഹത്തിന്‍റെ ഭരണത്തിനുള്ളിൽ അഴിമതി ആരോപണങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. പ്രെസിറ്റ്സ് അംഗങ്ങളുടെ ആദ്യകാല റാങ്കിങ് തന്‍റെ ഭരണം മോശമാവുകയാണെങ്കിലും, പൗരാവകാശത്തിനുള്ള അവകാശങ്ങളും വൈവിധ്യപൂർണ്ണമായ ഫെഡറൽ നിയമനങ്ങളും ആധുനികമായ വിലമതിപ്പും അദ്ദേഹത്തിന്‍റെ ചരിത്രപരമായ പ്രശസ്തി മെച്ചപ്പെടുത്തിയിട്ടുണ്ട്. 1885-ലെ അദ്ദേഹത്തിന്‍റെ മരണം ദേശീയ ഐക്യത്തിന്‍റെ അനന്തരഫലമായി ഉത്തേജനം സൃഷ്ടിച്ചു.


ഉല്ലീസസ് എസ് ഗ്രാന്‍റ്നെ ആദരിച്ചു കൊണ്ട് അമേരിക്ക പുറത്തിറക്കിയ അന്‍പത് ഡോളര്‍ നോട്ട്.





23/04/2018

22-04-2018- പുരാവസ്തു പരിചയം- ചെല്ലപ്പെട്ടി


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
8

ചെല്ലപ്പെട്ടി


പഴയ കാലത്ത് വെറ്റില മുറുക്കുന്നതിനാവശ്യമായ വെറ്റില, ചുണ്ണാമ്പ്, പുകയില എന്നിവ സൂക്ഷിക്കാനുപയോഗിച്ചിരുന്ന ചതുരാകൃതിയിലുള്ള പിച്ചള ലോഹത്തില്‍ നിര്‍മ്മിതമായ പെട്ടിയാണിത്. ഇതിനെയാണ് ചെല്ലപെട്ടി എന്ന് വിളിക്കുന്നത്. ഇതിനെ നാട്ടുഭാഷയില്‍ മുറുക്കാന്‍ ചെല്ലം  എന്നും മുറുക്കാന്‍ പെട്ടി എന്നും പറയപ്പെടുന്നു.




21/04/2018

21-04-2018- പത്രവര്‍ത്തമാനങ്ങള്‍- Dhaka Tribune​


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
41

Dhaka Tribune​
​(ധാക്ക ട്രിബ്യൂൺ)​

മിഷിഗൺ ഡെയിലി അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥി ദിനപത്രമാണ് . 1890 സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിക്കാൻ തുടങ്ങിയ ഈ പത്രം ബ്രോഡ് ഷീറ്റ് രൂപത്തിലാണ് തയ്യാറാക്കുന്നത്.

ശേഖരത്തിലുള്ള ഈ പത്രത്തിന്റെ മാവോ സേതുങ്ങിന്റെ മരണ വാർത്ത ഉള്ള കോപി ചിത്രത്തിൽ കാണാം.








20-04-2018- ബര്‍മീസ് കറന്‍സി Part-8


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
77

History of Burmese Currency
Continuation... (Part-8)

സ്വതന്ത്രലബ്ധിക്ക് ശേഷമുള്ള ബര്‍മീസ് കറന്‍സികള്‍ (1948 മുതല്‍)

1948 ഏപ്രില്‍ 3-ന് ബര്‍മ്മയുടെ സെന്‍ട്രല്‍ ബാങ്ക് ആയി  "Union Bank of Burma" (Union Bank of Burma Act 1947 പ്രകാരം) രൂപീകൃതമായി. Reserve Bank of India -യുടെ റങ്കൂണ്‍ ബ്രാഞ്ചിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും Union Bank of Burma ഏറ്റെടുത്തു. എങ്കിലും 1952-ലാണ്  ബാങ്ക് നോട്ടുകള്‍ സ്വന്തം പേരില്‍  ഇഷ്യൂ ചെയ്യാനുള്ള അധികാരം  Union Bank of Burma -ക്ക് ലഭിച്ചത്.

സ്വാതന്ത്ര്യാനന്തരം ബര്‍മ്മയില്‍ rupees നോട്ടുകള്‍ ഇഷ്യൂ ചെയ്തത് മൂന്ന് പേരുകളിലായാണ്. അവ താഴെ വിശദീകരിക്കുന്നു.

🔷 1- Government of Burma ഇഷ്യൂ ചെയ്ത കറന്‍സികള്‍(1948)

1948-ല്‍ ബര്‍മ്മക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ബര്‍മ്മ സ്വന്തമായി കറന്‍സി നോട്ടുകള്‍ ഇഷ്യൂ ചെയ്ത് തുടങ്ങി. Government of Burma -യുടെ കീഴില്‍ 1, 5 Rupees നോട്ടുകളാണ് ആദ്യമായിപുറത്തിറങ്ങിയത്. “at all places where bank notes are issued, this note can be exchanged for 1 rupee” എന്ന promissory clause മുന്‍വശത്ത് ബര്‍മീസ് ഭാഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. R.V.N. Hopkins, Maung Kaung എന്നിവര്‍ ഈ നോട്ടുകളില്‍ ഒപ്പ് വച്ചിരിക്കുന്നു.




🔷 2-Government of the Union of Burma ഇഷ്യൂ ചെയ്ത കറന്‍സികള്‍(1949)

1949-ല്‍  Government of the Union of Burma ഇഷ്യൂ ചെയ്ത 10, 100 rupees നോട്ടുകള്‍ പുറത്തിറങ്ങി. R.V.N. Hopkins, Maung Kaung തന്നെയാണ് ഈ നോട്ടുകളിലും ഒപ്പ് വച്ചത്. 




🔷 3-Union Bank of Burma ഇഷ്യൂ ചെയ്ത കറന്‍സികള്‍(1952 മുതല്‍)

1952-ല്‍  1, 5, 10, 100 rupees നോട്ടുകള്‍ Union Bank of Burma പുറത്തിറക്കി. എന്നാല്‍ അതേ വര്‍ഷം ഡിസംബറില്‍ ഈ rupees നോട്ടുകള്‍ക്ക് പകരം പുതിയ kyat നോട്ടുകള്‍ നിലവില്‍ വന്നു (1 kyat=100 pyas). 




to be continued…






18/04/2018

18-04-2018- നോട്ടിലെ വ്യക്തികള്‍- ആന്‍ഡ്രൂ ജാക്സണ്‍‍


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
7

ആന്‍ഡ്രൂ ജാക്സണ്‍‍

ജനനം: 1767 മാർച്ച് 15. ബ്രിട്ടീഷ് അമേരിക്ക.

മരണം: 1845 ജൂൺ 8. നാഷ്വില്ലെ, ടെന്നസി, യു.എസ്.

അമേരിക്കൻ ഐക്യനാടുകളുടെ ഏഴാമത്തെ പ്രസിഡന്‍റും എഴുത്തുകാരനും പട്ടാളക്കാരനുമായിരുന്നു ആൻഡ്രൂ ജാക്സൺ. പ്രസിഡന്‍റായി തിരഞ്ഞെടുക്കുന്നതിന് മുന്‍മ്പ്  ജാക്സൻ ഒരു വക്കീലായിരുന്നു. പ്രസിഡന്‍റ് എന്ന നിലയിൽ, സാധാരണ മനുഷ്യനെ അഴിമതി നിറഞ്ഞ പ്രഭുക്കന്മാരില്‍ നിന്നും യൂണിയനില്‍ നിന്നും കാത്തുസൂക്ഷിക്കുന്നതിനുള്ള അവകാശങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ ജാക്സൻ ശ്രമിച്ചു. 1801-ൽ ടെന്നസി സായുധ നിയന്ത്രണത്തിന്‍റെ കേണൽ ആയി നിയമികപ്പെട്ടുകയും, അടുത്ത വർഷംതന്നെ അതിന്‍റെ കമാണ്ടർ ആയി തിരഞ്ഞെടുക്കപ്പെട്ടുക്കയും, 1813 മുതൽ 1814 വരെ ഗ്രീക്ക് യുദ്ധത്തിൽ സൈന്യത്തെ നയിക്കുകയും ചെയ്ത വെക്തിയാണ് ആന്‍ഡ്രൂ ജാക്സണ്‍. ബ്രിട്ടീഷുകാർക്കെതിരെയുള്ള ഒരേയൊരു യുദ്ധത്തിൽ, (ന്യൂ ഓർലീൻസ് യുദ്ധം 1815 ൽ) ജാക്സന്‍ വിജയം നേടി. ഈ വിജയം അദ്ദേഹത്തേ ദേശീയ നായകനാക്കി. 1830-ൽ ഇന്ത്യൻ റിമൂവൽ ആക്ടില്‍  ഒപ്പുവച്ചവെക്തിയാണ് ജാക്ക്സൺ. ജനാധിപത്യത്തിനും സാധാരണക്കാരനുമായുള്ള ഒരു വക്കീലായി അമേരിക്കൻ ഐക്യനാടുകളിൽ ബഹുമാനിക്കപ്പെട്ടിരുന്ന ജാക്ക്സൺ, പൌരാവകാശപ്രവർത്തനം മുതൽ, അടിമത്തത്തോടുള്ള ഇന്ത്യൻ നീക്കം ചെയ്യലും പിന്തുണയുമുള്ള പങ്ക് കാരണം അദ്ദേഹത്തിന്റെ പ്രശസ്തി കുറഞ്ഞുവന്നു.

ആന്‍ഡ്രൂ ജാക്സനെ ആദരിച്ചുകൊണ്ട് അമേരിക്ക പുറത്തിറക്കിയ ഇരുപത്  ഡോളര്‍ നോട്ട്.






16/04/2018

16-04-2018- പുരാവസ്തു പരിചയം- വെളളിക്കോൽ


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
7

വെളളിക്കോൽ

പേരിൽ വെള്ളിയുണ്ടെങ്കിലും ഒരു പണത്തൂക്കം പോലും സിൽവർ അടങ്ങിയിട്ടില്ലാത്ത ഒരു ഉപകരണമാണ് 'വെളളിക്കോൽ'.

പണ്ടുക്കാലത്ത് കാർഷിക വിളകളുടെ  തൂക്കം കണക്കാൻ ഉപയോഗിച്ചിരുന്നു. രണ്ട് മുതൽ മൂന്ന് അടി വരെ നീളമുളള  തേക്കിലോ, പനയുടെ തടിയിലോ നിർമ്മിച്ച ഒരു ത്രാസ് ആണിത്.

ദണ്ഡ് രൂപത്തിൽ ചെത്തിമിനുക്കി ഒരറ്റത്തു നിന്ന് മറ്റെ അറ്റത്തേക്ക് കനം കുറച്ച് ഉഴിഞ്ഞെടുത്ത രൂപമാണിതിന്. ഇതിന്റെ രണ്ടറ്റത്തും ഇരുമ്പ് വളയങ്ങൾ പിടിപ്പിച്ച്, കനം കുറഞ്ഞ അഗ്രഭാഗത്ത് ഒരു കൊളുത്തും ഘടിപ്പിച്ചിരിക്കും. 

ഈ കൊളുത്തിൽ വസ്തുക്കൾ തൂക്കിയിട്ട് തടിയിൽ മാർക്ക് ചെയ്ത ഭാഗങ്ങളിൽ നാട (ചരട്) പിടിച്ച് അളവുകൾ കണക്കാക്കുകയാണ് ചെയ്തിരുന്നത്.

അലുമിനിയം പാത്രങ്ങൾ തൂക്കി വിൽക്കുന്ന വഴിവാണിഭക്കാർ 20 വർഷം മുമ്പ് വരെ വിവിധ വലിപ്പത്തിലുള്ള ഇത്തരം വെള്ളിക്കോലുകൾ ഉപയോഗിച്ചിരുന്നതായി ഞാനോർക്കുന്നു.




15-04-2018- ചോദ്യോത്തരങ്ങള്‍ - 4


ഇന്നത്തെ പഠനം
അവതരണം
SRK Ottapalam
വിഷയം
ചോദ്യോത്തരങ്ങള്‍
ലക്കം
4


Questions: 

1  Coin of Cambodia 
2  Coin of Georgia 
3  Coin of Tunisia 
4  Coin of Nicaragua 
5  Coin of Eritrea          
6 Currency of  Kuwait 
7 Currency of Mauritius 
8 Currency  of Ghana 
9  Currency of Iran
10 Currency of Canada 



 Answers:

1   Riel 
2   Lari 
3   Dinar 
4   Centavos
5  Nakfa 
6  Kuwait  Dinar 
7   Mauritius  Rupees
8  Cedi 
9  Iran  Rial 
10 Canadian Dollar



14/04/2018

14-04-2018 - പത്രവര്‍ത്തമാനങ്ങള്‍ - The Michigan Daily


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
40

The Michigan Daily
(ദി മിഷിഗൺ ഡെയിലി)

മിഷിഗൺ ഡെയിലി അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥി ദിനപത്രമാണ് . 1890 സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിക്കാൻ തുടങ്ങിയ ഈ പത്രം ബ്രോഡ് ഷീറ്റ് രൂപത്തിലാണ് തയ്യാറാക്കുന്നത്.

ശേഖരത്തിലുള്ള ഈ പത്രത്തിന്റെ മാവോ സേതുങ്ങിന്റെ മരണ വാർത്ത ഉള്ള കോപി ചിത്രത്തിൽ കാണാം.







13/04/2018

13-04-2018 - ബര്‍മീസ് കറന്‍സി Part-7


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
76

History of Burmese Currency
Continuation... (Part-7)

ബര്‍മീസ് കറന്‍സി 1945 മുതല്‍ 1948 വരെ (ജപ്പാന്‍ ബര്‍മ്മയില്‍ നിന്ന് പിന്‍വാങ്ങിയത്തിന് ശേഷം)

1945-ല്‍ ബ്രിട്ടീഷുകാര്‍ ജപ്പാനില്‍ നിന്നും ബര്‍മ്മയുടെ അധികാരം തിരിച്ചു പിടിച്ചു. തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്മെന്‍റ് Japan invasion currency-യായ  kyat നോട്ടുകൾ പിൻവലിച്ചു. അതിന് പകരം ബ്രിട്ടീഷ് മിലിട്ടറി അഡ്മിനിസ്ട്രേഷന്‍ ഓവര്‍ പ്രിന്‍റ് ചെയ്ത ഇന്ത്യന്‍ നോട്ടുകള്‍ ബര്‍മ്മക്ക് വേണ്ടി ഇഷ്യൂ ചെയ്തു.

Military Administration Currency (1945-1946)

1945-ല്‍ Government of India-യുടെ 1 rupee നോട്ടുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 5, 10, 100 rupees നോട്ടുകളും ബര്‍മ്മയിലെ ഉപയോഗത്തിന് വേണ്ടി മാത്രമായി "Military  Administration of Burma Legal Tender in Burma Only" എന്ന് ഓവര്‍ പ്രിന്‍റ് ചെയ്ത് RBI ഇഷ്യൂ ചെയ്തു. 1950 ജൂണില്‍ ഈ നോട്ടുകള്‍ പിന്‍വലിച്ചു.

1946 സെപ്റ്റംബറില്‍ ബര്‍മ്മയില്‍ RBI-യുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 1947-ല്‍ കറന്‍സികള്‍ ഇഷ്യൂ ചെയ്യുവാനുള്ള അധികാരം Burma Currency Board (under civilian  government) ഏറ്റെടുത്തു.





ബര്‍മ്മ കറന്‍സി ബോര്‍ഡ് ഇഷ്യൂ ചെയ്ത നോട്ടുകള്‍ (1947 - 1948)

1947-ല്‍ Government of India-യുടെ 1 rupee നോട്ടുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 5, 10, 100 rupees നോട്ടുകളും ബര്‍മ്മയിലെ ഉപയോഗത്തിന് വേണ്ടി മാത്രമായി "Burma Currency Board Legal Tender in Burma Only" എന്ന് ഓവര്‍ പ്രിന്‍റ് ചെയ്ത് ഇഷ്യൂ ചെയ്തു. 1952 ജൂണില്‍ ഈ നോട്ടുകള്‍ പിന്‍വലിച്ചു.




Military Administration Currency-കളുടെയും ബര്‍മ്മ കറന്‍സി ബോര്‍ഡ് ഇഷ്യൂ ചെയ്ത കറന്‍സികളുടെയും പൊതുവായ സവിശേഷതകള്‍:

1) 1, 10, 100 rupees നോട്ടുകള്‍ ചുവപ്പ് നിറത്തിലും 5 rupees നോട്ടുകള്‍ കറുപ്പ് നിറത്തിലുമാണ് ഓവര്‍പ്രിന്‍റ് ചെയ്തത്. 

2) 10 rupees നോട്ടുകളുടെ പിന്‍വശത്തെ ഭാഷാ പാനലില്‍ ബര്‍മീസ് ഭാഷയില്‍ denomination രേഖപ്പെടുത്തിയിട്ടില്ല. പകരം നോട്ടിന്‍റെ മുന്‍വശത്ത് ബര്‍മീസ് ഭാഷയില്‍ ചുവപ്പ് നിറത്തില്‍ ഓവര്‍പ്രിന്‍റ് ചെയ്തിരിക്കുന്നു. 

Military Administration Currency-കളും ബര്‍മ്മ കറന്‍സി ബോര്‍ഡ് ഇഷ്യൂ ചെയ്ത കറന്‍സികളും തമ്മിലുള്ള വ്യത്യാസങ്ങള്‍:


1) Military Administration Currency-കളുടെയും ബര്‍മ്മ കറന്‍സി ബോര്‍ഡ് ഇഷ്യൂ ചെയ്ത കറന്‍സികളുടെയും കാഴ്ചയിലുള്ള ഒരേയൊരു വ്യത്യാസം അവയില്‍ ഓവര്‍പ്രിന്‍റ് ചെയ്ത വാചകങ്ങള്‍ മാത്രമാണ്. 

2) Military Administration ഇഷ്യൂ ചെയ്ത 1 rupee നോട്ടുകള്‍ സായുധസേനയുടെ ഉപയോഗത്തിന് വേണ്ടി മാത്രമായിരുന്നു പുറത്തിറക്കിയത്. എന്നാല്‍ ബര്‍മ്മ കറന്‍സി ബോര്‍ഡ് ഇഷ്യൂ ചെയ്ത 1 rupee നോട്ടുകള്‍ പൊതു ജനങ്ങളുടെ (Burmese nationals and civilians) ഉപയോഗത്തിന് വേണ്ടി മാത്രമായിരുന്നു.


1948-ല്‍ ബര്‍മ്മ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടി.

to be continued…




12/04/2018

11-04-2018- നോട്ടിലെ വ്യക്തികള്‍- അലക്സാണ്ടര്‍ ഹാമിൽട്ടൺ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
6

അലക്സാണ്ടര്‍ ഹാമിൽട്ടൺ

ജനനം: 1755 ജനുവരി 11. ചാൾസ്റ്റൗൺ, നെവിസ്, ബ്രിട്ടീഷ് ലീവാർഡ് ദ്വീപുകൾ (ഇപ്പോൾ സെന്റ് കിറ്റ്സും നെവിസും)

മരണം: 1804ജൂലൈ 12. ന്യൂയോര്‍ക് സിറ്റി, യൂ.എസ്.

അമേരിക്കയുടെ സ്ഥാപക പിതാവിൽ ഒരാളായിരുന്നു ഹാമില്‍ട്ടന്‍. യു.എസ് ഭരണഘടനയുടെ സ്വാധീനമുള്ള ഒരു വ്യാഖ്യാതാവും പ്രൊമോട്ടറുമായിരുന്നു അദ്ദേഹം. ജോർജ്ജ് വാഷിങ്ടൺ ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളുടെ പ്രധാന രചയിതാവാണ് ഹാമിൽട്ടൺ. ശക്തനായ കേന്ദ്ര ഗവൺമെന്റിനെ ഊന്നിപ്പറയുന്ന ഒരു ദേശീയവാദിയായിരുന്നു ഇദ്ദേഹം.

അമേരിക്കൻ വിപ്ലവമുന്നേറ്റം ആരംഭിച്ചപ്പോൾ ഹാമിൽട്ടൺ ഒരു പ്രാഥമികപങ്ക് വഹിച്ചു. 1777-ൽ ജനറൽ വാഷിങ്ടണിലെ പുതിയ സീനിയർ കോൺട്രിമെൻ ആർമി പ്രവർത്തിപ്പിക്കുകയും ചെയ്തു. യുദ്ധശേഷം ഹാമിൽട്ടൺ ന്യൂയോർക്കിൽ നിന്നും കോൺഫഡറേഷന്റെ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിയമം പ്രാക്ടീസ് ചെയ്യാൻ അദ്ദേഹം രാജിവെക്കുകയും ബാങ്ക് ഓഫ് ന്യൂയോർക്ക് സ്ഥാപിക്കുകയും ചെയ്തു. 1794-ൽ ഹാമിൽട്ടൺ രൂപകല്പന ചെയ്ത, ജയിന് ഉടമ്പടി അമേരിക്കൻ ദ്വി പാർടി സമ്പ്രദായത്തിന്റെ ഉയർച്ചയിൽ ഒരു പ്രധാന പ്രശ്നമായിരുന്നു. 1800-ലെ ജെഫേഴ്സന്റെ ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നഷ്ടപ്പെടാതെ ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ച ഫെഡറൽ പാർട്ടിയിൽ ഹാമിൽട്ടൺ ഒരു പ്രധാന പങ്ക് വഹിച്ചവെക്തിയാണ്.

ന്യൂയോർക്ക് നഗരത്തിലെ നിയമ, വ്യാപാര പ്രവർത്തനങ്ങളിലും, അന്താരാഷ്ട്ര അടിമകളുടെ നിയമവ്യവസ്ഥ അവസാനിപ്പിക്കാനും സജീവമായരുന്നു ഹാമില്‍ട്ടന്‍. പ്രസിഡന്റ് വാഷിംഗ്ടൺ മന്ത്രിസഭയുടെ വിശ്വാസയോഗമായ അംഗമായി ട്രഷറി വകുപ്പിനെ നയിച്ച വെക്തിയാണ് ഹാമിൽട്ടൺ. ഫെഡറൽ ഗവൺമെൻറിൻറെ കടബാധ്യതകൾക്കും, ഒരു ദേശീയ ബാങ്കിന്റെ സ്ഥാപനം, താരിഫ്സ് സംവിധാനം, ബ്രിട്ടനുമായി സൗഹൃദ വ്യാപാര ബന്ധങ്ങൾ എന്നിവയ്ക്കായി അദ്ദേഹം ധനസഹായം നൽകിയിരുന്നു.

അലക്സാണ്ടര്‍ ഹാമിൽട്ടൺനെ ആദരിച്ചുകൊണ്ട്  അമേരിക്ക പുറത്തിറക്കിയ പത്ത് ഡോളര്‍ നോട്ട്.