ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറന്‍സി പരിചയം
|
ലക്കം
| 76 |
History of Burmese Currency
Continuation... (Part-7)
ബര്‍മീസ് കറന്‍സി 1945 മുതല്‍ 1948 വരെ (ജപ്പാന്‍ ബര്‍മ്മയില്‍ നിന്ന് പിന്‍വാങ്ങിയത്തിന് ശേഷം)
1945-ല്‍ ബ്രിട്ടീഷുകാര്‍ ജപ്പാനില്‍ നിന്നും ബര്‍മ്മയുടെ അധികാരം തിരിച്ചു പിടിച്ചു. തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്മെന്‍റ് Japan invasion currency-യായ kyat നോട്ടുകൾ പിൻവലിച്ചു. അതിന് പകരം ബ്രിട്ടീഷ് മിലിട്ടറി അഡ്മിനിസ്ട്രേഷന്‍ ഓവര്‍ പ്രിന്‍റ് ചെയ്ത ഇന്ത്യന്‍ നോട്ടുകള്‍ ബര്‍മ്മക്ക് വേണ്ടി ഇഷ്യൂ ചെയ്തു.
Military Administration Currency (1945-1946)
1945-ല്‍ Government of India-യുടെ 1 rupee നോട്ടുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 5, 10, 100 rupees നോട്ടുകളും ബര്‍മ്മയിലെ ഉപയോഗത്തിന് വേണ്ടി മാത്രമായി "Military Administration of Burma Legal Tender in Burma Only" എന്ന് ഓവര്‍ പ്രിന്‍റ് ചെയ്ത് RBI ഇഷ്യൂ ചെയ്തു. 1950 ജൂണില്‍ ഈ നോട്ടുകള്‍ പിന്‍വലിച്ചു.
1946 സെപ്റ്റംബറില്‍ ബര്‍മ്മയില്‍ RBI-യുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 1947-ല്‍ കറന്‍സികള്‍ ഇഷ്യൂ ചെയ്യുവാനുള്ള അധികാരം Burma Currency Board (under civilian government) ഏറ്റെടുത്തു.
ബര്‍മ്മ കറന്‍സി ബോര്‍ഡ് ഇഷ്യൂ ചെയ്ത നോട്ടുകള്‍ (1947 - 1948)
1947-ല്‍ Government of India-യുടെ 1 rupee നോട്ടുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 5, 10, 100 rupees നോട്ടുകളും ബര്‍മ്മയിലെ ഉപയോഗത്തിന് വേണ്ടി മാത്രമായി "Burma Currency Board Legal Tender in Burma Only" എന്ന് ഓവര്‍ പ്രിന്‍റ് ചെയ്ത് ഇഷ്യൂ ചെയ്തു. 1952 ജൂണില്‍ ഈ നോട്ടുകള്‍ പിന്‍വലിച്ചു.
Military Administration Currency-കളുടെയും ബര്‍മ്മ കറന്‍സി ബോര്‍ഡ് ഇഷ്യൂ ചെയ്ത കറന്‍സികളുടെയും പൊതുവായ സവിശേഷതകള്‍:
1) 1, 10, 100 rupees നോട്ടുകള്‍ ചുവപ്പ് നിറത്തിലും 5 rupees നോട്ടുകള്‍ കറുപ്പ് നിറത്തിലുമാണ് ഓവര്‍പ്രിന്‍റ് ചെയ്തത്.
2) 10 rupees നോട്ടുകളുടെ പിന്‍വശത്തെ ഭാഷാ പാനലില്‍ ബര്‍മീസ് ഭാഷയില്‍ denomination രേഖപ്പെടുത്തിയിട്ടില്ല. പകരം നോട്ടിന്‍റെ മുന്‍വശത്ത് ബര്‍മീസ് ഭാഷയില്‍ ചുവപ്പ് നിറത്തില്‍ ഓവര്‍പ്രിന്‍റ് ചെയ്തിരിക്കുന്നു.
Military Administration Currency-കളും ബര്‍മ്മ കറന്‍സി ബോര്‍ഡ് ഇഷ്യൂ ചെയ്ത കറന്‍സികളും തമ്മിലുള്ള വ്യത്യാസങ്ങള്‍:
1) Military Administration Currency-കളുടെയും ബര്‍മ്മ കറന്‍സി ബോര്‍ഡ് ഇഷ്യൂ ചെയ്ത കറന്‍സികളുടെയും കാഴ്ചയിലുള്ള ഒരേയൊരു വ്യത്യാസം അവയില്‍ ഓവര്‍പ്രിന്‍റ് ചെയ്ത വാചകങ്ങള്‍ മാത്രമാണ്.
2) Military Administration ഇഷ്യൂ ചെയ്ത 1 rupee നോട്ടുകള്‍ സായുധസേനയുടെ ഉപയോഗത്തിന് വേണ്ടി മാത്രമായിരുന്നു പുറത്തിറക്കിയത്. എന്നാല്‍ ബര്‍മ്മ കറന്‍സി ബോര്‍ഡ് ഇഷ്യൂ ചെയ്ത 1 rupee നോട്ടുകള്‍ പൊതു ജനങ്ങളുടെ (Burmese nationals and civilians) ഉപയോഗത്തിന് വേണ്ടി മാത്രമായിരുന്നു.
1948-ല്‍ ബര്‍മ്മ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടി.
to be continued…
No comments:
Post a Comment