16/04/2018

16-04-2018- പുരാവസ്തു പരിചയം- വെളളിക്കോൽ


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
7

വെളളിക്കോൽ

പേരിൽ വെള്ളിയുണ്ടെങ്കിലും ഒരു പണത്തൂക്കം പോലും സിൽവർ അടങ്ങിയിട്ടില്ലാത്ത ഒരു ഉപകരണമാണ് 'വെളളിക്കോൽ'.

പണ്ടുക്കാലത്ത് കാർഷിക വിളകളുടെ  തൂക്കം കണക്കാൻ ഉപയോഗിച്ചിരുന്നു. രണ്ട് മുതൽ മൂന്ന് അടി വരെ നീളമുളള  തേക്കിലോ, പനയുടെ തടിയിലോ നിർമ്മിച്ച ഒരു ത്രാസ് ആണിത്.

ദണ്ഡ് രൂപത്തിൽ ചെത്തിമിനുക്കി ഒരറ്റത്തു നിന്ന് മറ്റെ അറ്റത്തേക്ക് കനം കുറച്ച് ഉഴിഞ്ഞെടുത്ത രൂപമാണിതിന്. ഇതിന്റെ രണ്ടറ്റത്തും ഇരുമ്പ് വളയങ്ങൾ പിടിപ്പിച്ച്, കനം കുറഞ്ഞ അഗ്രഭാഗത്ത് ഒരു കൊളുത്തും ഘടിപ്പിച്ചിരിക്കും. 

ഈ കൊളുത്തിൽ വസ്തുക്കൾ തൂക്കിയിട്ട് തടിയിൽ മാർക്ക് ചെയ്ത ഭാഗങ്ങളിൽ നാട (ചരട്) പിടിച്ച് അളവുകൾ കണക്കാക്കുകയാണ് ചെയ്തിരുന്നത്.

അലുമിനിയം പാത്രങ്ങൾ തൂക്കി വിൽക്കുന്ന വഴിവാണിഭക്കാർ 20 വർഷം മുമ്പ് വരെ വിവിധ വലിപ്പത്തിലുള്ള ഇത്തരം വെള്ളിക്കോലുകൾ ഉപയോഗിച്ചിരുന്നതായി ഞാനോർക്കുന്നു.




No comments:

Post a Comment