28/04/2018

27-04-2018- ബര്‍മീസ് കറന്‍സി Part-9


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
78

History of Burmese Currency
Continuation... (Part-9)

Kyat (Third Kyat, 1952-1971)

🔷 1952-1964.

1952-ല്‍ ബര്‍മ്മയില്‍ rupees നോട്ടുകള്‍ക്ക് പകരം Union Bank of Burma 1, 5, 10, 100 denomination-കളില്‍ പുതിയ kyat നോട്ടുകള്‍ (Third Kyat) ഇഷ്യൂ ചെയ്തു (1 kyat=100 pyas). പക്ഷെ മുന്‍പുണ്ടായിരുന്ന rupees നോട്ടുകളുടെ അതേ ഡിസൈനില്‍ തന്നെയായിരുന്നു പുതിയ kyat നോട്ടുകളും ഇറക്കിയത്. പിന്നീട് 1958-ല്‍ ബര്‍മ്മയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനും ബര്‍മ്മയുടെ രാഷ്ട്രപിതാവുമായ Aung San-ന്‍റെ ചിത്രം പതിച്ച നോട്ടുകള്‍ ഇഷ്യൂ ചെയ്തു തുടങ്ങി (ചിത്രം കാണുക). മാത്രമല്ല അതേ വര്‍ഷം തന്നെ 20, 50 denomination-കളിലുള്ള നോട്ടുകളും പുറത്തിറക്കി. 1964-ല്‍ കള്ളപ്പണം തടയുന്നതിന്‍റെ ഭാഗമായി 50, 100 kyat നോട്ടുകള്‍ പിന്‍വലിച്ചു. 



🔷 1965- 1971.

1965-ല്‍ നോട്ടുകള്‍ ഇഷ്യൂ ചെയ്യുവാനുള്ള അധികാരം Peoples Bank of Burma ഏറ്റെടുത്തു. ഈ ബാങ്ക് 1, 5, 10, 20 denomination-കളിലുള്ള kyat നോട്ടുകള്‍ Aung San -ന്‍റെ ചിത്രത്തോട് കൂടിയാണ്  ഇഷ്യൂ ചെയ്തത്.  (ചിത്രം കാണുക).





🍀 1952 മുതല്‍ ഇറങ്ങിയ kyat (Third Kyat) നോട്ടുകളുടെ പൊതുവായ സവിശേഷതകള്‍:

1) ഇവയിലൊന്നും ഇഷ്യൂ ചെയ്ത authority-യുടെ ഒപ്പ് രേഖപ്പെടുത്തിയിട്ടില്ല.
2) നോട്ടുകള്‍ പ്രിന്‍റ് ചെയ്ത വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല.

to be continued…







No comments:

Post a Comment