01/02/2018

03-01-2018 - പത്ര വർത്തമാനങ്ങൾ - La Prensa


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
33



La Prensa

(ലാ പ്രെൻസ)

1926 ൽ പ്രവർത്തനമാരംഭിച്ച ലാ പ്രെൻസ മാനഗുവയിൽ നിന്നും പ്രവർത്തിക്കുന്ന ഒരു നിക്കരാഗ്വൻ ദിനപത്രമാണ്. സ്പാനിഷ് ഭാഷയിലുള്ള ഈ പത്രം കോംപാക്റ്റ് രൂപത്തിലാണ് തയ്യാറാക്കപെടുന്നത്.


24-12-2017 - കീറിയ നോട്ടുകള്‍ മാറ്റി എടുക്കല്‍


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
69

കീറിയതും വികലമായതുമായ നോട്ടുകള്‍ / Mutilated banknotes ബാങ്കുകളില്‍ നിന്നും മാറ്റി എടുക്കാനുള്ള നടപടിക്ക്രമങ്ങള്‍: 

ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള ശാഖകൾ എൻആർആർ, 2009ന്‍റെ പാർട്ട് III (www.rbi.org.in-publications⇾occasional)- ൽ കീറിയതും വികലമായതുമായ നോട്ടുകള്‍ മാറ്റി എടുക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നടപടിക്രമങ്ങള്‍ താഴെ പറയുന്നു: 


കുറഞ്ഞ എണ്ണത്തിൽ ഹാജരാക്കപ്പെടുന്ന നോട്ടുകൾ :
ഒരു വ്യക്തി ഹാജരാക്കുന്ന നോട്ടുകളുടെ എണ്ണം 5 വരെയാണെങ്കിൽ ചെസ്ററ് ഇതര ശാഖകൾ എൻആർആർ 2009-ന്‍റെ പാർട്ട് III-ൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നടപടിക്രമം പ്രകാരം നിയമാനുസരണം തീർപ്പു കല്‍പിക്കുകയും വച്ചുമാറ്റ മൂല്യം ബാങ്ക് കൗണ്ടറിലൂടെ നല്‍കുകയും ചെയ്യും. കീറിയ നോട്ടുകൾക്കു തീർപ്പുകല്‍പിക്കാൻ ചെസ്ററ്-ഇതര ബാങ്കുകൾക്ക് കഴിയുന്നില്ലെങ്കിൽ, നോട്ടുകൾ ഒരു കൈപ്പറ്റു രസീത്‌ നല്‍കി സ്വീകരിക്കുകയും, തീർപ്പു കല്പിക്കേണ്ടതിനായി കറൻസി ചെസ്ററ് ശാഖയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യും. പണം നൽകാൻ കഴിയുന്ന ഏകദേശമായ തീയതി (30 ദിവസത്തിനുള്ളില്‍) കൈപ്പറ്റു രസീതിൽത്തന്നെ രേഖപ്പെടുത്തി നോട്ടുകൾ ഹാജരാക്കിയവർക്കു നല്‍കും. വച്ചുമാറ്റമൂല്യം ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ വരവുവെയ്ക്കുന്നതിനായി നോട്ടുകൾ ഹാജരാക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ബാങ്കില്‍ നല്‍കേണ്ടതാണ്.


കൂടിയ അളവിൽഹാജരാക്കപ്പെടുന്ന നോട്ടുകൾ :

ഒരു വ്യക്തി ഹാജരാക്കുന്ന നോട്ടുകളുടെ എണ്ണം 5-ലധികവും (അവയുടെ മൂല്യം 5000/- രൂപയില്‍ താഴെ ആണെങ്കില്‍) ആ നോട്ടുകൾ അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (അക്കൗണ്ട് നമ്പർ,ശാഖയുടെ പേര് ഐഎഫ്എസ് സി മുതലായവ) നൽകി അടുത്തുള്ള കറൻസി ചെസ്ററ് ശാഖയിലേക്കു ഇന്‍ഷ്വേര്‍ഡ് പോസ്റ്റ് വഴി അയക്കേണ്ടതാണ്. അല്ലെങ്കിൽ അവിടെ നേരിട്ട് ഹാജരായി നോട്ടുകള്‍ മാറ്റി എടുക്കേണ്ടതാണ്. 5000/- രൂപയിലധികം മൂല്യമുള്ള കീറിയ നോട്ടുകൾ ഹാജരാക്കുന്ന മറ്റെല്ലാവരും അടുത്തുള്ള കറൻസി ചെസ്ററ് ശാഖയെ സമീപിക്കേണ്ടതാണ്. ഇന്‍ഷ്വേര്‍ഡ് പോസ്റ്റ് വഴി കീറിയ നോട്ടുകൾ ലഭിക്കുന്ന കറൻസി ചെസ്ററ് ശാഖകൾ നോട്ടുകൾ കൈപ്പറ്റി 30 ദിവസത്തിനകം അവയുടെ വച്ചുമാറ്റ മൂല്യം ഇലക്ട്രോണിക്‌ മാർഗ്ഗത്തിലൂടെ നോട്ടുകൾ അയച്ചുതന്നവരുടെ അക്കൗണ്ടിൽ വരവുവെക്കുകയും ചെയ്യും.

17-12-2017 - മുഷിഞ്ഞ നോട്ട് മാറ്റി എടുക്കല്‍


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
68


മുഷിഞ്ഞ നോട്ട് (Soiled banknotes) ബാങ്കുകളില്‍ നിന്നും മാറ്റി എടുക്കാനുള്ള നടപടിക്ക്രമങ്ങള്‍: 



മുഷിഞ്ഞ നോട്ടുകൾ സർക്കാരിലേക്ക് അടക്കാനുള്ള പണത്തിന്‍റെയോ, ബാങ്കുകളിൽ പൊതുജനങ്ങൾ സൂക്ഷിക്കുന്ന അക്കൗണ്ടുകളിൽ വരവു വെക്കാനുള്ള തുകയുടെയോ ഭാഗമായി ബാങ്ക് കൗണ്ടറുകളിൽ സ്വീകരിക്കാൻ പാടില്ല. ഏതു വിധമായാലും ഒരു കാരണവശാലും ഈ നോട്ടുകൾ പുനർവിതരണം ചെയ്യാവുന്ന നോട്ടുകളായി പൊതുജനങ്ങൾക്ക് നല്കാവുന്നതുമല്ല. മറിച്ചു, അവ കറൻസി ചെസ്റ്റുകളിൽ നിക്ഷേപിച്ച് തുടർനടപടികൾക്കായി RBI ഓഫീസിലേക്കു അയച്ചുകൊടുക്കുകയാണ് വേണ്ടത്.


കുറഞ്ഞ എണ്ണത്തിൽ ഹാജരാക്കപ്പെടുന്ന നോട്ടുകൾ:
ഒരു വ്യക്തി പ്രതിദിനം ഹാജരാക്കുന്ന നോട്ടുകളുടെ എണ്ണം 20 വരെയും അവയുടെ മൂല്യം പരമാവധി 5000 രൂപ വരെയും ആണെങ്കിൽ ബാങ്കുകൾ അവ സൗജന്യമായി മാറ്റി കൗണ്ടറുകളിലൂടെ മടക്കി നല്‍കുന്നതാണ്.


കൂടിയ അളവിൽ ഹാജരാക്കപ്പെടുന്ന നോട്ടുകൾ :
ഒരു വ്യക്തി പ്രതിദിനം ഹാജരാക്കുന്ന നോട്ടുകളുടെ എണ്ണം 20 കവിയുകയും അവയുടെ മൂല്യം 5000 രൂപയിലധികമായിരിക്കുകയും ചെയ്യുമ്പോൾ ബാങ്കുകൾ അതിന് ക്രെഡിറ്റ് രസീത് നല്കി സ്വീകരിക്കുകയും പിന്നീട് വരവുവച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. ബാങ്കുകളിലെ ഉപഭോക്തൃസേവനത്തെക്കുറിച്ചുള്ള മാസ്റ്റർ സർക്കുലറി (2015-ജൂലായ്-1-ലെ DBR.No.Leg.BC.21/09.07.006/2015-16) ൽ അനുവദിച്ചിരിക്കുന്നതിൻ പ്രകാരമുള്ള സർവീസ് ചാർജ്‌ജുകൾ ബാങ്കുകൾക്ക് ഈടാക്കാവുന്നതാണ്. 

13-12-2017 - പത്ര വർത്തമാനങ്ങൾ - Jornal de Negócios


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
32



Jornal de Negócios

(ജെർണൽ ഡി നെഗോഷ്യോസ്)



ജെർണൽ ഡി നെഗോഷ്യോസ് 1997 ൽ ഒരു ധനകാര്യ വെബ്സൈറ്റായി ആരംഭിച്ചു (രാജ്യത്തെ ആദ്യത്തേത്), തുടർന്ന്1998-ൽ ഒരു ബിസിനസ് പത്രമാവുകയുണ്ടായി. 2003 മേയ് 8-ന് എല്ലാ ദിവസവും പ്രസിദ്ധീകരിക്കാൻ തുടങ്ങി. പോർച്ചുഗലിൽ നിന്നു പുറത്തിറങ്ങുന്ന ഈ പത്രം ഡാബ്ലാേയിട് രൂപത്തിലാണ് ഇറങ്ങുന്നത്.





10-12-2017 - SOILED, MUTILATED & IMPERFECT NOTES


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
66




SOILED, MUTILATED AND IMPERFECT NOTES  



മുഷിഞ്ഞ നോട്ട്/Soiled banknotes: 

ഒരു 'മുഷിഞ്ഞ നോട്ട്' എന്നാൽ, നിരന്തരോപയോഗത്താൽ സാധാരണ സംഭവിക്കാവുന്ന ജീർണതമൂലം വൃത്തിഹീനമായ നോട്ട് എന്നാണ് അർഥം. അടിസ്ഥാന പരമായ ലക്ഷണങ്ങളൊന്നും നഷ്‌ടപ്പെട്ടു പോയിട്ടില്ലാത്ത ഒരേ നോട്ടു തന്നെ രണ്ടു തുണ്ടുകളായി മുറിഞ്ഞുപോയി എങ്കിൽ അവ രണ്ടും ഒന്നിച്ചു ചേർത്ത് ഒട്ടിച്ച അവസ്ഥയിലുള്ള നോട്ടും ഈ നിർവചനത്തിലുൾപ്പെടും.  

കീറിപ്പോയ നോട്ടുകള്‍/Mutilated banknotes: 
കീറിപ്പോയ ഒരു നോട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്‌ ഒരു ഭാഗം നഷ്ടമാകുകയോ അല്ലെങ്കിൽ രണ്ടിലേറെ തുണ്ടങ്ങൾ ചേർത്തുവച്ച് ഒട്ടിച്ചതോ ആയ നോട്ടിനെയാണ്.  

അത്യധികമാംവിധം ഉറപ്പുകുറഞ്ഞതും, അഗ്നിക്കിരയായതും, കരിഞ്ഞതും, ഒട്ടിപ്പിടിച്ചതുമായ നോട്ടുകൾ/Imperfect banknotes: 

അത്യധികമാംവിധം ഉറപ്പുകുറഞ്ഞതോ അല്ലെങ്കിൽ വളരെയധികം അഗ്നിക്കിരയായതോ, കരിഞ്ഞതോ അല്ലെങ്കിൽ വേർപിരിച്ചെടുക്കാനാവാത്ത വിധം ഒട്ടിപ്പിടിച്ചതോ ആയിത്തീർന്ന നോട്ടുകളെയാണ് Imperfect banknotes എന്ന്‍ വിളിക്കപ്പെടുന്നത്.