ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
| 69 |
കീറിയതും വികലമായതുമായ നോട്ടുകള്‍ / Mutilated banknotes ബാങ്കുകളില്‍ നിന്നും മാറ്റി എടുക്കാനുള്ള നടപടിക്ക്രമങ്ങള്‍:
ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള ശാഖകൾ എൻആർആർ, 2009ന്‍റെ പാർട്ട് III (www.rbi.org.in-publications⇾occasional)- ൽ കീറിയതും വികലമായതുമായ നോട്ടുകള്‍ മാറ്റി എടുക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നടപടിക്രമങ്ങള്‍ താഴെ പറയുന്നു:
ഒരു വ്യക്തി ഹാജരാക്കുന്ന നോട്ടുകളുടെ എണ്ണം 5 വരെയാണെങ്കിൽ ചെസ്ററ് ഇതര ശാഖകൾ എൻആർആർ 2009-ന്‍റെ പാർട്ട് III-ൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നടപടിക്രമം പ്രകാരം നിയമാനുസരണം തീർപ്പു കല്‍പിക്കുകയും വച്ചുമാറ്റ മൂല്യം ബാങ്ക് കൗണ്ടറിലൂടെ നല്‍കുകയും ചെയ്യും. കീറിയ നോട്ടുകൾക്കു തീർപ്പുകല്‍പിക്കാൻ ചെസ്ററ്-ഇതര ബാങ്കുകൾക്ക് കഴിയുന്നില്ലെങ്കിൽ, നോട്ടുകൾ ഒരു കൈപ്പറ്റു രസീത് നല്‍കി സ്വീകരിക്കുകയും, തീർപ്പു കല്പിക്കേണ്ടതിനായി കറൻസി ചെസ്ററ് ശാഖയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യും. പണം നൽകാൻ കഴിയുന്ന ഏകദേശമായ തീയതി (30 ദിവസത്തിനുള്ളില്‍) കൈപ്പറ്റു രസീതിൽത്തന്നെ രേഖപ്പെടുത്തി നോട്ടുകൾ ഹാജരാക്കിയവർക്കു നല്‍കും. വച്ചുമാറ്റമൂല്യം ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ വരവുവെയ്ക്കുന്നതിനായി നോട്ടുകൾ ഹാജരാക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ബാങ്കില്‍ നല്‍കേണ്ടതാണ്.
കൂടിയ അളവിൽഹാജരാക്കപ്പെടുന്ന നോട്ടുകൾ :
ഒരു വ്യക്തി ഹാജരാക്കുന്ന നോട്ടുകളുടെ എണ്ണം 5-ലധികവും (അവയുടെ മൂല്യം 5000/- രൂപയില്‍ താഴെ ആണെങ്കില്‍) ആ നോട്ടുകൾ അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (അക്കൗണ്ട് നമ്പർ,ശാഖയുടെ പേര് ഐഎഫ്എസ് സി മുതലായവ) നൽകി അടുത്തുള്ള കറൻസി ചെസ്ററ് ശാഖയിലേക്കു ഇന്‍ഷ്വേര്‍ഡ് പോസ്റ്റ് വഴി അയക്കേണ്ടതാണ്. അല്ലെങ്കിൽ അവിടെ നേരിട്ട് ഹാജരായി നോട്ടുകള്‍ മാറ്റി എടുക്കേണ്ടതാണ്. 5000/- രൂപയിലധികം മൂല്യമുള്ള കീറിയ നോട്ടുകൾ ഹാജരാക്കുന്ന മറ്റെല്ലാവരും അടുത്തുള്ള കറൻസി ചെസ്ററ് ശാഖയെ സമീപിക്കേണ്ടതാണ്. ഇന്‍ഷ്വേര്‍ഡ് പോസ്റ്റ് വഴി കീറിയ നോട്ടുകൾ ലഭിക്കുന്ന കറൻസി ചെസ്ററ് ശാഖകൾ നോട്ടുകൾ കൈപ്പറ്റി 30 ദിവസത്തിനകം അവയുടെ വച്ചുമാറ്റ മൂല്യം ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ നോട്ടുകൾ അയച്ചുതന്നവരുടെ അക്കൗണ്ടിൽ വരവുവെക്കുകയും ചെയ്യും.
No comments:
Post a Comment