01/02/2018

17-12-2017 - മുഷിഞ്ഞ നോട്ട് മാറ്റി എടുക്കല്‍


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
68


മുഷിഞ്ഞ നോട്ട് (Soiled banknotes) ബാങ്കുകളില്‍ നിന്നും മാറ്റി എടുക്കാനുള്ള നടപടിക്ക്രമങ്ങള്‍: 



മുഷിഞ്ഞ നോട്ടുകൾ സർക്കാരിലേക്ക് അടക്കാനുള്ള പണത്തിന്‍റെയോ, ബാങ്കുകളിൽ പൊതുജനങ്ങൾ സൂക്ഷിക്കുന്ന അക്കൗണ്ടുകളിൽ വരവു വെക്കാനുള്ള തുകയുടെയോ ഭാഗമായി ബാങ്ക് കൗണ്ടറുകളിൽ സ്വീകരിക്കാൻ പാടില്ല. ഏതു വിധമായാലും ഒരു കാരണവശാലും ഈ നോട്ടുകൾ പുനർവിതരണം ചെയ്യാവുന്ന നോട്ടുകളായി പൊതുജനങ്ങൾക്ക് നല്കാവുന്നതുമല്ല. മറിച്ചു, അവ കറൻസി ചെസ്റ്റുകളിൽ നിക്ഷേപിച്ച് തുടർനടപടികൾക്കായി RBI ഓഫീസിലേക്കു അയച്ചുകൊടുക്കുകയാണ് വേണ്ടത്.


കുറഞ്ഞ എണ്ണത്തിൽ ഹാജരാക്കപ്പെടുന്ന നോട്ടുകൾ:
ഒരു വ്യക്തി പ്രതിദിനം ഹാജരാക്കുന്ന നോട്ടുകളുടെ എണ്ണം 20 വരെയും അവയുടെ മൂല്യം പരമാവധി 5000 രൂപ വരെയും ആണെങ്കിൽ ബാങ്കുകൾ അവ സൗജന്യമായി മാറ്റി കൗണ്ടറുകളിലൂടെ മടക്കി നല്‍കുന്നതാണ്.


കൂടിയ അളവിൽ ഹാജരാക്കപ്പെടുന്ന നോട്ടുകൾ :
ഒരു വ്യക്തി പ്രതിദിനം ഹാജരാക്കുന്ന നോട്ടുകളുടെ എണ്ണം 20 കവിയുകയും അവയുടെ മൂല്യം 5000 രൂപയിലധികമായിരിക്കുകയും ചെയ്യുമ്പോൾ ബാങ്കുകൾ അതിന് ക്രെഡിറ്റ് രസീത് നല്കി സ്വീകരിക്കുകയും പിന്നീട് വരവുവച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. ബാങ്കുകളിലെ ഉപഭോക്തൃസേവനത്തെക്കുറിച്ചുള്ള മാസ്റ്റർ സർക്കുലറി (2015-ജൂലായ്-1-ലെ DBR.No.Leg.BC.21/09.07.006/2015-16) ൽ അനുവദിച്ചിരിക്കുന്നതിൻ പ്രകാരമുള്ള സർവീസ് ചാർജ്‌ജുകൾ ബാങ്കുകൾക്ക് ഈടാക്കാവുന്നതാണ്. 

No comments:

Post a Comment