31/03/2021

കറൻസിയിലെ വ്യക്തികൾ (42) - ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൻ


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
42
   
ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൻ

ഹാൻസ് ക്രിസ്റ്റ്യൻ ആൻ‌ഡേഴ്സൻ (ഏപ്രിൽ 2, 1805 – ഓഗസ്റ്റ് 4, 1875). എച്. സി. ആൻ‌ഡേഴ്സൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനും ആണ്‌. അദ്ദേഹത്തിൻ്റെ ജന്മദിനമായ ഏപ്രിൽ 2 ലോക ബാല പുസ്തക ദിനമായി ആചരിക്കുന്നു. "ദ സ്റ്റഡ്ഫാസ്റ്റ് ടിൻ സോൾജ്യർ", "ദ സ്നോ ക്വീൻ", "ദ ലിറ്റിൽ മെർമെയ്ഡ്", "തംബലിന", "ദ ലിട്ൽ മാച്ച് ഗേൾ", "ദ അഗ്ളി ഡക്ക്ലിംഗ്" എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.

1835-ലാണ്‌ ആൻഡേഴ്സൻ യക്ഷിക്കഥകളുടെ (Fairy tales) ആദ്യഭാഗം പുറത്തിറക്കിയത്. 1836-ലും 1837-ലും കൂടുതൽ കഥകൾ ഉൾക്കൊള്ളുന്ന വാല്യങ്ങൾ പുറത്തിറക്കി. ഇവ പുറത്തിറങ്ങിയ കാലത്ത് അത്ര വിജയമായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ 1836-ൽ പുറത്തിറക്കിയ നോവലുകളായ ഒ.ടി (O.T.), ഒൻലി എ ഫിഡ്ലർ എന്നിവ വിജയിച്ചു. 1837-ലാണ്‌ ആൻഡേഴ്സന്റെ ഏറ്റവും പ്രചരിച്ച കൃതികളിലൊന്നായ അഗ്ലി ഡക്ലിങ് (Ugly Duckling) പുറത്തിറങ്ങിയത്.

ഡെൻമാർക്ക് 1936ൽ പുറത്തിറക്കിയ 10 ക്രോണർ ബാങ്ക് നോട്ട്.

മുൻവശം (Obverse): ഡാനിഷ് എഴുത്തുകാരനും കവിയുമായ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ  ഛായാചിത്രം. 1863-ൽ ബഡ്ട്സ് മുള്ളർ & കമ്പനി എടുത്ത ഫോട്ടോയിൽ നിന്ന് പുനർനിർമ്മിച്ചു. വലതു വശത്ത് സ്റ്റോർക്ക് പക്ഷി കൂട്.

പിൻവശം (Reverse): എഗെസ്കോവ് വിൻ്റ് മില്ലിനൊപ്പം തെക്കൻ ഫ്യൂനെൻ (ഫൈൻ) ദ്വീപിന്റെ ലാൻഡ്സ്കേപ്പ്.






കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (86) - കുവൈറ്റ്

        

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
86

കുവൈറ്റ്

പേർഷ്യൻ ഉൾക്കടലിന്റെ തീരത്തുള്ള ഒരു ചെറിയ ജനാധിപത്യ രാജഭരണ രാജ്യമാണ് കുവൈറ്റ്, കടൽ തീരത്തെ കോട്ട എന്നർഥം വരുന്ന അൽ കൂത്ത് എന്ന അറബി വാക്കിൽ നിന്നാണ് കുവൈറ്റ് എന്ന പേരു ലഭിച്ചത്.17,818 ചതുരശ്ര കിലോമീറ്ററാണ് (6,880 ചതുരശ്ര മൈൽ). താരതമ്യേന ഫിജി ദ്വീപേക്കാൾ അല്പം ചെറുതാണ്. 

ഇന്നത്തെ സൗദി അറേബ്യയുടെ ഭാഗമായ റിയാദ്, അൽ ഖസീം, ഹായിൽ എന്നീ പ്രദേശങ്ങൾ അടങ്ങിയ പഴയ നജ്ദിലുണ്ടായിരുന്ന അറബ് വംശമായ ബനീ ഉത്ബ ഗോത്രമായിരുന്നു 1716ൽ കുവൈറ്റ് സിറ്റിയിൽ വസിച്ചിരുന്നത്. ബനീ ഉത്ബ ഗോത്രക്കാർ ഇവിടെ വരുന്ന കാലത്ത് ഏതാനും മത്സ്യത്തൊഴിലാളികൾ മാത്രം വസിക്കുന്ന പ്രദേശമായിരുന്നു. പ്രധാനമായും മത്സ്യ ബന്ധന ഗ്രാമമായാണ് ഇവിടം പ്രവർത്തിച്ചിരുന്നത്.പതിനെറ്റാം നൂറ്റാണ്ടിൽ കുവൈറ്റ് ഏറെ അഭിവൃദ്ധി പ്രാപിച്ചു. അതിവേഗം പ്രമുഖ വാണിജ്യ കേന്ദ്രമായി മാറി. ഇന്ത്യ, മസ്‌ക്കറ്റ്, ബാഗ്ദാദ്, അറേബ്യ എന്നീ രാജ്യങ്ങളുമായി ചരക്ക് നീക്കത്തിനുള്ള പ്രധാന കേന്ദ്രമായി കുവൈറ്റ് മാറി.1700കളുടെ മധ്യത്തോടെ, പേർഷ്യൻ ഗൾഫിൽ നിന്ന് സിറിയയിലെ അലെപ്പോയിലേക്കുള്ള ഏറ്റവും വലിയ വാണിജ്യ റൂട്ടായി കുവൈറ്റ് മാറുകയുണ്ടായി.പേർഷ്യൻ ഗൾഫിൽ ഏതാണ്ട് 500 കിലോമീറ്റർ (310 മൈൽ) കടൽത്തീരമാണ് കുവൈറ്റ്. ഇത് ഇറാക്ക് , വടക്ക്, പടിഞ്ഞാറ്, തെക്ക് സൗദി അറേബ്യ എന്നിവയാണ്.

കുവൈറ്റ് പ്രകൃതി ഭംഗിയുള്ള ഒരു മരുപ്രദേശമാണ്. ഭൂമിയിലെ 0.28% മാത്രമേ ഈ വിളവെടുപ്പിന് സ്ഥിരമായ വിളകളിൽ നടാം. രാജ്യത്ത് മൊത്തം 86 ചതുരശ്ര കിലോമീറ്റർ ജലസേചനം ചെയ്ത കൃഷിഭൂമിയാണ്.ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായ കുവൈത്ത്, മീൻപിടുത്തക്കാരായ ഗോത്രങ്ങൾ വസിച്ചിരുന്ന നാടായിരുന്നു. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് എണ്ണ ഘനനം തുടങ്ങി അതോടെ സമ്പന്ന നാടായി മാറി. ലോകത്തിൽ ഏറ്റവും മൂല്യമേറിയ കറൻസി നോട്ടുകൾ കുവൈറ്റി ദിനാർ ആണ് ഒരു കുവൈറ്റി ദിനാർ =298/- രൂപ ആണ് . ലോകത്തിലെ ഏറ്റവും അധികം മിച്ചബജറ്റ് ഉള്ള നാടാണ് ഇത്,ഉയർന്ന താപനില വേനൽ കാലത്ത് 52°C ആണ്. കുവൈത്തികളുടെ പരമ്പരാഗത ആഹാരം മഖ്ബൂസ് എന്നറിയപ്പെടുന്നു. മസാല ചേർത്ത ചോറിൽ ആട്ടിറച്ചി . കോഴിയിറച്ചി. മീൻ ഇവയിൽ ഒന്ന് ചേർത്ത് തയ്യാറാക്കുന്നതാണ് മഖ്ബൂസ്. ചായ കാപ്പി പ്രധാന പാനീയം. പുരുഷൻമാരുടെ കൂടി ചേരലുകൾ ദിവാനിയ എന്ന പേരിൽ അറിയപ്പെടുന്നു. പരവതാനി വിരിച്ച് നിലത്ത് ഇരുന്ന് ചായ കാപ്പി സൽക്കാരത്തോടു കൂടിയ യോഗം മാണ് ഇത് തുറന്ന ചർച്ചയ്ക്ക് വേദി കൂടിയാണ് ഇത്165.8 ബില്യൺ യുഎസ് ഡോളർ അല്ലെങ്കിൽ ഒരു പ്രതിശീർഷ അമേരിക്കൻ ഡോളർ അഥവാ 42,100 ഡോളർ ആണ്. അതിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും പെട്രോളിയം കയറ്റുമതി അടിസ്ഥാനമാക്കിയുള്ളതാണ്, പ്രധാന പങ്കാളികൾ ജപ്പാൻ, ഇന്ത്യ, ദക്ഷിണ കൊറിയ , സിംഗപ്പൂർ , ചൈന തുടങ്ങിയവയാണ് . കുവൈറ്റ് വളം, മറ്റ് പെട്രോകെമിക്കൽസ് ഉത്പാദിപ്പിക്കുകയും സാമ്പത്തിക സേവനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. കൂടാതെ പേർഷ്യൻ ഗൾഫിലെ മുത്തു ഡൈവിംഗിന്റെ പുരാതന പാരമ്പര്യം നിലനിർത്തുന്നു

ചുക്കില്ലാത്ത കഷായമില്ല എന്ന് പറയുന്ന പോലെ, ഗള്‍ഫ്- രാജ്യങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യ (അതായത് ബ്രിട്ടീഷ് ഇന്ത്യ) ഇല്ലാത്ത ഒരു ചരിത്രവും ഇല്ല എന്നുള്ളത് നഗ്‌നമായ യാഥാര്‍ത്ഥ്യമാണ്. ഇതില്‍ ആദ്യത്തെ സ്റ്റാമ്പ് (ഫീച്ചര്‍ ഇമേജ്) അമീര്‍ അബ്ദുള്ള സാലം അല്‍സബാഹ് ആണ്. അന്ന് കുവൈറ്റിന്റെ പതാക ഇതായിരുന്നു. ചുവന്ന പതാകയില്‍ അറബിയില്‍ കുവൈറ്റ് എന്നും സൈഡില്‍ 'ലാ ഇലാഹ ഇല്ലള്ളാ' എന്നും കാണാം.

കുവൈറ്റിന്റെ ഔദ്യോഗിക മതമാണ് ഇസ്ലാം. ഏകദേശം 85% കുവൈത്തികൾ മുസ്ലിംകളാണ്; അതിൽ 70% സുന്നികളും 30% ഷിയയും ആണ് , കൂടുതലും ട്വൽവേവർ സ്കൂളാണ്. കുവൈത്ത് പൗരൻമാരുടെ ഇടയിൽ ചെറിയ ന്യൂനപക്ഷം ഉണ്ട്.കുവൈറ്റിന്റെ ദേശീയമൃഗം ഒട്ടകമാണ്, കറൻസി ദിനാറുമാണ്.








27/03/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (75) - ഭാരതീയ റിസർവ് ബാങ്ക്, സുവർണ്ണ ജൂബിലി 1985

               

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
75

ഭാരതീയ റിസർവ് ബാങ്ക്, സുവർണ്ണ ജൂബിലി 1985 

ഭാരതീയ റിസർവ് ബാങ്ക് സ്ഥാപിച്ചതിൻ്റെ 86ആം വാർഷികമാണ് വരുന്ന ഏപ്രിൽ ഒന്നാം തീയതി.

ഭാരതീയ റിസർവ് ബാങ്കിന്റെ സുവർണ്ണ ജൂബിലി പ്രമാണിച്ച് 1985 ഇൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.

ഇന്ത്യ ഇറക്കിയ ഏറ്റവും കൂടുതൽ വലുപ്പവും ഭാരവും ഉള്ള രണ്ടു രൂപ നാണയം ഇവയിൽ ഉൾപ്പെടുന്നു.




തീപ്പെട്ടി ശേഖരണം- ഷോലെ

                

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
117

ഷോലെ

ബോളിവുഡ് ചലചിത്ര ലോകത്ത് ചരിത്രം കുറിച്ച ഒരു സിനിമയാണ്  ഷോലെ , കുറസോവയുടെ സെവൻ സമുറായിസിന്റെ ചുവടു പിടിച്ച് സലിം ജാവേദ് എഴുതിയ തിരക്കഥയിൽ രമേശ് സിപ്പി സംവിധാനം ചെയ്ത ചിത്രം 1978 ൽ ആണ് റിലീസ് ചെയ്തത്.  ഗബ്ബർ സിങ്ങ് എന്ന കുപ്രസിദ്ധനായ ചമ്പൽ കൊള്ളക്കാരനെ അമർച്ച ചെയ്യാൻ ജയ്-വീരു( അമിതാഭ്-ധർമേന്ദ്ര)  എന്നീ രണ്ടു തെമ്മാടികളെ ഏർപ്പാടുചെയ്തുകൊണ്ട്  രാംഗഢ് ഗ്രാമത്തിലെ ഠാക്കൂര്‍  (സഞ്ജീവ് കുമാർ)  ചെയ്യുന്ന പ്രതികാര ശ്രമമാണ് സിനിമയുടെ കേന്ദ്രബിന്ദു. ഒരു കമേഴ്‌സ്യൽ സിനിമയുടെ വിജയത്തിനുവേണ്ട ചേരുവകളെല്ലാം തന്നെ സമാസമം ചേർത്ത് തയ്യാറാക്കിയ ഈ ചിത്രം ഏറെക്കാലം ബോക്സോഫിസിലെ സകല റെക്കോർഡുകളും കയ്യടക്കി വെച്ചിരുന്നു. ഷോലെ അംജദ് ഖാന്റെ ആദ്യത്തെ ചിത്രമായിരുന്നു . ഗബ്ബർ സിംഗിന്റെ (അംജദ് ഖാൻ )പഞ്ച് ഡയലോഗ്,ജോ ഡർ ഗയാ.. സംജോ വോ മർ ഗയാ "ഈ ഒരു സീൻ കാണാൻ വേണ്ടി മാത്രം എഴുപതുകളിൽ ജനം നാലും അഞ്ചും വട്ടം തിയേറ്ററിൽ കേറി. 

1978  ഓഗസ്റ്റ് 15-ന്  റിലീസ് ചെയ്ത ചിത്രം ആദ്യത്തെ രണ്ടാഴ്ചത്തെ വളരെ മോശം പ്രകടനത്തിനുശേഷം, മൂന്നാമത്തെ ആഴ്ചമുതൽ മൗത്ത് പബ്ലിസിറ്റിയുടെ ബലത്തിൽ മാത്രം ഹൗസ് ഫുൾ ഷോകളിലേക്ക് എത്തി.  നൂറു തിയറ്ററുകളിൽ സിൽവർ ജൂബിലി ആഘോഷിച്ച ആദ്യത്തെ ചിത്രമാണ് ഷോലെ. മുംബയിലെ മിനർവ്വ തീയറ്ററിൽ തുടർച്ചയായി അഞ്ച് വർഷം ഈ ചിത്രം പ്രദർശിപ്പിക്കപെട്ടു. ഈ റെക്കോർഡിനെ ഭേദിക്കാൻ പിന്നീട് 1996-ൽ ദിൽവാലെ ദുൽഹനിയാ വരേണ്ടി വന്നു.

                      എന്റെ ശേഖരണത്തിലെ ഷോലെയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു .........



കറൻസിയിലെ വ്യക്തികൾ (41) - കെന്നത്ത് കൗണ്ട

                        

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
41
   
കെന്നത്ത് കൗണ്ട

1964 മുതൽ 1991 വരെ സാംബിയയുടെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ച നേതാവാണ് കെന്നത്ത് ഡേവിഡ് കൗണ്ട (ജനനം: ഏപ്രിൽ 28, 1924) ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു.  നോർത്തേൺ റൊഡേഷ്യൻ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അസംതൃപ്തനായ അദ്ദേഹം സാംബിയൻ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചു. പിന്നീട് യുണൈറ്റഡ് നാഷണൽ ഇൻഡിപെൻഡൻസ് പാർട്ടിയുടെ (യു‌എൻ‌ഐ‌പി) തലവനായി.  സ്വതന്ത്ര സാംബിയയുടെ ആദ്യ പ്രസിഡന്റായിരുന്നു അദ്ദേഹം.  1973 ൽ ഗോത്ര-അന്തർ-പാർട്ടി അക്രമങ്ങളെത്തുടർന്ന്, യു‌എൻ‌ഐ‌പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളെയും  ഭരണഘടന ഭേദഗതിയിലൂടെ അദ്ദേഹം നിരോധിച്ചു.  അതേസമയം, വിദേശ ഉടമസ്ഥതയിലുള്ള പ്രധാന കമ്പനികളിലെ ഭൂരിപക്ഷം ഓഹരികൾ ഏറ്റെടുക്കുന്നതിന് കൗണ്ട മേൽനോട്ടം വഹിച്ചു.  1973 ലെ എണ്ണ പ്രതിസന്ധിയും കയറ്റുമതി വരുമാനത്തിലുണ്ടായ ഇടിവും സാംബിയയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി.  അന്താരാഷ്ട്ര സമ്മർദ്ദം  കൗണ്ടയെ അധികാരത്തിൽ തുടരുന്ന നിയമങ്ങളിൽ മാറ്റം വരുത്താൻ നിർബന്ധിച്ചു.  1991-ൽ പൊതു തെരഞ്ഞെടുപ്പ് നടന്നു. അതിൽ മൂവ്‌മെന്റ് ഫോർ മൾട്ടിപാർട്ടി ഡെമോക്രസിയുടെ നേതാവായ ഫ്രെഡറിക് ചിലുബ കൗണ്ടയെ പുറത്താക്കി പുതിയ പ്രസിഡൻ്റായി.

1999 ൽ കൗണ്ടയുടെ സാംബിയൻ പൗരത്വം റദ്ദുചെയ്തു. പക്ഷേ അടുത്ത വർഷം തീരുമാനം അസാധുവാക്കപ്പെട്ടു.വിരമിച്ച ശേഷം വിവിധ ചാരിറ്റബിൾ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  എച്ച് ഐ വി / എയ്ഡ്സ് വ്യാപനത്തിനെതിരായ പോരാട്ടത്തിലെ തീക്ഷ്ണതയാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന. ഇന്നു ജീവിച്ചിരിക്കുന്ന സാംബിയയുടെ ഏറ്റവും വലിയ നേതാവായ കൗണ്ടയെ 'സാംബിയൻ ഗാന്ധി' എന്നു വിശേഷിപ്പിക്കുന്നു.

സാംബിയ 20 ക്വച്ച 1980 ൽ പുറത്തിറങ്ങിയ കറൻസി നോട്ട്.

മുൻവശം ( Obverse):സാംബിയയുടെ ആദ്യ പ്രസിഡന്റ് കെന്നത്ത് ഡേവിഡ് കൗണ്ടയുടെ ഛായാചിത്രം, ആഫ്രിക്കൻ ഫിഷ് ഈഗിൾ, നാഷണൽ എംബ്ലം.

പിൻവശം (Reverse): വിളവെടുത്ത ധാന്യം ചുമലിലേറ്റി നടക്കുന്ന കർഷക സ്ത്രീ, ചോളം കൃഷിയിടം,  പശ്ചാത്തലത്തിലുള്ള അക്കേഷ്യ മരങ്ങൾ എന്നിവ ചിത്രീകരിച്ചിരിക്കുന്നു.











കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (85) - താജിക്കിസ്ഥാൻ

       

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
85

താജിക്കിസ്ഥാൻ

താജിക്കിസ്ഥാൻ മധ്യേഷ്യയിലെ ഒരു രാജ്യമാണ്. അഫ്ഗാനിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ രാജ്യം പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991 സെപ്റ്റംബർ ഒൻ‌പതിന് യൂണിയനിൽ നിന്നും വേർപെട്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. താജിക്കുകളുടെ നാട് എന്നാണ് പേരുകൊണ്ടർത്ഥമാക്കുന്നത്

താജിക് വംശജരാണ് ജനങ്ങളിൽ ഭൂരിഭാഗവും. ഉസ്ബെക് വംശജരുടെയും റഷ്യൻ വംശജരുടെയും സാന്നിധ്യമുണ്ട്. പ്രധാന ഭാഷ താജിക് ആണ്. എങ്കിലും വാണിജ്യ മേഖലകളിലും ഭരണനിർവഹണ രംഗത്തും ഇപ്പോഴും റഷ്യൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുമ്പോഴും ഉയർന്ന സാക്ഷരതാ നിരക്കുകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന രാജ്യമാണു താജിക്കിസ്ഥാൻ. ജനങ്ങളിൽ 98 ശതമാനത്തിനും എഴുതാനും വായിക്കാനുമറിയാം. ജനങ്ങളിൽ സിംഹഭാഗവും ഇസ്ലാമത വിശ്വാസികളാണ്. അതിൽത്തന്നെ സുന്നിവിഭാഗമാണു ഭൂരിഭാഗവും. ഷിയാ മുസ്ലിംങ്ങളും ഗണ്യമായുണ്ട്. 

മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ താജിക്കിസ്ഥാൻ ഏറ്റവും പിന്നിലാണ്, 2,100 ഡോളർ ജി ഡി പി ആയിരിക്കും. ഔദ്യോഗികമായി കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ 2.2% ആണ്. എന്നാൽ റഷ്യയിൽ ഒരു ദശലക്ഷത്തിലേറെ താജിക്കി പ്രവർത്തകർ ജോലി ചെയ്യുന്നുണ്ട്. ജനസംഖ്യയിലെ 53% പേരും ദാരിദ്ര്യരേഖയ്ക്കു താഴെയാണ് താമസിക്കുന്നത്.

ഏതാണ്ട് 50% തൊഴിൽസേന കൃഷിയിൽ പ്രവർത്തിക്കുന്നു; താജിക്കിസ്ഥാന്റെ പ്രധാന കയറ്റുമതി വിളവെടുപ്പ് പരുത്തിയാണ്, മിക്കവാറും പരുത്തി ഉത്പാദനം ഗവണ്മെന്റ് നിയന്ത്രിക്കുന്നതാണ്.

മുന്തിരി, മുന്തിരിപ്പഴം, മറ്റു കായ്കനികൾ. അഫ്ഗാൻ മരുന്നുകൾക്ക് ഹെറോയിൻ, റോ ഓപിയം എന്നീ റഷ്യക്കാർക്ക് റഷ്യയിലേക്ക് പോകുന്ന വഴിയിൽ താജിക്കിസ്ഥാന് പ്രധാന വ്യാപാര കേന്ദ്രമായി മാറിയിട്ടുണ്ട്. താജിക്കിസ്ഥാൻ നാണയമാണ് സോമണി,ദുഷാൻബെയാണു തലസ്ഥാനം.














സ്മാരക നാണയങ്ങൾ (28) - കോമാഗാടാ മാരു - ശതാബ്ദി

                            

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
28

കോമാഗാടാ മാരു  - ശതാബ്ദി

ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും "കോമാഗാടാ മാരു" എന്ന ജാപ്പനീസ് കപ്പലിൽ കാനഡയിലേക്ക് കുടിയേറാനുള്ള കുറേപ്പേരുടെ ശ്രമവും അതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് "കോമാഗാടാ മാരു സംഭവം" എന്ന് അറിയപ്പെടുന്നത്.

1914 ഏപ്രിൽ മാസം കാനഡയിലെ വാൻകൂവർ  തുറമുഖത്തെത്തിയ സംഘത്തെ അവിടെ ഇറങ്ങാൻ അനുവദിക്കാതെ നിർബന്ധപൂർവ്വം കൊൽക്കത്തയിലേക്ക് തിരിച്ചയച്ചതും അതിലെ യാത്രക്കാരിൽ ചിലരെ അറസ്റ്റ് ചെയ്യാൻ കൊൽക്കത്തയിൽ നടന്ന ശ്രമം വെടിവയ്പ്പിലും ചില അഭയാർത്ഥികളുടെ മരണത്തിലും കലാശിച്ചതും അതുയർത്തിയ കോലാഹലങ്ങളും ചേർന്നതാണ് ഈ സംഭവം.

1890 ൽ  "ചാൾസ് കോണൽ ആൻഡ് കമ്പനി" നിർമ്മിച്ച് "എസ്. എസ്. സ്റ്റൂബെൻഹക്" എന്ന പേരിൽ ഒരു ജർമ്മൻ കമ്പനിയുടെ ഉടമസ്ഥതയിൽ നീറ്റിലിറങ്ങിയ കപ്പൽ 1894 ൽ മറ്റൊരു കമ്പനി വാങ്ങി "എസ്. എസ്. സിസിലിയ" എന്ന പേര് നൽകി. 1913 ൽ ഒരു ജാപ്പനീസ് കമ്പനിയുടെ ഉടമസ്ഥതയിൽ "കോമാഗാടാ മാരു" എന്ന് പേര് ലഭിച്ച പ്രസ്തുത യാനം 1914 ജനുവരിയിലാണ് ഏപ്രിൽ മാസത്തിലെ വാൻകൂവർ യാത്രയ്ക്ക് വിളിക്കപ്പെട്ടത്. (1925 ൽ "ഹെയ്ൻ മാരു" എന്ന് പേര് മാറിയ ഈ കപ്പൽ 1926 ഫെബ്രുവരിയിൽ ജപ്പാന്റെ തീരത്ത് മുങ്ങി.)

സിംഗ് സന്ധു എന്ന ഒരു വ്യവസായി ആയിരുന്നു ഇത് ഏർപ്പാട് ചെയ്തത്. ഭാരത സ്വാതന്ത്ര്യ സമരത്തോട് അനുഭാവം പുലർത്തിയിരുന്ന അമേരിക്കയിലെയും കാനഡയിലെയും നിവാസികളായ പഞ്ചാബികളുടെ "ഗദ്ദർ" പ്രസ്ഥാനത്തോട് ആഭിമുഖ്യമുണ്ടായിരുന്ന  സന്ധുവിനെ ബ്രിട്ടനും കാനഡയും സംശയ ദൃഷ്ടിയോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ഏഷ്യയിൽ നിന്നുള്ളവരുടെ കുടിയേറ്റം തടഞ്ഞു കൊണ്ടുള്ള വിവേചന പരമായ ഒരു കുടിയേറ്റ നിയമത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് തന്റെ നാട്ടുകാരായ കുറേപ്പേരെ കാനഡയിൽ കടക്കാൻ സഹായിക്കുക തന്നെയായിരുന്നു സന്ധുവിന്റെ  ലക്ഷ്യവും. ഹോങ്കോങ്ങിൽ നിന്ന്  ഭൂരിഭാഗവും ശിഖർ ഉൾപ്പെട്ട 376 യാത്രക്കാരുമായി പുറപ്പെട്ട്, വാൻകൂവർ തുറമുഖത്തേക്കാണ് കപ്പൽ പോയത്. ഇന്ത്യൻ ദേശീയ വാദികൾ യാത്രികരായുണ്ടെന്ന് മനസ്സിലാക്കിയ അധികാരികൾ, അഭയാർത്ഥികളിൽ 24 പേർക്കു മാത്രമേ  കാനഡയുടെ മണ്ണിൽ ഇറങ്ങാൻ അനുമതി നല്‍കിയുള്ളു. ഇറങ്ങാൻ അനുവദിക്കാത്തതിന്റെ പേരിൽ കപ്പലിൽ കലാപം ഉയർന്നപ്പോൾ കാനഡ ബലാൽക്കാരമായി തിരിച്ചയച്ച കപ്പൽ അഭയാർത്ഥികളെയും വഹിച്ച്  കൊൽക്കത്തയിൽ എത്തി. ബ്രിട്ടീഷുകാരുടെ കണ്ണിൽ "നിയമ ലംഘകരായ വിപ്ലവകാരികൾ" ആയിരുന്നു കപ്പലിൽ. അവർ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുമെന്ന് അവർ സംശയിച്ചു. കപ്പൽ തടഞ്ഞ് സംഘത്തിലെ ചിലരെ ബന്ധിക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമം പരസ്പരമുള്ള വെടിവെയ്പ്പിൽ കലാശിക്കുകയും ഏതാണ്ട് ഇരുപതോളം പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. കുറെ കോലാഹലങ്ങൾ അന്നുണ്ടായെങ്കിലും മനുഷ്യാവകാശങ്ങൾക്കുമേൽ മുറിപ്പാടിന്റെ കനത്ത കലകൾ തീർത്ത് അവയെല്ലാം വിസ്മൃതിയിലേക്ക് ആണ്ടു പോയി.

2016 മെയ് മാസത്തിൽ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കോമാഗാടാ മാരു സംഭവത്തിന്  ഔപചാരികമായി പൂർണ്ണ ക്ഷമാപണം നടത്താനുള്ള മര്യാദ കാട്ടിയെന്നത് പിൽക്കാല ചരിത്രം.

2014 ൽ പ്രസ്തുത സംഭവത്തിന്റെ ശതാബ്ദി വേളയിൽ ഭാരത സർക്കാർ 100 രൂപയുടെയും 5 രൂപയുടെയും നാണയങ്ങൾ പുറത്തിറക്കി.

നാണയ വിവരണം

 പിൻവശത്ത്  അന്നത്തെ "കോമഗടാ മാരു" വിന്റെ ചിത്രം നൽകി, നടുവിൽ  വലത്തെ അരികിൽ "1914 - 2014" എന്ന് വർഷവും ചേർത്തിരിക്കുന്നു. ഇടത്തെ അരികിൽ മുകളിലായി  "സെന്റിനറി കമെമൊറേഷൻ", താഴെയായി "കോമഗടാ മാരു ഇൻസിഡന്റ് "  എന്നിങ്ങനെ ഇംഗ്ലീഷ് ലിഖിതവും വലത്തെ അരികിൽ മുകളിലായി "ശതാബ്ദി സ്മാരണോത്സവ് ", താഴെയായി "കോമഗടാ മാരു പ്രസംഗ് " എന്നിങ്ങനെ ഹിന്ദി ലിഖിതവും ആലേഖനം ചെയ്തിരിക്കുന്നു.

സാങ്കേതിക വിവരണം 

1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.









റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (74) - സംയോജിത ശിശു വികസന സേവന പദ്ധതിയുടെ 15 വർഷം

              

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
74

സംയോജിത ശിശു വികസന സേവന പദ്ധതിയുടെ 15 വർഷം

സംയോജിത ശിശു വികസന സേവന പദ്ധതിയുടെ 15ആം വാർഷികം പ്രമാണിച്ച് ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.

സ്ത്രീകളുടേയും കുട്ടികളുടേയും സേവനത്തിനും ആരോഗ്യ പോഷകാഹാര സംരക്ഷണത്തിനും ശാക്തികരണത്തിനുമായി ഇന്ത്യാ ഗവണ്മെന്റിന്റെ വനിതാ-ശിശു വികസന മന്ത്രാലയം 1975 ഒക്ടോബർ രണ്ടാം തീയതി നടപ്പിലാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് സംയോജിത ശിശു വികസന സേവന പദ്ധതി, അഥവാ Integrated Child Development Services (ICDS).

നവജാതശിശു മുതൽ ആറു വയസിൽ താഴെയുള്ള കുട്ടികൾ, അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ തുടങ്ങിയവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, പോഷകാഹരക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയവയാണ് ഐ.സി.ഡി.എസിന്റെ പ്രധാന പ്രവർത്തനങ്ങൾ.




തീപ്പെട്ടി ശേഖരണം- കാറ്റാടിയന്ത്രം

               

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
116

കാറ്റാടിയന്ത്രം

കാറ്റിൽ നിന്നും വൈദ്യുതി  ഉത്പാദിപ്പിക്കുവാനുപയോഗിക്കുന്ന യന്ത്രസംവിധാനമാണ് കാറ്റാടിയന്ത്രം. അടിത്തറയിൽ ഉറപ്പിച്ച ഒരു ടവറിന്റെ മുകളിലായി ഘടിപ്പിച്ച ഒരു പ്രൊപ്പല്ലർ, ജനറേറ്റർ എന്നിവയടങ്ങുന്നതാണ് കാറ്റാടിയന്ത്രം. തുടർച്ചയായി കാറ്റ് ലഭ്യമാകുന്ന സ്ഥലങ്ങളിൽ മാത്രമേ ഈ സംവിധാനം ഏർപ്പെടുത്തുവാൻ സാധിക്കുകയുള്ളു. ശക്തമായ കാറ്റ് സ്ഥിരമായി ലഭ്യമായ തീര പ്രദേശങ്ങൾ, കുന്നിൻപുറങ്ങൾ, തുറസ്സായ സമതലങ്ങൾ, മലയിടുക്കുകൾ എന്നിവയാണ് അനുയോജ്യമായ പ്രദേശങ്ങൾ. കാറ്റിന്റെ വേഗത്താൽ ഈ പ്രൊപ്പല്ലർ കറങ്ങുമ്പോൾ ഇതിലെ ജനറേറ്റർ  വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു.

അനേകം കാറ്റടികൾ ഒരു പ്രദേശത്ത് സ്ഥാപിച്ചാണ് വൈദ്യുതിയിൽ ആനുപാതികമായ വർദ്ധനവ് സൃഷ്ടിക്കുന്നത്. ഇത്തരം സ്ഥലങ്ങൾ കാറ്റാടിപ്പാടം (വിൻഡ് ഫാം) എന്നറിയപ്പെടുന്നു. ഇത്തരത്തിൽ വിവിധ യന്ത്രങ്ങളിൽ നിന്നും ലഭിക്കുന്ന വൈദ്യുതി പരസ്പര ബന്ധിതമായ ശൃഖലയിലൂടെ ശേഖരിച്ച് ശക്തിപ്പെടുത്തിയാണ് വിതരണം ചെയ്യുന്നത്. ലോകത്ത് 75 - ലധികം രാജ്യങ്ങളിൽ ഇത്തരം യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. സെക്കൻഡിൽ നാലു മീറ്റർ വേഗമുള്ള കാറ്റിൽ നിന്നും 80 മീറ്റർ നീളമുള്ള പ്രൊപ്പല്ലറും 425 കിലോവാട്ട് ശക്തിയുള്ള ജനറേറ്ററും ഘടിപ്പിച്ചിട്ടുള്ള ഒരു യന്ത്രത്തിൽ നിന്നും 932 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തുവാൻ സാധിക്കും. സെക്കൻഡിൽ നാലു മുതൽ മുപ്പതു മീറ്റർ വരെ വേഗതയുള്ള കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുനതിന് ശേഷിയുള്ള യന്ത്രങ്ങൾ ഇന്ന് നിലവിലുണ്ട്. കേരളത്തിലെ ഇടുക്കി ജില്ലയിൽ തമിഴ്നാട് അതിർത്തിയിലെ രാമക്കൽമേട്ടിൽ ഇത്തരം കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട് .

എന്റെ ശേഖരണത്തിലെ കാറ്റാടി യന്ത്രത്തിന്റെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു.









ചിത്രത്തിനു പിന്നിലെ ചരിത്രം (70) - അഹല്യാബായ് ഹോൾക്കർ

                      

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
70

  അഹല്യാബായ് ഹോൾക്കർ  


ഇന്ത്യ ചരിത്രത്തിലെ ധീരയായ ഒരു രാജ്ഞിയുടെ ജീവിതം.

മിക്ക ഇന്ത്യക്കാർക്കും അജ്ഞാതമായ ഒരു പേരാണ് ദേവി അഹല്യാബായ് ഹോൾക്കർ എന്നത്. 13 ഓഗസ്റ്റ് 2021 ന് അഹല്യാബായിയുടെ 226-ാം ചരമവാർഷികമാചരിക്കുകയാണ് മഹേശ്വർ കോട്ട. എല്ലാവർഷവും കോട്ടയുടെ പരിസരവാസികൾ ഇത് ആചരിച്ച് വരുന്നുണ്ട്. രണ്ടേക്കാൽ നൂറ്റാണ്ട് മുമ്പ് മരിച്ച് പോയ ഒരു സ്ത്രീയുടെ ചരമദിനം ഇന്നും ഒരു ദേശം ഓർമ്മിക്കുന്നുവെന്നത്  അതിശയം തോന്നാം. എന്നാൽ അന്നത്തെക്കാലത്ത് ആണധികാരങ്ങളുടെ എല്ലാ വേലിക്കെട്ടുകളും പൊളിച്ച് കളഞ്ഞ് ദീർഘമായ 28 വർഷക്കാലം മാൾവ ഹോൾക്കർ സാമ്രാജ്യത്തെ തൻ്റെ ഭരണശാസനങ്ങൾക്ക് കീഴിൽ കൊണ്ടു നടന്ന കരുത്തുറ്റ ഒരു ഭരണാധികാരിയായിരുന്നു രാജമാതാ ദേവീ അഹല്യ ബായ് ഹോൾക്കർ. പതിനെട്ടാം നൂറ്റാണ്ടിൽ ദീർഘമായ 28 വർഷം ഒരു സ്ത്രീ ഒരു രാജ്യം ഭരിക്കുന്നത് അന്നത്തെ കാലത്തെ സാഹചര്യത്തിൽ ശരിക്കും വെല്ലുവിളി നിറഞ്ഞതും അതിശയകരവും തന്നെയായിരിക്കും. എന്നാൽ അതിലേറെ അതിശയം ആ സ്ത്രീയുടെ ജനിച്ച വളർന്ന ചുറ്റുപാടുകൾ നമുക്ക് തരും. 

1725 ൽ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ ഒരു ഇടയ കുടുംബത്തിലാണ് അഹല്യാബായി ജനിച്ചത്. ധൻഗർ സമുദായത്തിൽപ്പെട്ട അവർ ആ കാലഘട്ടത്തിൽ വായിക്കാനും എഴുതാനും പഠിച്ച ചുരുക്കം ചില പെൺകുട്ടികളിൽ ഒരാളായിരുന്നു. ഇൻഡോറിലെ അന്നത്തെ ഹോൾക്കർ രാജാവായിരുന്ന മൽഹർറാവു ഹോൾക്കറിൻ്റെ മകൻ യുവരാജാവായ ഖണ്ടേറാവു ഹോൾക്കർ അഹല്യ ബായിയെ വിവാഹം ചെയ്തതോടെയാണ് അവരുടെ ജീവിതവും മാറി മറിയുന്നത്.  അന്ന് അവർക്ക് പ്രായം കേവലം 8 വയസായിരുന്നു. 1754 ൽ രാജസ്ഥാനിൽ നടന്ന യുദ്ധത്തിൽ ഖണ്ടേരാവു ഹോൾക്കർ കൊല്ലപ്പെട്ടു. അഹല്യാ ബായിക്ക് 29 വയസിൽ വൈധവ്യം. 1765 ൽ രാജാവായിരുന്ന മൽഹർറാവു ഹോൾക്കർ   അന്തരിച്ചതോടെ അഹല്യ ബായിയുടെ പ്രായപൂർത്തിയാകാത്ത മകനെ രാജാവാക്കി അഹല്യ ബായി താൽക്കാലികമായി റീജിയൻറ് ഭരണം ഏറ്റെടുത്തു. പക്ഷേ ദൗർഭാഗ്യവശാൽ 1767 ൽ  മകനും  മരണമടഞ്ഞു. അതോടെ അവകാശികളാരുമില്ലാത്ത രാജ്യഭരണം പൂർണ്ണമായും സ്വയം ഏറ്റെടുക്കേണ്ട ചുമതല അവർക്ക് വന്ന് ചേർന്നു. നാൽപത്തി രണ്ടാമത്തെ വയസിൽ മറാഠ സാമ്രാജ്യത്തിനു കീഴിലുള്ള ഹോൾക്കർ മാൾവ്വ രാജ്യത്തിൻ്റെ രാജ്ഞിയായി ദേവി അഹല്യ ബായ് അധികാരമേറി. 

1761 ലെ പാനിപത്ത് യുദ്ധത്തിലെ പരാജയത്തോടെ പേഷ്വാ ഭരണത്തിലായിരുന്ന മറാഠ സാമ്രാജ്യം ദുർബലപ്പെട്ട് തുടങ്ങിയ ഘട്ടമായിരുന്നു അത്. ഗ്വാളിയോർ കേന്ദ്രീകരിച്ച് സിന്ധ്യ ഭരണകൂടവും, നാഗ്പൂരിൽ ഭോൺസിലെ ഭരണകൂടവും, ബറോഡയിലെ ഗയ്ക്ക്വാദ് ഭരണകൂടവും, ഇന്ഡോറിൽ ഹോൾക്കർ ഭരണാധികാരികളും മറാഠാ സാമ്രാജ്യത്തിൽ നിന്ന് വിട്ട് സ്വതന്ത്ര നാട്ട് രാജാക്കൻമാരായി പരിണമിച്ചിരുന്നു. ആ ഘട്ടത്തിലാണ് ഇൻഡോർ കേന്ദ്രീകരിച്ച് മാൾവാ ഹോൾക്കർ രാജ്യത്തിൻ്റെ ഭരണത്തിലേക്ക് ദേവി അഹല്യ ബായ് എത്തുന്നത്. ശത്രുക്കളുടെയും, പ്രതിസന്ധികളുടെയും ബലം വർദ്ധിക്കുന്നതിനനുസരിച്ച് അഹല്യ ബായ് യുടെ കരുത്തും ഭരണ ചാതുരിയും പതിൻ മടങ്ങ് വർദ്ധിക്കുന്നതാണ് പിന്നീട് കണ്ടത്. കൃത്യതയാർന്ന ഭരണക്രമവും, നയചാതുതിയാർന്ന നയതന്ത്രവും മാൾവയെ കരുത്തുറ്റതാക്കി. എല്ലാ ആഭ്യന്തര പ്രശ്നങ്ങളെയും, രാജ്യത്തെ അസ്ഥിരമാക്കുന്ന പ്രവർത്തനങ്ങളെയും നിർദാക്ഷിണ്യം അടിച്ചമർത്തി. രാജ്യത്തെ സാധാരണ ജനങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിച്ച് നിരവധി ക്ഷേമ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. ഇൻഡോറിൽ നിന്ന് പഴയ മാഹിഷ്മതിയായിരുന്ന മാഹേശ്വറിലേക്ക് അവർ തൻ്റെ രാജ്യ തലസ്ഥാനം പറിച്ച് നട്ടു. നർമ്മദാ തീരത്ത് ശത്രുക്കൾക്ക് ഒന്നും ചെയ്യാനാകാത്ത അത്രയും. കരുത്തുറ്റ കോട്ട പണിതു. 

മറാഠ സാമ്രാജ്യത്തിൻ്റെ ദൗർബല്യത്തോടെ ശിഥിലമായ ഹൈന്ദവ രാഷ്ട്ര സങ്കൽപ്പത്തെ ഹോൾക്കർ രാജ്യത്തെങ്കിലും കുറച്ച് കാലത്തേക്ക് കൂടി ദീർഘിപ്പിച്ച് നിർത്താൻ റാണി അഹല്യ ബായ്ക്ക് സാധിച്ചിരുന്നു. ഗംഗോത്രി മുതൽ രാമേശ്വരം വരെയും ദ്വാരക മുതൽ ഗയ വരെയും മുഗൾ ഭരണത്തിൻ കീഴിൽ നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുന്നതിനും പുണ്യ സ്ഥലങ്ങളുടെ പഴയ പ്രതാപം പുന:സ്ഥാപിക്കുന്നതിനും, പുതിയ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനും നിർമ്മിക്കുന്നതിനും അവർ നിർബാധം പണം ചെലവഴിച്ചു.  ഭാരത വർഷമെന്ന സങ്കൽപ്പം അവർ ഉയർത്തിപ്പിടിച്ച ആശയമായിരുന്നു. കാശി വിശ്വനാഥ ക്ഷേത്രം ഇന്ന് കാണുന്ന തരത്തിൽ പണി കഴിപ്പിച്ചത് അഹല്യ ബായ് ആണ്. മുഗൾ ചക്രവർത്തി ഔറംഗസീബിൻ്റെ കാലത്ത്  നശിപ്പിക്കപ്പെട്ട കാശി വിശ്വനാഥ ക്ഷേത്രം 111 വർഷത്തിനുശേഷം 1780 ലാണ് അഹല്യാ ബായി പുനർനിർമ്മിക്കുന്നത്. നാനാസാഹേബ് പേഷ്വ നിർമ്മിച്ച് നൽകിയ വാരണാസിയിലെ മണികർണികഘട്ടും, ദശശ്വമേധ് ഘട്ടും ഇന്ന് കാണുന്ന വിധത്തിൽ പുതുക്കിപ്പണിതത് അഹില്യാബായ് ആണ്.  ഇന്ന് കാണുന്ന വിധം ദ്വാരകയെയും, ഗയയെയും പുനർനിർമ്മിച്ചതും അവർ തന്നെ. ഒരു തികഞ്ഞ ശൈവ ഭക്തയായിരുന്ന അവർ ഭാരതത്തിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് വാരിക്കോരി പണം ചെലവിട്ടു. സോമനാഥും, കേദാർനാഥും,  ഓംകാരേശ്വറും, ത്രയമ്പകേശ്വറും ഉജ്ജയിനിയിലെ മഹാകാലേശ്വറും, രാമേശ്വരവും എല്ലാം റാണി അഹല്യ ബായിയുടെ കയ്യൊപ്പ് പതിഞ്ഞ ക്ഷേത്രങ്ങളാണ്. 

കരുത്തുറ്റ വ്യാപാര കേന്ദ്രമാക്കി ഇൻ്റോർ പട്ടണത്തെ വളർത്തിയതിലും അവരുടെ പങ്ക് വലുതാണ്. മദ്ധ്യേന്ത്യയിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായി ഇൻ്റോർ ഇന്ന് വളർന്നത് പോലും രണ്ട് നൂറ്റാണ്ട് മുമ്പ് അഹല്യബായ് പാകിയ വാണിജ്യ അടിത്തറയിലാണ്. മാഹേശ്വറിലെ കൈത്തറി വ്യവസായമായ മാഹേശ്വരി സിൽക്കിൻ്റെ തുടക്കക്കാരിയും ദേവി അഹല്യ ബായ് ഹോൾക്കർ എന്ന രാജ്ഞി തന്നെയാണ്. 1795 ൽ തൻ്റെ എഴുപതാം വയസിൽ മരിക്കുന്നതിനിടെ അവർ ഇവിടെ നടത്തിയ പ്രവർത്തനങ്ങൾ ഒന്നും ഒരിക്കലും വിസ്മരിക്കാൻ സാധിക്കുന്നതല്ല. 











കറൻസിയിലെ വ്യക്തികൾ (40) - സ്യൂസ്

                       

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
40
   
സ്യൂസ്

ഗ്രീക്ക് പുരാണപ്രകാരം ദേവന്മാരുടെ ദേവനും ഒളിമ്പസ് പർവതത്തിന്റെ അധിപനും ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനുമാണ് സ്യൂസ് (Zeus). ഇടിമിന്നൽ, കഴുകൻ, കാള, ഓക്ക് മരം എന്നിവയാണ് ഇദ്ദേഹത്തിന്റെ ചിഹ്നങ്ങൾ. ഗ്രീക്ക് കലാകാരന്മാർ പൊതുവെ രണ്ട് രീതിയിലാണ് സ്യൂസിനെ ചിത്രീകരിച്ചിരുന്നത്. ഉയർത്തിയ കൈയ്യിൽ ഇടിമിന്നലുമായി മുന്നോട്ടായുന്നതായും സിംഹാസനത്തിൽ ഇരിക്കുന്നതായും.

ദേവരാജാവായ ക്രോണസിന്റെയും റിയയുടെയും ഏറ്റവും ഇളയ സന്താനമാണ് സ്യൂസ്. സഹോദരന്മാരായ പോസിഡോണിന്റെയും ഹേഡിസിന്റെയും സഹായത്തോടെ സ്യൂസ് പിതാവിനെ തോല്പിച്ച് രാജാവായി. മൂത്ത സഹോദരിയായ ഹീരയാണ് മിക്ക ഐതിഹ്യങ്ങളിലും സ്യൂസിന്റെ പത്നി. എന്നാൽ ഡൊഡോണയിലെ ഓറാക്കിളിൽ ഡിയോണാണ് സ്യൂസിന്റ് പത്നി. സ്യൂസിന്റെയും ഡിയോണിന്റെയും പുത്രിയാണ് അഫ്രൊഡൈറ്റ് എന്ന് ഇലിയഡിൽ പറയുന്നു. പല ദേവതമാരുമായും മനുഷ്യസ്ത്രീകളുമായും സ്യൂസിന് രഹസ്യബന്ധമുണ്ടായിരുന്നു. ഈ രഹസ്യ ബന്ധങ്ങളുടെ ഫലമായി ധീരരും ദൈവാംശമുള്ളവരുമായ അനേകം മക്കൾ സ്യൂസിനുണ്ടായി. അവരിൽ ചിലരാണ് അഥീന, അപ്പോളോ, ആർട്ടിമിസ്, ഹേംസ്, പെർസഫനി, ഡയൊനൈസസ്, പെർസിയസ്, ഹെറാക്കിൾസ്, ഹെലൻ, മിനോസ്,മ്യൂസുകൾ തുടങ്ങിയവർ. അറീസ്, ഹെബി, ഹെഫേസ്റ്റസ് എന്നിവർ സ്യൂസിന് പത്നിയായ ഹീരയിലുണ്ടായ മക്കളാണ്.

റോമൻ പുരാണങ്ങളിലെ ജൂപ്പിറ്റർ, ഇട്രസ്കൻ പുരാണങ്ങളിലെ ടിനിയ, ഹൈന്ദവ പുരാണങ്ങളിലെ ഇന്ദ്രൻ എന്നിവർ പ്രസ്തുത സംസ്കാരങ്ങളിലെ സ്യൂസിന് തുല്യരായ ദേവന്മാരാണ്.

ഗ്രീസ് 500000 ഡ്രാക്മൈ നോട്ട് 1944ൽ പുറത്തിറക്കി.
മുൻവശം (Obverse): ഒളിമ്പസ് പർവതത്തിന്റെ ഇടിമുഴക്കം സ്യൂസിൻ്റെ ചിത്രം.

പിൻവശം (Reverse): ഗില്ലോച്ച് പാറ്റേണുകളും (ഗ്രീക്ക് ചിത്രകല) ഗോതമ്പ് കതിരുകൾ എന്നിവ ചിത്രീകരിച്ചിരിക്കുന്നു.











കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (84) - കിർഗിസ്ഥാൻ

      

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
84

കിർഗിസ്ഥാൻ

കന്നുകാലികളെ മേച്ച് ജീവിക്കുന്ന നാടോടി കളും,  പർവ്വതങ്ങളും . 2000 ത്തോളം തടാകങ്ങളും നിറഞ്ഞ നാടണ് മുൻ സോവിയറ്റ് നാടായ കിർഗിസ്ഥാൻ. തിയൻ ഷാൻ- പാമിർ പർവതങ്ങൾ ചേർന്നതാണ് നാടിന്റെ 65% പ്രദേശവും .90% കിർഗിസ്ഥാൻ പ്രദേശങ്ങളും സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. തിയൻ ഷാൻ  പർവ്വതത്തിലെ ഇസിക് - കുൾ(Issyk-Kul) തടാകം മാണ് ഏറ്റവും വലുത് . ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ തടാകമാണ് ഈ ഉപ്പു തടാകം. സോവിയറ്റ് യൂണിയൻ കാലത്ത് മദ്ധ്യേഷ്യൻ പ്രദേശങ്ങളെ അഞ്ച് റിപ്പബ്ലിക്കുകളായി വംശീയ അടിസ്ഥാനത്തിൽ വിഭജിച്ചിരിക്കുന്നു. അതിൽ ഒന്നാണ് കിർഗിസ്ഥാൻ . പിന്നെ താജിക്ക് , തുർക്ക്മെൻ, ഉസ്ബെക്ക്, കസാഖ്, ഈ പ്രദേശങ്ങൾ മംഗോളിയൻ - തുർക്കി വംശ പരമ്പരയിലെ ജനതയാണ് കന്നുകാലി മേയ്ക്കാൻ അനുയോജ്യം മായ പുൽപ്രദേശങ്ങൾ നിറഞ്ഞ പ്രദേശവും,ജനങ്ങളെക്കാൾ കൂടുതൽ ആടുകളും . കന്നുകാലികളും ഉള്ള നാടാണ് ഇത്. ചെമ്മരി ആടും. കോലാടും ഒരു കോടിയിൽ അധികം. കന്നുകാലികൾ.13 ലക്ഷം . കുതിരകൾ നാല് ലക്ഷം.പരുത്തി കമ്പിളി, സ്വർണ്ണം, യുറേനിയം, കയറ്റുമതി ചെയ്യുന്നു. ഗോതമ്പ്, ചോളം,കാലിത്തീറ്റ, ഉരുള കിഴങ്ങ്, മധുര കിഴങ്ങ്, തക്കാളി, കാരറ്റ്, കാബേജ് , പ്രധാന കാർഷിക ഉത്പന്നങ്ങൾ

 റഷ്യൻ. കിർഗിസ്ഥാനികൾ നാടോടി ഗോത്രങ്ങൾ മേച്ചിൽപ്പുറങ്ങൾ തേടി അലഞ്ഞ ജനതയാണ് പുരാതന കാലം മുതൽ .40 ഗോത്രങ്ങൾ ഇന്ന് കിർഗിസ്ഥാനിൽ ഉണ്ട് ആയതിനാൽ 40 കിരണങ്ങൾ ഉള്ള സൂര്യനാണ് ദേശീയ പതാകയിൽ ആലേഖനംചെയ്യത് ഇരിക്കുന്നത്. ചുവന്ന പതാകയിൽ മഞ്ഞ സൂര്യൻ അതിന്റെ പുറമേ പരസ്പരം ഖണ്ഡിക്കുന്ന വരകളും .അത് നാടോടികളുടെ കൂടാര വസതിയായ യുർതി(Yurti) യുടെ മുകൾ വശത്തെ പ്രതിനിധികരിക്കുന്നു. ചുവന്ന നിറം. കിർഗിസ് ഇതിഹാസ നായകനായ മാനസസിന്റെ അടയാളവും. കിർഗിസ്ഥാനിലെ ഇതിഹാസ നായകനും, കാവ്യാത്തിനും ഒരേ പേരാണ് . കിർഗിസ് ജനതയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഒൻപതാം നൂറ്റാണ്ടിൽ ഉഗ്യൂറുകളോടു പൊരുതിയ മാനസിന്റെ കഥ യാണ് അത്. വാമൊഴിയായി തലമുറകൾ കൈമാറി വരമൊഴിയായി മാറിയ ഇതിഹാസമാണ് മാനസ് . അഞ്ചു ലക്ഷത്തോളം വരികൾ ഉണ്ട് . ഈ കാവ്യത്തിന് .മതപരമായി ഇസ്‌ലാം മിക വിശ്വാസികൾ ആണ് 75% . ഓർത്തഡോക്സ് ക്രിസ്തു വിശ്വാസികളും 20% വരും. തലസ്ഥാനം. ബിഷ്കെക്(Bishkek) സോവിയറ്റ് കാലത്ത് ഫ്രൂൺ സ്(Frunze) എന്നായിരുന്നു. തലസ്ഥാനത്തിന്റെ പേര്. നാണയം. സോം . ഭാഷ. കിർഗിസ് .