31/03/2021

കറൻസിയിലെ വ്യക്തികൾ (42) - ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൻ


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
42
   
ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൻ

ഹാൻസ് ക്രിസ്റ്റ്യൻ ആൻ‌ഡേഴ്സൻ (ഏപ്രിൽ 2, 1805 – ഓഗസ്റ്റ് 4, 1875). എച്. സി. ആൻ‌ഡേഴ്സൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനും ആണ്‌. അദ്ദേഹത്തിൻ്റെ ജന്മദിനമായ ഏപ്രിൽ 2 ലോക ബാല പുസ്തക ദിനമായി ആചരിക്കുന്നു. "ദ സ്റ്റഡ്ഫാസ്റ്റ് ടിൻ സോൾജ്യർ", "ദ സ്നോ ക്വീൻ", "ദ ലിറ്റിൽ മെർമെയ്ഡ്", "തംബലിന", "ദ ലിട്ൽ മാച്ച് ഗേൾ", "ദ അഗ്ളി ഡക്ക്ലിംഗ്" എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.

1835-ലാണ്‌ ആൻഡേഴ്സൻ യക്ഷിക്കഥകളുടെ (Fairy tales) ആദ്യഭാഗം പുറത്തിറക്കിയത്. 1836-ലും 1837-ലും കൂടുതൽ കഥകൾ ഉൾക്കൊള്ളുന്ന വാല്യങ്ങൾ പുറത്തിറക്കി. ഇവ പുറത്തിറങ്ങിയ കാലത്ത് അത്ര വിജയമായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ 1836-ൽ പുറത്തിറക്കിയ നോവലുകളായ ഒ.ടി (O.T.), ഒൻലി എ ഫിഡ്ലർ എന്നിവ വിജയിച്ചു. 1837-ലാണ്‌ ആൻഡേഴ്സന്റെ ഏറ്റവും പ്രചരിച്ച കൃതികളിലൊന്നായ അഗ്ലി ഡക്ലിങ് (Ugly Duckling) പുറത്തിറങ്ങിയത്.

ഡെൻമാർക്ക് 1936ൽ പുറത്തിറക്കിയ 10 ക്രോണർ ബാങ്ക് നോട്ട്.

മുൻവശം (Obverse): ഡാനിഷ് എഴുത്തുകാരനും കവിയുമായ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ  ഛായാചിത്രം. 1863-ൽ ബഡ്ട്സ് മുള്ളർ & കമ്പനി എടുത്ത ഫോട്ടോയിൽ നിന്ന് പുനർനിർമ്മിച്ചു. വലതു വശത്ത് സ്റ്റോർക്ക് പക്ഷി കൂട്.

പിൻവശം (Reverse): എഗെസ്കോവ് വിൻ്റ് മില്ലിനൊപ്പം തെക്കൻ ഫ്യൂനെൻ (ഫൈൻ) ദ്വീപിന്റെ ലാൻഡ്സ്കേപ്പ്.






No comments:

Post a Comment