ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 82 |
ലാത്വിയ
ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ലാത്‌വിയ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ലാത്‌വിയ). വടക്ക് എസ്റ്റോണിയ(343 km), തെക്ക് ലിത്വാനിയ (588 km), കിഴക്ക് ബെലാറസ് (141 km) റഷ്യൻ ഫെഡറേഷൻ (276 km) എന്നിവയാണ് ഇതിന്റെ അതിർത്തികൾ. പടിഞ്ഞാറു വശത്തെ ബാൾട്ടിക് കടലിന്റെ മറുകരയിൽ സ്വീഡൻ സ്ഥിതി ചെയ്യുന്നു. 64,589 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തീർണം.
ജർമ്മൻ അധിനിവേശ കാലത്ത് പേഗൻ മതവിശ്വാസികളായ ലാത്വിയക്കാരെ നിർബന്ധിച്ച് ക്രിസ്തു വിശ്വാസികളാക്കി ആയതിനാൽ ഇന്നും ഇവർ പഴയ ആചാരങ്ങൾ തുടർന്നു പോരുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ലോകത്തിലെ മുൻ നിര ജനതയാണ് ഇവർ. മതം. ലൂഥറൻ വിശ്വാസികൾ 60%, ഓർത്തഡോക്സ്, മറ്റ് ക്രിസ്തീയ വിശ്വാസികൾ, ജൂതർ.നാണയം. ലാത്വിയൻ ലാത് (യൂറോയിലേയ്ക്ക് മാറിട്ട് ഉണ്ട് ) തലസ്ഥാന നഗരം. റീഗ പുരാതനകാലം മുതൽ തന്നെ തുറമുഖ വാണിജ്യ കേന്ദ്രമായിരുന്നു. റോമ സാമ്രാജ്യത്തിനും. പുരാതന ഗ്രീസിനും വേണ്ട കുന്തിരിക്കം ഇവിടെ നിന്നായിരുന്നു കപ്പൽക്കയറ്റി അയച്ച് ഇരുന്നത്. . ബാൾട്ടിക്ക് മേഖലയിൽ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നാട് . സാമ്പന്തിക മേഖല അതി ശക്തമായി പുരാതന കാലം മുതൽ ലാത്വിയക്ക് സ്വന്തം മായിരുന്നു. സോവിയറ്റ് കാലത്ത് ഒരു പാട് ഫാക്ടറികൾ ഇവിടെ ഉയർന്നു. തൊഴിൽ തേടി സോവിയറ്റ് യൂണിയന്റെ പല മേഖലകളിൽ നിന്നു തൊഴിലാളികൾ ഇവിടെ എത്തി. ആയതിനാൽ ലാത്വിയക്കാർ വംശപരമായി പാതിയായി കുറഞ്ഞു. ഇവിടുത്തെ ഭാഷ. ലാത്വിയൻ (Lettish/ലെ റ്റിഷ്) ആണ്റഷ്യൻ
ചെറിയ കുന്നുകളും, ആഴം കുറഞ്ഞ താഴ്ന്ന ചരിവുകളും ,ഇടതൂർന്ന വനങ്ങളും ചേർന്നതാണ് ലാത്വിയൻ മേഖല. മഞ്ഞും തണുപ്പും (-7°...16°). മഴയും, ചൂട് ഒക്കെ മാറി മാറി വരുന്നു. ഡ വീന നദീയാണ് പ്രധാന ജലസ്രോതസ്സ്. ചുണ്ണാമ്പുകല്ല്. കുന്തിരിക്കം. തടി . ജലശക്തി. ഡോളമൈറ്റ് ഒക്കെ പ്രധാന പ്രകൃതി വിഭവങ്ങൾ. മധുര കിഴങ്ങ്. ഉരുള കിഴങ്ങ്. ധാന്യങ്ങൾ. പന്നിയിറച്ചി . പച്ചക്കറികൾ. മീൻ. മുട്ട. പാൽ പ്രധാന കാർഷിക ഉത്പന്നങ്ങൾ. ഉപ്പിട്ടുണക്കിയ പന്നിയിറച്ചി ജനകീയ വിഭവമാണ്. കൊഴുപ്പു കൂടിയ എരിവ് കുറഞ്ഞ ഭക്ഷണത്തോട് പ്രിയം പുലർത്തുന്നവരാണ്. പ്രകൃതി സ്നേഹികൾ ആണ് നാടിന്റെ 4/1 വനംമാണ് എന്നിരിക്കലും പാതി പ്രദേശവും വനസമാനം മാണ്. കാട്ടുപന്നി ,ചെന്നായ , മാൻ,എന്നീ മൃഗങ്ങൾ. വനപ്രദേശത്ത് മാത്രം മായിട്ട് ഒതുങ്ങിയിരിക്കുന്നില്ല. നാട്ടിൻപുറങ്ങളിലും സാധാരണം അപൂർവ പശുവായ(Latvian Blue Cow) ലാത്വിയൻ നീല പശുക്കളെ കാണാം. സോവിയറ്റ് ഭരണത്തിൻ കീഴിൽ, ലാത്വിയ റഷ്യൻ റൂബിളിനെ അതിന്റെ പണ യൂണിറ്റായി ഉപയോഗിച്ചു, പക്ഷേ 1993 ആയപ്പോഴേക്കും രാജ്യം സ്വന്തം കറൻസി സ്വീകരിച്ചുലാറ്റുകൾ. 2014 ജനുവരി ഒന്നിന് ലാത്വിയ യൂറോയെ ഔദ്യോഗിക കറൻസിയായി സ്വീകരിച്ചു.
No comments:
Post a Comment