27/03/2021

തീപ്പെട്ടി ശേഖരണം- റൂബിക്സ് ക്യൂബ്

              

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
115

റൂബിക്സ് ക്യൂബ്

ഹംഗേറിയൻ ശില്പിയും ആർക്കിടെക്ചർ പ്രൊഫസറുമായ എർണോ റുബിക് (Erno Rubik) ആണ് 1974 ൽ റൂബിക്സ് ക്യൂബ്(Rubik's cube) കണ്ടുപിടിച്ചത്. വേർപെടാതെ സ്വതന്ത്രമായി എങ്ങനെയും ചലിപ്പിക്കാൻ പറ്റുന്ന ഒരു വസ്തു നിർമ്മിക്കാൻ ശ്രമിക്കവേ യാദ്യശ്ചികമായാണ് അദ്ദേഹം ഈ ലോക പ്രസിദ്ധമായ കളിപ്പാട്ടം കണ്ടെത്തിയത്. അത് ആദ്യമായി സോൾവ് ചെയ്യാൻ അദ്ദേഹത്തിന് ഒരു മാസം സമയം വേണ്ടിവന്നു . എന്നാൽ ഇന്ന് റുബിക്സ് ക്യൂബ് സോൾവ് ചെയ്യാനെടുത്ത ഏറ്റവും കുറഞ്ഞ സമയമെന്ന റെക്കോർഡ് വെറും 4.22 സെക്കന്റ് ആണ്. Felicks Zemdegs എന്ന ഒരു ഓസ്ട്രേലിയക്കാരനാണിത്, യഥാർത്ഥത്തിൽ ഇത് സോൾവ് ചെയ്യാൻ ഇരുപതോ അതിൽ താഴെയോ നീക്കങ്ങൾ മാത്രം മതിയത്രേ.

എന്റെ ശേഖരണത്തിലെ റൂബിസ് ക്യൂബിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.



No comments:

Post a Comment