ഇന്നത്തെ പഠനം | |
അവതരണം | സന്തോഷ് ഗിൽബർട്ട് തൃക്കാക്കര |
വിഷയം | തീപ്പെട്ടി ശേഖരണം |
ലക്കം | 117 |
ഷോലെ
ബോളിവുഡ് ചലചിത്ര ലോകത്ത് ചരിത്രം കുറിച്ച ഒരു സിനിമയാണ് ഷോലെ , കുറസോവയുടെ സെവൻ സമുറായിസിന്റെ ചുവടു പിടിച്ച് സലിം ജാവേദ് എഴുതിയ തിരക്കഥയിൽ രമേശ് സിപ്പി സംവിധാനം ചെയ്ത ചിത്രം 1978 ൽ ആണ് റിലീസ് ചെയ്തത്. ഗബ്ബർ സിങ്ങ് എന്ന കുപ്രസിദ്ധനായ ചമ്പൽ കൊള്ളക്കാരനെ അമർച്ച ചെയ്യാൻ ജയ്-വീരു( അമിതാഭ്-ധർമേന്ദ്ര) എന്നീ രണ്ടു തെമ്മാടികളെ ഏർപ്പാടുചെയ്തുകൊണ്ട് രാംഗഢ് ഗ്രാമത്തിലെ ഠാക്കൂര്‍ (സഞ്ജീവ് കുമാർ) ചെയ്യുന്ന പ്രതികാര ശ്രമമാണ് സിനിമയുടെ കേന്ദ്രബിന്ദു. ഒരു കമേഴ്‌സ്യൽ സിനിമയുടെ വിജയത്തിനുവേണ്ട ചേരുവകളെല്ലാം തന്നെ സമാസമം ചേർത്ത് തയ്യാറാക്കിയ ഈ ചിത്രം ഏറെക്കാലം ബോക്സോഫിസിലെ സകല റെക്കോർഡുകളും കയ്യടക്കി വെച്ചിരുന്നു. ഷോലെ അംജദ് ഖാന്റെ ആദ്യത്തെ ചിത്രമായിരുന്നു . ഗബ്ബർ സിംഗിന്റെ (അംജദ് ഖാൻ )പഞ്ച് ഡയലോഗ്,ജോ ഡർ ഗയാ.. സംജോ വോ മർ ഗയാ "ഈ ഒരു സീൻ കാണാൻ വേണ്ടി മാത്രം എഴുപതുകളിൽ ജനം നാലും അഞ്ചും വട്ടം തിയേറ്ററിൽ കേറി.
1978 ഓഗസ്റ്റ് 15-ന് റിലീസ് ചെയ്ത ചിത്രം ആദ്യത്തെ രണ്ടാഴ്ചത്തെ വളരെ മോശം പ്രകടനത്തിനുശേഷം, മൂന്നാമത്തെ ആഴ്ചമുതൽ മൗത്ത് പബ്ലിസിറ്റിയുടെ ബലത്തിൽ മാത്രം ഹൗസ് ഫുൾ ഷോകളിലേക്ക് എത്തി. നൂറു തിയറ്ററുകളിൽ സിൽവർ ജൂബിലി ആഘോഷിച്ച ആദ്യത്തെ ചിത്രമാണ് ഷോലെ. മുംബയിലെ മിനർവ്വ തീയറ്ററിൽ തുടർച്ചയായി അഞ്ച് വർഷം ഈ ചിത്രം പ്രദർശിപ്പിക്കപെട്ടു. ഈ റെക്കോർഡിനെ ഭേദിക്കാൻ പിന്നീട് 1996-ൽ ദിൽവാലെ ദുൽഹനിയാ വരേണ്ടി വന്നു.
എന്റെ ശേഖരണത്തിലെ ഷോലെയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു .........
No comments:
Post a Comment