ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 73 |
ഉപ്പ് സത്യാഗ്രഹം/ദണ്ഡി യാത്ര 2005
ഉപ്പ് സത്യാഗ്രഹത്തിന്റെ അഥവാ ദണ്ഡി യാത്രയുടെ 75ആം വാർഷികം പ്രമാണിച്ച് ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.
ഇന്ന് ഉപ്പ് സത്യാഗ്രഹത്തിന്റെ 91ആം വാർഷികം ആണ്. അത് കൊണ്ട് ശനിയാഴ്ചകളിൽ പ്രസിദ്ധീകരിക്കുന്ന ഈ പംക്തി ഇന്ന് പ്രസിദ്ധീകരിക്കുന്നു.
ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12-ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസ സത്യാഗ്രഹമാണ് ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്.
1930 മാർച്ച് 12 ന് ഗാന്ധിജിയും 79 സന്നദ്ധപ്രവർത്തകരും, സബർമതി ആശ്രമത്തിൽ നിന്നും 390 കിലോമീറ്റർ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാൽനടയായുള്ള യാത്രയോടെയാണ് ഇതാരംഭിച്ചത്.
ഏപ്രിൽ 5 ന് ജാഥ ദണ്ഡി കടപ്പുറത്തെത്തിച്ചേർന്നു. "ഇതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഞാൻ കുലുക്കും" എന്ന് ഒരു കൈനിറയെ ചെളി കലർന്ന മണ്ണ് കൈയ്യിലെടുത്തുകൊണ്ട് പിറ്റേദിവസം ഗാന്ധി പറയുകയുണ്ടായി.
No comments:
Post a Comment