22/08/2020

21/08/2020- തീപ്പെട്ടി ശേഖരണം- മഹേന്ദ്ര സിംഗ് ധോണി


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
98

മഹേന്ദ്ര സിംഗ് ധോണി

ഒരു ഇന്ത്യൻ മുൻ ക്രിക്കറ്ററും‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായിരുന്നു മഹേന്ദ്ര സിംഗ് ധോണി എന്ന എം.എസ് ധോണി.1981 ജൂലൈ 7 ന്  റാഞ്ചിയിലാണ് ധോണിയുടെ ജനനം മഹി എന്നാണ് വിളിപ്പേര്. റെറ്റ്  ഹാൻഡ് ബാറ്റ്സ്മാനും, റെറ്റ് ഹാൻഡ് മീഡിയം ബൗളറും, വിക്കറ്റ് കീപ്പറും ആയിരുന്നു.

ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 - ൽ ലോകകപ്പ് കിരീടം നേടിയത് 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോക കപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി. 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി , ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി. 2017 ൽ ഇന്ത്യൻ ഗവണ്മെന്റ് ധോണിയെ പതമഭൂഷൺ നൽകി ആദരിച്ചു. സെവൻ എന്ന വസ്ത്രനിർമ്മാണ ശൃംഖലയുടെ ഉടമസ്ഥനും ചെന്നെെയിൻ എഫ്സിയുടെ സഹ ഉടമസ്ഥനുമാണ് ധോണി.

2020 ഓഗസ്റ്റ് 15 ന് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. എൻ്റെ ശേഖരണത്തിലെ ധോണിയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.


20-08-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(46) - Rafflesia arnoldii flower


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
46

Rafflesia arnoldii flower

ലോകത്തിലെ ഏറ്റവും വലിയ പുഷ്പം.....

ഏകദേശം 28 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ജനുസ്സാണ് റഫ്ലേഷ്യ, ലോകത്തിലെ ഏറ്റവും വലിയ പൂവ് ഈ ജനുസ്സിൽപ്പെടുന്ന റഫ്ലേഷ്യ ആർനോൾഡി എന്ന ചെടിയുടെ പൂവാണ് (ഇംഗ്ലീഷ്: Rafflesia). ഇത് ഒരു അഞ്ചിതൾപ്പൂവാണ്. ഏകദേശം 100 സെ.മി വ്യാസമുള്ള റഫ്ലേഷ്യപുഷ്പത്തിന് 15 കിലോ വരെ ഭാരമുണ്ടാകും. ഇലയോ, തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ ഒരു പരാദസസ്യവുമാണ്. ഈ ഭീമൻ പുഷ്പത്തിന്റെ മധ്യഭാഗത്തായി ഏഴ് ലിറ്റർ വെള്ളം ശേഖരിക്കാം; കാഴ്ചയിൽ ഭീമനെങ്കിലും വെറും ഒരാഴ്ച മാത്രമാണ് ഇവയുടെ ആയുസ്..!!

പുഷ്പിക്കുന്നത് മുതൽ വൻ ദുർഗന്ധം പുറപ്പെടുവിക്കുന്ന ഇവ, തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോർണിയോ, സുമാത്ര, ഫിലിപ്പീൻസ് എന്നിവിടങ്ങളാണ് കാണപ്പെടാറുള്ളത്. അഴുകിയ മാംസത്തിന്റെ ദുർഗന്ധം വമിക്കുന്നതിനാൽ 'ശവംനാറി'യെന്നാണ് പ്രാദേശികനാമം. ഇന്തോനേഷ്യയിലെ മഴക്കാടുകളിൽ, 1818-ൽ സർ തോമസ് സ്റ്റാംഫേഡ് റഫ്ലസിന്റെ നേതൃത്വത്തിൽ നടന്ന പര്യവേഷണത്തിലെ അംഗമായ ഡോ. ജോസഫ് ആർനോൾഡിനോ,ഒരു ഇന്തോനേഷ്യൻ വഴികാട്ടിയാണ് ഈ ജനുസ്സ് കണ്ടെത്തിയതെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.സർ തോമസ് സ്റ്റാംഫോർഡ് റഫ്ലസിന്റെ ബഹുമാനാർത്ഥം പൂവിന് 'റഫ്ലേഷ്യ' എന്ന പേര് നല്കി. മലേഷ്യയിലെ സഭ സംസ്ഥാനത്തിന്റെയും തായ്‌ലൻഡിലെ സുരത്താനി പ്രവിശ്യയുടെയും സംസ്ഥാന പുഷ്പമാണ് റഫ്ലേഷ്യ.

ലോകത്തിലെ ഏറ്റവും കൂടുതൽ തേൻ ഉല്പാദിപ്പിക്കുന്ന പൂവും കൂടി ആണിത്. പൂർണ വളർച്ചയെത്തിയ ഈ പൂവിൽ നിന്നും 5മുതൽ 6 കിലൊ വരെ തേൻ കിട്ടും.










19/08/2020- കറൻസിയിലെ വ്യക്തികൾ- റതു സർ പെനയ്യ ഗനിലാ


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
10
   
റതു സർ പെനയ്യ ഗനിലാ

സ്വതന്ത്ര ഫിജിയിലെ ആദ്യ പ്രസിഡൻ്റായിരുന്നു റതു സർ പെനയ്യ ഗനിലാ. 1918 ജൂലൈ 28നു ഫിജിയിലെ ടവേനിയയിൽ ജനിച്ചു.1939 ൽ ന്യൂസിലാൻ്റ് പര്യടനത്തിനുള്ള ഫിജി നാഷണൽ റഗ്ബി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് കമ്പനി കമാൻഡറായി സേവനമനുഷ്ഠിച്ചു.തുടർന്ന് മൂന്ന് വർഷക്കാലം റോയൽ ഫിജി മിലിട്ടറി ഫോഴ്സിലായിരുന്നു അദ്ദേഹം.1959ൽ ഫിജി ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക്  നാമനിർദ്ദേശം ചെയ്യപ്പെട്ടു.1961 ൽ ഡെപ്യൂട്ടി സെക്രട്ടറി പദത്തിൽ എത്തിച്ചേർന്നു.1970 മുതൽ 1983 വരെ ആഭ്യന്തരം, ടെലികമ്മ്യുണിക്കേഷൻ, ടൂറിസം റൂറൽ ഡെവലപ്മെൻറ്, എന്നീ വകുപ്പുകളിൽ മന്ത്രിയായി. ബ്രിട്ടീഷ് ഫിജിയുടെ അവസാനത്തെ ഗവർണ്ണർ ജനറലായിരുന്നു റിതു സർ. റിപ്പബ്ലിക്ക് ഫിജിയുടെ ആദ്യ പ്രസിഡൻറായി 1987 ൽ റിതു സർ സ്ഥാനമേറ്റു. ഫിജിയുടെ ഭരണഘടന നിലവിൽ വന്നതും (1990), ആദ്യത്തെ ജനറൽ ഇലക്ഷൻ നടന്നതും (1992) അദ്ദേഹം പ്രസിഡൻ്റായിരുന്നപ്പോൾ ആയിരുന്നു. 1993 ൽ മരണം വരെ അദ്ദേഹം പ്രസിഡൻ്റു പദത്തിലിരുന്നു.

2000 ൽ ഫിജി പുറത്തിറക്കിയ രണ്ട് ഡോളർ കറൻസി നോട്ട്. മുൻവശത്ത് (obverse) റ തു സർ പെനയ്യ ഗനിലായുടെ ഛായാചിത്രവും, വംശനാശം നേരിട്ട കാക്ക പക്ഷിയുടെ ചിത്രവും കാണാം. പിൻവശത്ത് (Reverse) 180° ഭൂമദ്ധ്യരേഖയും, ഫിജി യിലെ വിവിധ ജനവിഭാഗങ്ങളുടെ ചിത്രവും, വംശനാശ ഭീഷണിയുള്ള ഹാക്സ് ബിൽ ആമയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.

ഒരു സിഖ് കാരൻ്റെ ചിത്രം അച്ചടിച്ചുവന്ന ലോകത്തിലെ ആദ്യ കറൻസി ഫിജിയുടേതാണ്. സിഖുകാർ ഏറെയുള്ള ഫിജിയിൽ അവരുടെ സംഭാവനകൾ പരിഗണിച്ചാണ് രണ്ട് ഡോളർ കറൻസിയിൽ സിഖുകാരൻ്റെ ചിത്രം ആലേഖനം ചെയ്ത്.








18/08/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ന്യൂ കാലിഡോണിയ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
54
   
ന്യൂ കാലിഡോണിയ

തെക്കൻ പസഫിക്ക് സമുദ്രത്തിൽ ഓസ്ട്രേലിയക്ക് 1200 കി.മീ .കിഴക്കുള്ള ഫ്രഞ്ചു സംരക്ഷിത പ്രദേശംമാണ്, 1853 - മുതൽ ഫ്രാൻസിന്റെ അധീനതയിൽലാണ്, തെരഞ്ഞെടുക്കപ്പെട്ട ടെറിട്ടോറിയൽ നിയമസഭയുണ്ട്. ഫ്രഞ്ച് പാർലമെൻറിൽ സ്വന്തം പ്രധിനിതികൾ ഉണ്ട്, ഫ്രഞ്ച് അധീനതയിലുള്ള ന്യൂ കാലിഡോണയ്ക്ക് 2014 -ൽ സ്വാതന്ത്രം വേണമോയെന്ന് ഹിതപരിശോധനയിൽ തീരുമാനിക്കാം. ഗ്രാൻഡെ ടെ റെ(Grande Terre) എന്ന പ്രധാന ദ്വീപും ഒട്ടേറെ അനുബന്ധ ദ്വീപുകളും ഉൾപ്പെടുന്നതാണ് ന്യൂ കാലിഡോണിയ. 1500 മീറ്ററിലധികം ഉയരമുള്ള അഞ്ചു മലകൾ പ്രധാന ദ്വീപിലുണ്ട്. ലോകത്തെ നിക്കൽ നിക്ഷേപത്തിന്റെ നാലിലൊന്നും ഇവിടെയാണ് ക്രോമിയം ,കോബാൾട്ട്, മാംഗനീസ്, ആൻറിമണി, മെർക്കുറി എന്നീ ധാതുക്കളാൽ സമ്പന്നം മാണ് ഇവിടം. പ്രാചീനമായ ഗോൺഡ്വാനാ മഹാ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു ന്യൂ കാലിഡോണിയ. പ്രാചീനമായ സസ്യങ്ങളും ജന്തുക്കളും ഇവിടെയുണ്ട്. ഏകദേശം സ്വാതന്ത്രരാജ്യം പോലെയാണ് ന്യൂ കാലിഡോണിയയുടെ പ്രവർത്തനം. തദ്ദേശീയരായ മെല നീഷ്യൻ കനാക്(Kanak) വംശജരാണ് 42.5% ജനങ്ങളും (.പസഫിക്ക് ദ്വീപുരാജ്യങ്ങളെ മൂന്ന് മേഖലകളായി തിരിച്ച് ഇരിക്കുന്നു മെല നീഷ്യൻ തദ്ദേശീയരായ കറുത്തവർഗക്കാരുടെ നാടുകൾ, മൈക്രോ നീഷ്യ യൂറോപ്പിയൻ/ തദ്ദേശീയ സങ്കര ജനതയുടെ നാടുകൾ, പോളിനേഷ്യ. വെളുത്തവരും യൂറോപ്പിയൻ വംശജനതയുടെ നാടുകൾ) ബാക്കിയുള്ളവരിൽ ഹിന്ദുക്കളും, ഇസ്ലാം മതവിശ്വാസികളും, യൂറോപ്പിയൻ ക്രൈസ്തവ വിശ്വാസികളും ,കേരളം, തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിൽ വേരുകളുള്ളവരാണ് ഹിന്ദുക്കൾ, പ്രധാന മതം കത്തോലിക്കാ ,പ്രൊട്ടസ്റന്റ് സഭ വിശ്വാസികളാണ്. പ്രധാന ഭാഷ. പ്രഞ്ച് ആണ് ആoഗേ ലേയ, ജാപ്പനീസ് ഭാഷകൾ ടൂറിസം മേഖലയിൽ സജീവം മാണ്, ' വിസ്തീർണ്ണം. 18,575 ച .കി .മീ, ജനസംഖ്യ മൂന്ന് ലക്ഷത്തിന് അടുത്ത് വരും ,ഇവിടുത്തെ നാണയം CFP Frank(CFPF) ആണ്,  1 CFPF=.074 INR






16/08/2020

15-08-2020- പഴമയിലെ പെരുമ- വെള്ളിക്കോൽ


ഇന്നത്തെ പഠനം
അവതരണം
സലീം പടവണ്ണ
വിഷയം
പഴമയിലെ പെരുമ
ലക്കം
04

വെള്ളിക്കോൽ

  (vellikol)


20-ആം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങൾ വരെ നിലവിലുണ്ടായിരുന്ന ഒരു അളവുപകരണമാണ് വെള്ളിക്കോൽ.  ചെമ്പ്, ഇരുമ്പ് അങ്ങനെയുള്ള ലോഹങ്ങളാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. മികച്ച വെള്ളിക്കോലുകളിൽ, കൂടുതൽ സ്ഥിരവും ദീർഘകാലത്തേക്കു് കൃത്യതയും ലഭിക്കാൻ ആദ്യകാലങ്ങളിൽ വെള്ളി കൊണ്ടാണ് പൊതിഞ്ഞിരുന്നത്. വെള്ളിക്കുപകരം ഇരുമ്പോ ചെമ്പോ ഉപയോഗിക്കുന്ന കോലുകൾക്കുപോലും വെള്ളിക്കോൽ എന്ന പേർ പ്രചാരത്തിലായതു് അങ്ങനെയാണു്. കനം കുറഞ്ഞ ഭാഗത്തെ ചുറ്റിനോട് ചേർന്ന് ഒരു കൊളുത്തും പിടിപ്പിക്കും. ഈ കൊളുത്തിൽ തൂക്കിയാണ് ഭാരം കണക്കാക്കുന്നത്. വെള്ളിക്കോലിൽ കുറെ ചെറിയ വരകളും വലിയവരകളും കാണാം. ആ വരകളിലാണ് ബാലൻസിംഗിനായി ചരട് പിടിക്കുന്നത്. ഒരു വശത്തുള്ള കൊളുത്തിൽ ഭാരം തൂക്കുവാനുള്ള വസ്തുക്കൾ വച്ചിട്ടു വെള്ളിക്കോൽ തിരശ്ചീനമായി നിൽക്കുവാൻ ചരട് ഇടത്തോട്ടോവലത്തോട്ടോ നീക്കുന്നു. വെള്ളിക്കോൽ തിരശ്ചീലമായി നിൽക്കുന്ന സമയത്തെ ചരടിന്റെ സ്ഥാനം നോക്കിയാണ് തൂക്കം പറയുന്നത്. ആദ്യകാലങ്ങളിൽ റാത്തലിലായിരുന്നു വെള്ളിക്കോലിലെ തൂക്കം കണക്കാക്കിയിരുന്നത്. പിന്നെ കിലോയിലും പറയാവുന്ന വെള്ളിക്കോലുകൾ ഉണ്ടായിരുന്നു. ദണ്ഡിന്റെ മധ്യഭാഗത്തോട് ചേർന്ന് കാണൂന്ന വര ഒരു കിലോ. പിന്നെ ഓരോ വരയും ഓരോ കിലോ വർദ്ധിക്കുന്നതായി കണക്കാക്കാം. 5 കിലോ 10 കിലോ എന്നതിന്റെയവിടെ വലിയ വരകൾ, ചിലപ്പോൾ നക്ഷത്രം. ഒരോ ദണ്ഡിനും പരമാവധി തൂക്കാവുന്നത് ദണ്ഡ് നിർമ്മിക്കുമ്പോൾ തന്നെ നിർണ്ണയിച്ചിരിക്കും. ബാലൻസിംഗിനായി പിടിക്കുന്ന ചരട് തൂക്കുന്ന വസ്തുവിന്റെ ഏറ്റവുമടുത്ത് പിടിക്കുമ്പോൾ ലഭിക്കുന്നതാണ് പരമാവധി തൂക്കം. കണക്കാക്കുന്നത്.



15-08-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- Silver Jubilee of Independence


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
43

 Silver Jubilee of Independence 

1972 ൽ, സ്വാതന്ത്ര്യം ലഭിച്ച്  25 വർഷം തികയുന്ന അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ നാണയങ്ങളാണ്  ഈ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.


14/08/2020- തീപ്പെട്ടി ശേഖരണം- എന്റെ മാതൃരാജ്യം


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
97

എന്റെ മാതൃരാജ്യം

1947 ഓഗസ്റ്റ് 15 ന് അര്‍ദ്ധ രാത്രിയില്‍ ഇന്ത്യ കണ്ണ് ചിമ്മി തുറന്നത് സ്വതന്ത്ര പരമാധികാര ത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ലോകത്തേക്കായിരുന്നു. അന്നുമുതല്‍ ഇന്ത്യ തുടര്‍ച്ചയായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയയാവുകയാണ്. സ്വാതന്ത്ര്യം കിട്ടിയ നാളില്‍ ഇന്ത്യന്‍ ജനസംഖ്യ വെറും 400 ദശലക്ഷം മാത്രം ആയിരുന്നു. ഇപ്പോള്‍ 100 കോടിയില്‍ അധികം ആളുകള്‍ വസിക്കുന്ന ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ഇന്ത്യയിലാണ് ലോകത്ത് ഏറ്റവും അധികം ആളുകള്‍ക്ക് വോട്ടവകാശമുള്ളത്. ഏറ്റവും അധികം ആളുകള്‍ മുഖ്യ ജനാധിപത്യ പ്രക്രിയയായ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും ഇന്ത്യയിൽ ആണ്. ഇന്ത്യ എന്റെ രാജ്യമാണ് ആ തിരിച്ചറിവ് ഒരോ ഭാരതീയനും ഉണ്ടാകണം. .നാം ഓരോരുത്തരും നമ്മൂടെ രാജ്യത്തെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. മറ്റ് രാജ്യങ്ങളെ പോലെയല്ല ഇന്ത്യ ഇവിടെ ഉള്ളതു പോലെ മതങ്ങളും ഭാഷയും സംസ്ക്കാരവും ലോകത്ത് മറ്റൊരിടത്തൂം ഉണ്ടാകില്ല. ഓരോ ഭാരതീയനും ഏറെ അഭിമാനത്തോടെ ഓർക്കേണ്ടതും മനസ്സിലാക്കേണ്ടതും ആണ് നമ്മുടെ സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രം. അനേകം ധീര ദേശ സ്നേഹികളുടെ ത്യാഗോജ്ജ്വലമായ പോരാട്ടത്തിന്റെയും ജീവ ത്യാഗ ത്തിന്റെയും ഫലമാണ് നാം ഇന്ന് ഇനനുഭവിക്കുന്ന  സ്വാതന്ത്ര്യം. അവരെയെല്ലാം അതിനായി പ്രേരിപ്പിച്ചത് അവരുടെ ദേശ സ്നേഹമാണ്. അല്ലായിരുന്നെങ്കിൽ ഇന്നും നമ്മൾ വിദേശ ആദിപത്യത്തി ൽത്തന്നെ തുടർന്നേനെ. 'ഇന്ത്യ' എന്ന ഒറ്റ വികാരമാണ് അവരെ ഇതിനായി പ്രേരിപ്പിച്ചത്.

തീപ്പെട്ടിയുടെ ലോക കുത്തക സ്വീഡിഷ് കമ്പനികള്‍ക്ക് ആണെങ്കിലും ഇന്ത്യയില്‍ തീപ്പെട്ടിയുടെ നിര്‍മാണം ആരംഭിച്ചത് ജപ്പാന്‍കാരാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കല്‍ക്കത്തയില്‍ കുടിയേറി താമസിച്ചിരുന്ന ഏതാനും ജപ്പാനീസ് കുടുംബങ്ങളാണ് ഇവിടെ ആദ്യമായി തീപ്പെട്ടി നിര്‍മിച്ചത്. യന്ത്ര സഹായം ഒന്നും കൂടാതെയായിരുന്നു അത്. പിന്നീട് ഇവരില്‍ നിന്ന് തദ്ദേശീയര്‍ തീപ്പെട്ടി നിര്‍മാണവിദ്യ പഠിക്കുകയും കല്‍ക്കത്തയുടെ വിവിധ പ്രദേശങ്ങളില്‍ നിരവധി ചെറുകിട തീപ്പെട്ടി കമ്പനികള്‍ സ്ഥാപിക്കുകയും ചെയ്തു.

തീപ്പെട്ടിക്ക് ഇന്ത്യയില്‍ പെട്ടെന്നു തന്നെ വന്‍ പ്രചാരം ലഭിച്ചു. ആവശ്യമായത്ര തീപ്പെട്ടി ഉണ്ടാക്കുവാന്‍ കല്‍ക്കത്തയിലെ ചെറുകിട തീപ്പെട്ടി കമ്പനികള്‍ക്ക് കഴിയാതെ വന്നതിനാല്‍ സ്വീഡന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് തീപ്പെട്ടി ഇറക്കുമതി ചെയ്തിരുന്നു. ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടതോടെ, സ്വീഡനില്‍ നിന്നുള്ള തീപ്പെട്ടി ഇറക്കുമതി പാടേ നിലച്ചു. യുദ്ധാനന്തരകാലത്ത് ഇറക്കുമതി തീപ്പെട്ടിയുമായി മത്സരിക്കാനാവാതെ കല്‍ക്കത്തയിലെ തീപ്പെട്ടി വ്യവസായം ആകെ തളര്‍ന്നു. ഇക്കാലത്താണ് കൈ കൊണ്ടുള്ള ചെറുകിട തീപ്പെട്ടി വ്യവസായം ദക്ഷിണേന്ത്യയിലേയ്ക്ക് പ്രത്യേകിച്ച്  തമിഴ്‌നാട്ടിലെ രാമനാഥപുരം, തിരുനല്‍വേലി എന്നീ ജില്ല കളിലേയ്ക്ക് കളം മാറിയത്. പി.അയ്യനാടാര്‍, എ. ഷണ്‍മുഖനാടാര്‍ എന്നീ രണ്ടു തമിഴ്‌നാട്ടുകാരാണ് ദക്ഷിണേന്ത്യയിലെ തീപ്പെട്ടി വ്യവസായത്തിനു നാന്ദി കുറിച്ചത്. ഇവര്‍ കല്‍ക്കത്തയിലേക്കു പോയി തീപ്പെട്ടി നിര്‍മാണ വിദ്യ പഠിച്ചവർ ആയിരുന്നു. കല്‍ക്കത്തയിലെ ഒരു കച്ചവടക്കാരനായ പൂര്‍ണചന്ദ്ര റായ് യില്‍ നിന്നാണ് ഇവര്‍ ഇതു പഠിച്ചത്. തമിഴ്‌നാട്ടിലെ വരണ്ട കാലാവസ്ഥ, കുറഞ്ഞ ചെലവില്‍ തൊഴിലാളികളെ കിട്ടുന്ന അവസ്ഥ, അയല്‍ സംസ്ഥാനമായ കേരളത്തില്‍ നിന്ന് തീപ്പെട്ടിക്കൊള്ളികള്‍ക്കാവശ്യമായ മരം തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നിവ തമിഴ്‌നാട്ടിലെ തീപ്പെട്ടി വ്യവസായത്തിനു അനുകൂല സാഹചര്യം ഒരുക്കി. 1923 ലാണ് തമിഴ്‌നാട്ടില്‍ ആദ്യമായി തീപ്പെട്ടി നിര്‍മാണത്തിന് തുടക്കം കുറിച്ചത്. ചെറുകിട തീപ്പെട്ടി വ്യവസായത്തിന്റെ കുത്തക ഇന്നും തമിഴ്‌നാട് സംസ്ഥാനത്തിനാണ്. മുമ്പൊക്കെ കേരളത്തിലും നിരവധി തീപ്പെട്ടി കമ്പനികള്‍ ഉണ്ടായിരുന്നു. പലവിധ കാരണങ്ങളാല്‍ ഇന്ന് ഇവയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചത് പോലെയാണ്.

മാത്യ രാജ്യവുമായി ബന്ധമുള്ള എന്റെ ശേഖരണത്തിലെ തീപ്പെട്ടികൾ താഴെ ചേർക്കുന്നു.



13-08-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(45) - ഭഗവത്ഗീത


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
45

ഭഗവത്ഗീത 

ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത  എന്നറിയപ്പെടുന്നത് . സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്.  കൃഷ്ണദ്വൈപായനൻ അഥവാ വ്യാസമഹർഷിയാണ്‌ ഇത് ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഭീഷ്മപർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു. കർ‍മയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശമണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ്‌ ഗീതയിലുള്ളത്.

ഭഗവദ്ഗീത എന്നതിന് ദൈവത്തിന്റെ ഗീതം എന്നാണ്‌ വാച്യാർത്ഥം

പതിനെട്ട് ആദ്ധ്യായങ്ങളാണ് ഗീതയിൽ ആകെ ഉള്ളത്. അനുഷ്ടുഭ വൃത്തത്തിലെഴുതിയ ശ്ലോകങ്ങളാണ് അവയുടെ ഉള്ളടക്കം. ശ്ലോകങ്ങളുടെ മൊത്തം എണ്ണം എഴുനൂറ് എന്നാണ് സാധാരണ പറയാറുള്ളത്. എന്നാൽ പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽ ഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായ ഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.

തത്വജ്ഞാനമാണ്‌ ഗീതയുടെ പ്രമേയം. ഹിന്ദുമതത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ദർശനഗ്രന്ഥങ്ങളിൽ ഒന്നായി ഭഗവദ്ഗീത പരിഗണിയ്ക്കപ്പെടുന്നു.

മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിനു മുൻപ് ബന്ധുക്കൾ ഉൾപ്പെട്ട കൌരവ സൈന്യത്തോട് ഏറ്റുമുട്ടുവാൻ വിമുഖത കാട്ടിയ അർജ്ജുനനെ യുദ്ധോത്സുകനാക്കാൻ കൃഷ്ണൻ പറഞ്ഞു കൊടുക്കുന്ന മട്ടിലാണ് ഇതിന്റെ രചന. യുദ്ധം കാണുവാൻ ദിവ്യദൃഷ്ടി ലഭിച്ച സഞ്ജയൻ ഈ യുദ്ധം ധൃതരാഷ്ട്രരോട് വിവരിച്ചു കൊടുക്കുന്നതായാണ് മഹാഭാരതത്തിൽ വ്യാസൻ വിവരിച്ചിരിക്കുന്നത്.

ഭഗവദ്ഗീതയുടെ സന്ദേശം അർജ്ജുനന്‌ മാത്രമല്ല ആദ്യമായി ഉപദേശിക്കുന്നത് എന്ന് ശ്രീകൃഷ്ണൻ (വ്യാസൻ) പറയുന്നു. ഗീത സാധാരണ കരുതപ്പെടുന്നത്ര പ്രാചീനതയുള്ള കൃതിയല്ല എന്ന് അഭിപ്രായമുള്ള ചരിത്രകാരന്മാരുണ്ട്. അവരിൽ ഭാരതത്തിൽ നിന്നുള്ളവരിൽ ഏറ്റവും പ്രമുഖൻ കോസാംബിയാണ്‌. ബുദ്ധമതം ബ്രാഹ്മണരുടെ പ്രാചീനപ്രാമാണ്യത്തെ തകർത്തു കളഞ്ഞതിനുശേഷം ഒരു തിരിച്ചു വരവിനായി ബ്രാഹ്മണമതത്തെ പുതിയ മുഖം നൽകി അതിനെ പുനരുദ്ധരിക്കാൻ വൈദികകാലത്തെ അനുഷ്ഠാനാചാരാദികളോട് ചേർന്നു പോകാത്ത ഒട്ടേറെ ഭാഗങ്ങൾ പൗരാണിക രചനകളിൽ കൂട്ടിച്ചേർത്തു എന്നും മഹാഭാരത്തിൽ അങ്ങനെ പ്രക്ഷിപ്തമായ ഭാഗങ്ങളിൽ ഏറ്റവും പ്രമുഖമായത് ഗീതയാണെന്നുമാണു അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് മറ്റു പല ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട്. 

കുരുക്ഷേത്ര യുദ്ധത്തിൽ പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ട് തേർതട്ടിൽ തളർന്നിരുന്ന അർജ്ജുനന്‌ വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവദ്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചത് ശകവർഷത്തിലെ മാർഗശീർഷമാസ (ആഗ്രഹായമാസം) ശുക്ല ഏകാദശി നാളിലാണെന്ന്‌ കരുതുന്നു. അതിനാൽ അർജുനന് ഗീത ഉപദേശിച്ച ഈ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്സവ ദിനമായും ഭഗവത് ഗീതാദിനമായും ആഘോഷിക്കുന്നു.


12/08/2020- കറൻസിയിലെ വ്യക്തികൾ- ഫ്രെഡറിക് ഏംഗൽസ്


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
08
   
ഫ്രെഡറിക് ഏംഗൽസ്

ഒരു ജർമ്മൻ സാമൂഹ്യ ശാസ്ത്രജ്ഞനും, തത്വ ചിന്തകനും കാൾ മാർക്സിനൊപ്പം കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയെടുത്ത വ്യക്തിയും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ(1848) എഴുതിയ വ്യക്തികളിൽ ഒരാളുമാണ്. മാർക്സിന്റെ മരണശേഷം ദാസ് ക്യാപ്പിറ്റലിന്റെ രണ്ടും മൂന്നും ലക്കങ്ങൾ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചതും ഏംഗൽസ് ആയിരുന്നു.

ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഏംഗൽസിന്റെ മനസ്സ് എപ്പോഴും സമൂഹത്തിലെ കഷ്ടപ്പെടുന്ന, അവശതയനുഭവിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ കൂടെയായിരുന്നു. തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനത്തിനിടയിലാണ് പിന്നീട് സുഹൃത്തും സഹപ്രവർത്തകനുമായ കാൾ മാർക്സിനെ കണ്ടു മുട്ടുന്നത്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും മുതലാളിത്തത്തിനെതിരേ നടന്ന വിപ്ലവത്തിന്റെ പ്രചോദനങ്ങൾ ഇരുവരും ചേർന്ന് പല കാലഘട്ടങ്ങളിലായി എഴുതിയ പുസ്തകങ്ങളായിരുന്നു. 1895 ൽ തൊണ്ടയിലെ അർബുദരോഗം മൂലം അദ്ദേഹം മരണമടഞ്ഞു.

ഫ്രെഡറിക് ഏംഗൽസ് ജനിച്ചത് പ്രഷ്യയിലെ ബർമ്മൻ എന്ന സ്ഥലത്ത് (ഇപ്പോൾ ജർമ്മനിയുടെ ഭാഗം) ഒരു വസ്ത്ര നിർമ്മാണ വ്യവസായിയുടെ മകനായിട്ടാണ്‌ .  ഏംഗൽസിന്റെ പിതാവ് ദൈവഭക്തനായ ഒരാളായിരുന്നു, അതുകൊണ്ടു തന്നെ ഏംഗൽസിനേയും ആ വഴിയിലൂടെ നയിക്കാൻ പിതാവ് താൽപര്യപ്പെട്ടു. ഏംഗൽസ് വളർന്നു വരുന്നതോടെ അദ്ദേഹത്തിന്റെ മനസ്സിൽ നിരീശ്വവിശ്വാസത്തിന്റെ വിത്തുകളാണ് വിതക്കപ്പെട്ടത്. 1838-ൽ ബർമ്മനിലെ വ്യവസായ സം‌രഭത്തിൽ ശമ്പളമില്ലാതെ ഗുമസ്തനായി ജോലി ചെയ്തു. ഏംഗൽസിന്റെ മനസ്സിൽ വിപ്ലവത്തിന്റെ ആദ്യപാഠങ്ങൾ ഉറച്ചിരുന്നു. 

ഹെഗലിന്റെ ആശയങ്ങളാണ് ഏംഗൽസിനെ കൂടുതലായും ആകർഷിച്ചത്. 1838 സെപ്തംബറിൽ ദ ബെദോവിൻ എന്ന പേരിൽ ഏംഗൽസിന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചു.1841 ൽ പ്രഷ്യൻ സേനയിൽ സൈനികനായി ജോലിക്കു ചേരുകയും, ഇതിന്റെ ഭാഗമായി ഏംഗൽസിന് ബെർലിനിലേക്ക് സൈനിക സേവനത്തിനായി പോകേണ്ടിയും വന്നു. ബെർലിനിൽ അദ്ദേഹം യങ്ഹെഗേലിയൻസ് എന്നറിയപ്പെട്ടുന്ന യുവസംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ച് പത്രത്തിന്റെ എഡിറ്റർ പിന്നീട് സുഹൃത്തും, സഹപ്രവർത്തകനുമായിരുന്നു കാൾ മാർക്സായിരുന്നു. എന്നാൽ ആ സമയത്ത് ഇരുവരും നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല.

1842 - ൽ തുണിമിൽ വ്യവസായത്തിൽ പരിശീലനം നേടുന്നതിനായി ഏംഗൽസിന്റെ മാതാപിതാക്കൾ അദ്ദേഹത്തെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്കയച്ചു. മാഞ്ചസ്റ്ററിൽ നിന്നും തിരികെ ജർമ്മനിയിലേക്കു പോകുന്ന വഴി പാരീസിൽ വച്ചാണ് ഏംഗൽസ് മാർക്സിനെ നേരിട്ടു കാണുന്നത്.

മാഞ്ചസ്റ്ററിലെ ആദ്യ കാലഘട്ടത്തിൽതന്നെയാണ് ഏംഗൽസ് പിന്നീട് തന്റെ ജീവിത പങ്കാളിയായി മാറിയ മേരി ബേൺസ് എന്ന തീവ്രമായ ചിന്താധരണിയുള്ള തൊഴിലാളി സ്ത്രീയെ പരിചയപ്പെടുന്നത്.ഇവിടെ വെച്ചാണ് ഏംഗൽസ് ഔട്ട്ലൈൻ ഓഫ് എ ക്രിട്ടിക്ക് ഓഫ് പൊളിറ്റിക്കൽ ഇക്കണോമി എന്ന തന്റെ ആദ്യ കൃതി പ്രസിദ്ധപ്പെടുത്തുന്നത് കാൾ മാർക്സ് എഡിറ്ററായിരുന്നു പത്രത്തിലാണ് ഈ കൃതി ആദ്യം പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ലണ്ടിലെ ഫാക്ടറി തൊഴിലാളികളുടെ മോശം ജീവിതസാഹചര്യങ്ങൾ ഏംഗൽസിനെ ഇരുത്തി ചിന്തിപ്പിച്ചു. കൂടാതെ ഇംഗ്ലണ്ടിലെ ചേരികളിൽ കണ്ട ബാലവേല പോലുള്ള കൊടും ക്രൂരതകൾ അദ്ദേഹത്തെ വിഷമവൃത്തത്തിലാക്കി. ഇംഗ്ലണ്ടിൽ താൻ കണ്ട ജീവിതങ്ങളെക്കുറിച്ച് ഒരു പരമ്പരതന്നെ അദ്ദേഹം എഴുതി ഉണ്ടാക്കി മാർക്സിനയച്ചു കൊടുക്കുകയും അദ്ദേഹം അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇവയെല്ലാം കൂടി പിന്നീട് ദ കണ്ടീഷൻ ഓഫ് ദ വർക്കിംഗ് ക്ലാസ്സ് ഇൻ ഇംഗ്ലണ്ട് എന്ന ഒരു സമാഹാരമായി പുറത്തിറങ്ങി.

1844 ആഗസ്റ്റിൽ ഏംഗൽസ് മാഞ്ചസ്റ്റ് വിട്ട് തിരികെ ജർമ്മനിയിലേക്കു മടങ്ങാനൊരുങ്ങി. ഏംഗൽസും കാൾ മാർക്സുമായുള്ള ദീർഘകാലത്തെ ബന്ധം തുടങ്ങുന്നതും പാരീസിൽവെച്ചാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന മാർക്സിന്റെ ആശയം, നിലവിലുള്ള സമൂഹത്തെ എങ്ങനെ ഉടച്ചു വാർക്കാം എന്ന ഏംഗൽസിന്റെ സ്വപ്നത്തിനു കൂടുതൽ വിശാലമായ മാനങ്ങൾ നൽകി.ഏംഗൽസ് പാരീസിൽ വീണ്ടും തങ്ങുകയും ഹോളി ഫാമിലി എന്ന പുസ്തകത്തിന്റെ രചനയിൽ മാർക്സിനെ സഹായിക്കുകയും ചെയ്തു. 

പാരീസിലായിരുന്ന കാലത്ത് ഏംഗൽസും, മാർക്സും ലീഗ് ഓഫ് ദ ജസ്റ്റ് എന്ന രഹസ്യ വിപ്ലവസംഘടയിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. മാർക്സ് പ്രവർത്തിച്ചിരുന്ന പത്രം ഫ്രഞ്ച് സർക്കാരിന്റെ നോട്ടപ്പുള്ളിയായതിനാൽ ആ പത്രത്തിൽ പ്രവർത്തിക്കുന്നവരോടെല്ലാം 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.മാർക്സ് തന്റെ ഭാര്യയേയും മകളേയും കൂട്ടി തന്റെ ജന്മദേശമായ ബ്രസ്സൽസ്സിലേക്കു പോയി, ഏംഗൽസ് തിരികെ ബർമനിലേക്കുപോയി ദ കണ്ടീഷൻ ഓഫ് ദ ഇംഗ്ലീഷ് വർക്കിംഗ് ക്ലാസ്സ് എന്ന പുസ്തകത്തിന്റെ രചനയിൽ മുഴുകി. 1845ഏപ്രിൽ അവസാന കാലത്ത് ഏംഗൽസ് ബ്രസ്സൽസിലേക്കു പോയി, അവിടെ ദ ജർമ്മൻ ഐഡിയോളജി എന്ന പുസ്തകത്തിന്റെ രചനയിൽ മാർക്സുമായി സഹകരിക്കാനായിരുന്നു ഇത്.  

1845 മുതൽ 1848 വരെയുള്ള കാലഘട്ടത്തിൽ മാർക്സും ഏംഗൽസ്സും ബ്രസ്സൽസ്സിലാണ് താമസിച്ചിരുന്നത്. ജർമ്മൻ കമ്മ്യൂണിസ്റ്റ് ലീഗ് എന്ന സംഘടനയുടെ അണിയറപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുകയായിരുന്നു ഇരുവരും. നേരത്തേ തന്നെ പ്രവർത്തനം അവസാനിപ്പിച്ച ലീഗ് ഓഫ് ജസ്റ്റ് എന്ന സംഘടനയുടെ ഒരു പിന്തുടർച്ച എന്ന നിലയിലാണ് കമ്മ്യൂണിസ്റ്റ് ലീഗ് ഉദയം ചെയ്തത്.ഈ സംഘടനാ പ്രവർത്തനത്തോടൊപ്പം തന്നെ ഇരുവരും കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങൾ അടങ്ങുന്ന ഒരു ലഘുലേഖ തയ്യാറാക്കാൻ തുടങ്ങി. ഇതാണ് പിൽക്കാലത്ത് നിരവധി തൊഴിലാളി പ്രസ്ഥാനങ്ങളേയും, രാഷ്ട്രങ്ങളേയും നയിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ചരിത്രപ്രസിദ്ധമായ പുസ്തകം. 1848 ഫെബ്രുവരി 21 നാണ് ഇതിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്, ഇത് ജർമ്മൻ ഭാഷയിലായിരുന്നു.

1848 ൽ ഫ്രാൻസിൽ തുടങ്ങിയ വിപ്ലവം പാശ്ചാത്യ രാജ്യങ്ങളിലേക്കു പടരാൻ തുടങ്ങിയപ്പോൾ മാർക്സും ഏംഗൽസും പാരീസിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു. ഇരുവരും പ്രഷ്യയിലെ കൊളോൺ എന്ന സ്ഥലത്തേക്ക് താമസം മാറി. കൊളോണിൽ ഇരുവരും ഒരു പത്രത്തിൽ ജോലി ചെയ്യാൻ തുടങ്ങി.  ഇക്കാലത്ത് ഏംഗൽസ് ബാദെൻ, പലാത്തിനേത്ത് എന്നീ സ്ഥലങ്ങളിൽ നടന്ന മുന്നേറ്റങ്ങളിൽ പ്രത്യക്ഷ പങ്കാളികളായി.1849 ൽ നടന്ന വിപ്ലവ മുന്നേറ്റവുമായി ബന്ധപ്പെട്ട് മാർക്സിന് പ്രഷ്യൻ പൗരത്വം നഷ്ടപ്പെടുകയും, അദ്ദേഹത്തിന് രാജ്യം വിടേണ്ടിയും വന്നു. ജർമ്മനിയിൽ നടന്ന ഒരു സായുധ വിപ്ലവത്തിൽ ഏംഗൽസ് നേരിട്ടു പങ്കാളിയായി. ഈ മുന്നേറ്റത്തെ പോലീസ് അടിച്ചമർത്തി, അപകടകരമായ മാർഗ്ഗത്തിലൂടെയെങ്കിലും ഏംഗൽസിന് തന്റെ ജീവൻ രക്ഷിക്കാനായി. സ്വിറ്റ്സർലണ്ടിലൂടെ ഒരു അഭയാർത്ഥിയെപ്പോലെ സഞ്ചരിച്ച ഏംഗൽസ് ഒടുവിൽ ഇംഗ്ലണ്ടിൽ അഭയംപ്രാപിച്ചു.

തിരികെ ലണ്ടനിലെത്തിയ ഏംഗൽസ് പിതാവിന്റെ കമ്പനിയിൽ ഉദ്യോഗം സ്വീകരിക്കാൻ തയ്യാറായി. മൂലധനം എന്ന കൃതിയുടെ പണിപ്പുരയിലായിരുന്ന മാർക്സിനെ സാമ്പത്തികമായി സഹായിക്കാനായിരുന്നു ഇത്.ലണ്ടനിലും ഏംഗൽസ് പോലീസിന്റെ ചാരക്കണ്ണുകൾക്കു കീഴെയാണ് ജീവിച്ചിരുന്നത്.  മാർക്സിന്റെ മരണത്തിനുശേഷം ഏംഗൽസ് ഇരുവരും തമ്മിൽ നടന്ന കത്തിടപാടുകളിലെ ഏതാണ്ട് 1500 ഓളം താളുകൾ നശിപ്പിച്ചു എന്നു പറയപ്പെടുന്നു, രണ്ടുപേരുടേയും ജീവിതത്തിലെ രഹസ്യം സ്വഭാവം കാത്തു സൂക്ഷിക്കാനായിരുന്നത്രെ ഇത്. കമ്പനിയിലെ ജോലി അദ്ദേത്തിനു സമ്മാനിച്ചത് മടുപ്പാണ്, ഈ സമയത്ത് ഏംഗൽസ് വിവിധങ്ങളായ പുസ്തകങ്ങളുടെ രചനയിൽ മുഴുകി. ദ പെസന്റ് വാർ ഇൻ ജർമ്മനി, ദ കാംപെയിൻ ഫോർ ദ ജർമ്മൻ ഇംപീരിയൽ കോൺസ്റ്റിറ്റ്യൂഷൻ, തുടങ്ങിയ പ്രശസ്തങ്ങളായ ലഘുലേഖകളും, പുസ്തകങ്ങളും രചിക്കുന്നത് ഈ കാലഘട്ടത്തിലാണ്. 1870 ൽ അദ്ദേഹം സ്ഥിരമായി ലണ്ടനിലേക്കു മാറുകയും അവിടെ മാർക്സിനൊപ്പം ജീവിക്കുകയും ചെയ്തു. മാർക്സിന്റെ മരണം വരെ ഇവർ ഒരുമിച്ചായിരുന്നു.   

1971 ൽ ഈസ്റ്റ് ജർമ്മനി പുറത്തിറക്കിയ 50 മാർക്ക് കറൻസി നോട്ട്. മുൻവശത്ത് (obverse) ഫ്രെഡറിക്ക് ഏംഗൽസിൻ്റെ ഛായാചിത്രവും പിൻവശത്ത് (Reverse) ജർമ്മനിയിലെ ഒരു ഫാക്ടറിയും ചിത്രീകരിച്ചിരിക്കുന്നു. രണ്ട് വശത്തും ഈസ്റ്റ് ജർമ്മനിയുടെ നാഷണൽ എംബ്ലവും കാണാൻ കഴിയും.














11/08/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ഫ്രഞ്ച് സതേൺ അന്ററാർട്ടിക് ടെറിട്ടറി


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
53
   
ഫ്രഞ്ച് പോളിനേഷ്യ

ഫ്രാൻസിൽ നിന്നും ഏറെ അകലെ കടലുകൾക്ക് അക്കരെ പസഫിക്ക് മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകൾ ആണ് ഫ്രഞ്ച് പോളിനേഷ്യ .ഒട്ടേറെ ദ്വീപുസമൂഹങ്ങൾ കൂടി ചേർന്ന ഒറ്റ ദ്വീപുസമൂഹമാണ് ഇത്. പ്രശസ്തമായ 'താ ഹീ തി (Tahiti) ഉൾപ്പെടുന്ന സൊസൈറ്റി ദ്വീപുകൾ ഇവയും കൂടി ചേരുന്നതാണ് ഈ ദ്വീപു സമൂഹം', ബഹുകക്ഷി ഭരണവും സ്വന്തം സർക്കാരുമാണ് ഫ്രഞ്ച് പോളിനേഷ്യയ്ക്ക് ഉള്ളത്.രാഷ്ട്ര തലവനായ പ്രസിഡന്റ് ഉണ്ട്. വിശാലമായ സ്വയംഭരണാവകാശം ഫ്രാൻസ് ഈ ദ്വീപു സമൂഹത്തിനു നൽ കിയിട്ടുണ്ട് .തെക്കൻ പസഫിക്കിലെ 25,00,000 ച.കി.മീ. സ്ഥലത്തു ചിതറിക്കിടകുന്ന ഈ  ദ്വീപു സമൂഹത്തിനു 'ആകെ വിസ്തീർണ്ണം 32 65 ച .കി.മീ. ആണ് 2,80,908 ജനങ്ങളും ഇവിടെ വസിക്കുന്നു ,പ്രൊട്ടസ്റ്റ് റോമൻ കത്തോലിക്കാ വിശ്വാസികളാന്ന് ,ഫ്രഞ്ച്, താഹീ തി യൻ ആണ് ഭാഷ ,Caption ജയിംസ് കുക്ക് 1769 -ൽ ഇവിടം സന്ദർശിച്ചിരുന്നു.പ്രകൃതി മനോഹാരിതയ്ക്കു പ്രസിദ്ധം മാണ് ഇവിടം തലസ്ഥാനം .പാ പീറ്റ് (താ ഹി തിയാണ്) ഭരണ സൗകര്യത്തിനായി അഞ്ച് ഡിവിഷനുകളായി ദ്വീപു സമൂഹങ്ങളെ വേർതിരിച്ച് ഇരിക്കുന്നു ആയത് വിൻഡ് വാർഡ് ദ്വീപുകൾ, ലീ വാർഡ് ദ്വീപുകൾ ,( കാറ്റ് കിട്ടുന്ന ദ്വീപുകൾ ,ശക്തമായ കാറ്റ് അടിക്കാത്ത ദ്വീപുകൾ ) മാർക്കിസാസ് ദ്വീപുകൾ, ഓസ്ട്രൽ ദ്വീപുകൾ ,തു വാ മോത്തു ഗാംബിയർദ്വീപുകൾ എന്നിവയാണ്. വിൻഡ് വാർഡ് ,ലീ വാർഡ് ദ്വീപുകൾ, സൊസൈറ്റി ദ്വീപുകളുടെ ഭാഗമാണ് .ഏറ്റവും വലുതും കൂടുതൽ ജനങ്ങൾ വസിക്കുന്നതും തലസ്ഥാന നഗരം ഉൾപ്പെടുന്ന താഹിതി ദ്വീപിലാണ് ഇവിടുത്തെ Morotiri Island.. അടുത്ത് ഫ്രാൻസ് അണുവായുധ പരീഷണം നടത്തുക ഉണ്ടായി,ഇവിടുത്തെ നാണയം CFPF/CFP.Franc ആണ് ഒരു CFPF=0.74 INR.