22/08/2020

19/08/2020- കറൻസിയിലെ വ്യക്തികൾ- റതു സർ പെനയ്യ ഗനിലാ


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
10
   
റതു സർ പെനയ്യ ഗനിലാ

സ്വതന്ത്ര ഫിജിയിലെ ആദ്യ പ്രസിഡൻ്റായിരുന്നു റതു സർ പെനയ്യ ഗനിലാ. 1918 ജൂലൈ 28നു ഫിജിയിലെ ടവേനിയയിൽ ജനിച്ചു.1939 ൽ ന്യൂസിലാൻ്റ് പര്യടനത്തിനുള്ള ഫിജി നാഷണൽ റഗ്ബി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് കമ്പനി കമാൻഡറായി സേവനമനുഷ്ഠിച്ചു.തുടർന്ന് മൂന്ന് വർഷക്കാലം റോയൽ ഫിജി മിലിട്ടറി ഫോഴ്സിലായിരുന്നു അദ്ദേഹം.1959ൽ ഫിജി ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക്  നാമനിർദ്ദേശം ചെയ്യപ്പെട്ടു.1961 ൽ ഡെപ്യൂട്ടി സെക്രട്ടറി പദത്തിൽ എത്തിച്ചേർന്നു.1970 മുതൽ 1983 വരെ ആഭ്യന്തരം, ടെലികമ്മ്യുണിക്കേഷൻ, ടൂറിസം റൂറൽ ഡെവലപ്മെൻറ്, എന്നീ വകുപ്പുകളിൽ മന്ത്രിയായി. ബ്രിട്ടീഷ് ഫിജിയുടെ അവസാനത്തെ ഗവർണ്ണർ ജനറലായിരുന്നു റിതു സർ. റിപ്പബ്ലിക്ക് ഫിജിയുടെ ആദ്യ പ്രസിഡൻറായി 1987 ൽ റിതു സർ സ്ഥാനമേറ്റു. ഫിജിയുടെ ഭരണഘടന നിലവിൽ വന്നതും (1990), ആദ്യത്തെ ജനറൽ ഇലക്ഷൻ നടന്നതും (1992) അദ്ദേഹം പ്രസിഡൻ്റായിരുന്നപ്പോൾ ആയിരുന്നു. 1993 ൽ മരണം വരെ അദ്ദേഹം പ്രസിഡൻ്റു പദത്തിലിരുന്നു.

2000 ൽ ഫിജി പുറത്തിറക്കിയ രണ്ട് ഡോളർ കറൻസി നോട്ട്. മുൻവശത്ത് (obverse) റ തു സർ പെനയ്യ ഗനിലായുടെ ഛായാചിത്രവും, വംശനാശം നേരിട്ട കാക്ക പക്ഷിയുടെ ചിത്രവും കാണാം. പിൻവശത്ത് (Reverse) 180° ഭൂമദ്ധ്യരേഖയും, ഫിജി യിലെ വിവിധ ജനവിഭാഗങ്ങളുടെ ചിത്രവും, വംശനാശ ഭീഷണിയുള്ള ഹാക്സ് ബിൽ ആമയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.

ഒരു സിഖ് കാരൻ്റെ ചിത്രം അച്ചടിച്ചുവന്ന ലോകത്തിലെ ആദ്യ കറൻസി ഫിജിയുടേതാണ്. സിഖുകാർ ഏറെയുള്ള ഫിജിയിൽ അവരുടെ സംഭാവനകൾ പരിഗണിച്ചാണ് രണ്ട് ഡോളർ കറൻസിയിൽ സിഖുകാരൻ്റെ ചിത്രം ആലേഖനം ചെയ്ത്.








No comments:

Post a Comment