10/08/2020

07/08/2020- തീപ്പെട്ടി ശേഖരണം- സ്റ്റാച്യൂ ഓഫ് ലിബർട്ടി


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
96

സ്റ്റാച്യൂ ഓഫ് ലിബർട്ടി

അമേരിക്കൻ ഐക്യനാടുക ളിലെ ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിൽ സ്ഥിതി ചെയ്യുന്ന 93 മീറ്റർ ഉയരമുള്ള നിയോ ക്ലാസിക്കൽ പ്രതിമയാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടി. ഫ്രെഡറിക് അഗസ്റ്റെ ബാർത്തോൾഡി രൂപകൽപ്പന ചെയ്ത് ഗുസ്താവ് ഈഫൽ  നിർമ്മിച്ച ഈ ശില്പം രാഷ്ട്രത്തിനു സമർപ്പിച്ചത് 1886 ഒക്ടോബർ 28നാണ്. അമേരിക്കയ്ക്ക് ഫ്രഞ്ചുകാർ നൽകിയ സമ്മാനമാണ് ഈ പ്രതിമ. സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയായ  ലിബർത്താസിന്റെ രൂപമായാണ് പ്രതിമ. വലതുകൈയ്യിൽ ഉയർത്തിപ്പിടിച്ച ഒരു ദീപശിഖയും ഇടതുകൈയ്യിൽ ഒതുക്കിപ്പിടിച്ചിരി ക്കുന്ന ജൂലൈ 4, 1776 എന്ന് റോമൻ അക്കത്തിൽ (JULY IV MDCCLXXVI) എഴുതിയ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനദിന ഫലകവുമായ റ്റബുല അൻസാത്തയുമായാണ് (a tablet evoking the law) പ്രതിമ നിൽക്കുന്നത്. ഒരു തകർന്ന ചങ്ങലയും പ്രതിമയുടെ കാൽക്കൽ കിടക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ ലിബർട്ടി എൻ‌ലൈറ്റെനിങ്ങ് ദ വേ‍ൾഡ് എന്നാണ് ഇത് അറിയപ്പെട്ടി രുന്നത്. ഈ പ്രതിമ  സ്വാതന്ത്ര്യത്തി ന്റെയും അമേരിക്കൻ ഐക്യ നാടു കളുടേയും ഒരു പ്രതീകവും അമേരിക്കയിലേക്ക് കുടിയേറി പാർക്കുന്നവർക്ക് സ്വാഗതമേകുന്ന കാഴ്ച്ചയുമാണ്. ഇരുമ്പ് ചട്ടക്കൂടിൽ ചെമ്പ് പാളികൾ പൊതിഞ്ഞാണ്‌ ഈ ശില്പം ഉണ്ടാക്കിയിരിക്കുന്നത്.

എന്റെ ശേഖരണത്തിലെ സ്റ്റാച്ചു ഓഫ് ലിബർട്ടിയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...


No comments:

Post a Comment