ഇന്നത്തെ പഠനം
| |
അവതരണം
|
രാജീവൻ കാഞ്ഞങ്ങാട്
|
വിഷയം
|
ചിത്രത്തിനുപിന്നിലെ ചരിത്രം
|
ലക്കം
| 44 |
ഹിരോഷിമ ദിനം
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ 1945 ആഗസ്റ്റ് 6 ന് അമേരിക്ക ജപ്പാനിലെ ഹോൺഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിൽ ആദ്യത്തെ അണുബോംബ് വർഷിച്ചു.പസഫിക്ക് സമുദ്രത്തിലെ ടിനിയൻ ദ്വീപിൽ നിന്നും ഉയർന്ന ഇനോല ഗേ(Inola Gay) എന്ന B-29 ബോയിംഗ് യുദ്ധവിമാനം രാവിലെ 8.15-നാണ് ഹിരോഷിമയിൽ "ലിറ്റിൽ ബോയ്" എന്നു പേരുള്ള അണുബോംബ് വർഷിച്ചത്.ഹിരോഷിമയിലെ ജനസംഖ്യയുടെ 30% ആളുകൾ, ഏകദേശം 70,000ത്തിനും 80,000ത്തിനും ഇടയിൽ ബോംബ് സ്ഫോടനത്തിന്റ ഫലമായി മരണമടഞ്ഞു എന്നാണ് കണക്ക്.70,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ബോബ് വീണ സ്ഥത്തിനു ചുറ്റുമുള്ള 11ചതിരശ്രകിലോമീറ്റർ പ്രദേശം നിശ്ശേഷം ചാരമായിത്തീർന്നു.ഇന്നും അണുപ്രസരണത്തിന്റ തിക്തഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ജനങ്ങൾ ഹിരോഷിമയിൽ ജീവിക്കുന്നു.യുദ്ധത്തിന്റ ദുരിതങ്ങളെക്കുറിച്ച് ലോക ജനതയെ ബോധവാൻമാരാക്കുന്നതിനും അണ്വായുധങ്ങളുടെ ഉപയോഗത്തിൽ നിന്നും ലോകരാഷ്ട്രങ്ങളെ പിന്തിരിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ആഗസ്റ്റ് 6 ഹിരോഷിമ ദിനമായി ആചരിക്കുന്നു.ഈ ദിനത്തിൽ അണുപ്രസരണത്തിന്റ ഇരയായി മരണമടഞ്ഞ സടാക്കോ സസാക്കി എന്ന ബാലികയും മരണകിടക്കയിൽ വെച്ച് സുഹൃത്തുക്കളുടെ നിർദ്ദേശം പ്രകാരം നിർമ്മിച്ച സടാക്കോ കൊക്കുകളും സമാധാനത്തിന്റെ പ്രതീകങ്ങളായിത്തീർന്നു.ആയിരം കൊക്കുകൾ നിർമ്മിക്കാൻ തുടങ്ങിയ സടാക്കോയ്ക്ക് 644 എണ്ണം ആയപ്പോഴേക്കും മരണത്തിന് കീഴടങ്ങേണ്ടിവന്നു. പിൽക്കാലത്ത് ലോകത്തെമ്പാടും ഈ ദിനാചരണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ സടാക്കോ കൊക്കുകൾ നിർമ്മിച്ചു.ജപ്പാൻകാർ ലോകത്തിന് പരിചയപ്പെടുത്തിയ കടലാസിൽ വിവിധ രൂപങ്ങൾ നിർമ്മിക്കുന്ന "ഒറിഗാമി" വിദ്യയുടെ ഭാഗമായി ലോകത്തിൽ ഏറ്റവും കൂടുതൽ നിർമ്മിച്ച കടലാസ് രൂപങ്ങളിൽ പ്രഥമ സ്ഥാനത്ത് സടാക്കോ കൊക്കുകളും ഇടംപിടിച്ചു.ആയിരം കൊക്കുകൾ നിർമ്മിച്ചാൽ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങളെല്ലാം നടക്കുമെന്നും കൊക്കുകൾ ഐശ്വര്യം കൊണ്ടുവരുമെന്നുമെക്കയാണ് ജപ്പാൻ കാരുടെ വിശ്വാസം. ജീവിതത്തിൽ പലവിധത്തിലുള്ള പ്രകൃതിക്ഷോഭങ്ങൾ വന്ന പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജപ്പാൻ കാർ ഇത് പിന്തുടർന്നു.ഇന്നും വിദ്യാർത്ഥികൾക്കും മറ്റും കണക്കിലെ വിവിധ രൂപങ്ങൾ പഠിപ്പിക്കുന്നവേളകളിൽ സടാക്കോ കൊക്ക് നിർമ്മാണം അധ്യാപകരും പ്രയോജനപ്പെടുത്തുന്നു.ഹിരോഷിമ യുദ്ധം സ്മാരകത്തിൽ സടാക്കോ സസാക്കിയും സടാക്കോ നിമ്മിച്ച കൊക്കും ഇടം പിടിച്ചു.ഇന്ന് ലോകത്ത് ഏറ്റെടുക്കാവുന്ന ഒരു ടാസ്കാണ് ആയിരം സടാക്കോ കൊക്ക് നിർമ്മാണം.
No comments:
Post a Comment