ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 97 |
എന്റെ മാതൃരാജ്യം
1947 ഓഗസ്റ്റ് 15 ന് അര്‍ദ്ധ രാത്രിയില്‍ ഇന്ത്യ കണ്ണ് ചിമ്മി തുറന്നത് സ്വതന്ത്ര പരമാധികാര ത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ലോകത്തേക്കായിരുന്നു. അന്നുമുതല്‍ ഇന്ത്യ തുടര്‍ച്ചയായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയയാവുകയാണ്. സ്വാതന്ത്ര്യം കിട്ടിയ നാളില്‍ ഇന്ത്യന്‍ ജനസംഖ്യ വെറും 400 ദശലക്ഷം മാത്രം ആയിരുന്നു. ഇപ്പോള്‍ 100 കോടിയില്‍ അധികം ആളുകള്‍ വസിക്കുന്ന ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ഇന്ത്യയിലാണ് ലോകത്ത് ഏറ്റവും അധികം ആളുകള്‍ക്ക് വോട്ടവകാശമുള്ളത്. ഏറ്റവും അധികം ആളുകള്‍ മുഖ്യ ജനാധിപത്യ പ്രക്രിയയായ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും ഇന്ത്യയിൽ ആണ്. ഇന്ത്യ എന്റെ രാജ്യമാണ് ആ തിരിച്ചറിവ് ഒരോ ഭാരതീയനും ഉണ്ടാകണം. .നാം ഓരോരുത്തരും നമ്മൂടെ രാജ്യത്തെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. മറ്റ് രാജ്യങ്ങളെ പോലെയല്ല ഇന്ത്യ ഇവിടെ ഉള്ളതു പോലെ മതങ്ങളും ഭാഷയും സംസ്ക്കാരവും ലോകത്ത് മറ്റൊരിടത്തൂം ഉണ്ടാകില്ല. ഓരോ ഭാരതീയനും ഏറെ അഭിമാനത്തോടെ ഓർക്കേണ്ടതും മനസ്സിലാക്കേണ്ടതും ആണ് നമ്മുടെ സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രം. അനേകം ധീര ദേശ സ്നേഹികളുടെ ത്യാഗോജ്ജ്വലമായ പോരാട്ടത്തിന്റെയും ജീവ ത്യാഗ ത്തിന്റെയും ഫലമാണ് നാം ഇന്ന് ഇനനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരെയെല്ലാം അതിനായി പ്രേരിപ്പിച്ചത് അവരുടെ ദേശ സ്നേഹമാണ്. അല്ലായിരുന്നെങ്കിൽ ഇന്നും നമ്മൾ വിദേശ ആദിപത്യത്തി ൽത്തന്നെ തുടർന്നേനെ. 'ഇന്ത്യ' എന്ന ഒറ്റ വികാരമാണ് അവരെ ഇതിനായി പ്രേരിപ്പിച്ചത്.
തീപ്പെട്ടിയുടെ ലോക കുത്തക സ്വീഡിഷ് കമ്പനികള്‍ക്ക് ആണെങ്കിലും ഇന്ത്യയില്‍ തീപ്പെട്ടിയുടെ നിര്‍മാണം ആരംഭിച്ചത് ജപ്പാന്‍കാരാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കല്‍ക്കത്തയില്‍ കുടിയേറി താമസിച്ചിരുന്ന ഏതാനും ജപ്പാനീസ് കുടുംബങ്ങളാണ് ഇവിടെ ആദ്യമായി തീപ്പെട്ടി നിര്‍മിച്ചത്. യന്ത്ര സഹായം ഒന്നും കൂടാതെയായിരുന്നു അത്. പിന്നീട് ഇവരില്‍ നിന്ന് തദ്ദേശീയര്‍ തീപ്പെട്ടി നിര്‍മാണവിദ്യ പഠിക്കുകയും കല്‍ക്കത്തയുടെ വിവിധ പ്രദേശങ്ങളില്‍ നിരവധി ചെറുകിട തീപ്പെട്ടി കമ്പനികള്‍ സ്ഥാപിക്കുകയും ചെയ്തു.
തീപ്പെട്ടിക്ക് ഇന്ത്യയില്‍ പെട്ടെന്നു തന്നെ വന്‍ പ്രചാരം ലഭിച്ചു. ആവശ്യമായത്ര തീപ്പെട്ടി ഉണ്ടാക്കുവാന്‍ കല്‍ക്കത്തയിലെ ചെറുകിട തീപ്പെട്ടി കമ്പനികള്‍ക്ക് കഴിയാതെ വന്നതിനാല്‍ സ്വീഡന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് തീപ്പെട്ടി ഇറക്കുമതി ചെയ്തിരുന്നു. ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടതോടെ, സ്വീഡനില്‍ നിന്നുള്ള തീപ്പെട്ടി ഇറക്കുമതി പാടേ നിലച്ചു. യുദ്ധാനന്തരകാലത്ത് ഇറക്കുമതി തീപ്പെട്ടിയുമായി മത്സരിക്കാനാവാതെ കല്‍ക്കത്തയിലെ തീപ്പെട്ടി വ്യവസായം ആകെ തളര്‍ന്നു. ഇക്കാലത്താണ് കൈ കൊണ്ടുള്ള ചെറുകിട തീപ്പെട്ടി വ്യവസായം ദക്ഷിണേന്ത്യയിലേയ്ക്ക് പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ രാമനാഥപുരം, തിരുനല്‍വേലി എന്നീ ജില്ല കളിലേയ്ക്ക് കളം മാറിയത്. പി.അയ്യനാടാര്‍, എ. ഷണ്‍മുഖനാടാര്‍ എന്നീ രണ്ടു തമിഴ്‌നാട്ടുകാരാണ് ദക്ഷിണേന്ത്യയിലെ തീപ്പെട്ടി വ്യവസായത്തിനു നാന്ദി കുറിച്ചത്. ഇവര്‍ കല്‍ക്കത്തയിലേക്കു പോയി തീപ്പെട്ടി നിര്‍മാണ വിദ്യ പഠിച്ചവർ ആയിരുന്നു. കല്‍ക്കത്തയിലെ ഒരു കച്ചവടക്കാരനായ പൂര്‍ണചന്ദ്ര റായ് യില്‍ നിന്നാണ് ഇവര്‍ ഇതു പഠിച്ചത്. തമിഴ്‌നാട്ടിലെ വരണ്ട കാലാവസ്ഥ, കുറഞ്ഞ ചെലവില്‍ തൊഴിലാളികളെ കിട്ടുന്ന അവസ്ഥ, അയല്‍ സംസ്ഥാനമായ കേരളത്തില്‍ നിന്ന് തീപ്പെട്ടിക്കൊള്ളികള്‍ക്കാവശ്യമായ മരം തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നിവ തമിഴ്‌നാട്ടിലെ തീപ്പെട്ടി വ്യവസായത്തിനു അനുകൂല സാഹചര്യം ഒരുക്കി. 1923 ലാണ് തമിഴ്‌നാട്ടില്‍ ആദ്യമായി തീപ്പെട്ടി നിര്‍മാണത്തിന് തുടക്കം കുറിച്ചത്. ചെറുകിട തീപ്പെട്ടി വ്യവസായത്തിന്റെ കുത്തക ഇന്നും തമിഴ്‌നാട് സംസ്ഥാനത്തിനാണ്. മുമ്പൊക്കെ കേരളത്തിലും നിരവധി തീപ്പെട്ടി കമ്പനികള്‍ ഉണ്ടായിരുന്നു. പലവിധ കാരണങ്ങളാല്‍ ഇന്ന് ഇവയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചത് പോലെയാണ്.
മാത്യ രാജ്യവുമായി ബന്ധമുള്ള എന്റെ ശേഖരണത്തിലെ തീപ്പെട്ടികൾ താഴെ ചേർക്കുന്നു.

No comments:
Post a Comment