16/08/2020

12/08/2020- കറൻസിയിലെ വ്യക്തികൾ- ഫ്രെഡറിക് ഏംഗൽസ്


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
08
   
ഫ്രെഡറിക് ഏംഗൽസ്

ഒരു ജർമ്മൻ സാമൂഹ്യ ശാസ്ത്രജ്ഞനും, തത്വ ചിന്തകനും കാൾ മാർക്സിനൊപ്പം കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയെടുത്ത വ്യക്തിയും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ(1848) എഴുതിയ വ്യക്തികളിൽ ഒരാളുമാണ്. മാർക്സിന്റെ മരണശേഷം ദാസ് ക്യാപ്പിറ്റലിന്റെ രണ്ടും മൂന്നും ലക്കങ്ങൾ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചതും ഏംഗൽസ് ആയിരുന്നു.

ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഏംഗൽസിന്റെ മനസ്സ് എപ്പോഴും സമൂഹത്തിലെ കഷ്ടപ്പെടുന്ന, അവശതയനുഭവിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ കൂടെയായിരുന്നു. തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനത്തിനിടയിലാണ് പിന്നീട് സുഹൃത്തും സഹപ്രവർത്തകനുമായ കാൾ മാർക്സിനെ കണ്ടു മുട്ടുന്നത്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും മുതലാളിത്തത്തിനെതിരേ നടന്ന വിപ്ലവത്തിന്റെ പ്രചോദനങ്ങൾ ഇരുവരും ചേർന്ന് പല കാലഘട്ടങ്ങളിലായി എഴുതിയ പുസ്തകങ്ങളായിരുന്നു. 1895 ൽ തൊണ്ടയിലെ അർബുദരോഗം മൂലം അദ്ദേഹം മരണമടഞ്ഞു.

ഫ്രെഡറിക് ഏംഗൽസ് ജനിച്ചത് പ്രഷ്യയിലെ ബർമ്മൻ എന്ന സ്ഥലത്ത് (ഇപ്പോൾ ജർമ്മനിയുടെ ഭാഗം) ഒരു വസ്ത്ര നിർമ്മാണ വ്യവസായിയുടെ മകനായിട്ടാണ്‌ .  ഏംഗൽസിന്റെ പിതാവ് ദൈവഭക്തനായ ഒരാളായിരുന്നു, അതുകൊണ്ടു തന്നെ ഏംഗൽസിനേയും ആ വഴിയിലൂടെ നയിക്കാൻ പിതാവ് താൽപര്യപ്പെട്ടു. ഏംഗൽസ് വളർന്നു വരുന്നതോടെ അദ്ദേഹത്തിന്റെ മനസ്സിൽ നിരീശ്വവിശ്വാസത്തിന്റെ വിത്തുകളാണ് വിതക്കപ്പെട്ടത്. 1838-ൽ ബർമ്മനിലെ വ്യവസായ സം‌രഭത്തിൽ ശമ്പളമില്ലാതെ ഗുമസ്തനായി ജോലി ചെയ്തു. ഏംഗൽസിന്റെ മനസ്സിൽ വിപ്ലവത്തിന്റെ ആദ്യപാഠങ്ങൾ ഉറച്ചിരുന്നു. 

ഹെഗലിന്റെ ആശയങ്ങളാണ് ഏംഗൽസിനെ കൂടുതലായും ആകർഷിച്ചത്. 1838 സെപ്തംബറിൽ ദ ബെദോവിൻ എന്ന പേരിൽ ഏംഗൽസിന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചു.1841 ൽ പ്രഷ്യൻ സേനയിൽ സൈനികനായി ജോലിക്കു ചേരുകയും, ഇതിന്റെ ഭാഗമായി ഏംഗൽസിന് ബെർലിനിലേക്ക് സൈനിക സേവനത്തിനായി പോകേണ്ടിയും വന്നു. ബെർലിനിൽ അദ്ദേഹം യങ്ഹെഗേലിയൻസ് എന്നറിയപ്പെട്ടുന്ന യുവസംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ച് പത്രത്തിന്റെ എഡിറ്റർ പിന്നീട് സുഹൃത്തും, സഹപ്രവർത്തകനുമായിരുന്നു കാൾ മാർക്സായിരുന്നു. എന്നാൽ ആ സമയത്ത് ഇരുവരും നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല.

1842 - ൽ തുണിമിൽ വ്യവസായത്തിൽ പരിശീലനം നേടുന്നതിനായി ഏംഗൽസിന്റെ മാതാപിതാക്കൾ അദ്ദേഹത്തെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്കയച്ചു. മാഞ്ചസ്റ്ററിൽ നിന്നും തിരികെ ജർമ്മനിയിലേക്കു പോകുന്ന വഴി പാരീസിൽ വച്ചാണ് ഏംഗൽസ് മാർക്സിനെ നേരിട്ടു കാണുന്നത്.

മാഞ്ചസ്റ്ററിലെ ആദ്യ കാലഘട്ടത്തിൽതന്നെയാണ് ഏംഗൽസ് പിന്നീട് തന്റെ ജീവിത പങ്കാളിയായി മാറിയ മേരി ബേൺസ് എന്ന തീവ്രമായ ചിന്താധരണിയുള്ള തൊഴിലാളി സ്ത്രീയെ പരിചയപ്പെടുന്നത്.ഇവിടെ വെച്ചാണ് ഏംഗൽസ് ഔട്ട്ലൈൻ ഓഫ് എ ക്രിട്ടിക്ക് ഓഫ് പൊളിറ്റിക്കൽ ഇക്കണോമി എന്ന തന്റെ ആദ്യ കൃതി പ്രസിദ്ധപ്പെടുത്തുന്നത് കാൾ മാർക്സ് എഡിറ്ററായിരുന്നു പത്രത്തിലാണ് ഈ കൃതി ആദ്യം പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ലണ്ടിലെ ഫാക്ടറി തൊഴിലാളികളുടെ മോശം ജീവിതസാഹചര്യങ്ങൾ ഏംഗൽസിനെ ഇരുത്തി ചിന്തിപ്പിച്ചു. കൂടാതെ ഇംഗ്ലണ്ടിലെ ചേരികളിൽ കണ്ട ബാലവേല പോലുള്ള കൊടും ക്രൂരതകൾ അദ്ദേഹത്തെ വിഷമവൃത്തത്തിലാക്കി. ഇംഗ്ലണ്ടിൽ താൻ കണ്ട ജീവിതങ്ങളെക്കുറിച്ച് ഒരു പരമ്പരതന്നെ അദ്ദേഹം എഴുതി ഉണ്ടാക്കി മാർക്സിനയച്ചു കൊടുക്കുകയും അദ്ദേഹം അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇവയെല്ലാം കൂടി പിന്നീട് ദ കണ്ടീഷൻ ഓഫ് ദ വർക്കിംഗ് ക്ലാസ്സ് ഇൻ ഇംഗ്ലണ്ട് എന്ന ഒരു സമാഹാരമായി പുറത്തിറങ്ങി.

1844 ആഗസ്റ്റിൽ ഏംഗൽസ് മാഞ്ചസ്റ്റ് വിട്ട് തിരികെ ജർമ്മനിയിലേക്കു മടങ്ങാനൊരുങ്ങി. ഏംഗൽസും കാൾ മാർക്സുമായുള്ള ദീർഘകാലത്തെ ബന്ധം തുടങ്ങുന്നതും പാരീസിൽവെച്ചാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന മാർക്സിന്റെ ആശയം, നിലവിലുള്ള സമൂഹത്തെ എങ്ങനെ ഉടച്ചു വാർക്കാം എന്ന ഏംഗൽസിന്റെ സ്വപ്നത്തിനു കൂടുതൽ വിശാലമായ മാനങ്ങൾ നൽകി.ഏംഗൽസ് പാരീസിൽ വീണ്ടും തങ്ങുകയും ഹോളി ഫാമിലി എന്ന പുസ്തകത്തിന്റെ രചനയിൽ മാർക്സിനെ സഹായിക്കുകയും ചെയ്തു. 

പാരീസിലായിരുന്ന കാലത്ത് ഏംഗൽസും, മാർക്സും ലീഗ് ഓഫ് ദ ജസ്റ്റ് എന്ന രഹസ്യ വിപ്ലവസംഘടയിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. മാർക്സ് പ്രവർത്തിച്ചിരുന്ന പത്രം ഫ്രഞ്ച് സർക്കാരിന്റെ നോട്ടപ്പുള്ളിയായതിനാൽ ആ പത്രത്തിൽ പ്രവർത്തിക്കുന്നവരോടെല്ലാം 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.മാർക്സ് തന്റെ ഭാര്യയേയും മകളേയും കൂട്ടി തന്റെ ജന്മദേശമായ ബ്രസ്സൽസ്സിലേക്കു പോയി, ഏംഗൽസ് തിരികെ ബർമനിലേക്കുപോയി ദ കണ്ടീഷൻ ഓഫ് ദ ഇംഗ്ലീഷ് വർക്കിംഗ് ക്ലാസ്സ് എന്ന പുസ്തകത്തിന്റെ രചനയിൽ മുഴുകി. 1845ഏപ്രിൽ അവസാന കാലത്ത് ഏംഗൽസ് ബ്രസ്സൽസിലേക്കു പോയി, അവിടെ ദ ജർമ്മൻ ഐഡിയോളജി എന്ന പുസ്തകത്തിന്റെ രചനയിൽ മാർക്സുമായി സഹകരിക്കാനായിരുന്നു ഇത്.  

1845 മുതൽ 1848 വരെയുള്ള കാലഘട്ടത്തിൽ മാർക്സും ഏംഗൽസ്സും ബ്രസ്സൽസ്സിലാണ് താമസിച്ചിരുന്നത്. ജർമ്മൻ കമ്മ്യൂണിസ്റ്റ് ലീഗ് എന്ന സംഘടനയുടെ അണിയറപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുകയായിരുന്നു ഇരുവരും. നേരത്തേ തന്നെ പ്രവർത്തനം അവസാനിപ്പിച്ച ലീഗ് ഓഫ് ജസ്റ്റ് എന്ന സംഘടനയുടെ ഒരു പിന്തുടർച്ച എന്ന നിലയിലാണ് കമ്മ്യൂണിസ്റ്റ് ലീഗ് ഉദയം ചെയ്തത്.ഈ സംഘടനാ പ്രവർത്തനത്തോടൊപ്പം തന്നെ ഇരുവരും കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങൾ അടങ്ങുന്ന ഒരു ലഘുലേഖ തയ്യാറാക്കാൻ തുടങ്ങി. ഇതാണ് പിൽക്കാലത്ത് നിരവധി തൊഴിലാളി പ്രസ്ഥാനങ്ങളേയും, രാഷ്ട്രങ്ങളേയും നയിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ചരിത്രപ്രസിദ്ധമായ പുസ്തകം. 1848 ഫെബ്രുവരി 21 നാണ് ഇതിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്, ഇത് ജർമ്മൻ ഭാഷയിലായിരുന്നു.

1848 ൽ ഫ്രാൻസിൽ തുടങ്ങിയ വിപ്ലവം പാശ്ചാത്യ രാജ്യങ്ങളിലേക്കു പടരാൻ തുടങ്ങിയപ്പോൾ മാർക്സും ഏംഗൽസും പാരീസിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു. ഇരുവരും പ്രഷ്യയിലെ കൊളോൺ എന്ന സ്ഥലത്തേക്ക് താമസം മാറി. കൊളോണിൽ ഇരുവരും ഒരു പത്രത്തിൽ ജോലി ചെയ്യാൻ തുടങ്ങി.  ഇക്കാലത്ത് ഏംഗൽസ് ബാദെൻ, പലാത്തിനേത്ത് എന്നീ സ്ഥലങ്ങളിൽ നടന്ന മുന്നേറ്റങ്ങളിൽ പ്രത്യക്ഷ പങ്കാളികളായി.1849 ൽ നടന്ന വിപ്ലവ മുന്നേറ്റവുമായി ബന്ധപ്പെട്ട് മാർക്സിന് പ്രഷ്യൻ പൗരത്വം നഷ്ടപ്പെടുകയും, അദ്ദേഹത്തിന് രാജ്യം വിടേണ്ടിയും വന്നു. ജർമ്മനിയിൽ നടന്ന ഒരു സായുധ വിപ്ലവത്തിൽ ഏംഗൽസ് നേരിട്ടു പങ്കാളിയായി. ഈ മുന്നേറ്റത്തെ പോലീസ് അടിച്ചമർത്തി, അപകടകരമായ മാർഗ്ഗത്തിലൂടെയെങ്കിലും ഏംഗൽസിന് തന്റെ ജീവൻ രക്ഷിക്കാനായി. സ്വിറ്റ്സർലണ്ടിലൂടെ ഒരു അഭയാർത്ഥിയെപ്പോലെ സഞ്ചരിച്ച ഏംഗൽസ് ഒടുവിൽ ഇംഗ്ലണ്ടിൽ അഭയംപ്രാപിച്ചു.

തിരികെ ലണ്ടനിലെത്തിയ ഏംഗൽസ് പിതാവിന്റെ കമ്പനിയിൽ ഉദ്യോഗം സ്വീകരിക്കാൻ തയ്യാറായി. മൂലധനം എന്ന കൃതിയുടെ പണിപ്പുരയിലായിരുന്ന മാർക്സിനെ സാമ്പത്തികമായി സഹായിക്കാനായിരുന്നു ഇത്.ലണ്ടനിലും ഏംഗൽസ് പോലീസിന്റെ ചാരക്കണ്ണുകൾക്കു കീഴെയാണ് ജീവിച്ചിരുന്നത്.  മാർക്സിന്റെ മരണത്തിനുശേഷം ഏംഗൽസ് ഇരുവരും തമ്മിൽ നടന്ന കത്തിടപാടുകളിലെ ഏതാണ്ട് 1500 ഓളം താളുകൾ നശിപ്പിച്ചു എന്നു പറയപ്പെടുന്നു, രണ്ടുപേരുടേയും ജീവിതത്തിലെ രഹസ്യം സ്വഭാവം കാത്തു സൂക്ഷിക്കാനായിരുന്നത്രെ ഇത്. കമ്പനിയിലെ ജോലി അദ്ദേത്തിനു സമ്മാനിച്ചത് മടുപ്പാണ്, ഈ സമയത്ത് ഏംഗൽസ് വിവിധങ്ങളായ പുസ്തകങ്ങളുടെ രചനയിൽ മുഴുകി. ദ പെസന്റ് വാർ ഇൻ ജർമ്മനി, ദ കാംപെയിൻ ഫോർ ദ ജർമ്മൻ ഇംപീരിയൽ കോൺസ്റ്റിറ്റ്യൂഷൻ, തുടങ്ങിയ പ്രശസ്തങ്ങളായ ലഘുലേഖകളും, പുസ്തകങ്ങളും രചിക്കുന്നത് ഈ കാലഘട്ടത്തിലാണ്. 1870 ൽ അദ്ദേഹം സ്ഥിരമായി ലണ്ടനിലേക്കു മാറുകയും അവിടെ മാർക്സിനൊപ്പം ജീവിക്കുകയും ചെയ്തു. മാർക്സിന്റെ മരണം വരെ ഇവർ ഒരുമിച്ചായിരുന്നു.   

1971 ൽ ഈസ്റ്റ് ജർമ്മനി പുറത്തിറക്കിയ 50 മാർക്ക് കറൻസി നോട്ട്. മുൻവശത്ത് (obverse) ഫ്രെഡറിക്ക് ഏംഗൽസിൻ്റെ ഛായാചിത്രവും പിൻവശത്ത് (Reverse) ജർമ്മനിയിലെ ഒരു ഫാക്ടറിയും ചിത്രീകരിച്ചിരിക്കുന്നു. രണ്ട് വശത്തും ഈസ്റ്റ് ജർമ്മനിയുടെ നാഷണൽ എംബ്ലവും കാണാൻ കഴിയും.














No comments:

Post a Comment