ഇന്നത്തെ പഠനം
| |
അവതരണം
|
ഹനീസ് M. കിളിമാനൂർ
|
വിഷയം
|
കറൻസിയിലെ വ്യക്തികൾ
|
ലക്കം
| 08 |
ഹബീബ് ബോർഗുബെ
ടുണീഷ്യയിലെ ദേശീയനേതാവും, രാഷ്ട്രതന്ത്രജ്ഞനും, അഭിഭാഷകനുമായിരുന്നു ഹബീബ് ബോർഗുബെ. ടുണീഷ്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയും സ്വതന്ത്ര്യം കിട്ടിയ ശേഷം ആദ്യ പ്രസിഡൻ്റുമായിരുന്നു അദ്ദേഹം.1903 ൽ ടുണീഷ്യയിലെ മോണാസ്റ്റിർ എന്ന സ്ഥലത്തു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ടുണീഷ്യയിൽ പൂർത്തിയാക്കിയ ശേഷം 1924ൽ നിയമപഠനത്തിനായി പാരീസിലെത്തി.1927 ൽ ടുണിഷ്യയിൽ തിരിച്ചെത്തിയ അദ്ദേഹം ഫ്രഞ്ച് അധിനിവേശത്തിനെതിരെ പോരാട്ടം ആരംഭിച്ചു.1932ൽ " L' Action Tunisienne " എന്ന പത്രം ആരംഭിച്ചു.നിരവധി തവണ ജയിൽവാസമനുഭവിച്ചു.1952ൽ ഫ്രാൻസിനെതിരെയുള്ള സമരം ബെർഗുബെയുടെ നേതൃത്വത്തിൽ ശക്തമായി. ഫ്രാൻസിൽ നിന്നും 1956 മാർച്ച് 20നു ടുണീഷ്യ സ്വാതന്ത്ര്യം നേടി. സ്വാതന്ത്ര്യാനന്തരം മുഹമ്മദ് VIII അൽ അമിൻ രാജാവ് ബെർഗുബയെ പ്രധാനമന്ത്രിയായി നിയമിച്ചു.തുടർന്ന് ഹബീബ് ബോർഗുബെ ടുണീഷ്യയുടെ ആദ്യ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റായ ശേഷം വിദ്യാഭ്യാസ പുരോഗതിക്കും വർണ്ണവിവേചനം അവസാനിപ്പിക്കാനും സാമ്പത്തിക പുരോഗതിക്കും അദ്ദേഹം പ്രാധാന്യം നല്കി.30 വർഷത്തോളം അദ്ദേഹത്തിൻ്റെ പാർട്ടിയായ സോഷ്യലിസ്റ്റ് ഡിസ്റ്റോറിയൻ പാർട്ടി അധികാരത്തിൽ തുടർന്നു.1987 ൽ പ്രധാനമന്ത്രിയായിരുന്ന സിനെഎൽ അബ്ദിൻ ബെൻ അലി ഹബീബ് ബോർഗുബെയെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുത്തു.തുടർന്നുള്ള വർഷക്കാലം വീട്ടുതടങ്കലിൽ കഴിഞ്ഞ അദ്ദേഹം 2000 ഏപ്രിൽ 6 ന് അന്തരിച്ചു.
ടുണീഷ്യ 1983ൽ പുറത്തിറക്കിയ 5 ദിനാർ കറൻസി. മുൻവശത്ത് (Obverse) ഹബീബ് ബോർ ഗുബെയുടെ ഛായ ചിത്രവും താഴെ മരുഭൂമിയും പിൻവശത്ത് (Reverse) ടുണീഷ്യയിലെ ജലവൈദ്യുത പദ്ധതിയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.
ടുണീഷ്യ 1983ൽ പുറത്തിറക്കിയ 5 ദിനാർ കറൻസി. മുൻവശത്ത് (Obverse) ഹബീബ് ബോർ ഗുബെയുടെ ഛായ ചിത്രവും താഴെ മരുഭൂമിയും പിൻവശത്ത് (Reverse) ടുണീഷ്യയിലെ ജലവൈദ്യുത പദ്ധതിയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.
No comments:
Post a Comment