31/03/2019

30/03/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- 33


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
33


29/03/2019- തീപ്പെട്ടി ശേഖരണം- കാക്ക


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
32
   
കാക്ക

                     പക്ഷികളിൽ ഏറ്റവും ബുദ്ധിശക്തിയുള്ള വർഗ്ഗമാണ്  കാക്കകൾ ലോകത്തിൽ നിരവധി തരം കാക്കകൾ ഉണ്ടെങ്കിലും കേരളത്തിൽ കാക്കകൾ രണ്ടു തരമേഉള്ളൂ. ബലിക്കാക്കയും, പേന കാക്കയും. പേനകാക്ക വലിപ്പം കുറഞ്ഞതും ധാരാളമായി കാണപ്പെടുന്നതുമാണ്. പേന കാക്കയുടെ കഴുത്തും മാറിടവും ചാര നിറത്തിൽ കാണപ്പെടുന്നു. ബലി കാക്കയുടെ ദേഹമാസകലം കറുപ്പു നിറമാണ്.  മനുഷ്യനുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഇവയ്ക്ക് മത ചര്യകളുമായിപ്പോലും ബന്ധമുള്ളത് പുരാതനകാലം മുതൽക്കേ കാക്കകളും മനുഷ്യനുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. പരിസരങ്ങളിലെ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിൽ ഒരു പരിധിവരെ കാക്കകൾ മനുഷ്യന് സഹായകരമാവാറുണ്ട്.

                     മനുഷ്യനെ ആശ്രയിച്ച് ജീവിക്കാൻ താല്പര്യമുള്ള ഒരു  പക്ഷിയാണ് കാക്ക. ലോകത്തിൽ മിക്ക രാജ്യങ്ങളിലും കാക്ക ഉണ്ട്. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ കാക്കയുടെ സാന്നിദ്ധ്യം അപൂർവമാണ്‌. അറിഞ്ഞും അറിയാതെയും മനുഷ്യൻ ഉപേക്ഷിക്കുന്ന മാലിന്യങ്ങളെ കാക്കകൾ ഭക്ഷണമാക്കുന്നു. ആഹാരം തേടുന്നതും രാത്രി ചേക്കേറുന്നതും കൂട്ടമായാണ്. എന്നാൽ മുട്ടയിട്ടു വിരിയിക്കുന്ന കാലത്ത് മാത്രം കാക്കകൾ ഇണ പിരിഞ്ഞ് കൂട്ടത്തിൽ നിന്നു മാറി തനിയെ ഒരു കൂടുണ്ടാക്കി ജീവിക്കുന്നു. കുഞ്ഞുങ്ങൾ പറക്ക മുറ്റിപ്പോകുന്നതോടെ ഓരോ കൂടും ഉപേക്ഷിക്കപ്പെടുന്നു. എപ്പോഴായായാലും കൂട്ടത്തിലെ ഒരു കാക്കയ്ക്ക് അപകടം പിണഞ്ഞാൽ ഇവ സംഘമായി ശബ്ദമുണ്ടാക്കി ആക്രമണോത്സുകരായെത്തും.  ഈ പ്രത്യേകതകൊണ്ടാകാം മറ്റു പക്ഷികളെയെന്നപോലെ കാക്കയെ ജീവനോടെ പിടികൂടാൻ മനുഷ്യർക്ക് പൊതുവേ സാധിക്കാത്തത്.

                       കാക്കക്കൂടുകൾക്ക് നിയതമായ ആകൃതിയോ രൂപമോ ഉണ്ടാകുകയില്ല. കൂടുകെട്ടുന്ന സ്ഥലത്ത് സമൃദ്ധമായി കിട്ടുന്ന ചുള്ളികളോ കമ്പികളോ ഉപയോഗിച്ചാണ് ഇവ കൂടു നിർമ്മിക്കുന്നത്. പരുക്കനായാണ് നിർമ്മിതി കാക്കകൾ പ്രധാനമായും സന്താനോൽപാദനം നടത്തുന്നത് ഡിസംബർ മുതൽ ജൂൺ വരെയാണ്. എങ്കിലും പെരുമഴക്കാലമൊഴികെ മറ്റു സമയങ്ങളിലും ഇവ കൂടു നിർമ്മിക്കുന്നതു കാണാം.  

                           നീലനിറത്തിലുള്ള മുട്ടകൾക്കു മുകളിൽ തവിട്ടു നിറത്തിലുള്ള വരയും കുറിയും കാണാം.  കുയിലിന്റെ മുട്ടകളും ഇതിനു സമാനമായതിനാൽ കൂട്ടത്തിൽ കിടക്കുന്ന കുയിൽ മുട്ടകളെ കാക്കകൾക്ക് തിരിച്ചറിയാൻ കഴിയില്ല. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് കുയിലുകൾ കാക്കയുടെ കൂട്ടിൽ മുട്ടയിടുന്നത്.

                    വളരെ കുറച്ചു മാത്രംഉറങ്ങാറുള്ള  പക്ഷികളാണ് ഇവ. ആൽ, കൊന്ന, ബദാം തുടങ്ങിയ വലിയ മരങ്ങളാണ് ഇവ ചേക്കേറാൻ തിരഞ്ഞെടുക്കുക. രാത്രി വളരെ വൈകുന്നതു വരെയും ഇവ ബഹളം വെച്ചുകൊണ്ടിരിക്കും. രാവിലെ നേരത്തെ ഉണരുകയും ചെയ്യും. കാക്കകൾ ചേക്കയിരിക്കുന്ന മരങ്ങൾതന്നെയാണ് മൈനകളും രാത്രിയുറക്കത്തിനു തെരഞ്ഞെടുക്കാറുള്ളത്.

                           കാക്കകൾ ധാരാളം ഭക്ഷണം കിട്ടുന്ന സമയത്ത് കുറച്ചു കൊക്കിലെടുത്തുകൊണ്ടുവന്ന് ഇലകൾക്കിടയിലും മറ്റും സൂക്ഷിച്ചു വെക്കാറുണ്ട്. പിന്നീട് കുറച്ചു സമയത്തിനു ശേഷം അവ എടുത്തു ഭക്ഷിക്കുന്നു.പരിസരം വളരെ ശ്രദ്ധിക്കാറുള്ള പക്ഷിയാണ് കാക്ക.  കാക്കകൾ മാലിന്യങ്ങൾക്കു പുറമേ ധാന്യങ്ങളും പഴവർഗങ്ങളുമെല്ലാം ഭക്ഷിക്കാറുണ്ട്. എലികളും പ്രാണികളും ചെറിയ പക്ഷികളുമെല്ലാം ഇവയുടെ ഭക്ഷണങ്ങളിൽ പെടും. ചില മതങ്ങൾ കാക്കകളെ നല്ലവരായി കാണുമ്പോൾ മറ്റു ചിലത് പൈശാചികമായി ചിത്രീകരിക്കുന്നു.

                      എന്റെ ശേഖരണത്തിൽ നിന്നും കാക്കയുടെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.



28/03/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- 32


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
32


27-03-2019- ANCIENT INDIAN COINS- Mysore Hyder Ali (reign - 1763 - 1781 AD)


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
11

PRINCELY STATES
Mysore

Hyder Ali  (reign - 1763 - 1781 AD)


Hyder was an example of struggle, valour, military acumen and being victories.

A hero of the struggle to the British advances during the first two Anglo  - Mysore wars, he reigned between 1763 and 1782 AD. He is famous for his iron cased Mysore rockets.

Having distinguished himself militarily, Hyder came to dominate the titular monarch Krishnaraja Wodeyar II and had become the defacto ruler of Mysore.

Having struck alliance with the French, throughout the Carnatic Wars, Hyder and his battalions served alongside French commanders Duplex, Lally and de Bussy.

Although an illiterate his prodigious memory and financial acumen were the chief reason for for his rise to power.

He fought many wars against the British, Marathas, and Zamorin, the ruler of Calicut.

He took advantage of the Malabar coast to develop relations with the trading partners in Muscat, Persia and Ottoman and Istanbul.

Specifics of the coin shown below

Metal  - Gold 
Denomination  - Pagoda 
Weight  - 3.42 gms 
Obverse  - Siva and Parvati seated with sun and moon. 
Reverse  - Persian letter Ha encircling seven dots.

(A perfect example of unity in diversity and religious tolerance)




25/03/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- 31


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
31


23/03/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- 30


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
30


22/03/2019- തീപ്പെട്ടി ശേഖരണം- ഇന്ത്യൻ പ്രീമിയർ ലീഗ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
31
   
ഇന്ത്യൻ പ്രീമിയർ ലീഗ്
                   ഐ.സി.സി  അംഗീകരിച്ച ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന  ഒരു ട്വന്റി 20 ക്രിക്കറ്റ് പരമ്പരയാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇതിലെ ആദ്യ പരമ്പര 2008 ഏപ്രിൽ 18ന് ആരംഭിച്ചു.2008 ഏപ്രിലിൽ നടന്ന ഈ പരമ്പരയിൽ 44 ദിവസങ്ങളിയായി 59 മത്സരങ്ങളാണ് നടന്നത്. 13 കോടി രൂപയാണ്‌ സമ്മാനത്തുക(3 മില്യൺ യു.എസ്. ഡോളർ).

                എല്ലാ ടീമിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന 8 പേരും, 22 വയസ്സിൽ താഴെ ഉള്ള ക്രിക്കറ്റിൽ കളിക്കുന്നവരോ അതാത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നവരോ ആയ 4 അംഗങ്ങൾ ഉൾപ്പെടെ 16 പേർ  9 ടീമുകൾ ആണ് മത്സരിക്കുന്നത്. ഇവർ മറ്റ് 8 ടീമും ആയി  ഹോം സ്റ്റേഡിയത്തിലും, എവേ സ്റ്റേഡിയത്തിലും ഏറ്റുമുട്ടും. ഇതിൽ മുന്നിലുള്ള നാലു ടീമുകൾ സെമി ഫൈനലിൽ മാറ്റുരക്കും   ഇതിൽ നിന്ന് ഫൈനലിസ്റ്റുകളെ തിരുമാനിക്കും.

                  2007 സെപ്റ്റംബർ മുതൽ  ലളിത് മോദികൺവീനറായി ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ വന്നു. മൂന്നു വർഷം മോഡി കൺവീനറായി തുടർന്നു. സാമ്പത്തിക ക്രമക്കേടിന്റെ  പേരിൽ ആ പദവിയിൽ നിന്നും 2010 ഏപ്രിൽ 25 ന് സസ്പെൻഡ് ചെയ്തു. പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇടക്കാല ചെയർമാനായി ചിരായു അമീനെ തിരഞ്ഞെടുത്തു.      
       ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന ടീമുകൾ ഇവയാണ്.                                              
ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, പൂനെ വാരിയേഴ്സ് ഇന്ത്യ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ,
ഡെൽഹി ഡെയർഡെവിൾസ്,
കിങ്സ് XI പഞ്ചാബ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ്
 റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവയാണ്.

                       എന്റെ ശേഖരണത്തിൽ ഐ. പി. എൽ.ആയി ബന്ധമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു...





21/03/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- 29


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
29


20-03-2019- ANCIENT INDIAN COINS- Pandya(n) Empire


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
10

Sangam Age

Pandya(n) Empire  

Pandya, Chera and Chola are the principal dynasties of Sangam Age of Tamils. Sangam derives its name due to the sangama or the literary convertions held during the period of cultural awakening.

No other dynasty in the world had ruled for more duration than the Pandyas.Their reign spanned from 6th century BC to the mid 17th century AD, till the early British conquest.

Initially Pandyas ruled from the southern tip of Korkai and moved on to Madurai.Meenakshi Amman temple and Nellaiappar temples were built by this mighty empire.

From being the Jains from the early period, latter took to Shaivism during the latter part of rule.

They expanded to the Andhra and Kalinga and conquered Sri Lanka and are accredited to having diplomatic relations with the Roman Empire. 

Specifics of the coin shown below 

Metal - Copper 
Shape  - square 
Weight  - 6.50 gms 
Ruler  - unknown 
Issued anywhere between 600 BC - 200 AD 
Obverse - elephant to right with sun, moon and barred trident and other symbols.



18/03/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- 28


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
28


16/03/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- 27


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
27


15/03/2019- തീപ്പെട്ടി ശേഖരണം- താജ് മഹൽ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
30
   
താജ് മഹൽ 

ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ ആഗ്രയിൽ യമുനാ നദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യ മാതൃകകൾ കൂടി ചേർന്നുണ്ടായ മുഗൾ വാസ്തു വിദ്യയുടെ ഉത്തമ ഉദാഹരണമാണ് ഇത്. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകനിർമ്മാണം പൂർത്തിയാക്കുവാൻ 22 വർഷം എടുത്തു എന്നാണ് കണക്ക്.1983ൽ ലോകത്തിലെ പ്രൈത്യക  സ്ഥലങ്ങളുടെ യുനസ്കൊയുടെ പട്ടികയിൽ പെടുത്തി.
                           1632 ൽ നിർമ്മാണം തുടങ്ങുകയും 1653 ൽ പൂർത്തിയാക്കുകയും ചെയ്തു എന്നാണ് കണക്കാക്കപെടുന്നത്. പതിനായിരകണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറി ആണ് ഇതിന്റെ പ്രധാന ശിൽപി. താജ്മഹലിന്റെ നിർമ്മാണം പൂർത്തിയായതിന് ശേഷം ഇതുപോലെ മറ്റൊന്ന്  നിർമ്മിക്കാതിരിക്കുവാൻ ആ പാവം ശിൽപ്പിയുടെ കൈകൾ ഷാജഹാൻ വെട്ടിയെടുത്തു എന്നൊരു വേദനാജനകമായ കഥയുമുണ്ട്. ( കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർ തുള്ളി )എന്നാണ് രവീന്ദ്രനാഥ ടാഘോർ താജ്മഹലിനെ വിശേഷിപ്പിച്ചിരുന്നത്.
           മുഗൾ ചക്രവർത്തി ആയിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യ ആയിരുന്ന മുംതാസ് മഹൽ 1631 ൽ തന്റെ 14 മത്തെ കുട്ടിയായ ഗൗഹറ ബേഗം ന് ജന്മം നൽകുന്നതിനിടയിൽ മരണം സംഭവിക്കുകയും ആ മരണം മൂലം വളരെ ദുഖത്തിലായി ഷാജഹാൻ. തന്റെ ഭാര്യയായ മുംതാസുമായുള്ള അഗാധമായ പ്രണയമാണ് താജ് മഹൽ നിർമ്മിക്കുന്നതിനുള്ള പ്രേരണ എന്ന് കാലാനുസൃത വിവരങ്ങൾ കാണിക്കുന്നു. താജ്മഹലിന്റെ നിർമ്മാണത്തിനു ശേഷം ഷാജഹാന്റെ മകനായ  ഔറംഗ സീബ് ആദ്ദഹത്തെ ആഗ്ര കോട്ടയിൽ തടങ്കലിലാക്കുകയും അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഭാര്യയുടെ അടുത്ത് തന്നെ അടക്കം ചെയ്യുകയും ചെയ്തു.വർഷം തോറും 2 മുതൽ 4 ദശലക്ഷം ആളുകൾ താജ് മഹൽ സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇതിൽ ഏറെയും  വിദേശികൾ ആണ്.
                  എന്റെ ശേഖരണത്തിലുള്ള താജ്മഹലിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ ചുവടെ ചേർക്കുന്നു...






14/03/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- 26


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
26


13-03-2019- ANCIENT INDIAN COINS- Dutch India


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
08

Mughal Empire

Nagapatinam or "Porto Novo" Pagoda 

Dutch East India Company  - VOC (Vereenigde Oostidische Compagine or United East India Company) was established in 1602, often considered the first multinational corporation  in the world, the first to issue stock and possessed quasi - governmental powers to wage war,  imprison and execute convicts and establish colonies. 
This company paid a dividend of 18% for two centuries to its shareholders. Weighed down by corruption in the late 18th century,  the company went bankrupt and was dissolved in 1800 AD. 

The Dutch took Nagapatinam from the Portuguese in 1658 which served as their capital in southeast India from 1690 until it was conquered by the British in 1784.

Specifics of the coin shown below 

Metal  - Gold 
Weight  - 3.39 gms 
Diameter  - 11 mm 
Struck during 1747 - 1781 AD 
Obverse  - Vishnu standing facing 
Reverse  - grains and convex



11/03/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- 25


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
25


09/03/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- 24


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
24