03/03/2019

01/03/2019- തീപ്പെട്ടി ശേഖരണം- മയിൽ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
27
   
മയിൽ

ജന്തു വിഭാഗത്തിൽ പക്ഷി ജാതിയിൽ പെടുന്ന കോഴികളുടെ കുടുബത്തിൽ പെട്ടവയാണ് മയിൽ. പൊതുവെ മയിൽ എന്ന്   പറയുമ്പോൾ ആൺ മയിലിനെ ആണ് ഉദ്ദേശിക്കുന്നത്. ആൺ മയിലിനും പെൺമയിലിനും രൂപത്തിൽ കാര്യമായ വെത്യാസം ഉണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. എന്നാൽ പെൺമയിലിന് നീണ്ട പീലി ഇല്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യൻ ) ആഫ്രിക്കയിലും ആണ് കണ്ട് വരുന്നത് . വളരെ ചെറിയ ദൂരം മാത്രമെ ഇവയ്ക്ക് പറക്കുവാൻ കഴിയു , സൂക്ഷമമായ കേൾവി ശക്തിയും കാഴ്ച്ച ശക്തിയും ഇവയ്ക്ക് ഉണ്ട്. ശത്രുക്കളുടെ ആഗമനം വളരെ പെട്ടന്ന് തിരിച്ചറിയാൻ ഇവയ്ക്കാകും.
                    ഏഷ്യൻ ഇനമായ ഇന്ത്യൻ മയിലിനെ നീലമയിൽ എന്നും വിളിക്കാറുണ്ട്.ഇന്ത്യയിൽ മിക്കയിടത്തും ഇവയെ കണ്ടു വരുന്നു. മയിൽ ഇന്ത്യയുടെ ദേശീയ പക്ഷി ആണ് മറ്റൊരു അപുർവ്വ ഏഷ്യൻ ഇനമായ പച്ച മയിൽ അഥവാ (ഡ്രാഗൺ ) പക്ഷി ആസാമിലും ഇന്തൊനേഷ്യയിലെ ജാവ ദ്വിപ്പിലും, മ്യാൻമറിലും കാണാറുണ്ട്. വംശനാശം കാരണം ഇവയെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. കോംഗോമയിൽ മധ്യ ആഫ്രിക്കയിൽ ആണ് കണ്ട് വരാറ്.
                 മയിലുകൾ മിശ്രഭുക്കുകൾ ആണ് ഇലകൾ, ചെടികളുടെ ഭാഗങ്ങൾ, പുഷ്പദളങ്ങൾ, വിത്തുകൾ പ്രാണികൾ, ഉരഗങ്ങൾ മുതലായവ ആണ് ഭക്ഷണം. ചിലപ്പോൾ ചെറിയ പാമ്പുകളെ പോലും ഇവ ഭക്ഷണമാക്കാറുണ്ട്. രാവിലെയും വൈകുന്നേരവും ആണ് ഇര തേടൽ ഉച്ചയ്ക്കും രാത്രിയും മരപ്പൊത്തുകളിൽ വിശ്രമിക്കാറാണ് പതിവ്.
              ഒരു മയിലിൽ നിന്ന് ശരാശരി 200 പീലികൾ വരെ ലഭിക്കും.ഇന്ത്യൻ മയിലിനെ കൊല്ലുന്നതും പീലി ശരീരത്തിൽ അണിയുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. കൊഴിഞ് വീഴുന്ന പീലികൾ മാത്രമാണ് കൈവശം വയ്ക്കുവാൻ അനുമതി ഉള്ളത്. ഹിന്ദു വിശ്വാസ പ്രകാരം പരമശിവന്റെയും പാർവ്വതി ദേവിയുടെയും പുത്രനായ സുബ്രമണ്യന്റെ വാഹനമാണ് മയിൽ
                 എന്റെ ശേഖരണത്തിലുള്ള മയിലിന്റെ ചിത്രമുള്ള തീപ്പെട്ടികൾ ചുവടെ ചേർക്കുന്നു...





No comments:

Post a Comment