03/03/2019

02/03/2019- തീപ്പെട്ടി ശേഖരണം- കോഴി


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
28
   
കോഴി

പക്ഷികളിൽ ഫാസിയാനിഡ കുടുംബത്തിലെ ഉപകുടുംബമായ ഫാസിയാനിനയിലെ ഒരു ഇനമാണ് കോഴി.ആഗോളമായി മനുഷ്യർ മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി വളർത്തുന്ന പക്ഷിയാണിത് ഇണക്കി വളർത്തപ്പെട്ട ചുവന്ന കാട്ടുകോഴികളുടെ പിൻതലമുറ ആണ് ഇന്ന് നാം കാണുന്ന വളർത്ത് കോഴികൾ.

                                      ഇവയ്ക്ക്                പരിമിതമായ ദൂരം മാത്രമെ പറക്കുവാൻ സാധിക്കുകയുള്ളു ഓരോ പ്രദേശങ്ങൾക്കനുസരിച്ച് അന്നാട്ടിലെ നാടൻ ഇനങ്ങളുടെ രൂപത്തിൽ വെത്യാസം കാണുന്നു ഇവ ഇടുന്ന മുട്ടകൾക്ക് അടയിരുന്ന് 21 ദിവസം ആകുമ്പോൾ മുട്ട വിരിയും പെൺ കോഴികൾ ആണ് അടയിരിക്കുന്നത്. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത കുഞ്ഞുങ്ങളെ നന്നായി സംരക്ഷിക്കും എന്നതാണ്.

                               മനുഷ്യർ കോഴിയെ വളർത്തുന്നത് പ്രധാനമായും കോഴിമുട്ട ഇറച്ചി എന്നിവയ്ക്ക് വേണ്ടിയാണ് കോഴി കാഷ്ടം വളമായും ഉപയോഗിച്ചു വരുന്നുണ്ട്. കോഴികളെ തമ്മിൽ അങ്കം വെട്ടിക്കുന്നത് ഒരു വിനോദവും വ്യവസായവുമാണ്.ഇതിനു വേണ്ടി പരിശീലിപ്പിച്ചെടുക്കുന്ന കോഴികളെ അങ്കകോഴികൾ എന്നാണ് വിളിക്കുന്നത് കോഴിയങ്കം കേരളത്തിൽ നിയമവിരുദ്ധമായ വിനോദം ആണ്. സാധാരണയായി കേരളത്തിൽ കാണുന്ന സങ്കരയിനങ്ങൾ വൈറ്റ് ലഗോൺ, ഗിരിരാജൻ, ബ്രോയിലർ, ഗ്രാമപ്രിയ, ഗ്രാമലക്ഷമി എന്നിവയാണ്.

കോഴിയുടെ ചിത്രമുള്ള എന്റെ ശേഖരണത്തിലെ ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.






No comments:

Post a Comment