31/03/2019

15/03/2019- തീപ്പെട്ടി ശേഖരണം- താജ് മഹൽ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
30
   
താജ് മഹൽ 

ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ ആഗ്രയിൽ യമുനാ നദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യ മാതൃകകൾ കൂടി ചേർന്നുണ്ടായ മുഗൾ വാസ്തു വിദ്യയുടെ ഉത്തമ ഉദാഹരണമാണ് ഇത്. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകനിർമ്മാണം പൂർത്തിയാക്കുവാൻ 22 വർഷം എടുത്തു എന്നാണ് കണക്ക്.1983ൽ ലോകത്തിലെ പ്രൈത്യക  സ്ഥലങ്ങളുടെ യുനസ്കൊയുടെ പട്ടികയിൽ പെടുത്തി.
                           1632 ൽ നിർമ്മാണം തുടങ്ങുകയും 1653 ൽ പൂർത്തിയാക്കുകയും ചെയ്തു എന്നാണ് കണക്കാക്കപെടുന്നത്. പതിനായിരകണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറി ആണ് ഇതിന്റെ പ്രധാന ശിൽപി. താജ്മഹലിന്റെ നിർമ്മാണം പൂർത്തിയായതിന് ശേഷം ഇതുപോലെ മറ്റൊന്ന്  നിർമ്മിക്കാതിരിക്കുവാൻ ആ പാവം ശിൽപ്പിയുടെ കൈകൾ ഷാജഹാൻ വെട്ടിയെടുത്തു എന്നൊരു വേദനാജനകമായ കഥയുമുണ്ട്. ( കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർ തുള്ളി )എന്നാണ് രവീന്ദ്രനാഥ ടാഘോർ താജ്മഹലിനെ വിശേഷിപ്പിച്ചിരുന്നത്.
           മുഗൾ ചക്രവർത്തി ആയിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യ ആയിരുന്ന മുംതാസ് മഹൽ 1631 ൽ തന്റെ 14 മത്തെ കുട്ടിയായ ഗൗഹറ ബേഗം ന് ജന്മം നൽകുന്നതിനിടയിൽ മരണം സംഭവിക്കുകയും ആ മരണം മൂലം വളരെ ദുഖത്തിലായി ഷാജഹാൻ. തന്റെ ഭാര്യയായ മുംതാസുമായുള്ള അഗാധമായ പ്രണയമാണ് താജ് മഹൽ നിർമ്മിക്കുന്നതിനുള്ള പ്രേരണ എന്ന് കാലാനുസൃത വിവരങ്ങൾ കാണിക്കുന്നു. താജ്മഹലിന്റെ നിർമ്മാണത്തിനു ശേഷം ഷാജഹാന്റെ മകനായ  ഔറംഗ സീബ് ആദ്ദഹത്തെ ആഗ്ര കോട്ടയിൽ തടങ്കലിലാക്കുകയും അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഭാര്യയുടെ അടുത്ത് തന്നെ അടക്കം ചെയ്യുകയും ചെയ്തു.വർഷം തോറും 2 മുതൽ 4 ദശലക്ഷം ആളുകൾ താജ് മഹൽ സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇതിൽ ഏറെയും  വിദേശികൾ ആണ്.
                  എന്റെ ശേഖരണത്തിലുള്ള താജ്മഹലിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ ചുവടെ ചേർക്കുന്നു...






No comments:

Post a Comment