ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 31 |
ഇന്ത്യൻ പ്രീമിയർ ലീഗ്
ഐ.സി.സി അംഗീകരിച്ച ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ഒരു ട്വന്റി 20 ക്രിക്കറ്റ് പരമ്പരയാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇതിലെ ആദ്യ പരമ്പര 2008 ഏപ്രിൽ 18ന് ആരംഭിച്ചു.2008 ഏപ്രിലിൽ നടന്ന ഈ പരമ്പരയിൽ 44 ദിവസങ്ങളിയായി 59 മത്സരങ്ങളാണ് നടന്നത്. 13 കോടി രൂപയാണ് സമ്മാനത്തുക(3 മില്യൺ യു.എസ്. ഡോളർ).
എല്ലാ ടീമിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന 8 പേരും, 22 വയസ്സിൽ താഴെ ഉള്ള ക്രിക്കറ്റിൽ കളിക്കുന്നവരോ അതാത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നവരോ ആയ 4 അംഗങ്ങൾ ഉൾപ്പെടെ 16 പേർ 9 ടീമുകൾ ആണ് മത്സരിക്കുന്നത്. ഇവർ മറ്റ് 8 ടീമും ആയി ഹോം സ്റ്റേഡിയത്തിലും, എവേ സ്റ്റേഡിയത്തിലും ഏറ്റുമുട്ടും. ഇതിൽ മുന്നിലുള്ള നാലു ടീമുകൾ സെമി ഫൈനലിൽ മാറ്റുരക്കും ഇതിൽ നിന്ന് ഫൈനലിസ്റ്റുകളെ തിരുമാനിക്കും.
2007 സെപ്റ്റംബർ മുതൽ ലളിത് മോദികൺവീനറായി ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ വന്നു. മൂന്നു വർഷം മോഡി കൺവീനറായി തുടർന്നു. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ആ പദവിയിൽ നിന്നും 2010 ഏപ്രിൽ 25 ന് സസ്പെൻഡ് ചെയ്തു. പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇടക്കാല ചെയർമാനായി ചിരായു അമീനെ തിരഞ്ഞെടുത്തു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന ടീമുകൾ ഇവയാണ്.
ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, പൂനെ വാരിയേഴ്സ് ഇന്ത്യ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ,
ഡെൽഹി ഡെയർഡെവിൾസ്,
കിങ്സ് XI പഞ്ചാബ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ്
റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവയാണ്.
എന്റെ ശേഖരണത്തിൽ ഐ. പി. എൽ.ആയി ബന്ധമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു...

No comments:
Post a Comment