ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 29 |
കളരിപ്പയറ്റ്
കേരളത്തിന്റെ തനത് ആയോധന കല ആണ് കളരിപ്പയറ്റ്. തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധനമുറ അഭ്യസിച്ചുവരുന്നു. കരാട്ടേ, കുങ്ഫു തുടങ്ങിയ ആയോധനകലകളോട് കിടപിടിക്കത്തക്കവിധത്തിൽ ശാസ്ത്രിയമായി ചിട്ടപ്പെടുത്തിയതും, ക്രമാനുഗതമായ പരിശീലനം കൊണ്ട് ആത്മരക്ഷയ്ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ കായിക കലയാണ് കളരിപ്പയറ്റ്. ഇത് ഉത്തരകേരളത്തിലെ തിയ്യ സമുദായം ആണ് പ്രധാനമായും അനുവർത്തിച്ച് വന്നത്.
തെയ്യം, പൂരക്കളി, മറുത്ത്കളി കഥകളി, കോൽകളി, വേലകളി തച്ചോളികളി തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. ഫ്യൂഡലിസം ശക്തമായിരുന്ന മധ്യകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം. നൂറ്റാണ്ടിലേറെ നീണ്ടു നിന്ന വൈദേശിക ആധിപത്യത്തോടൊപ്പം ജൻമിത്വത്തിന്റെ തകർച്ചയും, ആധുനിക ആയുധങ്ങളുടെ വരവും, മാറിയ യുദ്ധമുറകളുമെല്ലാം ഈ ആയോധനകലയുടെ പ്രാധാന്യം കുറച്ചു.
കളരി എന്ന വാക്ക് തന്നെ സൈനീക അഭ്യാസത്തിനുള്ള സ്ഥലം എന്ന അർത്ഥം വരുന്ന ഖലൂരിക എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് മലയാളത്തിൽ എത്തിയത് എന്ന് ഒരു അഭിപ്രായം ഉണ്ട്. വിദ്യ അഭ്യസിക്കാൻ പല വിഭാഗങ്ങൾക്കും അനുവാദം ഇല്ലാതിരുന്നതു പോലെ കളരിപ്പയറ്റ് അഭ്യസിക്കുവാൻ പല വിഭാഗങ്ങൾക്കും അനുവാദം ഉണ്ടായിരുന്നില്ല.
പരശുരാമനാണ് കളരിപ്പയറ്റിന് തുടക്കമിട്ടത്. അദ്ദേഹം ശത്രുസംഹാരത്തിനായി 42 കളരികൾ സ്ഥാപിച്ച് 21 ശിഷ്യൻമാരെ പരിശീലിപ്പിച്ചു കളരിപ്പയറ്റിന് തുടക്കം ഇട്ടു എന്നാണ് ഐതീഹ്യം. കേരളത്തിലെ തെക്കൻ ജില്ലകളിലും കന്യാകുമാരിയിലും അറിയപ്പെടുന്ന തെക്കൻ സമ്പ്രതായം ആവിഷ്കരിച്ചത് അഗസ്ത്യമുനി ആണ് എന്നാണ് പരക്കെ വിശ്വാസം.
പ്രധാനമായും 3 ശൈലികൾ ആണ് കളരിപ്പയറ്റിൽ ഉള്ളത്. വടക്കൻ രീതി, തെക്കൻ രീതി ,തുളു നാടൻ രീതി. കൂടുതൽ അനുക്രമങ്ങളും ഒഴക്കുമുള്ള സങ്കീർണമായ രീതിയാണ് വടക്കൻ. വേഗതയേറിയ ചെറു നീക്കങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നതാണ് തെക്കൻ. മെയ്യ് കൂടാതെ കൂടുതൽ ആയുധങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന രീതിയാണ് തുളുനാടൻ.
എന്റെ ശേഖരണത്തിലെ കളരിപ്പയറ്റിന്റെ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു.

No comments:
Post a Comment