23/09/2020

23/09/2020- കറൻസിയിലെ വ്യക്തികൾ- ജൂലിയസ് കെ നെരേരെ

 

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
15
   
ജൂലിയസ് കെ നെരേരെ

ടാൻസാനിയയുടെ ആദ്യ പ്രസിഡൻ്റായിരുന്നു ജൂലിയസ് നെരേരെ.1961 ൽ ബ്രീട്ടീഷുകാരുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം നേടി ടാൻഗാൻയികയുടെ രൂപീകരണം മുതൽ 1964ലെ ടാൻസാനിയയുടെ പിറവി സമയത്തും, 1985 ൽ വിരമിക്കും വരെയും അദ്ദേഹമായിരുന്നു രാഷ്ട്രത്തലവൻ.1922 ഏപ്രിൽ 13 നു ടാൻഗാൻയികയിലെ ബൂട്ടിമയിൽ ജനിച്ച അദ്ദേഹം രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് അദ്ധ്യാപകനായിരുന്നു.

ടാൻഗാൻയിക ആഫ്രിക്കൻ നാഷണൽ യൂണിയൻ്റെ (TANU) സ്ഥാപകരിൽ ഒരാളായിരുന്നു നെരേരെ.1954ൽ നെരേരെ സ്ഥാപിച്ച ഈ സംഘടന ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ തത്ത്വശാസ്ത്രം " ഉജ്ജമ " എന്നറിയപ്പെടുന്നു.ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നു.1961 ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ ടാങ്കായികയുടെ ആദ്യ പ്രധാനമന്ത്രിയായി നെരേ രെ. 1962 ൽ ടാൻഗാൻയിക റിപ്പബ്ലിക്കിൻ്റെ ആദ്യ പ്രസിഡൻ്റുമായി.1964 ൽ സാൻസിബാർ ഐലൻഡ് ടാൻഗാൻയികയിൽ ലയിച്ച് ടാൻസാനിയ രൂപം കൊണ്ടപ്പോൾ ജൂലിയസ് നെരേരെയായിരുന്നു രാഷ്ട്രത്തലവൻ. ജൂലിയസ് നെരേരെയുടെ ഭരണകാലത്താണ് 1978-1979 ടാൻസാനിയ - ഉഗാണ്ട യുദ്ധത്തിൽ ഏകാധിപതിയായ ഈദീ അമീനെ സ്ഥാനഭ്രഷ്ട്ര നാക്കി, ഉഗാണ്ടയിൽ ജനാധിപത്യ ഭരണം നടപ്പിലാക്കിയത്.ബുറുണ്ടിയിലെ സിവിൽ വാർ അവസാനിപ്പിച്ചതും അദ്ദേഹത്തിൻ്റെ നേട്ടമാണ്. ആഫ്രിക്കൻ മേഖലകളിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനും സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനും പ്രയത്നിച്ച  നെരേരെയെ താൻസാനിയയുടെ രാഷ്ട്രപിതാവായി കരുതുന്നു. 1999 ഒക്ടോബർ 14 നു അന്തരിച്ചു.

"ആഫ്രിക്കയുടെ മന:സാക്ഷി സൂക്ഷിപ്പുകാരൻ ", " ടാൻസാനിയൻ ഗാന്ധി" എന്നിവ അദ്ദേഹത്തിൻ്റെ വിശേഷണങ്ങളാണ്.ഗവർമെൻ്റ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ഗാന്ധി പീസ് പ്രൈസ് 1995ൽ ആദ്യം ലഭിച്ചത് ജൂലിയസ് നെരേരെയ്ക്ക് ആണ്.

2000 ൽ ടാൻസാനിയ പുറത്തിറക്കിയ 1000ഷില്ലിംഗ് ബാങ്ക് നോട്ട്. മുൻവശത്ത് (obverse) ജൂലിയസ് നെരേരെയുടെ ഛായാചിത്രവും ആഫ്രിക്കൻ ആനകളുടെ ചിത്രവും, പിൻവശത്ത് (Reverse) ടാൻസാനിയയിലെ കൽക്കരി ഖനിയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.







22/09/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ബ്രിട്ടീഷ് അന്റാർട്ടിക്ക് ടെറിട്ടറി (B A T)

   

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
59

ബ്രിട്ടീഷ് അന്റാർട്ടിക്ക് ടെറിട്ടറി
(B A T)

ബ്രിട്ടനിലെ ഏറ്റവും വലിയ വിദേശ പ്രദേശമാണ് ബ്രിട്ടീഷ് അന്റാർട്ടിക്ക് പ്രദേശം.ബ്രിട്ടീഷ് അന്റാർട്ടിക്ക് ടെറിട്ടറി (BAT) യുകെയുടെ 14 വിദേശ പ്രദേശങ്ങളിൽ ഏറ്റവും വലുതുംതെക്ക്ഭാഗവുമാണ് ലോകത്തിലെ ഏറ്റവും തെക്കുകിഴക്കൻഭൂഖണ്ഡമായ അന്റാർട്ടിക്കയിലാണ് ഇത് സ്ഥിതിചെയ്യുന്നത്
1962 മാർച്ച് 3 നാണ് BAT രൂപീകൃതമായത്. അതിനുമുമ്പ്, ഇത് ഫോക്ക്ലാൻഡ് ദ്വീപുകളുടെ ആശ്രിതത്വമായിരുന്നു.

1989 വരെ ഈ പ്രദേശം ഫാക്ക്‌ലാന്റ് ദ്വീപുകളിൽ നിന്ന് തുടർന്നു. ഉത്തരവാദിത്തം ബ്രിട്ടീഷ് അന്റാർട്ടിക്ക് ടെറിട്ടറിയിലെ കമ്മീഷണറുടെ പുതുതായി സൃഷ്ടിച്ച റോളിലേക്ക് കൈമാറി,മൂന്ന് ശാസ്ത്രീയ സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയും (BAS) പോർട്ട് ലോക്രോയിയിലെ ചരിത്രപരമായ അടിത്തറ കൈകാര്യം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം അന്റാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റും (യുകെഎഎച്ച്ടി) BAT ന് തദ്ദേശീയ ജനസംഖ്യയില്ല . ഓസ്ട്രൽ വേനൽക്കാലത്ത് റോയൽ നേവി ഈ പ്രദേശത്ത് ഒരു ഐസ് പട്രോളിംഗ് കപ്പൽ പരിപാലിക്കുന്നു. പ്രദേശത്തിന് അതിന്റേതായ നിയമവ്യവസ്ഥയും നിയമ, പോസ്റ്റൽ അഡ്മിനിസ്ട്രേഷനുകളും ഉണ്ട്. അമിത ശൈത്യകാല ശാസ്ത്രജ്ഞരുടെ വരുമാനനികുതി, സ്റ്റാമ്പ്, നാണയ വിൽപ്പന, മൂലധന കരുതൽ ധനത്തിൽ നിന്നുള്ള പലിശ എന്നിവയിൽ നിന്ന് വാർഷിക വരുമാനം BAT ന് ലഭിക്കുന്നു. ഈ വരുമാനം സാമ്പത്തികമായി സ്വയംപര്യാപ്തമാണെന്ന് അർത്ഥമാക്കുന്നു.സ്ഥിരമായ നിവാസികളുടെ അഭാവമുണ്ടായിട്ടും, ബ്രിട്ടീഷ് അന്റാർട്ടിക്ക് പ്രദേശം സ്വന്തം തപാൽ സ്റ്റാമ്പുകൾ നൽകുന്നു. ചിലത് യഥാർത്ഥത്തിൽ സന്ദർശിക്കുന്ന ടൂറിസ്റ്റുകളും റെസിഡന്റ് ശാസ്ത്രജ്ഞരും ഉപയോഗിക്കുന്നുണ്ടെങ്കിലും ബൾക്ക് വിദേശത്ത് കളക്ടർമാർക്ക് വിൽക്കുന്നു. ആദ്യത്തെ ലക്കം 1963-ൽ, ½d മുതൽ ഒരു പൗണ്ട് വരെ 15 മൂല്യങ്ങളുള്ള എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രവും , അന്റാർട്ടിക്കയിലെ മനുഷ്യ പ്രവർത്തനത്തിന്റെ വിവിധ രംഗങ്ങൾ  ചിത്രീകരിച്ച് പുറത്തിറക്കി. 2008-2009 ൽ, 1908 ലെ ബ്രിട്ടീഷ് പ്രവിശ്യാ അവകാശവാദത്തിന്റെ ശതാബ്ദിയുടെ ആഘോഷത്തിന്റെ ഭാഗമായി, ബ്രിട്ടീഷ് അന്റാർട്ടിക്ക് പ്രദേശം അതിന്റെ ആദ്യത്തെ നിയമ-ടെണ്ടർ നാണയം പുറത്തിറക്കി.  ചരിത്രപരമായ താൽപ്പര്യമുള്ള നിരവധി സൈറ്റുകൾ ഈ പ്രദേശത്തുണ്ട്. ബ്രിട്ടീഷ് അന്റാർട്ടിക്ക് പ്രദേശത്തിന് ധാരാളം സമുദ്ര ജീവികളുണ്ട്, പെൻ‌ഗ്വിനുകളുടെയും മുദ്രകളുടെയും വലിയ ബ്രീഡിംഗ് കോളനികൾ ഉൾപ്പെടെ, രോമങ്ങളും മുദ്ര എണ്ണയും തേടി ഈ പ്രദേശത്തേക്ക് ആദ്യത്തെ നാവികരെ ആകർഷിച്ചു. അന്റാർട്ടിക്ക് ഉപദ്വീപിലെ അതിമനോഹരമായ പർവ്വതങ്ങൾ, സമതലങ്ങൾ വരെയുള്ള ഭൂപ്രകൃതി പ്രദേശങ്ങൾ ഉൾപ്പെടുന്നു.
യുണൈറ്റഡ് കിംഗ്ഡം ഈ പ്രദേശത്തിന്മേൽ പരമാധികാരം അവകാശപ്പെടുന്നുണ്ടെങ്കിലും അർജന്റീനയും ചിലിയും പരസ്പരം അവകാശവാദങ്ങൾ ഉന്നയിക്കുന്നു. അന്റാർട്ടിക്ക് ഉടമ്പടിയുടെ വ്യവസ്ഥകൾ പ്രകാരം , എല്ലാ പ്രാദേശിക അവകാശവാദങ്ങളും മരവിപ്പിച്ചിരിക്കുകയാണ്, ഇത് അന്റാർട്ടിക്കയെ മുഴുവൻ സമാധാനത്തിനും ശാസ്ത്രത്തിനുമായി ഒരു ഭൂഖണ്ഡമായി ഉപയോഗിക്കാൻ അനുവദിക്കുന്നു. .ഇവിടുത്തെ നാണയം   ബ്രിട്ടീഷ് പൗണ്ട് ആണ്.








21-09-2020- സ്മാരക നാണയങ്ങൾ- ശ്രീ നാരായണ ഗുരു

    

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
02

ശ്രീ നാരായണ ഗുരു

1856 ഓഗസ്റ്റ് 20|ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലാണ് നാരായണ ഗുരുവിന്റെ ജനനം.

1888 ൽ അരുവിപ്പുറത്ത് പുഴയിൽ നിന്ന് ഒരു ശില എടുത്ത് ശിവ സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തിയത് അക്കാലത്ത് വിവാദമായിരുന്നു. ബ്രാഹ്മണരുടെ കുത്തകയായ പ്രതിഷ്ഠാ കർമ്മം ഗുരുദേവൻ ചെയ്തത് ശരിയായില്ല എന്ന ആരോപണത്തോട്  ഗുരുദേവന്റെ വളരെ പ്രശസ്തമായ പ്രതികരണം "ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെ ആണ് " എന്നായിരുന്നു. ജാതി വ്യവസ്ഥയോടുള്ള ആ വെല്ലുവിളി അധഃസ്ഥിത വിഭാഗത്തിന്റെ നവോദ്ധാനത്തിന്‍റെ  കാഹളമായിരുന്നു.

1903 മെയ് 15 ന് ശ്രീനാരായണ ധർമ്മ പരിപാലന യോഗം രൂപീകരിച്ചു കൊണ്ട് കുമാരനാശാൻ, ഡോ.പൽപ്പു തുടങ്ങിയവരെയും അണിചേർത്ത്  ജാതി സമത്വത്തിനുള്ള സമരം ഗുരുദേവൻ മുന്നോട്ടു കൊണ്ടുപോയി. 1904 ൽ അധഃസ്ഥിത വിഭാഗത്തിലെ കുട്ടികൾക്കായി ശിവഗിരിയിൽ ഒരു വിദ്യാലയം തുറന്നു കൊണ്ട്, ഉന്നമനത്തിന് വിദ്യാഭ്യാസത്തിന്റെ ആവശ്യം സമൂഹത്തെ ബോധ്യമാക്കി. ഗുരുവിന്റെ പരമപ്രധാനമായ ആഹ്വാനമായിരുന്നു അത്. 

1911 ൽ ശിവഗിരിയിൽ ഒരു ക്ഷേത്രവും അടുത്ത വര്‍ഷം ശാരദാ മഠവും അദ്ദേഹം സ്ഥാപിച്ചു.

തൃശൂർ, കണ്ണൂർ, മുരുക്കുംപുഴ, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം തുടങ്ങി പല സ്ഥലങ്ങളിലും, അക്കാലത്ത് സിലോൺ എന്നറിയപ്പെട്ടിരുന്ന, ശ്രീലങ്കയിലും ക്ഷേത്രങ്ങൾ സ്ഥാപിച്ചു.

1927 ലെ പള്ളാത്തുരുത്തി എസ്.എൻ.ഡി.പി.യോഗശേഷം, ശിവഗിരി തീർത്ഥാടനം ആരംഭിച്ചതും ഗുരുദേവനാണ്. ഡിസംബർ 30, 31, ജനുവരി 1 തീയതികളിൽ ഇപ്പോഴും അത് തുടർന്നു വരുന്നു.

അദ്വൈത സിദ്ധാന്തത്തെ  പിന്തുണച്ചു കൊണ്ട് അതിൽ സാമൂഹ്യമായ തുല്യതയും സാർവത്രിക സാഹോദര്യവും കൂടി അടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം ശക്തിയുക്തം സമർത്ഥിച്ചു.

കേരളം മുഴുവൻ മാറ്റൊലിക്കൊണ്ട "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ഗുരുവിന്റെ സ്നേഹമന്ത്രം,  " തത്  ത്വം അസി" എന്ന അദ്വൈത മന്ത്രത്തിലടങ്ങിയിട്ടുള്ള “എല്ലാവരും തുല്യരാണ്” എന്ന ആശയം മലയാളിക്ക് സരളമായി പകർന്നു നൽകി.

തൊട്ടുകൂടായ്മക്കെതിരെ നടത്തിയ വൈക്കം സത്യാഗ്രഹത്തിൽ ഗുരു സജീവ താല്പര്യം കാണിച്ചിരുന്നു.

ഗുരു രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളും എക്കാലത്തും പ്രസക്തമാണ്. ദൈവദശകം, ആത്മോപദേശ ശതകം, അദ്വൈത ദീപിക, ദൈവവിചിന്തനം, ദേവീ സ്തോത്രങ്ങൾ, സുബ്രഹ്മണ്യ സ്തോത്രങ്ങൾ, ശിവ സ്തോത്രങ്ങൾ, കാളിനാടകം, ദർശനമാല തുടങ്ങി അനേകം രചനകൾ അദ്ദേഹം സമൂഹത്തിന് സമർപ്പിച്ചു.

1928 സെപ്റ്റംബർ 20 ന് ഗുരുദേവൻ നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ  ദർശനങ്ങൾ കാലാതിവർത്തിയായി നിലനിൽക്കും.

അദ്ദേഹത്തിന്റെ 150ാം  ജന്മദിനവുമായി ബന്ധപ്പെട്ട് 100 രൂപയുടെയും 5 രൂപയുടെയും നാണയങ്ങൾ പ്രകാശിതമായിട്ടുണ്ട്.

നാണയ വിവരണം 
മുഖവശത്ത്  അശോകസ്തംഭവും "സത്യമേവ ജയതേ” എന്ന ആപ്തവാക്യവും, താഴെ നടുവിൽ അക്കത്തിൽ മൂല്യവും അതിന് ഇടത്തു മുകളിൽ "ഭാരത്" താഴെ “രൂപയെ” എന്ന് ഹിന്ദിയിലും വലത്തു മുകളിൽ "ഇന്ത്യ" താഴെ “റുപ്പീസ് “എന്നിങ്ങനെ ഇംഗ്ലീഷിലും, എഴുത്തുണ്ട്. അരികിലായി ബിന്ദുക്കളാൽ ഒരു വൃത്തവും കാണാം.  മറുവശത്ത് നടുവിൽ ഗുരുവിന്റെ മുഖവും, വലത്ത് ഇംഗ്ലീഷിലും ഇടത്ത് ഹിന്ദിയിലും "ജഗത് ഗുരു ശ്രീ നാരായണ ഗുരുദേവ്" എന്ന എഴുത്തും, ചുറ്റിനും ബിന്ദു ചക്രവും കാണാം.
ഈ നാണയങ്ങളിൽ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല എന്നത് ഇന്നും കാരണമറിയാത്ത പ്രഹേളികയായി തുടരുന്നു.

സാങ്കേതിക വിവരണം
1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം -വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാക - 5%, വരകള്‍ (serration) - 200

2 മൂല്യം - 5 രൂപ, ഭാരം - 9 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം -ചെമ്പ് -75%, നിക്കൽ - 25%, വരകള്‍ (serration) - 100







20-09-2020- പഴമയിലെ പെരുമ- Tilley flood Light

   

ഇന്നത്തെ പഠനം
അവതരണം
സലീം പടവണ്ണ
വിഷയം
പഴമയിലെ പെരുമ
ലക്കം
09

ടില്ലി ഫ്ലഡ് ലൈറ്റ്
( Tilley flood Light )
ടില്ലി ലാമ്പ്

തീക്ഷ്ണപ്രകാശമുള്ള ഒരു കൃത്രിമദീപമാണ് ടില്ലി ലാമ്പ്. ഇതൊരു പവർ ലൈറ്റാണ്. ഏത് ചുഴലിക്കാറ്റിലും കെടാതെ പ്രകാശിക്കുമെന്നതിനാൽ hurricane lamp എന്നും അറിയപ്പെടുന്നു.

യുദ്ധകാലത്ത് ബ്രിട്ടീഷ് സായുധ സേന എയർഫീൽഡായി ഉപയോഗിച്ചിരുന്നു. ദ്രുതഗതിയിൽ എയർഫീൽഡുകൾ ചെയ്ഞ്ച് ചെയ്യുമ്പോഴാണ് അവിടങ്ങളിൽ  ഹൈപ്പവറുള്ള ഇത്തരം ഫ്ലഡ്ലൈറ്റുകൾ സ്ഥാപിച്ചിരുന്നത്. വയലുകളിൽ ഇരുവശത്തും കത്തിച്ച  റൺവേകളിൽ വിമാനങ്ങൾക്ക് സുരക്ഷിതമായി ഇറങ്ങാൻ കഴിയുമായിരുന്നു.

റെയിൽ‌വേ കമ്പനികളും ടില്ലിലാമ്പ് ഉപയോഗിച്ച് തുടങ്ങിയതോടെ ലോകത്തിന്റെ പല ഭാഗങ്ങളിലും മണ്ണെണ്ണ വിളക്കിന്റെ പൊതുവായ പേരായി ടില്ലി മാറി.

1813 ൽ ഇംഗ്ലണ്ടിൽ ജോൺ ടില്ലിയുടെ ബാഷ്‌പപ്രവർത്തിതമായ പമ്പിൻ്റെ കണ്ടുപിടുത്തത്തിൽ നിന്നാണ് ടില്ലെ വിളക്ക് ഉരുത്തിരിഞ്ഞത്. ഇന്ധന സംഭരണി, കറുത്ത ഇനാമൽഡ് പുകച്ചിമ്മിനിയുടെ മേൽമൂടി, സ്വിംഗ് ഹാൻഡിൽ, പ്രൊട്ടക്റ്റിസ് ക്രോം കെയ്സ് എന്നിവയാണ് ഇതിൻ്റെ പ്രധാന ഭാഗങ്ങൾ

എളുപ്പത്തിൽ കത്തിക്കയറുകയും  ഒരിടത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക് വളരെ വേഗത്തിൽ മാറ്റാവുന്നതുമായ പാരഫിൻ വിളക്കുകൾ ടില്ലി ആന്റ് കമ്പനി അവരുടെ ഹെൻഡൺ ഫാക്ടറിയിൽ  നിർമ്മിച്ചിരുന്നു.           ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് സായുധ സേന ടില്ലെ വിളക്കുകൾ ഉപയോഗിക്കുകയും ജനപ്രിയമാവുകയും ചെയ്തു.








19-09-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- FAO coins, Year 1990

 

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
48

  FAO coins, Year 1990
 "ലോക ഭക്ഷ്യ ദിനം"

1990 ൽ, ലോക ഭക്ഷ്യ-കാർഷിക സംഘടന (FAO) പത്താമത്തെ "ലോക ഭക്ഷ്യ ദിനം" ആചരിച്ചു.  1990 ൽ  FAO ഇതിനായി തിരഞ്ഞെടുത്ത വിഷയം "ഭാവിലേക്കുള്ള ഭക്ഷണം" ( Food for the Future) എന്നതായിരുന്നു.

 ഈ അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ നാണയങ്ങളാണ്  ഈ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. 



18/09/2020- തീപ്പെട്ടി ശേഖരണം- രുദ്രാക്ഷം

  

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
102

രുദ്രാക്ഷം  

കേരളത്തിലെ നിത്യ ഹരിത വനങ്ങളിലും അർദ്ധ നിത്യ ഹരിത വനങ്ങളിലും കണ്ടുവരുന്ന ഒരിനം നിത്യ ഹരിത വൃക്ഷമാണ്  രുദ്രാക്ഷം  (ശാസ്ത്രീയനാമം: Elaeocarpus ganitrus). രുദ്രാക്ഷമരത്തിന്റെ കുരുവും രുദ്രാക്ഷം എന്നാണ് അറിയപ്പെടുന്നത്. രുദ്രാക്ഷമരം കൂടുതലായും നേപ്പാളിലും ഉത്തരേന്ത്യൻ പ്രദേശങ്ങളിലും ആണ് കാണപ്പെടുന്നത്. പണ്ട്  ത്രിലോകങ്ങളെയും വിറപ്പിച്ച് സംഹാര താണ്ഡവമാടിയ ത്രിപുരാസുരന്‍മാരെ വധിച്ച് കളയുന്നതിന് ആയിരം വത്സരക്കാലം പരമശിവന്‍ കണ്ണിമചിമ്മാതെ കാത്തുനിന്നു എന്നും ത്രിപുരവധത്തിനുശേഷം കണ്ണുചിമ്മിയ പരമശിവന്റെ നേത്രത്തില്‍ നിന്നു തെറിച്ചുവീണ കണ്ണുനീര്‍ത്തുള്ളികള്‍ രുദ്രാക്ഷ വൃക്ഷങ്ങളായി മാറി എന്നാണ് പുരാണം.

ശരീരത്തിലെ വിവിധ രാസഘടകങ്ങള്‍ രൂദ്രാക്ഷത്തില്‍ സമ്പുഷ്ടമായുണ്ട്. രുദ്രാക്ഷം ഉത്തമമായ anti - oxidant, detoxification ഏജന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.  Mobile phone, TV, Computer തുടങ്ങി Electronic  Radio തരംഗങ്ങളുടെ പ്രസരത്തില്‍ നിന്നു ശരീരത്തെ രക്ഷിക്കുതിനും രുദ്രാക്ഷത്തിന് കഴിയുമെന്ന് ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു. എള്ളെണ്ണയിൽ സൂക്ഷിച്ചാൽ രുദ്രാക്ഷത്തിന് നിറവും ബലവും ദീർഘായുസും ലഭിക്കുമെന്ന് പറയുന്നു , രുദ്രാക്ഷം സൂക്ഷിച്ച എണ്ണയ്ക്ക് ഔഷധഗുണം ഉണ്ടാകും എന്നും ,  വാതരോഗികൾ ഈ എണ്ണ ശരീരത്തിൽ പുരട്ടിയാൽ രോഗശമനം ഉണ്ടാകുമെന്നും പറയപ്പെടുന്നു.  

എന്റെ ശേഖരണത്തിലെ രുദ്രാക്ഷത്തിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...







16/09/2020- കറൻസിയിലെ വ്യക്തികൾ- വോൾട്ടയർ

  

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
14
   
വോൾട്ടയർ

വോൾട്ടയർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രാൻസ്വ മരീ അറൗവേ ഒരു ഫ്രഞ്ച് എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്നു (21 നവംബർ, 1694 - മേയ് 30, 1778). വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയും കത്തൊലിക്കാസഭയ്ക്കും നിലവിലുണ്ടായിരുന്ന ഫ്രഞ്ച് വ്യവസ്ഥയ്ക്കും എതിരേയും ശബ്ദിച്ച അദ്ദേഹത്തിന്റെ ചിന്തകൾ ഫ്രഞ്ച്, അമേരിക്കൻ വിപ്ലവങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി.

1694 നവംബർ 21 ന്‌ പാരീസിൽ ജനിച്ചു. ഫ്രാൻസ്വ അറൗവേ, മരീ മാർഗരിറ്റെ ദൗമാ എന്നിവരുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു. ലെത്തീൻ, ഗ്രീക്ക് ,ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകൾ സ്വായത്തമാക്കി.
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോഴേ എഴുത്തുകാരനാകണമെന്ന് വോൾട്ടയർ തീരുമാനമെടുത്തിരുന്നു.

ആദ്യകാലത്തുതന്നെ വോൾട്ടയറുടെ രചനകളിലെ സഭയ്ക്കും ഭരണത്തിനുമെതിരെയുള്ള ആക്രമണങ്ങൾ അദ്ദേഹത്തിന്‌ ധാരാളം പ്രശ്നങ്ങളുണ്ടാക്കി. ഇക്കാരണത്താൽ പലതവണ തടവിലാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. റീജെന്റിനെതിരെയുള്ള രചനയുടെ ഫലമായി പതിനോന്ന് മാസത്തോളം ബാസ്റ്റൈൽ കോട്ടയിൽ തടവിലാക്കപ്പെട്ടു. അവിടെവച്ച് എഴുതിയ "ഈഡിപെ" എന്ന ആദ്യനാടകമാണ്‌ വോൾട്ടയറെ പ്രശസ്തനാക്കിയത്.

ഇംഗ്ലീഷ് രചനകളിൽ താത്പര്യമെടുത്ത വോൾട്ടയർ ഷേക്സ്പിയറുടെ നാടകങ്ങൾ പ്രത്യേകം ഇഷ്ടപ്പെട്ടു.

"Lettres philosophiques sur les Anglais " എന്നപേരിൽ കത്തുകളുടെ രൂപത്തിലുള്ള ഉപന്യാസങ്ങൾ അദ്ദേഹം എഴുതി.  "Essai sur la poésie épique " എന്ന വോൾട്ടയർ കൃതിയിൽ ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണ സംഭവത്തെക്കുറിച്ചുള്ള പരാമർശമുണ്ട്.  സയൻസ് ഫിക്ഷൻ രചനയായ "മൈക്രോ മെഗാസ് " 1952-ൽ  എഴുതിയതാണ്‌. വോൾട്ടയറുടെ ഏറ്റവും പ്രശസ്തമായ രചനയായ "കാൻഡീഡ് അല്ലെങ്കിൽ ശുഭാപ്തിവിശ്വാസം",' ഫെർണി ജീവിതകാലത്ത് 1759-ലാണ്‌ പുറത്തുവന്നത്. പ്രധാന കൃതികളിലൊന്നായ " ഡിക്ഷ്ണറി ഫിലോസഫിക്ക് " എന്ന തത്ത്വശാസ്ത്രഗ്രന്ഥം 1764-ൽ പുറത്തുവന്നു.

വർഷങ്ങൾക്കുശേഷം വോൾട്ടയർ പാരിസിലേക്ക് തിരിച്ചുവന്നു. "ഐറ നെ"എന്ന തന്റെ നാടകത്തിന്റെ അവതരണം കാണാനായിരുന്നു. ഇതിനുശേഷം രോഗാതുരനായ വോൾട്ടയർ മേയ് 30-ന്‌ അന്തരിച്ചു. വോൾട്ടയറെ ഫ്രഞ്ച് വിപ്ലവത്തിന്റെ ആചാര്യന്മാരിലൊരാളായി കണക്കാക്കിയിരുന്ന ദേശീയ അസംബ്ലി 1791-ൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പാരീസിലേക്ക് കൊണ്ടുവന്ന് പാന്തിയോണിൽ സംസ്കരിച്ചു.

1963ൽ ഫ്രാൻസ് പുറത്തിറക്കിയ 10 ഫ്രാങ്ക് കറൻസി നോട്ട്. മുൻവശത്ത് (Obverse) വോൾട്ടയറിൻ്റെ ഛായാചിത്രവും, ട്യുലെറീസ് പാലസിൻ്റെ (പാരീസ്) ചിത്രവും പിൻവശത്ത് (Reverse) വോൾട്ടയറുടെ ഛായാചിത്രവും, 1733 മുതൽ 1740 വരെ അദ്ദേഹം താമസിച്ച വസതിയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.





15/09/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യയൻ ടെറിട്ടറി (ബയോട്ട് /B.I.O.T)

  

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
58

 ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യയൻ ടെറിട്ടറി (ബയോട്ട് /B.I.O.T)

640,000 ചതുരശ്ര കിലോമീറ്റർ സമുദ്രം ഉൾക്കൊള്ളുന്ന 58 ദ്വീപുകളുടെ ഒരു ദ്വീപസമൂഹമായ ബ്രിട്ടീഷ് ഇന്ത്യൻ മഹാസമുദ്ര പ്രദേശം (ബയോട്ട്) ഒരു ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയാണ്. കിഴക്കൻ ആഫ്രിക്കയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയിൽ ഏകദേശം പകുതിയോളം ദൂരെയാണ് ഇത് ലണ്ടനിൽ നിന്ന് നിയന്ത്രിക്കുന്നത്.

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗീസ് നാവികരാണ് ദ്വീപുകൾ ആദ്യമായി കണ്ടെത്തിയത്. രണ്ട് നൂറ്റാണ്ടിലേറെ കഴിഞ്ഞ് ഫ്രഞ്ചുകാർ പരമാധികാരം ഏറ്റെടുത്തു. 1780 കളിൽ ഇതുവരെ ജനവാസമില്ലാത്ത ദ്വീപുകൾ കൊപ്രയ്ക്കായി ഉപയോഗപ്പെടുത്താൻ തുടങ്ങി. 1814 - ൽ മൗറീഷ്യസും സെയിൽ ഷെൽസും ,ഫ്രാൻസ് ബ്രിട്ടനു വിട്ടുകൊടുത്തു അതോടെ ഈ ദ്വീപുകൾ ബ്രിട്ടീഷ് അധീനതയിലായി . മൗറീഷ്യസ് സ്വാതന്ത്ര്യം നേടുന്നതിനുമുമ്പ്, മൗറീഷ്യസ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സിന്റെ കരാറുമായി 1965-ൽ ദ്വീപുകൾ വേർപെടുത്തി ബ്രിട്ടീഷ് ഇന്ത്യൻ ഭാഗമായി.ബ്രിട്ടീഷ് ഇന്ത്യൻ മഹാസമുദ്ര പ്രദേശം (ഭരണഘടന) ഉത്തരവ് 2004 പ്രകാരം "ഈ പ്രദേശത്ത്" താമസിക്കാൻ ഒരു വ്യക്തിക്കും അവകാശമില്ല "" ഇത് രൂപീകരിക്കപ്പെട്ടതാണെന്നും യുണൈറ്റഡ് കിംഗ്ഡം ഗവൺമെന്റിന്റെയും സർക്കാരിന്റെയും പ്രതിരോധ ആവശ്യങ്ങൾക്കായി ലഭ്യമാക്കുന്നതിനായി നീക്കിവച്ചിരിക്കുന്നുയുഎസ്, ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരും അനുബന്ധ കരാറുകാരും മാത്രമാണ് ഇവിടത്തെ നിവാസികൾ. ഇവരുടെ എണ്ണം ഏകദേശം 3,000 (2018 കണക്കുകൾ) ആണ്.അനധികൃത കപ്പലുകൾക്കോ ​​വ്യക്തികൾക്കോ ​​ഡീഗോ ഗാർസിയയിലേക്ക് പ്രവേശനം അനുവദനീയമല്ല കൂടാതെ ദ്വീപിന്റെ 3 നോട്ടിക്കൽ മൈലിനുള്ളിൽ അനധികൃത കപ്പലുകളിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല .ഇവിടുത്തെ നാണയം ബ്രിട്ടീഷ് പൗണ്ട് ആണ് ,അമേരിക്കൻ ഡോളറും ഉപയോഗിക്കുന്നു .തലസ്ഥാനം .ക്യാമ്പ് ജെസ്റ്റീസ് (Camp Justice).












14-09-2020- സ്മാരക നാണയങ്ങൾ- രബീന്ദ്രനാഥ ടാഗോറിന്റെ 150ാം ജന്മവാര്‍ഷികം

   

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
01

രബീന്ദ്രനാഥ ടാഗോറിന്റെ  150ാം ജന്മവാര്‍ഷികം

1861 മെയ് മാസം 7ാം  തിയതി കൽക്കത്തയിലാണ് രബീന്ദ്രനാഥ ഠാകുര്‍ ജനിച്ചത്. ഠാകുർ  എന്ന ഭാഗം ക്രമേണ ടാഗോർ എന്നായി മാറി. എഴുത്തുകാരൻ, കവി, സംഗീതജ്ഞൻ, ചിത്രകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചു അദ്ദേഹം.

“ഗീതാഞ്ജലി” എന്ന  കവിതാസമാഹാരത്തിന് 1913 ൽ നോബൽ സമ്മാനിതനാകുമ്പോൾ യൂറോപ്യനല്ലാത്ത ആദ്യ നോബൽ ജേതാവും ആദ്യമായി കവിതയ്ക്ക് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടുന്ന വ്യക്തിയുമായി അദ്ദേഹം. ഭാരതത്തിന്റെ ദേശീയഗാനം "ജനഗണമന", ബംഗ്ലാദേശിന്റെ ദേശീയഗാനം "അമർ ഷോണാർ ബംഗള" എന്നിവ അദ്ദേഹത്തിന്‍റെ  തൂലികയിൽ നിന്നും പിറന്നവയാണ്. സംഗീതത്തിൽ രബീന്ദ്രസംഗീതം എന്ന ഒരു പ്രത്യേക ശാഖ തന്നെ ടാഗോറിന്റേതായുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിനൊപ്പം ബംഗ്ളാ നാടോടി സംഗീതത്തിന്റെയും ഒരു മിശ്രണം ഇതിൽ കാണാം. സ്വയം രചിച്ച് ഈണമിട്ട ഏകദേശം 2200 ലധികം ഗാനങ്ങൾ ടാഗോറിന്റേതായി അറിയപ്പെടുന്നുണ്ട്. 1901ൽ സ്ഥാപിതമായ 'വിശ്വഭാരതി" സർവ്വകലാശാല ടാഗോറിന്റെ അഭിമാനാർഹമായ മറ്റൊരു സംഭാവനയാണ്. 1913 ൽ ബ്രിട്ടീഷ് സർക്കാർ "സർ" സ്ഥാനം നൽകി ടാഗോറിനെ ആദരിച്ചു. എന്നാൽ 1919 ൽ ജാലിയൻവാലാ ബാഗ് സംഭവത്തിന് ശേഷം അദ്ദേഹം അത് തിരികെ നൽകി. തൊട്ടുകൂടായ്മയ്ക്കും ജാതി ഭ്രഷ്ടിനുമെതിരെ ഗാന്ധിജിയോടൊപ്പം തോളുരുമ്മി നിന്ന് പ്രവർത്തനം നടത്തിയ അദ്ദേഹം ഗുരുവായൂരിൽ ദളിതരെ പ്രവേശിപ്പിക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ വിജയം കണ്ടു എന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. തന്റെ അവസാന നാളുകളിൽ അടിയ്ക്കടിയുണ്ടായിരുന്ന ബോധക്ഷയത്തിനും ഉണർച്ചയ്ക്കുമിടയിൽ അദ്ദേഹം കവിതകൾ പറഞ്ഞ് എഴുതിച്ചിരുന്നു. 1941 ഓഗസ്റ്റ് മാസം 7ാം  തിയതി ആ പ്രകാശധാര അസ്തമിച്ചു.

കവിതയ്ക്കു പുറമെ നോവലുകളും, പ്രബന്ധങ്ങളും, ചറുകഥകളും യാത്രാവിവരണങ്ങളും നാടകവും, ചെറുഗാനങ്ങളും രചിച്ചിരുന്ന ടാഗോറിന്റെ ചെറുകഥകൾ ബംഗ്ളാ ഭാഷയിലെ ഏറ്റവും മികച്ചത്തായി കരുതപ്പെടുന്നു.

ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ആൽബർട്ട് ഐൻസ്റ്റീൻ, അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റ്, ജർമ്മൻ നോവലിസ്റ്റ് തോമസ് മാൻ, പ്രശസ്ത നാടകകൃത്ത് ജോർജ് ബെർണാഡ് ഷാ, എച്ച്.ജി.വെൽസ്, ഫ്രഞ്ച് എഴുത്തുകാരനും നാടകക്കാരനുമായ റൊമെയ്ൻ റോളണ്ട് തുടങ്ങിയ പല പ്രഗത്ഭരെയും കാണുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുക എന്നത് ടാഗോർ വളരെ ആസ്വദിക്കുകയും ചെയ്തിരുന്നു.

ജനഗണമനയുടെ രചന സംസ്കൃത സ്വാധീനമുള്ള ബംഗ്ള ഭാഷയിലാണ്. സാധുഭാഷ  എന്ന ഈ രൂപം, എഴുത്തുഭാഷയിൽ മാത്രം ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. അഞ്ച് ചരണങ്ങളുള്ള "ഭാരത് ഭാഗ്യോ ബിധാതാ" എന്ന പ്രാർത്ഥനാഗീതത്തിന്റെ  ആദ്യ ചരണമാണ് അത്. 1911ൽ കൽക്കട്ടയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യോഗത്തിൽ ആയിരുന്നു ആദ്യമായി "ജനഗണമന" ആലപിക്കപ്പെട്ടത്. 1950 ൽ റിപ്പബ്ലിക് ഓഫ് ഇന്ത്യ യുടെ കോൺസ്റ്റിറ്റുവന്റ് അസംബ്ലി അതിനെ ദേശീയഗാനമായി അംഗീകരിക്കുകയാണ് ഉണ്ടായത്.

രബീന്ദ്രനാഥ ടാഗോര്‍ എന്ന അതുല്യ, ബഹുമുഖപ്രതിഭയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്‍റെ 150ാം  ജന്മദിനത്തിൽ 150 രൂപ, 5 രൂപ നാണയങ്ങൾ ഗവര്‍ണ്മെന്റ്  പുറത്തിറക്കുകയുണ്ടായി.

നാണയ വിവരണം
നടുവിലായി കവിയുടെ ശിരസ്സ്, തൊട്ടു താഴെ "1861 - 2011", ഇടത്  വശത്ത് ഹിന്ദിയിൽ "രവീന്ദ്രനാഥ ടാഗോർ 150 വീം ജയന്തി" വലത്  വശത്ത് ഇംഗ്ലീഷിൽ "രബീന്ദ്രനാഥ ടാഗോർ 150 ബർത്ത് ആനിവേഴ്സറി"  എന്നിങ്ങനെ മുദ്രയിട്ടതാണ് ഈ നാണയത്തിന്റെ പിന്‍വശം. ഇവിടെ "150th " എന്ന് വേണ്ടതിന് പകരം "150" എന്ന് മാത്രമേ ഇംഗ്ലീഷിൽ അടിച്ചിട്ടുള്ളു എന്നത് അറിയാതെ കടന്നു കൂടിയ ഒരു പിശക് ആവാതെ തരമില്ല.

സാങ്കതിക വിവരണം
1. മൂല്യം - 150 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%
നിക്കൽ - 5%, നാകം - 5% വരകള്‍ (serration) - 200

2. മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം -ചെമ്പ്  - 75%, നാകം - 20%,  നിക്കൽ - 5% , വരകള്‍ (serration) - 100









ഇന്നത്തെ പഠനം ഈ ലക്തകം തയ്യാറാക്കിയ Dr. N.ശ്രീധറിനെക്കുറിച്ച്... 

Dr. N. ശ്രീധർ (തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര സ്വദേശി)

കേരള ആരോഗ്യ വകുപ്പ് ഡയറക്റ്റര്‍ ആയി വിരമിച്ച ഡോക്ടര്‍ ശ്രീധര്‍, തപാല്‍ സ്റ്റാമ്പുകളും നാണയങ്ങളും ശേഖരിച്ചാണ് ഈ മേഖലയിലേക്ക് പ്രവേശിച്ചത്. കാലക്രമത്തില്‍ നാണയ ശേഖരണവും പഠനവും വെല്ലുവിളിയായി തോന്നിയതിനാല്‍ ആ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സ്മാരക  നാണയങ്ങൾ, മുഗൾ നാണയങ്ങൾ, സുൽത്താനേറ്റ് നാണയങ്ങൾ എന്നിവയില്‍  പഠനം നടത്തുന്ന അദ്ദേഹം, മുഗൾ നാണയങ്ങൾ വിഷയമാക്കി പുസ്തകം രചിച്ചിട്ടുണ്ട്. ഇന്‍ഡ്യയിലെ എല്ലാ സുൽത്താനേറ്റുകളുടെയും നാണയങ്ങളെ ഉൾപ്പെടുത്തി മറ്റൊരു പുസ്തകം പണിപ്പുരയിലാണ്. ഈ രണ്ട് പുസ്തകങ്ങളിലൂടെ അവതരിപ്പിച്ച നാണയങ്ങള്‍ മുഴുവന്‍ തന്റെ ശേഖരണത്തില്‍ ഉള്ളതാണെന്ന സവിശേഷതയും ഉണ്ട്.

ഫിലാറ്റലിക് ആന്റ് ന്യൂമിസ്മാറ്റിക് അസ്സോസിയേഷന്‍ (PANA), തിരുവനന്തപുരം, സൗത്തിന്‍ഡ്യന്‍ ന്യൂമിസ്മാറ്റിക് അസ്സോസിയേഷന്‍ എന്നിവയില്‍ ആജീവനാന്ത അംഗമായ അദ്ദേഹം ഇന്നും ആരോഗ്യ മേഖലയില്‍ കര്‍മ്മനിരതനാണ്.

മലയാളി കളക്ടേഴ്സ് 2018 ൽ മലപ്പുറം വളാഞ്ചേരിയിൽ നടത്തിയ സമന്വയം എക്സിബിഷനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ ടിപ്പുസുൽത്താൻ നാണയങ്ങളെ കുറിച്ച് പ്രബന്ധം  അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.

13-09-2020- പഴമയിലെ പെരുമ- മെക്കാനിക്കൽ കാൽക്കു ലേറ്റർ

  

ഇന്നത്തെ പഠനം
അവതരണം
സലീം പടവണ്ണ
വിഷയം
പഴമയിലെ പെരുമ
ലക്കം
08

മെക്കാനിക്കൽ കാൽക്കു ലേറ്റർ

ഗണിതത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ യാന്ത്രികമായി നിർവഹിക്കാൻ ഉപയോഗിക്കുന്ന ഒരു മെക്കാനിക്കൽ ഉപകരണമാണ് മെക്കാനിക്കൽ കാൽക്കുലേറ്റർ അഥവാ കണക്കുകൂട്ടൽ യന്ത്രം. 1642-ൽവിൽഹേം ഷിക്കാർഡ്  മെക്കാനിക്കൽ കാൽക്കുലേറ്റർ  കണ്ടുപിടിച്ചു. ഈ ഉപകരണം  ഗണിത പ്രവർത്തനങ്ങളിൽ  ചുരുങ്ങിയ മനുഷ്യ ഇടപെടലിലൂടെ നടത്താൻ കഴിയുമെന്നത് ചില സമയങ്ങളിൽ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെട്ടു.വാണിജ്യപരമായി വിജയിച്ച ആദ്യത്തെ യന്ത്രമായ തോമസിന്റെ അരിത്മോമീറ്റർ ഇരുനൂറ് വർഷങ്ങൾക്ക് ശേഷം 1851 ൽ നിർമ്മിക്കപ്പെട്ടു; ഓഫീസ് പരിതസ്ഥിതിയിൽ ദിവസവും ഉപയോഗിക്കാൻ കഴിയുന്നത്ര ശക്തവും വിശ്വസനീയവുമായ ആദ്യത്തെ മെക്കാനിക്കൽ കാൽക്കുലേറ്ററായിരുന്നു ഇത്. നാൽപ്പത് വർഷമായി അരിത്മോമീറ്റർ മാത്രമാണ് മെക്കാനിക്കൽ കാൽക്കുലേറ്റർ. ഓഡ്‌നർ സംവിധാനത്തെ അടിസ്ഥാനമാക്കി പിൻ-വീൽ കാൽക്കുലേറ്ററുകളുടെ ഒരു നിര നിർമ്മിക്കുന്നതിനായി 1918 ൽ സ്റ്റോക്ക്ഹോമിൽ "ഫേസിറ്റ്" കമ്പനി ആരംഭിച്ചു.സ്വീഡനിലെ എറ്റ്വിഡബർഗ് ആസ്ഥാനമാക്കി 1922 ൽ എബി എറ്റ്വിഡബർഗ്സ് ഇൻഡസ്ട്രിയർ എന്ന പേരിൽ ഇത് സ്ഥാപിക്കപ്പെട്ടു. മെക്കാനിക്കൽ കാൽക്കുലേറ്ററുകളുടെ നിർമ്മാതാക്കളായ ഫേസിറ്റ് എബി അതേ വർഷം തന്നെ കോർപ്പറേഷനിൽ ഉൾപ്പെടുത്തി. 1932 ൽ ആദ്യത്തെ പത്ത് അക്ക കാൽക്കുലേറ്റർ എറ്റ്വിഡബർഗ് ഇൻഡസ്ട്രീസ് നിർമ്മിച്ചു, ഇതിന് FACIT എന്ന് പേരിട്ടു, അത് മികച്ച വിജയമായി.





12-09-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- FAO coins, Year 1989

 

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
47

  FAO coins, Year 1989
 "ലോക ഭക്ഷ്യ ദിനം"

1989 ൽ, ലോക ഭക്ഷ്യ-കാർഷിക സംഘടന (FAO) ഒമ്പതാമത്തെ "ലോക ഭക്ഷ്യ ദിനം" ആചരിച്ചു.  1989 ൽ  FAO ഇതിനായി തിരഞ്ഞെടുത്ത വിഷയം "ഭക്ഷണവും പരിസ്ഥിതിയും " ( Food and Environment) എന്നതായിരുന്നു.

ഈ അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ നാണയങ്ങളാണ്  ഈ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. 
 




11/09/2020- തീപ്പെട്ടി ശേഖരണം- പല്ലക്ക്

 

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
101

പല്ലക്ക്  

ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളില്ലാത്ത കാലത്ത് നിലവിലുണ്ടായിരുന്ന സാധാരണക്കാരന്റെ വാഹനമായിരുന്നു പല്ലക്ക്. കൂടുതലും സമ്പന്നരും പ്രമാണിമാരുമായിരുന്നു ഇതിൻ്റെ  ഉപയോക്താക്കൾ. തടിയിൽനിർമ്മിച്ച ഈ വാഹനത്തിന് ഭാരം കൂടുതലായിരുന്നു.

കാലക്രമേണ ഭാരം കുറഞ്ഞ മഞ്ചൽ ഉപയോഗിച്ചുതുടങ്ങി. അങ്ങനെ പല്ലക്ക് മഞ്ചൽ എന്നപേരിലും അറിയപ്പെട്ടുതുടങ്ങി. ഓരോ കാലഘട്ടത്തിനനുസരിച്ചും കൊടുക്കൽ വാങ്ങലിലൂടെ പരസ്പരം ആശയങ്ങളും പദങ്ങളും കൈമാറ്റം  ചെയ്യപ്പെട്ടുകൊണ്ടാണ്  ഭാഷ നിലനിന്നിരുന്നത് അതിനാൽ സാംസ്‌കാരികമായ മാറ്റങ്ങൾ ഭാഷയിലും പ്രകടമായി എന്നുവേണം കരുതാൻ. ഇവ ആളുകൾ ചുമന്ന് കൊണ്ടുപോകുന്നവയായിരുന്നു. ഇവരെ അമാലന്മാർ എന്നാണ് വിളിച്ചിരുന്നത്. മുക്കുവസമുദായമായിരുന്നു ജീവിതവൃത്തിക്കായി ഈ മാര്‍ഗം തിരഞ്ഞെടുത്തിരുന്നത്.

യാത്ര തുടങ്ങുന്നതിനുമുമ്പായി അമാലന്മാരെ സംഘടിപ്പിക്കുക എന്നത് വലിയ ജോലിയായിരുന്നു. ഇന്നത്തെ ഓട്ടോറിക്ഷാ ബേ പോലെ അമാലന്മാര്‍ നിങ്ങള്‍ക്കായി കാത്തുനിന്നിരുന്നില്ല. ഇക്കൂട്ടരെ ലഭ്യമായിരുന്നത് തീരപ്രദേശങ്ങളില്‍ മാത്രമായിരുന്നു.  ദീര്‍ഘദൂര യാത്രകള്‍ക്കായി അമാലന്മാരെ സംഘടിപ്പിക്കുമ്പോള്‍ അവരുടെ ഒരു കൂട്ടത്തെ തന്നെ കൊണ്ടുപോകേണ്ടിയിരുന്നു. യാത്രാമധ്യേ പല്ലക്കുകള്‍ കൈമാറേണ്ട ആവശ്യകതയിലേക്കാണിത്. ഇക്കാരണത്താല്‍ യാത്രാച്ചെലവ് വളരെ കൂടുതലായിരുന്നു. തീരപ്രദേശത്തെയും മലയോര പ്രദേശത്തെയും യാത്രാനിരക്കുകളില്‍തന്നെ വളരെ അന്തരമുണ്ടായിരുന്നു. അധ്വാനികളും അനുസരണാശീലമുള്ളവരുമാണ് മലബാറിലെ അമാലന്മാര്‍'' എന്നൊരു സര്‍ട്ടിഫിക്കറ്റ് 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ഇക്കൂട്ടര്‍ക്ക് നല്‍കിയിരുന്നത്രെ!!

എന്റെ ശേഖരണത്തിലെ പല്ലക്കിന്റെ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു...