ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 13 |
കേറ്റ് ഷെപ്പേർഡ്
സ്ത്രീകൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം നേടി കൊടുത്ത വനിതയാണ് കേറ്റ് ഷെപ്പേർഡ് (കാതറീൻ വിൽസൺ ഷെപ്പേർഡ്) 1848 മാർച്ച് 10നു ഇംഗ്ലണ്ടിലെ ലിവർപൂളിൽ ജനിച്ചു. 1868ൽ ഇവരുടെ കുടുംബം ഇംഗ്ലണ്ടിൽ നിന്നും ന്യൂസിലാൻഡിലേക്ക് താമസം മാറി. വളരെ ചെറുപ്പത്തിൽ തന്നെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ പ്രവർത്തനമാരംഭിച്ചു.1887 ൽ വുമൺസ് ക്രിസ്ത്യൻ ടെമ്പറൻസ് യൂണിയൻ (WCTC) ൻ്റെ അദ്ധ്യക്ഷ സ്ഥാനത്ത് കേറ്റ് ഷെപ്പേർഡ് എത്തിച്ചേർന്നു. ഈ പദവി ഉപയോഗിച്ചു കൊണ്ട് സ്ത്രീകൾക്കു വേണ്ടിയുള്ള അവകാശങ്ങൾക്കും, സമത്വത്തിനും, വോട്ടവകാശത്തിനും അവർ പരിശ്രമിച്ചു. പത്രമാധ്യമങ്ങളിലൂടെയും മീറ്റിങ്ങുകളിലൂടെയും പരാതികൾ നല്കിയും ഭരിച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തിൽ അവർ സമ്മർദ്ദം ചെലുത്തി കൊണ്ടിരുന്നു. സ്ത്രീകൾ മാത്രം ജീവനക്കാരായുള്ള "ദി വൈറ്റ് റിബൺ " എന്ന പത്രം ആരംഭിച്ചു .30000 വനിതകളുടെ ഒപ്പുശേഖരണം നടത്തി ന്യൂസിലാൻ്റ് പാർലമെൻ്റിൽ സമർപ്പിച്ചു. ഇതേ തുടർന്ന് 1893 ൽ ലോകത്താദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം നല്കുന്ന രാജ്യമായി മാറി ന്യൂസിലാൻ്റ്.
ക്രൈസ്റ്റ് ചർച്ചിൽ ആദ്യമായി സൈക്കിളോടിച്ച വനിതയും കേറ്റ് ഷെപ്പേഡാണ് .1892 ൽ അറ്റ്ലാൻറ ലേഡീസ് സൈക്ലിംഗ് ക്ലബ്ബ് അവർ സ്ഥാപിച്ചു.1896 ൽ കേറ്റ് ഷെപ്പേർഡ് നാഷണൽ കൗൺസിൽ ഓഫ് വുമൺ ഒഫ് ന്യൂസിലാൻറിൻ്റെ ആദ്യ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.വർഷങ്ങൾക്കു ശേഷം കേറ്റ് ഷെപ്പേർഡ് ബ്രിട്ടണിലേക്ക് പോവുകയും സ്ത്രീകൾക്ക് വോട്ടവകാശസമരത്തിൽ പങ്കെടുക്കുകയും ചെയ്തു.ആരോഗ്യസ്ഥിമോശമായ അവർ ന്യൂസിലാൻറിൽ തിരിച്ചെത്തുകയും സ്ത്രീ സമത്വലേഖനങ്ങൾ എഴുതി പ്രസ്ദീകരിക്കുകയും ചെയ്തു. 1934 ജൂലൈ 13നു അന്തരിച്ചു.
2015ൽ ന്യൂസിലാൻറ് പുറത്തിറക്കിയ പത്ത് ഡോളർ പോളിമർ കറൻസി നോട്ട്.മുൻവശത്ത് (Obverse)കേറ്റ് ഷെപ്പേർഡിൻ്റെ ഛായാചിത്രവും വൈറ്റ് കമേലിയ ഫ്ലവറിൻ്റെ ചിത്രവും, പിൻവശത്ത് (Reverse) ബ്ലൂ വിയോ ഡക്കും അതിൻ്റെ കുഞ്ഞുങ്ങളുടേയും ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. വോട്ടവകാശത്തിനു വേണ്ടി പേരാടിയ വനിതകളുടെ പ്രതീകമാണ് വൈറ്റ് കമേലിയ പുഷ്പം.
No comments:
Post a Comment