23/09/2020

08/09/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ

 

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
57

ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ

പോർട്ടോ റിക്കോയ്ക്ക് കിഴക്കായി കരീബിയൻ പ്രദേശത്തുള്ള ബ്രിട്ടീഷ് വിദേശ ആധിപത്യ പ്രദേശമാണ് ഔദ്യോഗികമായി വിർജിൻ ദ്വീപുകൾ.എന്നറിയപ്പെടുന്ന ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ (BVI). ഈ ദ്വീപുകൾ ഭൂമിശാസ്ത്രപരമായി വിർജിൻ ഐലന്റ് ദ്വീപസമൂഹത്തിന്റെ ഭാഗമായതും ലെസ്സെർ ആന്റില്ലെസിലെ ലീവാർഡ് ദ്വീപുകളിൽ സ്ഥിതി ചെയ്യുന്നതുമാണ്ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ വിവിധ വലിപ്പങ്ങളിലുള്ള ഏകദേശം 60 ഉഷ്ണമേഖലാ കരീബിയൻ ദ്വീപുകളാണുള്ളത്. ഇവയിൽ ടോർട്ടോള 20 കിലോമീറ്റർ (12 മൈൽ) നീളവും 5 കിലോ മീറ്റർ (3 മൈൽ) വീതിയുള്ളതും മറ്റുള്ളവ ചെറിയ ജനവാസമില്ലാത്ത ദ്വീപുകളുൾപ്പെട്ടതുമാണ്. ഇവയെല്ലാംകൂടി ഏകദേശം 150 ചതുരശ്ര കിലോമീറ്റർ (58 ചതുരശ്ര അടി മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു

ക്രി.മു. 100-നടുത്ത് ദക്ഷിണ അമേരിക്കയിൽ നിന്നും കുടിയേറിയ അരവാക്കുകളാണ് വിർജിൻ ദ്വീപുകളിലെ ആദ്യ അധിവാസികൾ (എന്നിരുന്നാലും 1500 ബി.സി.യ്ക്കു മുമ്പുള്ള ദ്വീപുകളിലെ അമേരിന്ത്യൻ സാന്നിദ്ധ്യത്തേക്കുറിച്ചുള്ള ചില തെളിവുകൾ നിലനിൽക്കുന്നുണ്ട്). 15 ആം നൂറ്റാണ്ടിൽ ലെസ്സർ ആന്റിലെസ് ദ്വീപുകളിൽ നിന്ന് കൂടുതൽ ആക്രമണാത്മകയുള്ളവരും കരീബിയൻ കടലിന്റെ നാമകരണത്തിനു കാരണക്കാരുമായ ഒരു ഗോത്രവർഗ്ഗമായ കാരിബുകളാൽ പുറത്താക്കപ്പെടുന്നതുവരെ വരെ അരവാക്കുകൾ ഈ ദ്വീപുകളിൽ അധിവസിച്ചിരുന്നു.

തന്റെ സ്പാനിഷ് പര്യവേഷണത്തിന്റെ ഭാഗമായ 1493 ലെ അമേരിക്കകളിലേയ്ക്കുള്ള രണ്ടാം നാവികയാത്രയിൽ ഇതുവഴി സഞ്ചരിച്ച ക്രിസ്റ്റഫർ കൊളംബസ് ആയിരുന്നു വിർജിൻ ദ്വീപുകൾ ആദ്യമായി ദർശിച്ച യൂറോപ്യൻ. കൊളംബസ് ദ്വീപുകൾക്ക് സെന്റ് ഉർസുലയുടെ ബഹുമാനാർത്ഥം മനോരഞ്‌ജകമായ സാന്ത ഉർസുല വൈ ലാസ് വൺസ് മിൽ വിർജെനെസ് എന്ന പേരു നൽകുകയും ഇതു ചുരുങ്ങി ലാസ് വെർജെസനെസ് (ദ വിർജിൻസ്) എന്നായിത്തീരുകയും ചെയ്തു.ഇന്നും പിന്തുടരുന്ന ഒരു രീതിയുടെ ഭാഗമെന്ന നിലയിൽ ഈ പ്രദേശത്തെ തപാൽ സ്റ്റാമ്പുകളിൽ "ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ" (മുമ്പ് ലളിതമായി "വിർജിൻ ദ്വീപുകൾ" എന്നുപയോഗിച്ചിരുന്നു) എന്നു രേഖപ്പെടുത്തേണ്ടതാണെന്നു നിഷ്കർഷിക്കുന്ന ഒരു മെമ്മോറാണ്ടം 1968 ൽ ബ്രിട്ടീഷ് സർക്കാർ ഒരു പുറപ്പെടുവിക്കുകയുണ്ടായി.ഇത് 1959-ൽ പ്രദേശത്തെ അമേരിക്കൻ കറൻസിയുടെ സ്വീകാര്യത, പ്രദേശത്തെ തപാൽ സ്റ്റാമ്പുകൾക്കുള്ള യുഎസ് കറൻസി പരാമർശനം എന്നിവയിൽനിന്നുമുള്ള ആശയക്കുഴപ്പ സാധ്യത ഒഴിവാക്കുന്നതിനായിരിക്കാവുന്നതാണ്.ബ്രിട്ടീഷ് വിർജിൻ ദ്വീപുകളുടെ ഭരണം ബ്രിട്ടീഷ് ലീവാർഡ് ദ്വീപുകളുടെ ഭാഗമായോ അല്ലെങ്കിൽ സെൻറ് കിറ്റ്സ് ആന്റ് നെവിസിന്റെ ഭാഗമായോ പലവിധത്തിൽ ദ്വീപുകളിലെ ബ്രിട്ടീഷ് സർക്കാരിനെ പ്രതിനിധീകരിക്കുന്ന ഒരു ഭരണാധികാരിയാണു കൈകാര്യം ചെയ്യുന്നത്. 1960 ൽ ദ്വീപുകൾക്ക് പ്രത്യേക കോളനി പദവി ലഭിക്കുകയും 1967 ൽ സ്വയംഭരണാവകാശള്ളതായിത്തീരുകയും ചെയ്തു. 1960 മുതൽ ദ്വീപുകൾ തങ്ങളുടെ പാരമ്പരാഗതമായ കാർഷിക സമ്പദ്വ്യവസ്ഥയിൽ നിന്നു വ്യതിചലിച്ച് വിനോദസഞ്ചാരത്തിലേക്കും സാമ്പത്തിക സേവനങ്ങളിലേക്കും നീങ്ങുകയും കരീബിയൻ രാജ്യങ്ങളിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നായി മാറുകയു ചെയ്തു.ഇവിടെത്തെഭാഷ ഇംഗ്ലീഷും ,നാണയം അമേരിക്കൻ ഡോളറുമാണ് (USD)



















No comments:

Post a Comment