23/09/2020

06-09-2020- പഴമയിലെ പെരുമ- ആമാടപ്പെട്ടി

 

ഇന്നത്തെ പഠനം
അവതരണം
സലീം പടവണ്ണ
വിഷയം
പഴമയിലെ പെരുമ
ലക്കം
07

ആമാടപ്പെട്ടി
(Amadapetti)

ഒരു കാലത്ത് കേരളത്തിലെ സ്വാധീനശക്തിയും സമ്പത്തുമുള്ള ആഢ്യഗൃഹങ്ങളിലെ സ്ത്രീകള്‍ കൈവശം വച്ചിരുന്ന ആഭരണപെട്ടിയാണ് ആമാടപ്പെട്ടി.

ഫ്രഞ്ചുകാർ കൊണ്ടുവന്ന ഒരുതരം പൊൻനാണയമാണ്‌ ആമാടഎന്ന പേരിലറിയപ്പെട്ട വിൽക്കാശ്. ഇത് സൂക്ഷിക്കുന്ന പെട്ടിയായിരുന്നു ആമാടപ്പെട്ടി. ഈ നാണയപ്പെട്ടി പിൽക്കാലത്ത് ആഭരണപ്പെട്ടിയായി മാറിയത്. മറ്റ് ആഭരണങ്ങൾ ഇല്ലാത്തവർ ആമാടയെന്ന ഈ പൊൻനാണയങ്ങളെ ചരടിൽ കോർത്ത് ആഭരണമായി ഉപയോഗിക്കാറുണ്ടായിരുന്നു. അങ്ങനെ നാണയപ്പെട്ടിയായിരുന്ന ആമാടപ്പെട്ടി ആഭരണപ്പെട്ടികൂടിയായി മാറി. പിന്നീട് ഈ നാണയം പ്രചാരത്തിലില്ലാതായപ്പോൾ ഈ പെട്ടി ആഭരണം സൂക്ഷിക്കാൻ മാത്രം ഉപയോഗിച്ചു. അങ്ങനെ അത്തരം ആഭരണപ്പെട്ടിയ്ക്ക് ആമാടപ്പെട്ടി എന്ന പേരുവന്നു.




No comments:

Post a Comment