ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 99 |
മഹാബലി
ഹിന്ദു പുരാണത്തിലെ ഒരു ശക്തനായ അസുര രാജാവാണ് മഹാബലി. മാവേലി എന്നും കേരളീയർ വിളിക്കുന്നു. കേരളീയരുടെ സംസ്ഥാന ഉത്സവമായ ഓണം കൊണ്ടാടുന്നത് അദ്ദേഹത്തിന്റെ ഓർമ്മക്കാണെന്ന് വിശ്വസിക്കുന്നു.
മഹാഭാരതത്തിലും പുരാണങ്ങളിലും പരാമർശിതനായ ദൈത്യരാജാവാണ് മഹാബലി എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. കേരളത്തിലെ ചേര രാജാക്കൻമാരുടെ കീഴിൽ കൊങ്കുനാട്ടിലെ അമരാവതി തീരത്തെ കരവൂരിൽ വാണിരുന്നവരത്രേ കൊങ്കിളം കോവരചർ. ഇവരാണ് മഹാബലീ വംശജർ എന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്. ഈ വംശത്തിൽ പെട്ടതും തൃക്കാക്കര ആസ്ഥാന മാക്കിയിരുന്നതുമായ മഹാനായ ഒരു ചേരരാജാവാണ് മഹാബലി എന്ന് ഐതിഹ്യം സൂചിപ്പിക്കുന്നു.
മഹാബലി ചേരവംശസ്ഥാപകനും തൃക്കാക്കര തലസ്ഥാനമാക്കി കേരളം വാണ ചക്രവർത്തിയാണ് എന്ന് ഐതിഹ്യത്തിന് അടിസ്ഥാനമുണ്ട് എന്നാണ് ചില ചരിത്രകാരന്മാർ വാദിക്കുന്നത്. കേരളത്തിലെ തികച്ചും ദ്രാവിഡ രീതിയിലുള്ള ഓണാഘോഷം തന്നെ അതിനായി ചൂണ്ടി കാണിക്കുന്നു. തലസ്ഥാനമായിരുന്ന കരവൂർ - കരൂർക്കരയാണ് തൃക്കാക്കര ആയതെന്നും കാൽക്കരൈ നാടാണ് തൃക്കാക്കര ആയതെന്നും ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായം ഉണ്ട്.
മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം ചെയ്‌തവൻ' എന്നാണ് ബലിയുടേയും ബാണന്റെയും വംശ പരമ്പരക്കാരായിരുന്നു രണ്ടാം ആദി ചേരന്മാർ (ഒന്നാം ചേര സാമ്രാജ്യം) എന്ന് സംഘ കൃതികളിൽ നിന്ന് മനസ്സിലാക്കാം. മഹാബലി എന്നത് ലോപിച്ചാണ് മാവേലിയായത്. എന്നാൽ ശക്തിയുള്ളവൻ അഥവാ ബലവാൻ എന്നർത്ഥമുള്ള സംസ്കൃതപദമായ ബലിൻ എന്ന വാക്കിൽ നിന്നാണ് ബലി എന്ന വാക്ക് ഉണ്ടായത്.
മഹാഭാരതത്തിലും പുരാണങ്ങളിലും നാടോടിക്കഥകളിലും പ്രതിപാദിച്ചിട്ടുള്ള ബലികൾ വ്യത്യസ്തരാണ് എങ്കിലും അവക്ക് തമ്മിൽ സുപ്രധാനമായ സമാനതകൾ കാണുന്നുണ്ട്. എന്നാൽ പച്ചമലയാളപദമായ മാവേലിയുടെ അർത്ഥം മഹത്തായ കോട്ട അഥവാ വേലി എന്നാണ്. വലിയ കോട്ടയുടെ ഉടമകളായ ചേരരാജാക്കന്മാർക്കു മാവേലി എന്നും അവരുടെ രാജ്യത്തെ മാവേലിക്കര എന്നും വിളിച്ചിരുന്നു.
അസുരരാജാവും വിഷ്ണു ഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ കൊച്ചുമകൻ ആയിരുന്നു മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം.
എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന് അനുവാദം നൽകി. ആകാശം മുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി.
ആണ്ടിലൊരിക്കൽ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് അനുവാദവും വാമനൻ മഹാബലിക്കു നൽകി എന്നാണ് ഐതീഹ്യം.
എന്റെ ശേഖരണത്തിലെ മഹാബലിയുടെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു.........

No comments:
Post a Comment